Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ആറംഗ സംഘം തട്ടിക്കൊണ്ടുപോയത് തമിഴ്‌നാട് സ്വദേശിയായ പണമിടപാടുകാരനെ; രവിചന്ദ്രനെ കെട്ടിയിട്ട് മർദ്ദിച്ച സംഘം ആവശ്യപ്പെട്ട പണം ബാങ്കിലിട്ടതോടെ ഒപ്പിച്ച് വാങ്ങിയത് മുദ്രപത്രങ്ങളും; പ്രാദേശിക ശിവസേന നേതാവ് ഉൾപ്പെട്ട സംഘം പിടിയിലായത് തമിഴ്‌നാട് സ്വദേശിയുടെ സുഹൃത്ത് നൽകിയ പരാതിയെ തുടർന്ന്

ആറംഗ സംഘം തട്ടിക്കൊണ്ടുപോയത് തമിഴ്‌നാട് സ്വദേശിയായ പണമിടപാടുകാരനെ; രവിചന്ദ്രനെ കെട്ടിയിട്ട് മർദ്ദിച്ച സംഘം ആവശ്യപ്പെട്ട പണം ബാങ്കിലിട്ടതോടെ ഒപ്പിച്ച് വാങ്ങിയത് മുദ്രപത്രങ്ങളും; പ്രാദേശിക ശിവസേന നേതാവ് ഉൾപ്പെട്ട സംഘം പിടിയിലായത് തമിഴ്‌നാട് സ്വദേശിയുടെ സുഹൃത്ത് നൽകിയ പരാതിയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ശാസ്താംകോട്ട: തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ പ്രദേശത്ത് കെട്ടിയിട്ട ശേഷം പണം തട്ടിയ 6 പേരെ പൊലീസ് അറസ്റ്റ് ചെയതു. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ ഉഴിഞ്ഞതുണ്ടിൽ വീട്ടിൽ നവാസ്(47), പവിത്രേശ്വരം കരിമ്പിൻപുഴ ദ്വാരക വീട്ടിൽ അജേഷ്‌കുമാർ (37), ശൂരനാട് കുറ്റിയിൽ വീട്ടിൽ സൂരജ് (30), വേങ്ങ കുളങ്ങരത്തറയിൽ വീട്ടിൽ താഹ (48), കരിന്തോട്ടുവ കോട്ടക്കുപുറത്തു വീട്ടിൽ മഹേഷ് (43), മുതുപിലാക്കാട് ശ്രീമംഗലം വീട്ടിൽ ഷിബു (47) എന്നിവരെയാണ് റൂറൽ എസ്‌പിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്.

പണമിടപാടുകാരനായ മധുര സ്വദേശി രവിചന്ദ്രനെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയത്. വൻകിട പണമിടപാടുകളിലെ ഇടനിലക്കാരനാണ് ഇയാൾ. തമിഴ്‌നാട് സ്വദേശിയായ മറ്റൊരാളിൽ നിന്നും കിട്ടാനുള്ള പണം വാങ്ങാനാണ് ഇയാൾ കേരളത്തിലെത്തിയത്. 63കാരനായ രവിചന്ദ്രൻ 19ന് കേരളത്തിൽ എത്തിയതോടെ സംഘം ഇയാളെയും കൂട്ടി ഐവർകാലയിൽ കല്ലടയാറിന് തീരത്തുള്ള റബർ തോട്ടത്തിലെത്തി. ആളൊഴിഞ്ഞ തോട്ടത്തിൽ വാഹനത്തിൽ കെട്ടിയിട്ട രവിചന്ദ്രനെ മർദ്ദിക്കുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.

മർദ്ദനം സഹിക്കാനാവാതെ തന്റെ സുഹൃത്തിനോട് പറഞ്ഞ് പണം ബാങ്കിൽ ഇടീക്കാം എന്ന് രവിചന്ദ്രൻ സമ്മതിച്ചു. ഇതനുസരിച്ച് രവിചന്ദ്രൻ തന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ച് പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സുഹൃത്ത് 50,000 രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ഇത് കൂടാതെ സംഘം രവിചന്ദ്രനിൽ നിന്നും മുദ്രപത്രങ്ങളും ഒപ്പിട്ട് വാങ്ങിച്ചു. എന്നാൽ, പണം സംഘടിപ്പിക്കുന്നതിനായി രവി ചന്ദ്രന്റെ സുഹൃത്ത് ഏർപ്പെടുത്തിയ മലയാളി യുവാവ് എസ്‌പിക്ക്പരാതി നൽകുകയായിരുന്നു.

പൊലീസെത്തി ബലപ്രയോഗത്തിലൂടെ പ്രതികളെ കീഴടക്കിയാണ് രവിചന്ദ്രനെ മോചിപ്പിച്ച് നാട്ടിലേക്ക് അയച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പത്ര പ്രവർത്തകൻ വി. ബി. ഉണ്ണിത്താൻ വധശ്രമക്കേസിൽ താഹ ഉൾപ്പെട്ടിരുന്നു. ശിവസേന പ്രാദേശിക നേതാവാണ് ഷിബു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP