Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്വേഷണ ഏജൻസിയോട് ഇത്രയേറെ സഹകരിക്കുന്ന ഒരാളില്ല; ശിവശങ്കർ ഓഫീസിൽ പോകുന്നില്ല; കേസിൽ മറ്റാരെയെങ്കിലും സ്വാധീനിക്കുന്നില്ല; അങ്ങോട്ടന്വേഷിച്ച് ചെല്ലുന്നവരേയും നിരുത്സാഹപ്പെടുത്തുന്നു; എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകുന്നു; പിന്നെ എന്തിനാണ് ധൃതി പിടിച്ച് അറസ്റ്റ്; ശിവശങ്കറിന്റെ കാര്യത്തിൽ ഉചിത സമയത്ത് തീരുമാനമെന്ന് അന്വേഷണ ഏജൻസികൾ; ഒളിസങ്കേതത്തിൽ ഇരിക്കുമ്പോഴും സ്വപ്‌ന വിളിച്ചത് നിരവധി തവണ; എൻഐഎ കേസിൽ ശിവശങ്കർ പ്രതിയാകാനും സാധ്യത

അന്വേഷണ ഏജൻസിയോട് ഇത്രയേറെ സഹകരിക്കുന്ന ഒരാളില്ല; ശിവശങ്കർ ഓഫീസിൽ പോകുന്നില്ല; കേസിൽ മറ്റാരെയെങ്കിലും സ്വാധീനിക്കുന്നില്ല; അങ്ങോട്ടന്വേഷിച്ച് ചെല്ലുന്നവരേയും നിരുത്സാഹപ്പെടുത്തുന്നു; എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകുന്നു; പിന്നെ എന്തിനാണ് ധൃതി പിടിച്ച് അറസ്റ്റ്; ശിവശങ്കറിന്റെ കാര്യത്തിൽ ഉചിത സമയത്ത് തീരുമാനമെന്ന് അന്വേഷണ ഏജൻസികൾ; ഒളിസങ്കേതത്തിൽ ഇരിക്കുമ്പോഴും സ്വപ്‌ന വിളിച്ചത് നിരവധി തവണ; എൻഐഎ കേസിൽ ശിവശങ്കർ പ്രതിയാകാനും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : സ്വപ്ന സുരേഷുമായി നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി. സ്വർണം പിടിച്ചശേഷം സ്വപ്നാ സുരേഷ് തന്നെ പലതവണ വിളിച്ചതായി എൻഐഎ ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. വ്യാഴാഴ്ച കൊച്ചിയിൽ വരുത്തിച്ച് സ്വപ്നയ്ക്കൊപ്പമിരുത്തി ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് മൂന്നാംതവണയാണ് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ഇടപാടുകൾ അറിയില്ലെന്ന് ശിവശങ്കർ വെളിപ്പെടുത്തി. ഒരു കോടി കമ്മിഷൻ കിട്ടിയത് ശിവശങ്കറിനോട് പറഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷും ആവർത്തിച്ചു. സ്വപ്നയുമായുള്ള കൂടിക്കാഴ്ചകൾ വ്യക്തിപരമാണെന്നും കള്ളക്കടത്തുമായി ബന്ധമില്ലെന്നും ശിവശങ്കർ വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകളുടെ തീയതികളിലും വ്യക്തത വരുത്തി. ശിവശങ്കർ പറഞ്ഞ തീയതികളിലാണ് കൂടിക്കാഴ്ചകളെന്ന് വ്യക്തമായി. മൊഴി പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് എൻഐഎ വൃത്തങ്ങൾ അറിയിക്കുന്നത്

സ്വപ്നയ്ക്ക് അനുകൂലമായി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്ന് ശിവശങ്കർ അന്വേഷണസംഘത്തോട് പറഞ്ഞു. എന്നാൽ ഇരുവരിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. സ്വപ്നയിൽനിന്നും സന്ദീപിൽനിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെയും ലാപ്‌ടോപ്പിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്നാ സുരേഷിന് ഫ്ളാറ്റും ബാങ്കിൽ ലോക്കറും എടുത്തുകൊടുത്തത് സംബന്ധിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടയിൽ കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരും എൻഐഎയുടെ ഓഫീസിലെത്തിയിരുന്നു.

അതിനിടെ പല പുതിയ ചോദ്യങ്ങൾക്ക് പരസ്പരവിരുദ്ധമായ മറുപടികളാണ് പ്രതി സ്വപ്ന സുരേഷും എം. ശിവശങ്കറും നൽകിയത്. കൂടുതൽ പേരെ ചോദ്യം ചെയ്യും. വരുംദിവസങ്ങളിൽ അറസ്റ്റുകളും ഉണ്ടാകുമെന്ന് ആർഎസ്എസ് പത്രമായ ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നത്. കേസിൽ കൂടുതൽ സങ്കീർണമായ ഇടപാടുകളാണ് പുറത്തു വരുന്നത്. വിദേശയാത്രകൾക്കിടയിൽ നടത്തിയ കൂടിക്കാഴ്ചകളും ഇടപാടുകളും സംബന്ധിച്ച് സ്വപ്നയും ശിവശങ്കറും വിരുദ്ധമായ വിശദീകരണങ്ങാളാണിന്നലെ നൽകിയത്. ശിവ ശങ്കറിനെ മൂന്നാമതും ചോദ്യം ചെയ്ത എൻ ഐഎ, കൂടുതലും ഊന്നിയത് വിദേശയാത്രകൾ സംബന്ധിച്ച കാര്യങ്ങളിലാണ്. ഇരുവരും നടത്തിയ വിദേശയാത്രകൾക്കിടെ ആ സംഘത്തിലുണ്ടായിരുന്ന മന്ത്രിമാരുടെയും മറ്റ് ചില പ്രമുഖരുടെയും പങ്ക് എൻഐഎ ചോദിച്ചറിഞ്ഞു.

കേസിൽ ശിവശങ്കർ അറസ്റ്റിലായേക്കുമെന്ന അഭ്യൂഹങ്ങൾ ഏറെയുണ്ടായിരുന്നു. ശിവശങ്കറിനെ ജൂലൈ 28നും 29 നും ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു. എന്നാൽ, അന്വേഷണ ഏജൻസിയോട് ഇത്രയേറെ സഹകരിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്ത കസ്റ്റഡിയിൽ വക്കേണ്ട ആവശ്യകതയില്ല എന്നാണ് ഏജൻസി വൃത്തങ്ങൾ വിശദീകരിക്കുന്നത്. ശിവശങ്കർ ഓഫീസിൽ പോകുന്നില്ല, കേസിൽ മറ്റാരെയെങ്കിലും സ്വാധീനിക്കുന്നില്ല, അങ്ങോട്ടന്വേഷിച്ച് ചെല്ലുന്നവരേയും നിരുത്സാഹപ്പെടുത്തുകയാണ്, എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകുന്നു, പിന്നെ എന്തിനാണ് ധൃതി പിടിച്ച് അറസ്റ്റ് . ശിവശങ്കറിന്റെ കാര്യത്തിൽ ഉചിത സമയത്ത് തീരുമാനമെടുക്കുമെന്ന് അന്വേഷണ ഏജൻസികൾ പറയുന്നതായും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.

കേസിലെ പ്രാന പ്രതി സ്വപ്ന സുരേഷിന്റെ വാട്സ് ആപ് ചാറ്റുകൾ വീണ്ടെടുത്ത ശേഷമാണ് എൻഐഎ ശിവശങ്കറിനെ മൂന്നാം വട്ടം ചോദ്യം ചെയ്തത്. ആദ്യത്തെ രണ്ട് വട്ടം ചോദ്യം ചെയ്യലിൽ സ്വർണക്കടത്തിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ശിവശങ്കർ പറഞ്ഞത്. സ്വപ്നയുമായി വെറും സൗഹൃദം മാതമായിരുന്നു എന്നും പറഞ്ഞു. എന്നാൽ സ്വപ്ന ഡിലിറ്റ് ചെയ്ത വാട്സ് ആപ് വിവരങ്ങൾ വീണ്ടെടുത്ത ശേഷം ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ശിവശങ്കറിന് എൻഐഎയുടെ പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയുണ്ടായില്ല. എൻഐഎയുടെ കസ്റ്റഡിയിലുള്ള സ്വപ്നയെയും ഒരുമിച്ച് ഇരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്നയുടെ നേതൃത്വത്തിൽ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി നടക്കുന്ന സ്വർണക്കടത്തിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് ഡിജിറ്റൽ തെളിവുകളിൽ നിന്ന് എൻഐഎക്ക് വ്യക്തമായി. പല ചോദ്യത്തിനും വ്യക്തമായ മറുപടി ഇല്ലായിരുന്നു.

വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷൻ അഴിമതിക്കേസിൽ തെളിവുകൾ ശക്തമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി കഴിഞ്ഞു. പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ റിപ്പോർട്ട് ഉടൻ ധനകാര്യ-ആഭ്യന്തര മന്ത്രാലയങ്ങൾക്ക് കൈമാറും. കേസിൽ സിബിഐ അന്വേഷണത്തിന് സാധ്യതയെന്നും എൻഫോഴ്സ്െമന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണം നടത്തിയ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് ഇതിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇ.ഡി ഉദ്യോഗസ്ഥർ ധനകാര്യമന്ത്രാലയത്തിന്് സമർപ്പിച്ച റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു. തുടർ അന്വേഷണം സംബന്ധിച്ച് ആഭ്യന്തര വകുപ്പാണ് തീരുമാനമെടുക്കുകയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയാണുള്ളതെന്നും ഇ.ഡി ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. കൂടുതൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിലുള്ളത്. അഴിമതി, നികുതി വെട്ടിച്ച് കള്ളപ്പണം കടത്ത്, അനുമതിയില്ലാതെ വിദേശ ഫണ്ട് കൈപ്പറ്റൽ എന്നീ ഗുരുതര കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്. ഇടപാടുകൾക്ക് പിന്നിലുള്ളത് വൻ സ്വാധീനമുള്ളവരാണ്. റെഡ്ക്രസന്റിന് പുറമേ മറ്റ് സ്വകാര്യ ഏജൻസികളിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും അന്വേഷണം വേണം. സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്ന് സൂചിപ്പിച്ചിട്ടുണ്ട്,

അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശ അന്വേഷണ ഏജൻസികളുടേയും സഹായം വേണം. കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ റവന്യൂ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ.ഡിയുടെ അന്വേഷണത്തിന് പരിമിതികളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP