Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിഴിയും പിഴിച്ചിലും ഉദ്വർത്തനവും ഉഴിച്ചിലും; പത്ത് ദിവസം കഴിച്ചത് എരിവും പുളിയുമില്ലാത്ത സസ്യാഹാരം; ഹൈക്കോടതി വിധി എതിരായപ്പോൾ കാലിലെ ഭാരം അഴിച്ച് കാത്തിരിപ്പ്; അതിവേഗം പാഞ്ഞെത്തി കേന്ദ്ര ഏജൻസി; നിർണ്ണായകമായത് ഇഡിയെ പിണക്കാനില്ലെന്ന ത്രിവേണി ആശുപത്രി നിലപാട്; കസ്റ്റംസ് പേടിയിൽ പിആർഎസും മെഡിക്കൽ കോളേജും; ഡിസ്‌കിന് തേയ്മാനം മാറാതെ ശിവശങ്കർ കുടുങ്ങുമ്പോൾ

കിഴിയും പിഴിച്ചിലും ഉദ്വർത്തനവും ഉഴിച്ചിലും; പത്ത് ദിവസം കഴിച്ചത് എരിവും പുളിയുമില്ലാത്ത സസ്യാഹാരം; ഹൈക്കോടതി വിധി എതിരായപ്പോൾ കാലിലെ ഭാരം അഴിച്ച് കാത്തിരിപ്പ്; അതിവേഗം പാഞ്ഞെത്തി കേന്ദ്ര ഏജൻസി; നിർണ്ണായകമായത് ഇഡിയെ പിണക്കാനില്ലെന്ന ത്രിവേണി ആശുപത്രി നിലപാട്; കസ്റ്റംസ് പേടിയിൽ പിആർഎസും മെഡിക്കൽ കോളേജും; ഡിസ്‌കിന് തേയ്മാനം മാറാതെ ശിവശങ്കർ കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന്റെ അറസ്റ്റ് സൂചന ലഭിച്ചതോടെ ആശുപത്രികൾ മാറി മാറി ചികിത്സ തേടിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കർ അവസാനം അഭയം തേടിയത് ആയുർവേദ ചികിത്സയിൽ. ഏങ്ങനേയും അറസ്റ്റ് ഒഴിവാക്കാനായിരുന്നു ശ്രമം. നടുവദേനയുടെ പേരിൽ

വഞ്ചിയൂരിലെ ത്രിവേണി സ്വകാര്യ ആയുർവേദ ആശുപത്രിയിലാണ് കടുത്ത നടുവേദനയ്ക്ക് ചികിത്സയ്ക്കായി ശിവശങ്കർ എത്തിയത്. തിങ്കളാഴ്ച വരെ ചികിൽസയിൽ തുടരാനായിരുന്നു നീക്കം. ഇതിനിടെ ഹൈക്കോടതിയിൽ നിന്നും പ്രതികൂല വിധി എത്തിയാലും സുപ്രീംകോടതിയിൽ ഹർജി നൽകാമെന്നും വിചാരിച്ചു. നടുവേദനയ്ക്ക് മൊത്തം 40 ദിവസത്തെ ചികിത്സയാണ് ശിവശങ്കർ ആഗ്രഹിച്ചത്. എന്നാൽ രണ്ടാഴ്ച പോലും പൂർത്തിയാകാതെ ഇഡിയ്‌ക്കൊപ്പം ശിവശങ്കറിന് പോകേണ്ടി വന്നു. കേന്ദ്ര ഏജൻസികളെ പിണക്കിയാൽ ഉണ്ടാകുന്ന തിരിച്ചടി ആശുപത്രി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് കൂടിയാണ് ശിവശങ്കറിന് വേണ്ടി കടുത്ത നിലപാടുകൾ എടുക്കാത്തത്.

ശിവശങ്കറിന് ഡിസ്‌കിന് തേയ്മാനമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ.സി.സുരേഷ്‌കുമാർ വ്യക്തമാക്കിയിരുന്നു. ചികിത്സയുടെ ഭാഗമായി ആഹാരത്തിനും നിയന്ത്രണങ്ങളുണ്ടായിരുന്നു. സസ്യഹാരം എരിവും പുളിയുമില്ലാതെ. കാലുകളിൽ ഭാരം തൂക്കിയിട്ടിട്ടരുന്നു. കിഴി, പിഴിച്ചിൽ, ഉദ്വർത്തനം, ഉഴിച്ചിൽ എന്നിങ്ങനെയായിരുന്നു ചികിത്സ രീതി. വസ്തിയും നടത്തി. കഴിഞ്ഞ 19 നാണ് ഇവിടെ പ്രവേശിപ്പിച്ചത്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞ 28 വരെ ശിവശങ്കരന് ആശയങ്കയില്ലാതെ കഴിച്ചുകൂട്ടാനായി. എന്നാൽ ജാമ്യ ഹർജി കോടതി ള്ളിയതോടെ പത്താം ദിവസം ആശുപത്രിയിൽ നിന്ന് ഇഡിക്കൊപ്പം ശിവശങ്കറിന് പോകേണ്ടി വന്നു.

ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തത് അതിവേഗമായിരുന്നു. ശിവശങ്കർ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിയായ ത്രിവേണിയിൽ നിന്നാണ് എൻഫോഴ്സ്മെന്റ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത് . കോടതി വിധി വന്ന് മിനിട്ടുകൾക്കകമാണ് ഉദ്യോഗസ്ഥർ ആശുപത്രിയിലേക്ക് എത്തിയത്. ഡോക്ടർമാരോട് സംസാരിച്ച ശേഷം എൻഫോഴ്സ്മെന്റ് അദ്ദേഹത്തിന് സമൻസ് നൽകുകയായിരുന്നു. എൻഫോഴ്സ്മെന്റ് സംഘം കൊച്ചിയിലേക്കാണ് ശിവശങ്കറിനെ കൊണ്ടുപോകുന്നത്.

കൊച്ചിയിലെത്തിയ ശേഷം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷയിൽ ശിവശങ്കറിന്റെ വാദങ്ങൾ കോടതി പ്രാഥമികമായി അംഗീകരിച്ചിരുന്നില്ല. കസ്റ്റംസിന്റേയും ഇ.ഡിയുടേയും എതിർ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ വാദം ജസ്റ്റിസ് അശോക് മേനോൻ അംഗീകരിക്കുകയായിരുന്നു.

ശിവശങ്കറിന്റെ അറസ്റ്റിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി. സ്വർണക്കടത്തിന്റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നുമായിരുന്നു എൻഫോഴ്‌സ്മെന്റ് വാദം. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP