Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുശാന്തിന്റെ ആത്മഹത്യയുടെ കാരണം ഇന്നും അവ്യക്തം; പ്രേക്ഷാ മേത്ത ജീവനൊടുക്കിയതും ദുരൂഹ സാഹര്യത്തിൽ; ടിക് ടോക്കിലെ മിന്നും പ്രതിഭയുടെ തൂങ്ങി മരണത്തിന് കാരണവും അജ്ഞാതം; സോഷ്യൽ മീഡിയയിലൂടെ നിരവധി ഭീഷണികൾ മകൾക്ക് ലഭിച്ചുവെന്ന് കുടുംബം; തൊഴിൽ പരമായി പ്രശ്‌നമില്ലാത്ത താരത്തിന്റെ മരണത്തിൽ നിറയുന്നതും ദുരൂഹത; ചുരുളഴിക്കാൻ പൊലീസ്; ടിക് ടോക് താരം സിയാ കക്കറിന് എന്തു പറ്റിയെന്നതിൽ ആർക്കും ക്ലൂവില്ല

സുശാന്തിന്റെ ആത്മഹത്യയുടെ കാരണം ഇന്നും അവ്യക്തം; പ്രേക്ഷാ മേത്ത ജീവനൊടുക്കിയതും ദുരൂഹ സാഹര്യത്തിൽ; ടിക് ടോക്കിലെ മിന്നും പ്രതിഭയുടെ തൂങ്ങി മരണത്തിന് കാരണവും അജ്ഞാതം; സോഷ്യൽ മീഡിയയിലൂടെ നിരവധി ഭീഷണികൾ മകൾക്ക് ലഭിച്ചുവെന്ന് കുടുംബം; തൊഴിൽ  പരമായി പ്രശ്‌നമില്ലാത്ത താരത്തിന്റെ മരണത്തിൽ നിറയുന്നതും ദുരൂഹത; ചുരുളഴിക്കാൻ പൊലീസ്; ടിക് ടോക് താരം സിയാ കക്കറിന് എന്തു പറ്റിയെന്നതിൽ ആർക്കും ക്ലൂവില്ല

മറുനാടൻ മലയാളി ബ്യൂറോ


ന്യൂഡൽഹി: ടിക് ടോക് താരം സിയ കക്കർ (16) ജീവനൊടുക്കിയിതൽ ദുരൂഹതകൾ ഏറെ. നൃത്ത വിഡിയോകളിലൂടെയും മറ്റും ലൈക്കുകൾ വാരിക്കൂട്ടിയ താരത്തിന്റെ മരണകാരണം അറിവായിട്ടില്ല. ന്യൂഡൽഹിയിലെ പ്രീത് വിഹാറിലാണു സിയയുടെ വീട്. ടിക് ടോക് കൂടാതെ ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, യുട്യൂബ് തുടങ്ങിയ ഓൺലൈൻ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലും സിയ സജീവമായിരുന്നു. 1.1 മില്യൻ ഫോളോവേഴ്‌സ് ആണ് ടിക്ടോക്കിൽ ഉള്ളത്.

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്, 'ക്രൈം പട്രോൾ' നടി പരേക്ഷ മേത്ത എന്നിവരുടെ അകാല വിയോഗത്തിനു പിന്നാലെയാണു ഏവരേയും ഞെട്ടിച്ച് സിയയുടെ മരണം. മരണവാർത്ത പങ്കിട്ട സെലിബ്രിറ്റി ഫോട്ടോഗ്രാഫർ വൈറൽ ഭയാനിയുടെ പോസ്റ്റിൽ നിരവധി പേരാണു സിയയെ അനുസ്മരിച്ചത്. ഭീഷണികളെ തുടർന്നാണ് ആത്മഹത്യ എന്നാണ് സൂചന. സോഷ്യൽ മീഡിയയിലൂടെ നിരവധി ഭീഷണികൾ സിയയ്ക്ക് കിട്ടിയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ പൊലീസ് ഈ വാദങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നുമില്ല.

വൈറൽ ഭയാനിയുടെ വെളിപ്പെടുത്തൽ ഗൗരവത്തോടെയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. 'ഞാൻ അവളുടെ ടാലന്റ് മാനേജ്‌മെന്റ് ഏജൻസി മേധാവി അർജുൻ സരിനുമായി സംസാരിച്ചു. കഴിഞ്ഞ രാത്രി ഒരു പാട്ടുണ്ടാക്കാനായി സിയയോട് അദ്ദേഹം സംസാരിച്ചിരുന്നു. അവൾ നല്ല മാനസികാവസ്ഥയിലാണെന്നും കുഴപ്പമൊന്നും ഇല്ലായിരുന്നെന്നുമാണു അർജുൻ പറഞ്ഞത്. ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കേണ്ടി വന്നതിന്റെ കാരണമെന്താണെന്ന് സൂചനയില്ലെന്നും അദ്ദേഹം പറഞ്ഞു.' സിയയുടെ മരണത്തെക്കുറിച്ചു വൈറൽ ഭയാനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സിയയുടെ മാനേജറായ അർജുൻ സരിനാണ് മരണവാർത്ത പുറത്ത് വിട്ടത്. വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാകാം ആത്മഹത്യ. സിയയ്ക്ക് മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നും അർജുൻ പറഞ്ഞു. 'തൊഴിൽപരമായി പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. പുതിയൊരു പ്രൊജക്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിയയ്‌ക്കൊപ്പം ഉണ്ടായിരുന്നു. അന്നു പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മികച്ച കഴിവുള്ള പെൺകുട്ടിയായിരുന്നു സിയ', അർജുൻ പറഞ്ഞു. വീട്ടിൽ തുങ്ങിമരിച്ച നിലയിൽ അച്ഛനാണ് സിയയെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പൊന്നും പൊലിസിന് ഇതുവരെ കിട്ടിയിട്ടില്ല.

ടിക്‌ടോക്, ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, യൂടൂബ് എന്നീ സമുഹമാധ്യമങ്ങളിൽ സജീവമായിരുന്ന സിയ കക്കർ ഡാൻസ് വിഡിയോകളിലൂടെയാണ് പ്രശസ്തയായത്. ഇൻസ്റ്റഗ്രാമിൽ ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ടായിരുന്ന സിയയെ 1.1 ദശലക്ഷം ആളുകളാണ് ടിക്‌ടോക്കിൽ പിന്തുടരുന്നത്. ജൂൺ 14നായിരുന്നു പ്രശസ്ത ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിനെ സ്വന്തം ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

34 കാരനായിരുന്ന നടൻ വിഷാദ രോഗത്തെത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് സൂചന. ഹിന്ദി ടി.വി സീരീസായ ക്രൈം പട്രോളിലെ നായിക പ്രേക്ഷ മേത്തയും ജീവനൊടുക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP