Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്റർനെറ്റു വഴി മോഷണ വിദ്യകൾ പഠിച്ചു സിനിമാസ്റ്റൈലിൽ മോഷണം; ഓൺ ലൈൻ റമ്മികളിക്കാൻ പട്ടാപ്പകൽ തൊഴിലുറപ്പ് ജോലിക്കാരിയുടെ വീടുകുത്തി തുറന്ന് കവർച്ച; കണ്ണൂരിൽ പത്താം ക്ളാസുകാരൻ കുടുങ്ങി

ഇന്റർനെറ്റു വഴി മോഷണ വിദ്യകൾ പഠിച്ചു സിനിമാസ്റ്റൈലിൽ മോഷണം; ഓൺ ലൈൻ റമ്മികളിക്കാൻ പട്ടാപ്പകൽ തൊഴിലുറപ്പ് ജോലിക്കാരിയുടെ വീടുകുത്തി തുറന്ന് കവർച്ച; കണ്ണൂരിൽ പത്താം ക്ളാസുകാരൻ കുടുങ്ങി

അനീഷ് കുമാർ

ശ്രീകണ്ഠാപുരം: ഇന്റർനെറ്റു വഴി മോഷണ വിദ്യകൾ പഠിച്ചു സിനിമാസ്റ്റൈലിൽ മോഷണം നടത്തിയ പത്താം ക്ളാസുകാരൻ കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ശ്രീകണ്ഠാപുരത്ത് അറസ്റ്റിലായി. ഓൺ ലൈൻ റമ്മിക്ക് അടിമയായ വിദ്യാർത്ഥി ഇതിനായി പണം കണ്ടെത്തുന്നതിനാണ് പട്ടാപ്പകൽ കവർച്ചയ്ക്കിറങ്ങിയത്.

തൊഴിലുറപ്പ് തൊഴിലാളി സ്ത്രീയുടെ വീട്ടിലാണ് കവർച്ച നടത്തിയത്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് കവർച്ച നടത്തിയത് കുട്ടി മോഷ്ടാവാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഇതേ തുടർന്ന് ശ്രീകണ്ഠാപുരം സി. ഐ. ഇ.പി സുരേശനും എസ്. ഐ രഘുനാഥും ചേർന്നാണ് വിദ്യാർത്ഥിയെ അറസ്റ്റു ചെയ്തത്.

പൊടിക്കളം കക്കാട്ടുവയലിലെ ഒന്നാകണ്ടിപറമ്പിൽ ദാക്ഷായണിയുടെ വീടാണ് കഴിഞ്ഞ 17-ന് രാവിലെ എട്ടരയോടെ കുത്തിതുറന്ന് കവർച്ച നടത്തിയത്. ദാക്ഷായണി തൊഴിലുറപ്പ് ജോലിക്കും ഭർത്താവ് പ്രകാശൻ മറ്റൊരിടത്തും ജോലിക്ക് പോയിരുന്നു. ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. പ്രകാശൻ രാവിലെ ജോലിക്ക് പോകുമ്പോൾ വഴിയിൽ കണ്ട വിദ്യാർത്ഥി കുശലം പറയുകയും എവിടെയാണ് ജോലിയെന്നും മറ്റും അന്വേഷിച്ചിരുന്നു.

തിരിച്ചുവരാൻ വൈകുന്നേരമാകുെമന്ന് മനസിലാക്കിയതോടെയാണ് വീടിന്റെ പിൻവശത്തെ വാതിലിന്റെ പൂട്ടുതകർത്ത് അകത്ത് കടന്നുകടന്ന അലമാരയിൽ സൂക്ഷിച്ച പണവും രണ്ടേകാൽ പവന്റെ താലിമാലയും കാൽ പവന്റെ മോതിരവും കവർച്ച ചെയ്തതത്. യുട്യൂബിനും മൊബൈൽ റമ്മിക്കും അടിമയാണെന്നാണ് പൊലിസ് പറയുന്നത്.

കവർച്ചയ്ക്കു ശേഷം കോഴിക്കോട്ടെക്ക് പോകുന്നതായി പറഞ്ഞ് സ്ഥലം വിടുകയായിരുന്നു. എന്നാൽ എർണാകുളം, കോട്ടണ്ടം പ്രദേശങ്ങളിൽ വിദ്യാർത്ഥി കറങ്ങിനടക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. മോഷ്ടിച്ച സ്വർണം വിറ്റു കുറച്ചു പണം ചെലവഴിച്ചുണ്ട്. പൊലിസ് അന്വേഷണമാരംഭിച്ചതോടെ ഭയന്നു പോയ താൻ ബാക്കി പണവും താലിമലയും കോട്ടയം വൈക്കം റോഡിൽ ഉപേക്ഷിച്ചുവെന്നാണ് വിദ്യാർത്ഥി പൊലിസിന് മൊഴി നൽകിയിട്ടുള്ളത്.

എന്നാൽ ഉപേക്ഷിക്കപ്പെട്ട സ്വർണാഭരണങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. വിദ്യാർത്ഥിയുടെ കൂടെ കവർച്ചയ്ക്കു മറ്റാരെങ്കിലുമുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിച്ചുവരുന്നുണ്ട്. സീനിയർ സി.പിഒമാരായ കെ.സജീവൻ, സി.വി രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ജുവനൈൽ കോടതിയുടെ ചുമതല വഹിക്കുന്ന തലശേരി പ്രിൻസിപ്പൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രസ് ഹോമിലേക്ക് മാറ്റി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP