Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്താണ്ടുകൾ കഴിഞ്ഞിട്ടും സോണി എം ഭട്ടതിരിപ്പാട് എവിടെ എന്നറിയില്ല; കേരളത്തിലെ മിടുക്കനായ മാധ്യമപ്രവർത്തകന്റെ തിരോധാനത്തിൽ അന്വേഷണ പുരോഗതിയില്ലാതെ പൊലീസ്; 2008ൽ ഗോവൻ ഫിലിം ഫെസ്റ്റിവെൽ റിപ്പോർട്ട് ചെയ്യാൻ പോയ ഇന്ത്യാവിഷൻ ഡെപ്യുട്ടി ന്യൂസ് എഡിറ്റർക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ കുടുംബവും സുഹൃത്തുക്കളും

പത്താണ്ടുകൾ കഴിഞ്ഞിട്ടും സോണി എം ഭട്ടതിരിപ്പാട് എവിടെ എന്നറിയില്ല; കേരളത്തിലെ മിടുക്കനായ മാധ്യമപ്രവർത്തകന്റെ തിരോധാനത്തിൽ അന്വേഷണ പുരോഗതിയില്ലാതെ പൊലീസ്; 2008ൽ ഗോവൻ ഫിലിം ഫെസ്റ്റിവെൽ റിപ്പോർട്ട് ചെയ്യാൻ പോയ ഇന്ത്യാവിഷൻ ഡെപ്യുട്ടി ന്യൂസ് എഡിറ്റർക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ കുടുംബവും സുഹൃത്തുക്കളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ഒരു മാധ്യമപ്രവർത്തകനെ കാണാതായിട്ട് പത്താണ്ടുകൾ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഗോവൻ ഫിലിം ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്യാൻ പോയ ഇന്ത്യാവിഷൻ ഡെപ്യുട്ടി ന്യൂസ് എഡിറ്റർ സോണി എം ഭട്ടതിരിപ്പാട് എവിടെയാണെന്ന് ഇനിയും ആർക്കും അറിഞ്ഞുകൂടാ. 2008 ൽ ഗോവൻ ഫിലിം ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്തു മടങ്ങവേയാണ് സോണിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്.

ഇന്ത്യാവിഷൻ റിപ്പോർട്ടറായി ഗോവ ഫിലിം ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്തു മടങ്ങി വരും വഴി 2008, ഡിസംബർ എട്ടാം തീയതിയാണ് സോണി ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷനായത്. ആത്മീയതയോടെ കമ്പമുണ്ടായിരുന്ന സോണി, മംഗലാപുരത്ത് ഇറങ്ങി മൂകാംബികയിലോ, കുടജാദ്രിയിലോ പോയിരിക്കാമെന്നാണ് വീട്ടുകാർ വിചാരിച്ചത്. തുടർന്ന് ഭാര്യ ഡോ.സീമ പൊലീസിൽ പരാതി നൽകി. മംഗലാപുരത്തിടത്ത് വച്ചാണ് സോണിയുടെ മൊബൈൽ നിശബ്ദമായതെന്ന് പൊലീസ് പറയുന്നു. പക്ഷേ അന്വേഷണങ്ങൾ എങ്ങുമെത്തിയില്ല.

2008 ഡിസംബർ 18 ന് ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള ഗരീബ്രഥ് എക്സ്പ്രസിലാണ് സോണി ഗോവയിലേക്ക് വണ്ടി കയറിയത്. എറണാകുളത്തെ വീട്ടിൽ നിന്നും ഭാര്യ ഡോ. ജി കെ സീമ തന്നെയാണ് സോണിയെ കാറിൽ നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. അന്ന് ഇന്ത്യാവിഷനിൽ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി ജോലി ചെയ്ത സോണി ഗോവയിലെത്തി ആദ്യ രണ്ട് ദിവസം ചലച്ചിത്രമേളയെ കുറിച്ചുള്ള സ്റ്റോറികൾ ചെയ്തിരുന്നു. ഇതിനിടയിൽ സീമയെയും വിളിക്കുമായിരുന്നു. എന്നാൽ പെട്ടന്ന് അത് നിലയ്ക്കുകയും ചെയ്തു.

ടിവിയിൽ വാർത്തയും വീട്ടിലേക്ക് ഫോണും വരാതായതോടെ സീമ സോണിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ അതും നിശ്ചലമായിരുന്നു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സോണി മംഗലാപുരം ഫാദർ മുള്ളേസ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. എന്നാൽ മംഗലാപുരത്ത് നിന്നും സോണി എങ്ങോട്ടാണ് പോയതെന്ന് ആർക്കും അറിയില്ല.

ഇടയ്ക്ക് വീട്ടിൽ പറയാതെ ആഴ്ചകളോളം മാറിനിൽക്കുന്ന ശീലം സോണിക്കുണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ അന്വേഷണത്തിന് തയ്യാറായതുമില്ല. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സോണി തിരിച്ചെത്താത്തതിനാൽ അന്നത്തെ ഡി.ജി.പി.ജേക്കബ് പുന്നൂസിന് പരാതി നൽകി. തുടർന്ന് ഗോവ പൊലീസിലും പരാതി നൽകി. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ സോണിയെ കുറിച്ച് യാതൊരു തുമ്പും കണ്ടെത്താൻ കഴിഞ്ഞില്ല. ക്രൈംബ്രാഞ്ച് സംഘവും അന്വേഷണം നടത്തിയിരുന്നു. ആത്മീയ കാര്യങ്ങളിൽ കൂടുതൽ താത്പര്യം കാണിക്കുന്ന സോണി മംഗലാപുരത്ത് നിന്നും മൂകാംബികയിലേക്കോ കുടജാദ്രിയിലേക്കോ പോയികാണുമെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു.

കൂത്ത്പറമ്പ് മന്ദ്യത്ത് ഇല്ലത്ത് പത്മനാഭൻ നമ്പൂതിരിയും ഭാര്യ സുവർണ്ണനി അന്തർജനവുമാണ് വേറിട്ട പത്രപ്രവർത്തന ശൈലിയിലൂടെ മലയാളി മനസ്സിൽ ഇടം പിടിച്ച സോണി എം.ഭട്ടതിരിപ്പാടിന്റെ അച്ഛനും അമ്മയും. രണ്ട് മക്കളാണ് സോണി-സീമ ദമ്പതികൾക്ക്- അനന്തപത്മനാഭനും ഇന്ദുലേഖയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP