Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്റേതെന്ന പേരിൽ പ്രചരിച്ച നഗ്നദൃശ്യങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ വീട്ടമ്മ കിണഞ്ഞ് ശ്രമിക്കുമ്പോഴും തോൽപിക്കുന്നത് പൊലീസ് തന്നെ; കൊച്ചിയിലെ ശോഭാ സജുവിന്റെ പേരിലുള്ളത് വ്യാജ ദൃശ്യങ്ങൾ എന്ന് തെളിഞ്ഞിട്ടും പ്രചരിപ്പിച്ചവരെ പിടികൂടുന്നതിൽ വീഴ്‌ച്ച വരുത്തി ഉദ്യോഗസ്ഥർ; ഡിജിപിയുടെ മെയിലിലേക്ക് പരാതി അയച്ചിട്ടും ഫലമില്ലാതായതോടെ 'ഏത് വനിതയ്ക്ക് എങ്ങനെ നീതി ഉറപ്പാക്കുമെന്ന്' ചോദിച്ച് ശോഭ

തന്റേതെന്ന പേരിൽ പ്രചരിച്ച നഗ്നദൃശ്യങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ വീട്ടമ്മ കിണഞ്ഞ് ശ്രമിക്കുമ്പോഴും തോൽപിക്കുന്നത് പൊലീസ് തന്നെ; കൊച്ചിയിലെ ശോഭാ സജുവിന്റെ പേരിലുള്ളത് വ്യാജ ദൃശ്യങ്ങൾ എന്ന് തെളിഞ്ഞിട്ടും പ്രചരിപ്പിച്ചവരെ പിടികൂടുന്നതിൽ വീഴ്‌ച്ച വരുത്തി ഉദ്യോഗസ്ഥർ; ഡിജിപിയുടെ മെയിലിലേക്ക് പരാതി അയച്ചിട്ടും ഫലമില്ലാതായതോടെ 'ഏത് വനിതയ്ക്ക് എങ്ങനെ നീതി ഉറപ്പാക്കുമെന്ന്' ചോദിച്ച് ശോഭ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തന്റേതെന്ന പേരിൽ സമൂഹ മാധ്യമത്തിൽ പ്രചരിച്ച നഗ്നദൃശ്യങ്ങൾ വ്യാജമെന്ന് തെളിയിക്കാൻ കിണഞ്ഞ് ശ്രമിച്ച വീട്ടമ്മയെ ഇപ്പോൾ തോൽപിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥർ. തൊടുപുഴ സ്വദേശിനി ശോഭ സജുവിന്റേത് എന്ന പേരിൽ ഏതാനും വർഷം മുൻപ് പ്രചരിച്ച നഗ്ന ദൃശ്യങ്ങൾ വ്യാജമാണെന്ന് തെളിയിച്ചിട്ടും ഇതിന് മൊബൈൽ ഫോണുകൾ വഴി പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുന്നതിൽ ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുകയാണെന്ന് ശോഭ പറയുന്നു. ആരാണ് നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തണമെന്ന് ഡിജിപി നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ ഇത് അട്ടിമറിച്ചുവെന്ന പരാതിയാണ് ഇപ്പോൾ ഉയരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ അതിന്റെ തിരക്കിൽ അന്വേഷണം ഉഴപ്പുകയായിരുന്നു ഉദ്യോഗസ്ഥർ ചെയ്തുകൊണ്ടിരുന്നത്. കൊച്ചി സിറ്റി പൊലീസ് തിടുക്കത്തിൽ കുറ്റപത്രം നൽകി കേസ് അവസാനിപ്പിക്കുകയായിരുന്നു. തന്റേതെന്ന പേരിൽ മൊബൈൽ ഫോണുകളിലടക്കം പ്രചരിച്ച ദൃശ്യങ്ങൾ വ്യാജമാണെന്ന് തെളിയിക്കാൻ തൊടുപുഴ സ്വദേശിനി ശോഭ സജു മൂന്നു വർഷത്തോളമാണ് പോരാട്ടം നടത്തിയത്.

അന്ന് പ്രചരിച്ച ദൃശ്യങ്ങളുടെ ആധികാരികത നിർണയിക്കാൻ പൊലീസ് പരാജയപ്പെട്ടപ്പോൾ ശോഭ അന്ന് ഡിജിപിയെ നേരിട്ട് കണ്ടിരുന്നു. അന്ന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഡിജിപിയും വാക്ക് നൽകിയിരുന്നതാണ്. ശോഭയുടേതെന്ന പേരിൽ മൊബൈൽ ഫോണുകൾ തോറും പ്രചരിച്ച നഗ്‌നദൃശ്യത്തിന്റെ ഉറവിടം കണ്ടെത്തുക, അത് പുറത്തുവിട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുക, എന്നീ കാര്യങ്ങളിൽ കൃത്യമായ തുടരന്വേഷണം നടക്കുമെന്നായിരുന്നു ഡിജിപി അന്ന് ഉറപ്പ് നൽകിയിരുന്നത്.

എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജിക്കാണ് അന്വേഷണ ചുമതലയെന്നും അന്ന് പറഞ്ഞു വെച്ചിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ലാൽജി സ്ഥലംമാറി പോകുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല, പഴയ അന്വേഷണത്തിൽ ഉൾപ്പെടാതിരുന്ന ഏതാനും പേരുടെ മൊഴി രേഖപ്പെടുത്തിയത് ഒഴിച്ചാൽ. എവിടെ നിന്നുമാണ് ദൃശ്യങ്ങൾ പ്രചരിച്ച് തുടങ്ങിയതെന്നും ആരാണ് ഇതിന് പിന്നിലെന്നും അന്വേഷിക്കാതെ ഇതിനായി ഏതെങ്കിലും തരത്തിലുള്ള ശ്രമങ്ങൾ പോലും നടപ്പാക്കാതെയാണ് പുതിയ അന്വേഷണ സംഘം തിരഞ്ഞെടുപ്പ് കാലത്ത് കുറ്റപത്രം സമർപ്പിച്ചത്. ഇനിയെന്ത് എന്നു ചോദിച്ചാൽ ശോഭ പറയുന്നത് ഇങ്ങനെ. തീർന്നില്ല, മൂന്നാം തവണയും നടത്തിയ അന്വേഷണത്തിന്റെ ഈ ദാരുണാന്ത്യം ഡിജിപിയെ തന്നെ ശോഭ അറിയിക്കാൻ ശ്രമിച്ചു.

തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടെ നേരിട്ട് കാണാൻ കഴിയില്ല എന്ന ധാരണയിൽ ഡിജിപിയുടെ ഔദ്യോഗിക ഇമെയിയിലേക്ക് വിശദമായി പരാതി തയ്യാറാക്കി അയച്ചു. അത് കണ്ടുവെന്നോ ഇല്ലെന്നോ ഒരു മറുപടി പോലും നാളിതുവരെ കിട്ടിയിട്ടില്ല. സ്ത്രീ സുരക്ഷക്കായി, അവരുടെ അഭിമാന സംരക്ഷണത്തിനായി സദാജാഗരൂകരെന്ന് മേനിപറയുന്ന പൊലീസ് സംവിധാനത്തെക്കുറിച്ച് ഇനിയെന്ത് പറയണം. ഏത് വനിതക്ക് എങ്ങനെ നീതി ഉറപ്പാക്കും എന്നാണ് സംസ്ഥാന പൊലീസ് മേധാവിയോട് ശോഭ സുജ ചോദിക്കുന്നത്.

ഭർത്താവും മക്കളുമായി സന്തോഷത്തോടെ കഴിഞ്ഞ് വരുന്നതിനിടെയാണ് വ്യാജ വീഡിയോ ഈ വീട്ടമ്മയുടെ ജീവിതം തകർക്കുന്നത്. ശോഭയുടെ ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് വന്ന ഒരു വീഡിയോ ആണ് ഇവരുടെ ജീവിതം മാറ്റിമറിക്കുന്നത്. ശോഭയുടേതെന്ന പേരിലാണ് വീഡിയോ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് വന്നത്. ശോഭയുമായുള്ള മുഖസാദൃശ്യവും അടിക്കുറുപ്പും കണ്ടതോടെ ദൃശ്യങ്ങളിലുള്ളത് സ്വന്തം ഭാര്യ തന്നെയാണെന്ന് ഭർത്താവ് വിശ്വസിക്കുകയായിരുന്നു. ഇതോടെ ഇവരുടെ ജീവിതം താളം തെറ്റി. ശോഭ സ്വന്തം നഗ്‌ന ചിത്രങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നുവെന്ന് ഭർത്താവ് വിശ്വസിച്ചു.

ശോഭയോട് വിശദീകരണം പോലും തേടാതെ ഭർത്താവ് വിവാഹമോചന ഹർജി നൽകി. അവരെ വീട്ടിൽ നിന്നും പുറത്താക്കി. മൂന്ന് മക്കളെ കാണാൻ പോലും ശോഭയെ അനുവദിച്ചില്ല. ദൃശ്യങ്ങളിലുള്ളത് താനല്ല എന്ന് ശോഭ പലകുറി ആവർത്തിച്ചെങ്കിലും ചെവിക്കൊള്ളാൻ ഭർത്താവ് തയാറല്ല. രണ്ടര വർഷത്തോളം തന്റെ മക്കളെ കാണാൻ പോലും ശോഭയ്ക്ക് വിലക്ക് നേരിടേണ്ടി വന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP