വീട്ടിൽക്കയറി ഇരുപതുകാരിയെ കുത്തിക്കൊന്നത് മാതാപിതാക്കളുടെ കൺമുന്നിൽ; അരുംകൊലക്ക് പിന്നിൽ സൂര്യഗായത്രി വിവാഹ ആലോചന നിരസിച്ചതിലെ വൈരാഗ്യം; കേസിൽ നിർണായകമായത് സാക്ഷി മൊഴികൾ; പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിവാഹ ആലോചന നിരസിച്ചതിന്റെ പകയിൽ സൂര്യഗായത്രി എന്ന യുവതിയെ മാതാപിതാക്കളുടെ മുന്നിൽവച്ച് കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. കേസിൽ നാളെ വിധി പറയും. നെടുമങ്ങാട് കരുപ്പൂർ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രിയെയാണ് വീട്ടിൽ കയറി സുഹൃത്തായിരുന്ന അരുൺ കുത്തി കൊലപ്പെടുത്തിയത്. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് കേസ് പരിഗണിച്ചത്.
ഭിന്ന ശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് 20 വയസ്സുകാരിയായ മകളെ 33 പ്രാവശ്യം കുത്തി അതിക്രൂരമായി കൊലപ്പെടുത്തിയത് വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് സൂര്യഗായത്രിയെ പേയാട് സ്വദേശി അരുൺ വീട്ടിൽക്കയറി കുത്തിക്കൊന്നെന്നാണ് കേസ്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രം. കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. വിവാഹാഭ്യർത്ഥന നിരസിച്ചതിന് മാതാപിതാക്കളുടെ കൺമുൻപിൽ വച്ചായിരുന്നു ആക്രമണം.
ഇരുപതുകാരിയായ സൂര്യഗായത്രിയെ മാതാപിതാക്കളുടെ കൺമുന്നിലിട്ട് 33 കുത്ത് കുത്തിയാണ് കൊലപ്പെടുത്തിയത്. 2021 ഓഗസ്റ്റ് 30ന് നെടുമങ്ങാടിനടുത്ത് ഉഴപ്പാക്കോണം എന്ന ഗ്രാമത്തിലാണ് കൊടുംക്രൂരത അരങ്ങേറിയത്. പേയാടിനടുത്ത് ചിറക്കോണത്ത് താമസിക്കുന്ന അരുണാണ് പ്രതി. കൊലയ്ക്ക് തൊട്ടുപിന്നാലെ നാട്ടുകാർ അരുണിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
സൂര്യഗായത്രിയെ വിവാഹം കഴിക്കണമെന്ന അരുണിന്റെ ആവശ്യം വീട്ടുകാർ നിരസിച്ചിരുന്നു. പിന്നീട് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നെങ്കിലും അധികം വൈകാതെ വേർപിരിഞ്ഞു. ഇതിന് ശേഷമാണ് സൂര്യയും മാതാപിതാക്കളും താമസിക്കുന്ന വാടകവീട്ടിൽ അരുൺ എത്തിയതും കൊല നടന്നതും. സൂര്യയ്ക്ക് നൽകിയിരുന്ന സ്വർണവും പണവും തിരിച്ച് ചോദിച്ചപ്പോളുണ്ടായ തർക്കത്തിനിടെ സൂര്യയാണ് ആക്രമിച്ചതെന്നും അത് തടഞ്ഞപ്പോൾ സ്വയം കുത്തി മരിച്ചെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ സൂര്യയുടെ ദേഹത്ത് 33 മുറിവുകളുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും മകളെ ആക്രമിക്കുന്നത് തടയാനെത്തിയ മാതാപിതാക്കളെ ഉപദ്രവിച്ചതും അതിനെതിരായ തെളിവായി പ്രോസിക്യൂഷനും കാണിച്ചു. അടുക്കള വാതിലിലൂടെ അകത്തു കടന്നാണ് അരുൺ ക്രൂരമായി മകളെ കൊലപ്പെടുത്തിയതെന്നും മകളെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ചപ്പോൾ തന്നെയും ആക്രമിച്ചതായി സൂര്യഗായത്രിയുടെ അച്ഛമും അമ്മയും കോടതിയെ അറിയിച്ചിരുന്നു.
അബോധാവസ്ഥയിലായിട്ടും സൂര്യയെ ആക്രമിക്കുന്നതു പ്രതി തുടർന്നു. സൂര്യയുടെ തല മുതൽ കാലുവരെ കുത്തുകളേറ്റ 33 മുറിവുണ്ടായിരുന്നു. തല ചുമരിൽ പലവട്ടം ഇടിച്ചു മുറുവേൽപ്പിച്ചു. പിതാവിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ അരുൺ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സമീപത്തെ വീടിന്റെ ടെറസിനു മുകളിൽ ഒളിക്കാൻ ശ്രമിച്ച അരുണിനെ നാട്ടുകാർ ചേർന്നു പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
നാട്ടുകാർ പിടികൂടിയപ്പോൾ വിവാഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുൺ സമ്മതിച്ചു. ഈ സാക്ഷി മൊഴികൾ നിർണായകമായി. ശാരീരിക വെല്ലുവിളി നേരിടുന്നവരാണു സൂര്യഗായത്രിയുടെ അച്ഛനും അമ്മയും. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും ഇയാൾ ധരിച്ചിരുന്ന വസ്ത്രവും തിരിച്ചറിഞ്ഞു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണയിൽ 88 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
സൂര്യഗായത്രിയെ വിവാഹം ചെയ്ത് നൽകാത്ത വിരോധമാണ് പ്രതിയെ കൊലക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോൾ ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡിവൈഎസ്പിയുമായ ബി.എസ്. സജിമോൻ മൊഴി നൽകി. കൊലപാതകം നടക്കുന്നതിനു രണ്ട് വർഷം മുമ്പ് അരുൺ സൂര്യഗായത്രിയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള അരുണിന്റെ ബന്ധം വീട്ടുകാർ നിരസിച്ചു. തുടർന്ന്, കൊല്ലം സ്വദേശിയുമായി സൂര്യഗായത്രിയുടെ വിവാഹം നടന്നു. സൂര്യഗായത്രിയുടെ ഭർത്താവിനെ അരുൺ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും സൂര്യഗായത്രി ഉഴപ്പാക്കോണത്തെ വാടകവീട്ടിൽ അമ്മയെ കാണാനെത്തിയത് അറിഞ്ഞാണ് അരുൺ സൂര്യഗായത്രിയുടെ വീട്ടിലെത്തിയത്.
സൂര്യ ഗായത്രിയുടെ ഭർത്താവ് കൊല്ലം ചന്ദന തോപ്പ് സ്വദേശി രതീഷിനെയും കോടതി വിസ്തരിച്ചു. കൊല്ലപ്പെടുന്നതിന് മൂന്ന് മാസം മുൻപ് തന്നോട് പിണങ്ങിയ സൂര്യഗായത്രി അമ്മയുടെ കരിപ്പൂരുള്ള വീട്ടിലേക്കു വരികയായിരുന്നെന്ന് രതീഷ് കോടതിയെ അറിയിച്ചു. പ്രതി തന്നെ ഫോണിൽ വിളിച്ച് സൂര്യഗായത്രിക്കും അമ്മയ്ക്കും പണി കൊടുക്കുമെന്ന് പറഞ്ഞതായും രതീഷ് കോടതിയിൽ മൊഴി നൽകി. കൃത്യം നടന്ന വീട്ടിനുള്ളിലെ ചുമരിൽ നിന്നും ലഭിച്ച വിരലടയാളം പ്രതി അരുണിന്റെതാണെന്ന് വിരലടയാള വിദഗ്ധനും കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീനും വിനു മുരളിയും പ്രതിക്കു വേണ്ടി പരുത്തിപള്ളി. ടി.എൻ. സുനിൽകുമാറും ഹാജരായി.
- TODAY
- LAST WEEK
- LAST MONTH
- സ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
- ഇൻസ്റ്റയിലെ പരിചയം മുതലെടുത്ത് പ്രണയം നടിച്ച് പ്രലോഭനം; ബാറിൽ കൊണ്ടുപോയി ബിയർ കുടിപ്പിച്ച് അവശയാക്കി പീഡനം; 16 കാരിയെ പീഡിപ്പിച്ച യുവാവ് തളിപ്പറമ്പിൽ പിടിയിൽ
- അഭിഭാഷക ചമഞ്ഞും റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്തും സാമ്പത്തിക തട്ടിപ്പ്; ഒമ്പത് കേസുകൾ വന്നിട്ടും സ്വാധീനം ഉപയോഗിച്ച് ഒതുക്കി; തൃശൂർ വിജിലൻസ് ഡിവൈഎസ്പിയുടെ ഭാര്യ നസ്രത്ത് പിടിയിൽ; അറസ്റ്റിലായത് മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- ഹിമാചൽ പോലെ അഞ്ചുവർഷത്തിൽ ഒരിക്കൽ ഭരണം മാറുന്ന രാജസ്ഥാനിൽ കാര്യങ്ങൾ കൈവിട്ടുപോകരുത്; തമ്മിലടിച്ചാൽ ബിജെപി വീണ്ടും അധികാര കസേരയിലിരിക്കും; ഗലോട്ടിനെയും പൈലറ്റിനെയും ഡൽഹിയിൽ വിളിച്ചുവരുത്തി കൈകൊടുപ്പിച്ച് രാഹുലും ഖാർഗെയും കെസിയും; ഇനി നേതാക്കൾ ഒന്നിച്ചെന്ന് പ്രഖ്യാപനം; രാജസ്ഥാനിൽ മഞ്ഞുരുക്കി ഹൈക്കാൻഡ്
- 75,000 മുതൽ എട്ടുലക്ഷം വരെ നൽകാതെ ധനകോടി ചിട്ടി കമ്പനി പൂട്ടി; തലശേരിയിൽ പത്തുപേരുടെ പരാതിയിൽ കേസെടുത്തു
- അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു; മരണമടഞ്ഞതുകൊല്ലം ആയൂർ സ്വദേശി ജൂഡ് ചാക്കോ; 21 കാരൻ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ അജ്ഞാതൻ വെടിവെച്ചെന്ന് വിവരം; ആക്രമണം മോഷണശ്രമത്തിനിടെ; ജൂഡിന്റെ കുടുംബം 30 വർഷമായി യുഎസിൽ; സംസ്കാരം പിന്നീട്
- മഴ വീണ്ടും രസംകൊല്ലിയായി; ആകാംക്ഷയോടെ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയില്ല; ഇനി 15 ഓവർ കളി; ചെന്നൈ പോരാടി നേടേണ്ടത് 171 റൺസും; ഐപിഎൽ ഫൈനലിൽ ഗുജറാത്തിന് എതിരെ പരീക്ഷണം നേരിട്ട് ധോണിയും ടീമും
- കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പൂജപ്പുരയിലേക്ക് വന്നത് ബ്യൂട്ടീഷ്യൻ സർട്ടിഫിക്കറ്റുമായി; ജയിൽ ബാർബർ ഷോപ്പിൽ മസാജിങ് ചുമതല വഹിക്കുന്നതിനിടെ ഒരാളുടെ തല പിടിച്ചുതിരിച്ചത് വിനയായി; സൂപ്രണ്ടിന്റെ കാലുപിടിച്ച് വീണ്ടും ജോലിയിൽ; മട്ടൻ കറി കുറഞ്ഞതിന് ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത ഫൈജാസ് ആളുചില്ലറക്കാരനല്ല
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഹോസ്റ്റൽ മുറിയിൽ ദീപികയെ ലോഹിത പീഡിപ്പിച്ചു രസിച്ചപ്പോൾ അടുത്ത റൂമിലെ വിദ്യാർത്ഥികളും അധികൃതരും അറിയാത്തത് ദുരൂഹം; വമ്പൻ ഗ്യാങ്ങുമായി കോളേജിൽ വിലസി; ദീപികയെ കണ്ടത് അടിമയെപ്പോലെ; കുറ്റം കണ്ടുപിടിച്ചു മർദ്ദനം; വെള്ളായണി കാർഷിക കോളേജിലെ ക്രൂരതകൾ ഞെട്ടിപ്പിക്കുന്നത്
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- ''ചേട്ടനു ഒന്നും വരല്ലേ... സൂക്ഷിക്കണേ...'' മരിക്കുന്നതിനു തൊട്ടു മുമ്പ് രാഖിശ്രീ അർജുന് അയച്ച സന്ദേശം ഇങ്ങനെ; രാഖിശ്രീയും അർജ്ജുനും പ്രണയത്തിലായിട്ട് ഒരു വർഷത്തിലേറെ; രാഖിശ്രീ അർജുനെഴുതിയ കത്തുകൾ മറുനാടന്‍; പത്താം ക്ലാസുകാരിയുടെ മരണത്തിൽ ചർച്ച തുടരുമ്പോൾ
- തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ മൃതദേഹവും വേണ്ടെന്ന നിലപാടിൽ ഭാര്യ; ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം നാല് വർഷമായി ഒപ്പം ജീവിക്കുന്ന സഫിയയ്ക്ക് വിട്ടുനൽകി കുടുംബം; ധാരണാപത്രത്തിൽ ഒപ്പു വെച്ചു ജയകുമാറിന്റെ അമ്മയും ഭാര്യയും; പ്രവാസിയുടെ മൃതദേഹം കൊച്ചിയിലെ പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും
- മലയാളികൾക്ക് ഇനി യു കെയിൽ നിന്നും മടങ്ങാം; സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്ക് ഡിപ്പൻഡന്റ് വിസ നൽകുന്നത് നിർത്തും; വിദ്യാഭ്യാസത്തിനു ശേഷം ജോലി ചെയ്യാൻ അനുവദിക്കുന്ന പോസ്റ്റ് സ്റ്റഡി വിസയും നിർത്തുന്നു; ബ്രിട്ടീഷ് സർക്കാരിന്റെ പ്രഖ്യാപനം ഈയാഴ്ച്ച തന്നെ
- ഉച്ചക്കഞ്ഞി കഴിച്ച വിദ്യാർത്ഥികൾ ഛർദിച്ചു ബോധംകെട്ടു; പരിശോധനയിൽ കണ്ടെത്തിയത് ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ; നൂറോളം കുട്ടികൾ ആശുപത്രിയിൽ
- കേരളത്തിലെ ഈ ജില്ലയിൽ വിവാഹേതര ബന്ധങ്ങൾ ഏറ്റവും കൂടുതൽ; ഒപ്പം വിവാഹ മോചനങ്ങളും; ഞെട്ടിക്കുന്ന കണക്കു പുറത്തുവിട്ട് സംസ്ഥാന വനിതാ കമ്മീഷൻ; ഒരു ദിവസത്തെ സിറ്റിങ്ങിൽ മാത്രം പരിഗണിച്ചത് 31 പരാതികൾ
- കോളിവുഡിലെ റെയ്ഡിൽ തെളിഞ്ഞത് തൃശൂരിലെ 'സുനിൽ'; തുടരന്വേഷണം എത്തിച്ചത് നിർമ്മാതാക്കളിലേക്ക്; ഭാര്യയുടെ കമ്പനിയിലൂടെ പണം വെളുപ്പിച്ച 'ഭർത്താവ്' കുടുങ്ങിയത് അതിരഹസ്യ നീക്കത്തിൽ; കൊച്ചിയിലെ വമ്പൻ പ്രൊഡ്യൂസറിൽ നിന്ന് കിട്ടിയത് 'മേഴ്സി' ഇല്ലാത്ത എംഎൽഎയുടെ ഫണ്ടൊഴുക്കൽ; സിനിമയിലെ കള്ളപ്പണം ഇഡി നിരീക്ഷണത്തിൽ തന്നെ
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ആൺസുഹൃത്തുമായുള്ള ബന്ധം ഒഴിവാക്കിയത് കാലങ്ങൾക്ക് മുമ്പ്; വിവാഹ ആലോചന തുടങ്ങിയപ്പോൾ 'അശ്ലീലം' നിറഞ്ഞ വ്യാജ ആരോപണവുമായി അരുൺ വിദ്യാധരൻ എത്തി; മണിപ്പൂരിലെ സബ് കളക്ടറായ ഐഎഎസുകാരൻ അഭ്യർത്ഥിച്ചിട്ടും പൊലീസ് ആ പരാതി ഗൗരവത്തോടെ കണ്ടില്ല; ആതിരയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി പൊലീസ് തന്നെ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ട്രാൻസ് മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു; തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; അന്ത്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; പിരിഞ്ഞത് വാലന്റീൻസ് ദിനത്തിൽ വിവാഹിതരായ ട്രാൻസ് ദമ്പതികളിൽ ഒരാൾ; അമ്മയെ കുറിച്ച് ഓർക്കാമായിരുന്നു എന്ന് സീമ വിനീത്
- ഒരുവർഷം മുമ്പ് വിവാഹിതരായവർ; സൈജു സൈമൺ ജോലി ചെയ്യുന്നത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സായി; ഭാര്യ ഐടി ജീവനക്കാരി; ഭാര്യയെ കൊലപ്പെടുത്തി സൈമൺ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയെന്ന് സംശയം; മലയാളി ദമ്പതികളുടെ ദുരന്തത്തിൽ ഞെട്ടി പ്രവാസ ലോകം
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍