Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിരന്തരം ഉപദ്രവിക്കുന്ന അപ്പനെ നേരിടാനുള്ള കരുത്തു നേടുകയായിരുന്നു കുഞ്ഞുനാൾ മുതൽ അവന്റെ ലക്ഷ്യം; പെട്ടന്നു വലുതാകാനുള്ള മരുന്നു വാങ്ങിത്തരണമെന്നുവരെ അവൻ പറഞ്ഞിട്ടുണ്ട്; അപ്പനെ മഴുക്കൈകൊണ്ട് അടിച്ച് മെഡിക്കൽ കോളജിലാക്കിയ അഭിജിത്തിനെക്കുറിച്ച് അമ്മയ്ക്കു പറയാനുള്ളത്

നിരന്തരം ഉപദ്രവിക്കുന്ന അപ്പനെ നേരിടാനുള്ള കരുത്തു നേടുകയായിരുന്നു കുഞ്ഞുനാൾ മുതൽ അവന്റെ ലക്ഷ്യം; പെട്ടന്നു വലുതാകാനുള്ള മരുന്നു വാങ്ങിത്തരണമെന്നുവരെ അവൻ പറഞ്ഞിട്ടുണ്ട്; അപ്പനെ മഴുക്കൈകൊണ്ട് അടിച്ച് മെഡിക്കൽ കോളജിലാക്കിയ അഭിജിത്തിനെക്കുറിച്ച് അമ്മയ്ക്കു പറയാനുള്ളത്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:കുഞ്ഞായിരിക്കുമ്പോൾ മുതൽ അവന്റെ മനസ്സ് അങ്ങിനെയായിരുന്നു.എല്ലാവരോടും അവനത് പറയുകയും ചെയ്യുമായിരുന്നു. പെട്ടെന്ന് വലുതാവാൻ മരുന്നുവാങ്ങിത്തരാൻ വരെ അവൻ പലരോടും ആവശ്യപ്പെടുന്നത് കേട്ടിട്ടുണ്ട്. ഉപദ്രവിക്കുമ്പോൾ അപ്പനെ നേരിടാൻ കരുത്ത് നേടുകയാണ് ലക്ഷ്യമെന്നും ഒത്തുവരുമ്പോൾ അനുഭവിച്ചതിനെല്ലാം കണക്കുചോദിക്കുമെന്നും അവൻ പറയാറുണ്ട്. അവൻ തെറ്റുകാരനായി ഇനിയെല്ലാം വരുന്നതുപോലെ.പറഞ്ഞവസാനിപ്പിക്കുമ്പോൾ ലാലിയുടെ വാക്കുകൾ ഇടറിയിരുന്നു.

ഒരേസമയം മകൻ ജയിലിലും ഭർത്താവ് അവശനിലയിൽ ആശുപത്രിയിൽ ആവുകയും ചെയ്തതിനേത്തുടർന്ന് പറഞ്ഞറിയിക്കാനാവാത്ത മനോവിഷമത്തിലായ ലാലി പങ്കുവയ്ക്കുന്ന അസാധാരണ വിവരങ്ങൾ ആരെയും അത്ഭതപ്പെടുത്തുന്നതും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

നേര്യമംഗലം മണിയൻപാറ കുഴിക്കാട്ട് ജോളി (54)യുടെ ഭാര്യയാണ് കൂലിപ്പണിക്കാരിയായ ലാലി. മകൻ അഭിജിത്ത് (19) മഴുകൈകൊണ്ട് അടിച്ചതിനേത്തുടർന്ന് തലക്കും കാലിനും സാരമായി പരിക്കേറ്റ ജോളി ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.ജോളിയുടെ മൊഴിപ്രകാരം ഊന്നുകൽ പൊലീസ് അഭിജിത്തിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.ഇന്നലെ അറസ്റ്റിലായ ഇയാൾ ഇപ്പോൾ റിമാന്റിലാണ്.

ബൈക്ക് വാങ്ങാൻ പണം ചോദിച്ചെന്നും ഇത് നൽകാത്തതിനെത്തുടർന്ന് അഭജിത്ത് ജോളിയെ അടിച്ചുവീഴ്തിയെന്നുമാണ് പൊലീസ് കേസ്.എന്നാൽ മകൻ നേരത്തെ മുതൽ പിതാവിനെ അക്രമിക്കാൻ പദ്ധതിയിട്ടിരുന്നെന്നും ഇക്കാര്യം തന്നോട് തുറന്ന് പറഞ്ഞിരുന്നതായിട്ടുമാണ് ലാലിയുടെ വെളിപ്പെടുത്തൽ.

അടിക്കുക,കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തുക,കാൽമുട്ട്് മരക്കഷണത്തിൽ വച്ച് ശേഷം വാക്കത്തികൊണ്ട് വെട്ടാനോങ്ങുക എന്നുതുടങ്ങി കുഞ്ഞുന്നാളിലെ മുതൽ ഭർത്താവ് അഭിജിത്തിനെ ഒരുപാട് ഭീഷിണിപ്പെടുകയും ഉദ്രവിക്കുകയും ചെയ്‌തെന്നും ഇതിന്റെ പ്രതികാരമായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണമെന്നുമാണ് ലാലിയുടെ സ്ഥിരീകരണം.

ഒരാഴ്ച മുമ്പ് മകൻ വീട്ടിൽ ബഹളമുണ്ടാക്കുന്നതായി കാണിച്ച് ലാലി ഊന്നുകൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.അന്ന് പൊലീസ് അഭിജിത്തിനെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.ഇതേത്തുടർന്ന് മകന്റെ മനസ് മാറിയെന്ന് കരുതി ലാലി സമാധാനിച്ചിരിക്കെയാണ് വെള്ളിയാഴ്ച രാത്രി ഇയാൾ പിതാവിനെ അടിച്ച് നിലംപരിശാക്കിയത്.

അപ്രതീക്ഷിതമായുണ്ടായ ആഘാതത്തിന്റെ നടുക്കത്തിൽ നിന്നും ഇവർ ഇപ്പോഴും മോചിതയായിട്ടില്ല.ഡ്രൈവർ ആയിരുന്ന ഭർത്താവ് ശ്ാരീരിക അസ്വസ്തകളെത്തുടർന്ന് ഇപ്പോൾ പണിക്കൊന്നും പോകുന്നില്ല.ലാലി കൂലിപ്പണിയെടുത്താണിപ്പോൾ കുടുംമ്പം പുലർത്തിയിരുന്നത്.പ്ലസ്സ്ടു വരെ പഠിച്ചി അഭിജിത്തിന് ഇതുവരെ ജോലിയൊന്നുമുണ്ടായിരുന്നില്ല.

അവശനിലയിലായ ഭർത്താവിനെ ചികത്സിക്കാനും മകനെ ജയിലിൽ നിന്നറക്കാനും പണം കണ്ടെത്താൻ ഇവർ തന്നെ ഓടമമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP