Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വൃദ്ധമാതാവിനോട് കണ്ണില്ലാത്ത ക്രൂരത; 85 വയസ് പ്രായമുള്ള മാതാവിനെ മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ചു മകൻ; അലമുറയിട്ടു കരഞ്ഞിട്ടും അസഭ്യം വിളിച്ചു കൊണ്ട് അനങ്ങിപ്പോകരുത് എന്നു ആക്രോശിച്ചു വീണ്ടും മർദ്ദനം; അക്രമം പതിവായതോടെ സഹികെട്ട് ദൃശ്യം പകർത്തി കൊച്ചുമോന്റെ ഭാര്യ; പൊലീസ് പ്രതിയെ ബാറിൽ മദ്യപിക്കവേ അറസ്റ്റു ചെയ്തു

വൃദ്ധമാതാവിനോട് കണ്ണില്ലാത്ത ക്രൂരത;  85 വയസ് പ്രായമുള്ള മാതാവിനെ മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ചു മകൻ; അലമുറയിട്ടു കരഞ്ഞിട്ടും അസഭ്യം വിളിച്ചു കൊണ്ട് അനങ്ങിപ്പോകരുത് എന്നു ആക്രോശിച്ചു വീണ്ടും മർദ്ദനം; അക്രമം പതിവായതോടെ സഹികെട്ട് ദൃശ്യം പകർത്തി കൊച്ചുമോന്റെ ഭാര്യ; പൊലീസ് പ്രതിയെ ബാറിൽ മദ്യപിക്കവേ അറസ്റ്റു ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പെറ്റ വയറിനെ തല്ലിപ്പരിക്കേൽപ്പിക്കുന്ന ക്രൂരമകൻ. കേരളത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ചിത്രങ്ങൾ പുറത്തുവന്നതോടെ ക്രൂരനായ മകൻ അഴിക്കുള്ളിൽ. കോട്ടയം മീനടത്ത് അമ്മയെ ക്രൂരമായി മർദിച്ച മകനാണ് അറസ്റ്റിലായത്. മാത്തൂർപ്പടി തെക്കേൽ കൊച്ചുമോൻ (48) ആണ് അറസ്റ്റിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോൻ സുഖമില്ലാത്ത മാതാവിനേയും സഹോദരനെയും സ്ഥിരമായി മർദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

മർദനത്തിന്റെ വീഡിയോ പുറത്തുവന്നു. മർദനമേറ്റ് വൃദ്ധയായ അമ്മ അലമുറയിട്ട് കരയുന്നതും അനങ്ങിപ്പോകരുതെന്ന് കൊച്ചുമോൻ ഭീഷണിപ്പെടുത്തുന്നതും വീഡിയിൽ കാണാം. കൊച്ചുമോന്റെ ഭാര്യ തന്നെയാണ് ദൃശ്യം പകർത്തിയത്. തുടർന്ന് ഇത് പാമ്പാടി പഞ്ചായത്ത് അംഗത്തിന് അയച്ചു കൊടുത്തു. ഇദ്ദേഹമാണ് പൊലീസിനെ സമീപിച്ചത്.

ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പാമ്പാടി പൊലീസ് കേസെടുത്തത്. ബാറിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൊലീസ് കൊച്ചുമോനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

മുമ്പ് പലതവണ നാട്ടുകാർ ഇടപെട്ട് ഇയാളെ താക്കീത് ചെയ്തിരുന്നു. എന്നിട്ടും ഇയാൾ മാതാവിനെയും വീട്ടുകാരെയും മർദ്ദിക്കുന്നത് പതിവായിരുന്നു. ഇതോടെയാണ് പൊലീസിലേക്ക് കാര്യങ്ങൾ എത്തിയതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP