Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

കോളേജ് പരിപാടിക്കിടെ ഗുജറാത്തിൽ വെച്ച് പെൺകുട്ടിയെ കണ്ടുമുട്ടി; ചെന്നൈയിൽ എത്തുമ്പോൽ താമസം പെൺകുട്ടിയുടെ വീട്ടിൽ; ഒരാഴ്‌ച്ച മുമ്പ് ചെന്നൈയിൽ എത്തിയപ്പോൾ തിരിച്ചു പോയില്ല; പെൺകുട്ടിയുടെ മാതാപിതാക്കൾ കാര്യം തിരക്കിയപ്പോൾ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തി; പെൺകുട്ടിയ നിരസിച്ചപ്പോൾ ഗ്യാസ് സിലിണ്ടർ എടുത്തു വീട്ടിൽ സഫോടനം സൃഷ്ടിക്കാൻ ശ്രമം; ബലംപ്രയോഗിച്ച് വീടിന് പുറത്താക്കിയപ്പോൾ സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തു യുവാവ്

കോളേജ് പരിപാടിക്കിടെ ഗുജറാത്തിൽ വെച്ച് പെൺകുട്ടിയെ കണ്ടുമുട്ടി; ചെന്നൈയിൽ എത്തുമ്പോൽ താമസം പെൺകുട്ടിയുടെ വീട്ടിൽ; ഒരാഴ്‌ച്ച മുമ്പ് ചെന്നൈയിൽ എത്തിയപ്പോൾ തിരിച്ചു പോയില്ല; പെൺകുട്ടിയുടെ മാതാപിതാക്കൾ കാര്യം തിരക്കിയപ്പോൾ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തി; പെൺകുട്ടിയ നിരസിച്ചപ്പോൾ ഗ്യാസ് സിലിണ്ടർ എടുത്തു വീട്ടിൽ സഫോടനം സൃഷ്ടിക്കാൻ ശ്രമം; ബലംപ്രയോഗിച്ച് വീടിന് പുറത്താക്കിയപ്പോൾ സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തു യുവാവ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പ്രണയം നിരസിച്ച പെൺകുട്ടിയെയും കുടുംബത്തെയും കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. പെൺകുട്ടിയുടെ വീട്ടിൽ വെച്ചു തന്നെയായിരുന്നു യുവാവ് കഴുത്തറുത്ത് ജീവനൊടുക്കിയത്. അരിയലൂർ സ്വദേശി ജി. ജീവാനന്ദമാണ് (22) മരിച്ചത്. ഗ്യാസ് സിലിൻഡർ ഉപയോഗിച്ച് സ്‌ഫോടനം നടത്തി കുടുംബത്തെ കൊലപ്പെടുത്താനുള്ള നീക്കം പൊളിഞ്ഞതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.

ചെന്നൈ വിരുഗമ്പാക്കത്തെ പെൺകുട്ടിയുടെ വീട്ടിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബിരുദധാരിയായ ജീവാനന്ദവും പെൺകുട്ടിയും ഒരു കോളേജ് പരിപാടിക്കിടെ കഴിഞ്ഞ ജനുവരിയിൽ ഗുജറാത്തിൽ വച്ചാണ് പരിചയപ്പെട്ടത്. പിന്നീട് ചെന്നൈയിൽ വരുമ്പോഴൊക്കെ ജീവാനന്ദം സുഹൃത്തെന്ന നിലയിൽ പെൺകുട്ടിയുടെ വീട്ടിൽ തങ്ങുകയും ചെയ്തു. കഴിഞ്ഞയാഴ്ച പെൺകുട്ടിയുടെ വീട്ടിലെത്തിയ ജീവാനന്ദം അവിടെ താമസിച്ചുവരുകയായിരുന്നു.

തിരിച്ചുപോകുന്നതിനെപ്പറ്റി യുവാവ് ഒന്നും സൂചിപ്പിക്കാത്തതിനാൽ വെള്ളിയാഴ്ച രാത്രി പെൺകുട്ടിയുടെ മാതാപിതാക്കൾ അക്കാര്യം ജീവാനന്ദത്തോട് ചോദിച്ചിരുന്നു. അതിനു മറുപടിയായി പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തുകയാണ് യുവാവ് ചെയ്തത്. പെൺകുട്ടിയോട് മറ്റാരെയും വിവാഹം ചെയ്യരുതെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പിന്നീട് യുവാവ് പെൺകുട്ടിയോടും രക്ഷിതാക്കളോടും ക്ഷമാപണം നടത്തി. അടുത്തദിവസം തന്നെ നാട്ടിലേക്ക് മടങ്ങുമെന്ന് പറഞ്ഞാണ് യുവാവ് ഉറങ്ങാൻ കിടന്നത്.

എന്നാൽ, നാട്ടിലേക്ക് പോകാതിരിക്കുന്ന യുവാവ് ശനിയാഴ്ച പുലർച്ചെ മൂന്നോടെ അടുക്കളയിൽനിന്ന് ഗ്യാസ് സിലിൻഡറെടുത്തുകൊണ്ടുവന്ന് വീട്ടിൽ സ്ഫോടനം സൃഷ്ടിക്കാൻ യുവാവ് ശ്രമിച്ചു. ശബ്ദം കേട്ട് ഉണർന്ന പെൺകുട്ടിയും മാതാപിതാക്കളും ഇതുകണ്ടതോടെ ബലംപ്രയോഗിച്ച് യുവാവിനെ വീടിന് പുറത്താക്കി വാതിലടച്ചു.

പൊലീസ് കൺട്രോൾ റൂമിലും വിവരമറിയിച്ചു. ഇതിനിടയിൽ വരാന്തയിലായിരുന്ന യുവാവ് ഒരു കുപ്പിച്ചില്ലെടുത്ത് സ്വയം കഴുത്തറക്കുകയായിരുന്നു. പൊലീസെത്തുമ്പോൾ അബോധാവസ്ഥയിൽക്കിടന്ന യുവാവിനെ ഉടൻ കിൽപ്പോക്ക് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ വിരുഗമ്പാക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP