Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

84കാരിയായ അമ്മയെ ഒറ്റയടിക്ക് കൊന്നത് ഇളയ മകൻ; മരിച്ചെന്ന് ഉറപ്പായപ്പോൾ കുഴിച്ചു മൂടിയത് ആഴത്തിൽ ചെറിയ കുഴിയെടുത്ത് ഇരിക്കുന്ന ഭാവത്തിൽ; സംശയം തോന്നി പറമ്പ് പരിശോധിച്ച പൊലീസിന് കുഴിയുടെ പൊടി പോലും ആദ്യം കണ്ടെത്താനായില്ല; ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി വീണ്ടും പ്രതി എത്തിയത് സംശയം ഇരട്ടിച്ചു; പറമ്പ് പരിശോധനയ്ക്കിടെ കണ്ട ചെറിയ ബക്കറ്റ് പൊക്കി നോക്കിയപ്പോൾ തിരിച്ചറിഞ്ഞത് 'കുഴി'യുടെ സാന്നിധ്യം; സാവിത്രി അമ്മയെ കൊന്ന മകൻ സുനിലിനെ കുടുക്കിയത് അയൽവാസികളുടെ മൊഴി

84കാരിയായ അമ്മയെ ഒറ്റയടിക്ക് കൊന്നത് ഇളയ മകൻ; മരിച്ചെന്ന് ഉറപ്പായപ്പോൾ കുഴിച്ചു മൂടിയത് ആഴത്തിൽ ചെറിയ കുഴിയെടുത്ത് ഇരിക്കുന്ന ഭാവത്തിൽ; സംശയം തോന്നി പറമ്പ് പരിശോധിച്ച പൊലീസിന് കുഴിയുടെ പൊടി പോലും ആദ്യം കണ്ടെത്താനായില്ല; ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി വീണ്ടും പ്രതി എത്തിയത് സംശയം ഇരട്ടിച്ചു; പറമ്പ് പരിശോധനയ്ക്കിടെ കണ്ട ചെറിയ ബക്കറ്റ് പൊക്കി നോക്കിയപ്പോൾ തിരിച്ചറിഞ്ഞത് 'കുഴി'യുടെ സാന്നിധ്യം; സാവിത്രി അമ്മയെ കൊന്ന മകൻ സുനിലിനെ കുടുക്കിയത് അയൽവാസികളുടെ മൊഴി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വയോധികയെ കൊന്ന് വീട്ടു വളപ്പിൽ കുഴിച്ചു മൂടിയ കേസിൽ അറസ്റ്റിലായത് ഇളയ മകൻ. കൊല്ലം പട്ടത്താനം നീതി നഗർ സ്വദേശി സാവിത്രി (84) കൊല്ലപ്പെടുത്തിയ സംഭവത്തിൽ മകൻ മോഹൻലാൽ എന്ന് വിളിക്കുന്ന സുനിൽകുമാറിനെ കുടുക്കിയത് പഴയ ക്രിമിനൽ പശ്ചാത്തലമാണ്. ഇയാളെ സഹായിച്ച സുഹൃത്ത് കുട്ടൻ ഒളിവിലാണ്. വർഷങ്ങൾക്ക് മുമ്പ് സുരയെ കൊന്ന കേസിലെ പ്രതിയാണ് സുനിൽ. മദ്യപാനവുമായി ബന്ധപ്പെട്ട തർക്കമാണ് അന്ന് കൊലപാതകത്തിന് വഴിയൊരുക്കിയത്. ഈ കൊലപാതകത്തെ കുറിച്ച് അറിയാവുന്ന പൊലീസ് സാവിത്രിയുടെ കാണാതാകലിലും സംശയിച്ചത് മകനെയാണ്. എന്നാൽ തന്ത്രപരമായി അമ്മയെ കൊന്ന് കുഴിച്ചു മൂടിയതിനാൽ പ്രതിയെ പിടിക്കുന്നത് ഒരു മാസം നീണ്ടുവെന്ന് മാത്രം.

സാവിത്രിയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായിരിക്കുന്നത്. അമ്മയെ കൊന്ന മകനും പൊലീസിന് കാണാനില്ലെന്ന് മറ്റൊരു പരാതി നൽകിയിരുന്നു. സർക്കാർ ജീവനക്കാരിയായിരുന്നു സാവിത്രി. പെൻഷനുമുണ്ട്. ഈ പെൻഷൻ കിട്ടുന്നതുമായി ബന്ധപ്പെട്ട് സാവിത്രിയുമായി നിരന്തരം മകൻ വഴക്കുണ്ടാക്കുമായിരുന്നു. ഈ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. പതിവുപോലെയുണ്ടായ തർക്കത്തിനിടെ അമ്മയെ സുനിൽ അടിച്ചു. ഒറ്റയടിക്ക് തലകറങ്ങി വീണിരുന്ന അമ്മ അതേ ഇരുപ്പിൽ മരിച്ചു. ഇതോടെ കൂട്ടുകാരനുമായെത്തി ചെറിയ കുഴി കുഴിച്ചു. അതിന് ശേഷം അമ്മയെ എടുത്ത് അതിൽ ഇരുത്തി. അതിന് ശേഷം കുഴി മൂടി. തീരെ വീതി കുറഞ്ഞ കുഴിയാണ് എടുത്തത്. അതുകൊണ്ട് തന്നെ ആർക്കും പറമ്പിൽ വലിയൊരു കുഴി കുത്തിയതായി തോന്നുമായിരുന്നില്ല.

അമ്മയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ തന്നെ മകനിലേക്ക് സംശയമെത്തി. അമ്മയുമായി വഴക്കിട്ട കാര്യം ചില അയൽകാർ പറഞ്ഞു. അടി കൊടുത്തതിന്റെ സൂചനയും നൽകി. എന്നാൽ വഴക്ക് കൂടിയെന്നും അടി കൊടുത്തില്ലെന്നുമായിരുന്നു സുനിൽ കുമാറിന്റെ മൊഴി. പറമ്പും പരിസരവും പൊലീസ് അരിച്ചു പെറുക്കി. കുഴിയെടുത്തതിന്റെ സൂചനയൊന്നും കിട്ടിയില്ല. ഇതോടെ വഴക്കിനെ തുടർന്ന അമ്മ വീട്ടിൽ നിന്ന് ഇറങ്ങിപോയെന്ന സുനിലിന്റെ മൊഴി പൊലീസ് കണക്കിലെടുത്തു. സാവിത്രിയെ തേടിയുള്ള അന്വേഷണം വീണ്ടും തുടർന്നു. ഇതിനിടെയാണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സുനിൽ വീണ്ടും പൊലീസിൽ എത്തുന്നത്. സുനിലിന്റെ ശല്യം കാരണം ഭാര്യ വീടു വിട്ടു പോയതാണെന്ന് പൊലീസ് മനസ്സിലാക്കി. ഈ അന്വേഷണത്തിനിടെ വീണ്ടും വീട്ടിൽ പൊലീസ് എത്തി. അപ്പോൾ നടത്തിയ പരിശോധനയിലാണ് ബക്കറ്റ് ശ്രദ്ധയിൽ പെട്ടത്. ബക്കറ്റ് പൊക്കി നോക്കിയപ്പോൾ ചില സംശയമുയർന്നു.

തുടർന്ന് വീണ്ടും സുനിലിനെ വിളിപ്പിച്ചു. ചോദ്യം ചെയ്തു. ഇതിനിടെ മൃതദേഹം കണ്ടെത്തിയെന്നും പൊലീസ് സുനിലിനോട് പറഞ്ഞു. ബക്കറ്റിരുന്ന സ്ഥലത്തെ വീഡിയോയും കാണിച്ചു. ഇതോടെ പരിഭ്രാന്തനായ സുനിൽ കുറ്റ സമ്മതം നടത്തി. സ്ഥലം പൊലീസിന് കാട്ടിക്കൊടുക്കുകയും ചെയ്തു. ഇതോടെയാണ് ഒരു മാസം മുമ്പുള്ള അമ്മയുടെ കാണാതാകൽ കൊലപാതകമാണെന്ന തിരിച്ചറിവിൽ മറ്റ് മക്കളും എത്തുന്നത്. വർഷങ്ങൾക്ക് മദ്യപാന തർക്കത്തിന്റെ പേരിൽ കൂട്ടുകാരനെ കുത്തി കൊന്ന സുനിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. മാസാദ്യങ്ങളിൽ അമ്മയുടെ പെൻഷൻ കിട്ടാൻ വേണ്ടി എന്ത് ക്രൂരതയും സുനിൽ ചെയ്യുമായിരുന്നു. ഇത് അറിയാവുന്നതുകൊണ്ടാണ് സഹോദരി പൊലീസിൽ പരാതി നൽകിയത്. ഇതോടെ സുനിലും അമ്മയെ കാണാനില്ലെന്ന പരാതിയുമായി പൊലീസിന് മുമ്പിൽ എത്തുകയായിരുന്നു.

സെപ്റ്റംബർ 5 നാണ് സാവിത്രി അമ്മയെ കാണാതായത്. തുടർന്ന് മകൾ 12 ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കൊല്ലം ചെമ്മാന്മുക്ക് നീതി നഗറിൽ താമസിക്കാരിയാണ് സാവിത്രി അമ്മ. ഇളയമകൻ സുനിലിനൊപ്പമായിരുന്നു താമസം. സ്ഥിരം കുറ്റവാളിയും കഞ്ചാവി കേസിലടക്കം പ്രതിയാണ് സുനിൽ. സ്ഥിരമായി അമ്മയുമായി വഴക്കിടാറുണ്ടായിരുന്നു. സെപ്റ്റംബർ 3 ന് അമ്മയുമായി വഴക്കുണ്ടായതായും അമ്മയെ മർദ്ദിച്ചതാകും അയൽവാസികൾ പൊലീസിന് മൊഴി നൽകി. ഈ മർദ്ദനത്തിനിടെ കൊല്ലപ്പെട്ടതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണം നടന്നതിന് ശേഷം വീടിനോട് ചേർന്ന് മൃതദേഹം കുഴിച്ചിടുകയും ചെയ്തു.

പരിസരവാസികളോടൊക്കെ അന്വേഷിച്ചപ്പോൾ സുനിൽ നന്നായി മദ്യപിക്കാറുണ്ടെന്നും, എന്നും രാത്രി മദ്യപിച്ച് എത്തി അമ്മയെ മർദ്ദിക്കാറുണ്ടെന്നും വിവരം കിട്ടി. തുടർന്ന് വീട്ടിൽത്തന്നെ നടത്തിയ പരിശോധനയിൽ മുറ്റത്തെ ഒരു കുഴി നികത്തിയതുപോലെയുള്ള ഇടം കുഴിച്ച് നോക്കിയപ്പോഴാണ് വല്ലാത്ത ദുർഗന്ധമുയർന്നത്. തുടർന്നാണ് മകൻ സുനിൽ അമ്മയെ കൊന്നെന്ന് പൊലീസിനോട് തുറന്ന് സമ്മതിച്ചതും. രാത്രി മദ്യപിച്ചെത്തി അമ്മയുമായി വഴക്കിട്ടെന്നും മർദ്ദിച്ചപ്പോൾ അമ്മ മരിച്ചെന്നും സുനിൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് കൂട്ടുകാരനെ വിളിച്ച് കൊണ്ടുവന്ന് വീട്ടുമുറ്റത്ത് തന്നെ കുഴിച്ചിട്ടെന്നും പൊലീസിനോട് സമ്മതിച്ചു. സ്വത്തിന് വേണ്ടിയാണ് അമ്മയുമായി വഴക്കിടാറെന്നും, തർക്കം രുക്ഷമായപ്പോൾ കയ്യിൽ കിട്ടിയ എന്തോ എടുത്ത് അമ്മയെ മർദ്ദിച്ചെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. കസ്റ്റഡിയിലെടുത്ത സുനിൽകുമാറിനെ പിന്നീട് അറസ്റ്റ് ചെയ്ത് തെളിവെടുപ്പിന് എത്തിച്ചു. മൃതദേഹത്തിന് ഒരുമാസത്തിലേറെ പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

പൊലീസ് മകളുടെ പരാതി അനുസരിച്ച് ഇയാളെ ചോദ്യം ചെയ്തെങ്കിലും സംശയിക്കത്തക്കതായ ഒന്നും കണ്ടെത്തിയിരുന്നില്ല. പിന്നീട് ഒരാഴ്ചക്ക് ശേഷം അന്വേഷണം ഊർജ്ജിതമാക്കിയതോടെ സുനിൽ ഒളിവിൽ പോകുകയായിരുന്നു. പിന്നീട് തിരിച്ചെത്തി ഭാര്യയെ കാണാനില്ലെന്ന പരാതിയും നൽകി. ഇതാണ് സംശയത്തിന് ഇട നൽകിയത്. ഇതിന് സഹായിച്ച സുനിലിന്റെ സുഹൃത്തിനു വേണ്ടി പൊലീസ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP