Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വയോധികയായ പെറ്റമ്മയെ മുൻസൈനികനായ മകൻ തല്ലിച്ചതച്ചത് വേണ്ടത്ര വിദ്യാഭ്യാസം നൽകിയില്ലെന്ന് ആരോപിച്ച്; വിദ്യാഭ്യാസം നൽകിയിരുന്നെങ്കിൽ ഡോക്ടറോ എഞ്ചിനിയറോ ആകാമായിരുന്നെന്നും മുൻ സൈനികന്റെ അമർഷം; പെറ്റമ്മയെ പട്ടിയെ പോലെ തല്ലിച്ചതച്ച റിട്ടേർഡ് സുബൈദാർ മേജറിനെ പൊലീസ് പൊക്കിയത് ശാസ്താംകോട്ടയിൽ നിന്ന്; പെരുവഴിയിൽ തള്ളിയ മാതാപിതാക്കളെ പഞ്ചായത്ത് ഏറ്റെടുത്തിട്ടും ബാലകൃഷ്ണൻ നായർ വെറുതെ വിട്ടില്ല; മാതാപിതാക്കളെ ഉപേക്ഷിച്ച മൂന്നുമക്കളും കുടുങ്ങാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ചാരുംമൂട്: വയോധികയായ പെറ്റമ്മയെ തല്ലിച്ചതച്ച മുൻ കരസേന ഉദ്യോഗസ്ഥനായ മകൻ പൊലീസ് പിടിയിലായി. റിട്ട.സുബേദാർ മേജർ കൊല്ലം കരിക്കോട് കൃഷ്ണകൃപയിൽ ബാലകൃഷ്ണൻ നായരെ(63)യാണ് നൂറനാട് പൊലീസ് പിടികൂടിയത്. ചുനക്കര നടുവിലേമുറി ശ്രീനിലയത്തിൽ രാഘവൻപിള്ള(92)യ്ക്കും ഭാര്യ ഭവാനിയമ്മ(88) യ്ക്കുമാണ് മർദനമേറ്റത്. മർദനമേറ്റ മാതാവിന്റെ വാക്കുകളും അനുബന്ധ വാർത്തകളും മറുനാടൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴായ്ച വൈകിട്ട് നടന്ന ക്രൂരമർദനത്തിന് ശേഷം ഇന്നാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്. കുടുംബവീട്ടിലെത്തിയാണ് വയോധികരായ മാതാപിതാക്കളെ ഇയാൾ മർദിച്ചതെന്ന് പൊലീസ് പറയുന്നത്. 

ഇതിനുശേഷം കൊല്ലത്തെ വീട്ടിലേക്ക് പോകുംവഴി ശാസ്താംകോട്ടയിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.ചെറുപ്പത്തിൽ ഉന്നതവിദ്യാഭ്യാസം നൽകിയിരുന്നെങ്കിൽ ഡോക്ടറോ എൻജിനീയറോ ആകാൻ കഴിയുമായിരുന്നെന്നും വിദ്യാഭ്യാസം വേണ്ടത്ര കിട്ടാത്തതിനാലാണ് പട്ടാളത്തിൽ ജോലി ചെയ്യേണ്ടിവന്നതെന്നും പറഞ്ഞാണ് മകൻ മർദിച്ചതെന്ന് ദമ്പതിമാർ മൊഴിനൽകി.ഇവർക്ക് രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. മൂത്തമകനാണ് ബാലകൃഷ്ണൻ നായർ. മാതാപിതാക്കൾ തനിച്ചാണ് താമസിക്കുന്നത്. ആവശ്യമായ മരുന്നിനോ ആഹാരത്തിനോ വഴിയില്ലാതെ ഇവർ കഷ്ടപ്പെടുകയാണ്. ആശാവർക്കറായ പുഷ്പവല്ലിയും പഞ്ചായത്തംഗം പി.എം.രവിയും ഇടപെട്ടാണ് ഇവർക്ക് സഹായം നൽകിയിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശാന്താ ഗോപാലകൃഷ്ണനടക്കമുള്ളവർ ഇവരുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാൻ മക്കളോട് ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല.

ഇതിനിടെയാണ് മകനെത്തി മർദിച്ചത്. ആശാ വർക്കർമാരുടെ പരാതിയെത്തുടർന്ന് ജനമൈത്രി പൊലീസിന്റെ ചുമതലയുള്ളവർ വീട്ടിലെത്തി ദമ്പതിമാരുടെ അവസ്ഥ നേരിട്ടുകണ്ട് മേലധികാരികളെ അറിയിച്ചു. തുടർന്ന് നൂറനാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് വീട്ടിലെത്തി സംരക്ഷണച്ചുമതല ഏറ്റെടുത്തു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയശേഷം അടുത്തുതാമസിക്കുന്ന മകളെ വിളിച്ചുവരുത്തി മാതാപിതാക്കളെ നോക്കാൻ ഏൽപ്പിക്കുകയായിരുന്നു.

സൈന്യത്തിൽ നിന്നും വിരമിച്ച സുഖജീവിതം നയിക്കുന്ന വ്യക്തിയാണ് ബാലകൃഷ്ണൻ നായർ. മൂന്ന് മക്കളാണ് രാഘൻ പിള്ള- ഭവാനി അമ്മ ദമ്പതികൾക്ക് ഉള്ളത്. ഇതിൽ മൂത്ത മകനാണ് ബാലകൃഷ്ണൻ നായർ. ഇയാളെ കൂടാതെ രണ്ടാമത്തെ മകൻ പരമേശ്വരൻ ഉത്തരേന്ത്യയിലാണ് ജോലി നോക്കുന്നത്. ഇളയ മകൾ ശോഭ വരേണിക്കലാണ് താമസം.ചുനയ്ക്കൽ നടുവിലായിരുന്നു ഇവരുടെ കുടുംബ വീട്. ഇവിടെയാണ് ഇവർ കാലങ്ങളായി താമസിച്ചത്. കൃഷി കൊണ്ടു ജീവിച്ചു മക്കളെ വളർത്തി ഓരോ വഴിക്കാക്കിപ്പോൾ സ്വസ്ത ജീവിതം നയിക്കാമെന്ന് കരുതിയ വയോധികരുടെ കണക്കൂട്ടലെല്ലാം തെറ്റുകയായിരുന്നു. മക്കൾക്ക് വേണ്ട സ്വത്തുക്കൾ നൽകുകയും ചെയ്തു. മാവേലിക്കരയിലെ കുടുംബ വീട് ഇരിക്കുന്ന സ്ഥലം മൂത്ത മകൻ ബാലകൃഷ്ണൻ നായരുടെ പേരിലാണ് എഴുതി വെച്ചത്. ഈ സ്ഥലത്ത് പഴയ വീട് പുതുക്കി പണിതത് ബാലകൃഷ്ണനായിരുന്നു.

ഇതിന് ശേഷം മാതാപിതാക്കളെ നോക്കാൻ മക്കൾ തയ്യാറായില്ല. മറ്റ് രണ്ട് പേരും ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു ബാധ്യതയെന്ന് പറഞ്ഞു ഒഴിഞ്ഞു. എന്നാൽ ആരെയും ആശ്രയിക്കാതെ കഴിയാൻ വീടിനോട് അടുത്ത സ്ലാബിൽ ഷീറ്റു വിരിച്ചു അവിടെയാണ് ഇവർ കഴിഞ്ഞത്. ബാലകൃഷ്ന്റെ ഭാര്യപേരിലുള്ള വീട് പൂട്ടി കൊല്ലത്തേക്ക് ബാലകൃഷ്ണൻ താമസം മാറിയിരുന്നു. ഇതോടെ മാതാപിതാക്കളെ നോക്കാൻ ആളില്ലാതെ വന്നു. നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ വാർഡ് മെമ്പർ രവി അടക്കമുള്ളവർ ഇടപെടുകയും ചെയ്തു.

വാർഡ്മെമ്പർ ഇടപെട്ടതിനെ തുടർന്ന് വീടിന്റെ അടുക്കളെ തുറന്നു കൊടുത്തിരുന്നു. സ്വന്തം പാചകം ചെയ്തു വേണ്ടത്ര ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞ മാതാപാതിക്കളുടെ ദുരവസ്ഥ കണ്ട് പാലിയേറ്റീവ് കെയർ പ്രതിനിധികളും വീട്ടിലെത്തിയിരുന്നു. കൊല്ലത്തുണ്ടായിരുന്ന മകനെ വിളിച്ചു വരുത്തി സംസാരിച്ചു മാതാപിതാക്കളെ നോക്കാൻ സാധിക്കില്ലെങ്കിൽ പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക് മാറ്റാനുള്ള ആലോചനയും നടന്നു. എന്നാൽ അതിന് സാധിക്കാതെ വന്നതോടെ പഞ്ചായത്തിന് കീഴിലുള്ള സ്നേഹ വീട്ടിലേക്ക് മാറ്റാൻ തീരുാനിച്ചു. വാർഡ് മെമ്പർ അടക്കമുള്ള വീട്ടുകാരോട് പകൽ ഇക്കാര്യം സമ്മതിച്ച ബാലകൃഷ്ണൻ നായർ പിന്നീട് താൻ തന്നെ മാതാപിതാക്കളെ നോക്കിക്കൊള്ളാം എന്നറിയിക്കുകയായിരുന്നു.

ഇതിനിടെ ഇന്നലെ സഹോദരിയെ വിളിച്ച ബാലകൃഷ്ണൻ താൻ വീട്ടിൽപോകുന്നുവെന്നും അമ്മയെ നോക്കണം എന്നും വിളിച്ചു പറഞ്ഞു. ഇതനുസരിച്ച് ഇളയ മകൾ വീട്ടിൽ എത്തിയപ്പോഴാണ് ഭവാനി അമ്മക്ക് അതിക്രൂരമായി മർദ്ദനമേറ്റ വിവരം അറിയുന്നത്. രണ്ട് കൈകളിലും രക്തം കട്ടപിടിച്ച നിലയിൽ ആയിരുന്നു. എന്തുപറ്റിയതാണെന്ന് ചോദിച്ചപ്പോൾ മകൻ മർദ്ദിച്ചതാണെന്ന് പറഞ്ഞു. വലിയ കമ്പുകൊണ്ടു കുത്തുകയും അടിക്കുകയും ചെയ്തുവെന്നു പറഞ്ഞു. സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി. ആശാ വർക്കർമാരും സ്ഥലത്തെത്തി മാവേലിക്കര ആശുപത്രിയിൽ മാതാവിനെ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് ഇന്നലെ രാവിലെയാണ് നൂറനാട് പൊലീസ് എത്തിയത്. പൊലീസിന് മുമ്പിൽ മൂത്ത മകൻ മർദ്ദിച്ചതാണെന്ന് പൊലീസിൽ മൊഴി നൽകുകയും ചെയ്തു. സംഭവം അറിഞ്ഞ നാട്ടുകാരും കടുത്ത അമർഷത്തിലാണ്. ബാലകൃഷ്ണനെതിരെ നാട്ടുകാർക്കിടയിൽ നിന്നും കടുത്ത രോഷമാണ് ഉയരുന്നത്. സൈന്യത്തിൽ ജോലി ചെയ്ത വ്യക്തിയാണ് ഈ ക്രൂരത പ്രവർത്തിച്ചത്. ഇയാൾക്ക് രണ്ട് പെൺമക്കളാണു ഉള്ളത്. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് ഈ പെൺമക്കളും. സ്വത്തു തർക്കമായി ബന്ധപ്പെട്ട് അച്ഛനെയും അമ്മയെയും ബാലകൃഷ്ണൻ മർദ്ദിക്കാറുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പിതാവിനെയും മർദ്ദിക്കാറുണ്ടായിരുന്നു.

വൃദ്ധമാതാവിന്റെ മകൻ മർദ്ദിച്ചതിന്റെ പാടുകൾ ശരീരത്തിൽ ആകമാനമുണ്ട്. അച്ഛനെയും അടുക്കുമെന്നാണ് മാതാവ് നാട്ടുകാരോട് വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ തന്നെ ഇരുവരുടെയും ദേഹത്ത് മർദ്ദനമേറ്റ പാടുകളും ദൃശ്യമാണ്. സൈന്യത്തിൽ സബ് മേജറായി റിട്ടയർ ചെയ്ത വ്യക്തിയാണ് ബാലകൃഷ്ണൻ നായർ. മറ്റു മക്കളുമായും പൊലീസ് ബന്ധപ്പെട്ടുണ്ട്.

ഭവാനി അമ്മയെ ഇതിന് മുമ്പും ബാലകൃഷ്ണൻ നായർ മർദ്ദിച്ചിട്ടുണ്ടെന്നാണ് സൂചന. ബാലകൃഷ്ണൻ നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇയാൾ ഇപ്പോൾ കസ്റ്റഡിയിലാണുള്ളത്.മൂന്ന് മക്കളെ നൊന്തുപെറ്റിട്ടും ഈ ദുരവസ്ഥ നേരിടേണ്ടി വന്നതിൽ സ്വയം പഴിക്കുകയാണ് മാതാപിതാക്കൾ. തീർത്തും ദുരവസ്ഥയിൽ കഴിഞ്ഞു പോകുന്ന ഇവരെ സർക്കാർ ആശ്രയ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ആലോചനയും നടക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP