Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യവും മയക്കുമരുന്നും തലയ്ക്ക് പിടിച്ചാൽ ഭാര്യയെ നിർത്താതെ ഉപദ്രവിക്കും; സഹികെട്ട് പെൺകുട്ടി വീട്ടുകാരെ അറിയിച്ചപ്പോൾ കൂട്ടിക്കൊണ്ട് പോയി പിതാവ് അൽത്താഫ്; സുഹൃത്തുക്കളുമായി അതിക്രമിച്ചെത്തി അൽത്താഫിനേയും മകനേയും തട്ടിക്കൊണ്ട് പോയി ക്രിമിനൽ കേസുകളിലെ പ്രതിയായ മരുമകൻ ഷബീർ; ഒടുവിൽ ഭാര്യാപിതാവിനെ മംഗലാപുരത്ത് ക്രൂരമായി കൊന്നു തള്ളി മരുമകൻ

മദ്യവും മയക്കുമരുന്നും തലയ്ക്ക് പിടിച്ചാൽ ഭാര്യയെ നിർത്താതെ ഉപദ്രവിക്കും; സഹികെട്ട് പെൺകുട്ടി വീട്ടുകാരെ അറിയിച്ചപ്പോൾ കൂട്ടിക്കൊണ്ട് പോയി പിതാവ് അൽത്താഫ്; സുഹൃത്തുക്കളുമായി അതിക്രമിച്ചെത്തി അൽത്താഫിനേയും മകനേയും തട്ടിക്കൊണ്ട് പോയി ക്രിമിനൽ കേസുകളിലെ പ്രതിയായ മരുമകൻ ഷബീർ; ഒടുവിൽ ഭാര്യാപിതാവിനെ മംഗലാപുരത്ത് ക്രൂരമായി കൊന്നു തള്ളി മരുമകൻ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: മകളുടെ ഭർത്താവ് തട്ടിക്കൊണ്ട്‌പോയ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. കാസർഗോഡ് ഉപ്പള ബേക്കൂർ സ്വദേശിയായ അൽത്താഫ് (48) ആണ് കൊല്ലപ്പെട്ടത്. മകളുടെ ഭർത്താവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ബന്തിയോട് കുക്കാറിലെ ഷബീർ മൊയ്തീൻ ഒളിവിലാണ്.മയക്കുമരുന്നിന് അടിമയായ ഷബീർ ഭാര്യ സറീനയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇതേ തുടർന്ന് അൽത്താഫ് ഏതാനും ദിവസം മുമ്പ് മകളെ ബേക്കൂരിലെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഈ വൈരാഗ്യമാണ് അൽത്താഫിനെയും രണ്ട് മക്കളിലൊരാളെയും തട്ടിക്കൊണ്ടു പോകാനിടയാക്കിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് അൽത്താഫിന്റെ മകൾ സറീനയുടെ ഭർത്താവ് ഷബീർ മൊയ്തീൻ അൽത്താഫിനെയും രണ്ട് മക്കളിലൊരാളെയും രാത്രി കാറിൽ തട്ടിക്കൊണ്ടു പോയത്. കുടുംബം തൊട്ടു പിന്നാലെ സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. പിന്നീട് കുട്ടിയെ ഷബീർ വിട്ടയച്ചു. എന്നാൽ അൽത്താഫിനെ വിട്ടയച്ചില്ല. പിന്നീട് അന്വേഷണങ്ങൾക്കൊടുവിലാണ് അൽത്താഫിനെ മംഗളൂരുവിലെ ആശുപത്രി വരാന്തയ്ക്കു മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. അത്യാസന്ന നിലയിലായിരുന്നു അൽത്താഫ്. ഉടൻ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ കഴിഞ്ഞിരുന്നില്ല.

അൽത്താഫിന്റെ ഭാര്യ ഫാത്തിമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കൊലക്കേസിലെ ഷബിറിന് പുറമെ നാല് സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. പ്രതികളെ കണ്ടെത്തുന്നതിനായി കുമ്പള സിഐ രാജീവൻ വലിയവളപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ തേടി അന്വേഷണസംഘം കർണാടകയിലേക്ക് പോയിക്കഴിഞ്ഞു. എന്നാൽ തട്ടിക്കൊണ്ട്‌പോകാൻ ഉപയോഗിച്ച ബലേനോ, സ്വിഫ്റ്റ് കാറുകൾ ഇനിയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിനു ശേഷം ഷബീർ ഒളിവിൽ പോയിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കണ്ടെത്താൻ മംഗളൂരു ഭാഗത്തും മഞ്ചേശ്വരം കുമ്പള ഭാഗത്തും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP