Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രദ്ധ വാൽക്കറുടെ എല്ലുകൾ അഫ്താബ് പൂണെവാല മിക്സിയിൽ ഇട്ട് പൊടിച്ചു; സമീപത്തെ വനപ്രദേശങ്ങളിൽ പലദിവസങ്ങളിലായി ഉപേക്ഷിച്ചു; ശിരസ് ഉപേക്ഷിച്ചത് മൂന്ന് മാസത്തിന് ശേഷം; ലിവിങ് ടുഗെദർ പങ്കാളി മറ്റൊരു സുഹൃത്തിനെ കാണാൻ പോയതിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; 6600 പേജുള്ള കുറ്റപത്രത്തിലെ വിവരങ്ങൾ ഞെട്ടിക്കുന്നത്

ശ്രദ്ധ വാൽക്കറുടെ എല്ലുകൾ അഫ്താബ് പൂണെവാല മിക്സിയിൽ ഇട്ട് പൊടിച്ചു; സമീപത്തെ വനപ്രദേശങ്ങളിൽ പലദിവസങ്ങളിലായി ഉപേക്ഷിച്ചു; ശിരസ് ഉപേക്ഷിച്ചത് മൂന്ന് മാസത്തിന് ശേഷം; ലിവിങ് ടുഗെദർ പങ്കാളി മറ്റൊരു സുഹൃത്തിനെ കാണാൻ പോയതിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; 6600 പേജുള്ള കുറ്റപത്രത്തിലെ വിവരങ്ങൾ ഞെട്ടിക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കൊലപാതകമാണ് ഡൽഹിയിലെ ശ്രദ്ധ വാൽക്കറുടേത്. ഈ കൊലപാതകത്തിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കുറ്റപത്രം സമർപ്പിച്ചതോടെ പുറത്തുവന്നത്. യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ ഒളിപ്പിച്ച കേസിൽ ലിവിങ് ടുഗതർ പങ്കാളി ശ്രദ്ധ വാൽക്കറുടെ എല്ലുകൾ പ്രതി അഫ്താബ് പൂണെവാല മിക്സിയിൽ ഇട്ട് പൊടിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് ശ്രദ്ധ വാൽക്കറുടെ ശിരസ് ഉപേക്ഷിച്ചതെന്നും സാകേത് കോടതിയിൽ ഡൽഹി പൊലീസ് സമർപ്പിച്ച 6600 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.

ഡൽഹിയെ നടുക്കിയ ശ്രദ്ധ വാൽക്കർ കൊലക്കേസിൽ പ്രതി അഫ്താബ് പൂണെവാലയെ അറസ്റ്റ് ചെയ്ത് 73-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. ശ്രദ്ധയുടെ ഫോൺ മുംബൈയിൽ ഉപേക്ഷിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. ജീവിതപങ്കാളിയായ ശ്രദ്ധ വാൽക്കർ മറ്റൊരു സുഹൃത്തിനെ കാണാൻ പോയതാണ് പ്രതി അഫ്താബിനെ പ്രകോപിപ്പിച്ചതെന്ന് കുറ്റപത്രം പറയുന്നു. അഫ്താബിന്റെ ഇഷ്ടത്തിന് വിരുദ്ധമായിട്ടായിരുന്നു യുവതി സുഹൃത്തിനെ കണ്ടത്. ഇതേച്ചൊല്ലിയുള്ള വഴക്കിനിടെ അഫ്താബ് അക്രമാസക്തനായി. തുടർന്ന് കൊലപാതകം സംഭവിച്ചതായും കുറ്റപത്രം വിശദീകരിക്കുന്നു.

ശ്രദ്ധയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും, പിന്നീട് സമീപത്തെ വനപ്രദേശങ്ങളിൽ പലദിവസങ്ങളിലായി പ്രതി ഉപേക്ഷിക്കുകയുമായിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു. ജനുവരി 24-നാണ് ഡൽഹി പൊലീസ് 6629 പേജുള്ള കുറ്റപത്രം ഡൽഹി കോടതിയിൽ സമർപ്പിച്ചത്. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അവിരാൾ ശുക്ലയാണ് കുറ്റപത്രം പരിഗണിച്ചത്. കുറ്റപത്രം പരിശോധിച്ച ശേഷം ഫെബ്രുവരി 21-ന് രേഖകൾ പരിശോധിക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്.

ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് തിഹാർ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസ് മാർഗത്തിലൂടെയാണ് പ്രതിയെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയത്. കോടതി മുറിയുടെ വാതിലുകൾ അടച്ചിട്ടായിരുന്നു നടപടിക്രമങ്ങൾ. ഡൽഹി പൊലീസ് അഫ്താബിനെതിരെ ഐപിസി 302, 201 വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

അഫ്താബ് അമീൻ പൂനവാലെ ലിവ്- ഇൻ-പാർട്‌നറായ ശ്രദ്ധയെ കൊലപ്പെടുത്തിയെന്നതാണ് കേസ്. ശ്രദ്ധയെ നിഷ്ഠൂരമായി കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കുകയായിരുന്നു. മാസങ്ങൾക്ക് ശേഷമാണ് വിവരം പുറം ലോകം അറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട ചില വീഡിയോകളും ഓഡിയോകളും ഡൽഹി പൊലീസിന്റെ പക്കലുണ്ടെന്ന് അധികൃതർ അറിയിച്ചു. തെളിവുകൾ പരിശോധിക്കാൻ അഫ്താബിന്റെ ശബ്ദ രേഖകൾ ശേഖരിക്കണമെന്നായിരുന്നു ഡൽഹി പൊലീസിന്റെ ആവശ്യം. ജാമ്യം പിൻവലിച്ചതിനെ തുടർന്ന് അഫ്താബ് പൂനവാലെയുടെ ജാമ്യാപേക്ഷ നേരത്തെതന്നെ കോടതി തള്ളിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP