Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൗമാരക്കാരൻ ചാലക്കുടി സ്വദേശിനിയെ പ്രണയിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു; ഒരാഴ്‌ച്ചത്തെ മധുവിധു കഴിഞ്ഞപ്പോൾ പെൺകുട്ടി പിണങ്ങി തിരിച്ചുപോയി; മനോവിഷമം മൂലം അമ്മയ്ക്കൊപ്പം ആത്മഹത്യ ചെയ്ത് മകൻ; കുളപ്പള്ളിയിൽ നിന്നൊരു പ്രണയദുരന്തത്തിന്റെ കഥ

കൗമാരക്കാരൻ ചാലക്കുടി സ്വദേശിനിയെ പ്രണയിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു; ഒരാഴ്‌ച്ചത്തെ മധുവിധു കഴിഞ്ഞപ്പോൾ പെൺകുട്ടി പിണങ്ങി തിരിച്ചുപോയി; മനോവിഷമം മൂലം അമ്മയ്ക്കൊപ്പം ആത്മഹത്യ ചെയ്ത് മകൻ; കുളപ്പള്ളിയിൽ നിന്നൊരു പ്രണയദുരന്തത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ഷൊർണൂർ:പ്രണയം തകർന്ന മനോവിഷമത്തിൽ അമ്മയ്‌ക്കൊപ്പം കൗമാരക്കാരനായ യുവാവ് തൂങ്ങി മരിച്ചു. ഷൊർണൂർ കുളപ്പുള്ളിയിലാണ് സംഭവം. കുളപ്പുള്ളി എസ് എൻ കോളേജ് റോഡിലെ ആനപ്പാറക്കുണ്ട് പന്തലാട്ടപറമ്പിൽ ഉണ്ണിയുടെ ഭാര്യ തൃത്താല പട്ടിത്തറ ആലൂർ ആറ്റുപുറത്ത് ഹേമാംബിക( 42) മകൻ അജിത് (18) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.

വെള്ളിയാഴ്ച രാത്രി 11 മണിയോടെ കുളപ്പുള്ളി എസ് എൻ കോളേജ് റോഡിലുള്ള ഹേമാംബികയുടെ ഭർത്താവിന്റെ തറവാട്ടിലാണ് ഇവർ തുങ്ങി മരിച്ചത്. വെള്ളിയാഴ്ച 6 മണി മുതൽ ഇവരെ കാണാതായെന്ന് ഉണ്ണി പൊലീസിന് മൊഴി നൽകിയിരുന്നു. പിന്നീട് നടന്ന തിരച്ചിലിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അജിത് ചാലക്കുടി സ്വദേശിനിയെ പ്രണയിച്ചു വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. പെൺകുട്ടി ഒരാഴ്ച മുമ്പ് പിണങ്ങി പോയിരുന്നെന്നും ഇതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് പ്രാഥമിക വിവരം. നാലു ദിവസം മുൻപും അജിത് ആത്മഹത്യക്കു ശ്രമിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.

സംഭവത്തിൽ ഷൊർണൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ദീർഘകാലം ചാലിശ്ശേരി ഹരിശ്രീ ശിങ്കാരിമേള സംഘത്തിലെ അംഗമായിരുന്നു അജിത്. ഇപ്പോൾ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. മൃതദേഹങ്ങൾ പൊലീസ് നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഹേമാംബികയുടെ മറ്റു മക്കൾ: അശ്വതി, ആതിര.മരുമക്കൾ: രാജേഷ്, ലിജിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP