Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിവശങ്കർ കസ്റ്റംസിനെ വിളിച്ചിരുന്നു; നയതന്ത്ര ബാഗിൽ സ്വർണം എത്തിയ ദിവസം കസ്റ്റംസിനെ വിളിച്ചത് മറ്റൊരു നമ്പറിൽ നിന്ന്; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലെ ചോദ്യം ചെയ്യലിൽ വിളിച്ചത് സമ്മതിച്ച് ശിവശങ്കറും; സ്വപ്‌നാ സുരേഷ് കണക്ട് ചെയ്ത ഫോണിലായിരുന്നു സംസാരമെന്ന് സൂചന; കടത്തുന്നത് സ്വർണ്ണമെന്ന് അറിയാതെയാണ് വിളിച്ചതെന്ന് മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറിയും; ശിവശങ്കറിനെ വരഞ്ഞ് മുറുക്കി ചോദ്യം ചെയ്യൽ; അറസ്റ്റുണ്ടാവുക യുഎപിഎ നിയമം ചുമത്താനുള്ള തെളിവുണ്ടെങ്കിൽ മാത്രം

ശിവശങ്കർ കസ്റ്റംസിനെ വിളിച്ചിരുന്നു; നയതന്ത്ര ബാഗിൽ സ്വർണം എത്തിയ ദിവസം കസ്റ്റംസിനെ വിളിച്ചത് മറ്റൊരു നമ്പറിൽ നിന്ന്; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലെ ചോദ്യം ചെയ്യലിൽ വിളിച്ചത് സമ്മതിച്ച് ശിവശങ്കറും; സ്വപ്‌നാ സുരേഷ് കണക്ട് ചെയ്ത ഫോണിലായിരുന്നു സംസാരമെന്ന് സൂചന; കടത്തുന്നത് സ്വർണ്ണമെന്ന് അറിയാതെയാണ് വിളിച്ചതെന്ന് മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറിയും; ശിവശങ്കറിനെ വരഞ്ഞ് മുറുക്കി ചോദ്യം ചെയ്യൽ; അറസ്റ്റുണ്ടാവുക യുഎപിഎ നിയമം ചുമത്താനുള്ള തെളിവുണ്ടെങ്കിൽ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നയതന്ത്ര ബാഗ് വിട്ടു കൊടുക്കാൻ കസ്റ്റംസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരിക്കെ താൻ വിളിച്ചെന്ന് എം ശിവശങ്കർ സമ്മതിച്ചെന്ന് സൂചന. എന്നാൽ ബാഗിൽ സ്വർണ്ണമെന്ന് കരുതിയില്ല. നയതന്ത്ര പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന ആശങ്കയിലായിരുന്നു വിളി. സ്വപ്‌നാ ജോർജ് കണക്ട് ചെയ്ത ഫോണിൽ നിന്നായിരുന്നു വിളി. എൻഐഎയുടെ ചോദ്യത്തിന് ശിവശങ്കർ കരുതലോടെ മറുപടി നൽകിയെന്നാണ് സൂചന. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഫോൺ വിളിയിൽ വ്യക്തത വരുത്താനാണ് കസ്റ്റംസുകാരേയും ചോദ്യം ചെയ്യലിൽ പങ്കാളികളാക്കിയത്. എൻഐഎയുടെ ദക്ഷിണ മേഖലാ മേധാവിയായ ഡിഐജി കെബി വന്ദനയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്. ശിവശങ്കറിന്റെ മുൻ മൊഴികളിൽ വ്യക്തത വരുത്താൻ ആഴത്തിലുള്ള ചോദ്യം ചെയ്യലാണ് നടക്കുന്നത്.

കസ്റ്റംസിനെ ഫോൺ ചെയ്താലും ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ അത് മതിയാകില്ല. സ്വർണ്ണ കടത്തിലെ ഗൂഢാലോചനയിൽ ശിവശങ്കറിന് അറിവുണ്ടെന്ന് തെളിയണം. ഇതിനുള്ള തെളിവൊന്നും എൻഐഎയ്ക്ക് കിട്ടിയിട്ടില്ല. തന്ത്രപരമായാണ് ശിവശങ്കർ മറുപടി പറയുന്നത്. സ്വപ്‌നാ സുരേഷും സരിതുമായുള്ള വ്യക്തിബന്ധം സമ്മതിച്ചാണ് മൊഴി നൽകൽ. അവരെ തെറ്റിധരിച്ചാണ് ഫോൺ വിളിച്ചതെന്നാണ് ശിവശങ്കറിന്റെ മൊഴി. ചോദ്യം ചെയ്യാൽ രണ്ട് മണിക്കൂർ പിന്നിടുകായണ്. ഈ ഫോൺ വിളിയിൽ വ്യക്തത വന്നില്ലെങ്കിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ജൂലൈ മൂന്നാം തീയതി 12 തവണ ശിവശങ്കർ സ്വപ്നയെ വിളിച്ചിട്ടുണ്ട്. ഈ ദിവസമാണ് സ്വർണ്ണവും പിടിക്കുന്നത്. ഇത് അതീവ നിർണ്ണായകമാണ്. അറ്റാഷെയുടെ ബാഗ് എന്തിനാണ് പിടിച്ചതെന്നാണ് കസ്റ്റംസിനോട് തിരക്കിയതെന്ന് ശിവശങ്കർ മൊഴി നൽകുന്നു.

ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. രാവിലെ നാലരയോടെ തിരുവനന്തപുരത്തെ വസതിയിൽ നിന്നും പുറപ്പെട്ട എം ശിവശങ്കരൻ ഒൻപതരയോടെയാണ് കൊച്ചിയിലെത്തിയത്. ആദ്യഘട്ടത്തിൽ എൻഐഎ ഉദ്യോഗസ്ഥരും രണ്ടാം ഘട്ടത്തിൽ കസ്റ്റംസിന്റെയും സർക്കാർ അഭിഭാഷകരുടെയും സാന്നിധ്യത്തിലാവും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎയ്ക്ക് നൽകാനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി ദൃശ്യങ്ങൾ പ്രത്യേക ഹാർഡ് ഡിസ്‌കിലേക്ക് പകർത്തി തുടങ്ങി. ദൃശ്യങ്ങൾ മുഴുവൻ പകർത്താൻ അഞ്ച് ദിവസമെങ്കിലും എടുക്കും. ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ഡൽഹിയിലും നിരീക്ഷിക്കുന്നുണ്ട്. പബ്ലിക് പ്രോസിക്യൂട്ടറും സജീവമായി പങ്കെടുക്കുന്നു. ഇവരുടെ നിലപാടുകൾ കൂടി തിരിച്ചറിഞ്ഞാകും അറസ്റ്റ് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുക. അതുകൊണ്ട് തന്നെ ഇന്ന് അറസ്റ്റ് ഉണ്ടാകാനും സാധ്യതയില്ല. സെക്രട്ടറിയേറ്റിലെ ദൃശ്യ പരിശോധന വരെ കാത്തിരിക്കും.

കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. ഉന്നത ഉദ്യോഗസ്ഥരുടേയും എൻ.ഐ.എ അഭിഭാഷകരുടേയും സാന്നിധ്യമുണ്ട്. കേസിൽ ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത്. മൊഴിയുടേയും തെളിവുകളുടേയും നിയമസസാധുത അഭിഭാഷകർ പരിശോധിക്കും. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ 9.30 ഓടെയാണ് ശിവശങ്കർ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലെത്തിയത്. എൻ.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്യുന്നത്. 56 ചോദ്യങ്ങൾ അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ടായിരുന്നു.

എൻ.ഐ.എ.യുടെ കൊച്ചി ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ചോദ്യംചെയ്യൽ. ഇത് വീഡിയോയിൽ പകർത്തുന്നുണ്ട്. ചില ഫോൺകോളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങൾ സഹിതമാണ് ചോദ്യംചെയ്യൽ. കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കർ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലിൽ എൻ.ഐ.എ.യോട് പറഞ്ഞിരുന്നത്. ശിവശങ്കർ എൻ.ഐ.എ.യ്ക്കും കസ്റ്റംസിനും നൽകിയ മൊഴികളിൽ വൈരുധ്യമുള്ളതായി സൂചനയുണ്ട്. ഇക്കാര്യത്തിലും വ്യക്തത തേടും. അതിന് ശേഷം അറസ്റ്റിൽ കൂടിയാലോചനകളിലൂടെ തീരുമാനം എടുക്കും. ചോദ്യം ചെയ്യലിന്റെ ഓരോ ഘട്ടവും ഡൽഹിയിലെ ഉദ്യോഗസ്ഥരുമായി എൻഐഎയിലെ കൊച്ചിയിലെ ഉദ്യോഗസ്ഥർ ചർച്ച ചെയ്യുന്നുണ്ട്.

ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ തൽസമയം നിരീക്ഷിക്കുകയാണ് എൻഐഎയുടെ ഡൽഹി ആസ്ഥാനവും. കൊച്ചിയിലെ ഓഫീസിലെ ചോദ്യം ചെയ്യൽ തൽസമം ഡൽഹിയിലും മുതിർന്ന ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചോദ്യം ചെയ്യൽ നിരീക്ഷിക്കുന്നുണ്ട്. സ്വർണ്ണ കടത്തിലെ ദേശീയ വിരുദ്ധ പ്രവർത്തികളിൽ ശിവശങ്കർ പങ്കെടുത്തോ എന്ന് മനസ്സിലാക്കാനാണ് ഇത്. ചോദ്യം ചെയ്യലിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ തൽസമയ നിയമോപദേശം നൽകാൻ പബ്ലിക് പ്രോസിക്യൂട്ടറും കൊച്ചിയിലെ എൻഐഎയുടെ കേരള ആസ്ഥാനത്തുണ്ട്. എൻഐഎയുടെ ദക്ഷിണ മേഖലാ ഡിഐജി വന്ദനയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്. ചെന്നൈയിൽ നിന്നും ഹൈദരാബാദിൽ നിന്നുമെത്തിയ അന്വേഷകരുമുണ്ട്. കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് കേരളത്തിന്റെ ചുമതലയുള്ള എസ് പി രാഹുലാണ്. പ്രത്യേക തയ്യറാക്കിയ മുറിയിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

ശിവശങ്കറിന് തിരിച്ചടിയായത് ശിവശങ്കർ തന്നെ നൽകിയ മൊഴിയാണെന്നാണ് സൂചന. തന്റെ സഹായം പ്രതികൾ തേടിയിട്ടില്ലെന്നും താനായിരുന്നു പ്രതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നതെന്നും ശിവശങ്കർ മൊഴി നൽകിയിരുന്നു. സർക്കാർ പരിപാടികളിൽ സ്വപ്നയും സരിത്തും തനിക്ക് വലിയ സഹായികളായിരുന്നുവെന്ന് ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. തന്റെ വ്യക്തിപരമായ കാര്യങ്ങൾ പലതും പ്രതികൾക്ക് കൃത്യമായി അറിയാമായിരുന്നെന്നും ശിവശങ്കർ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ശിവശങ്കറിന്റെ ദൗർബല്യങ്ങൾ പ്രതികൾ മുതലെടുത്തോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്. ഇതിന് തെളിവു കിട്ടിയാൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യും. ഹെതർ ഫ്‌ളാറ്റ്, സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റ്, സ്വപ്നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും.

സെക്രട്ടറിയേറ്റിലെ സിസിടിവി ദ്യശ്യങ്ങൾ ലഭിക്കുന്നതിന് മുൻപേ തന്നെയാണ് എം.ശിവശങ്കറിനെ എൻ.ഐ.ഐ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്നത്. ദ്യശ്യങ്ങൾ നൽകാമെന്ന് അറിയിച്ചെങ്കിലും എൻഐഎ ഉദ്യോഗസ്ഥരെത്തിയില്ല. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ചോദ്യം ചെയ്ത് ശിവശങ്കറിനെ വിട്ടയച്ചാലും എൻഐഎ നിരീക്ഷണം തുടരും. ഇന്നു നൽകുന്ന മൊഴികൾക്ക് വിരുദ്ധമായ തെളിവുകൾ സിസിടിവിയിൽ നിന്ന് കിട്ടിയാൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഏതെങ്കിലും അഴിമതികളിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് കണ്ടാൽ അത് കേന്ദ്ര സർക്കാരിനെ അറിയിക്കും. ഈ സാഹചര്യത്തിൽ ശിവശങ്കറിനെതിരെ സിബിഐ അന്വേഷണം ഉണ്ടാകാനും സാധ്യത ഏറെയാണ്. അങ്ങനെ ഈ ചോദ്യം ചെയ്യൽ ശിവശങ്കറിന് ഊരാക്കുടുക്കായി മാറും.

പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തുനിന്ന് തിരിച്ച ശിവശങ്കർ ഒമ്പതരയോടെയാണ് കൊച്ചിയിലെത്തിയത്. നേരത്തെ നൽകിയ മൊഴികളിലെ വൈരുധ്യങ്ങളിൽ വ്യക്തത തേടാനാണ് എൻഐഎയുടെ ശ്രമം. രാഷ്ട്രീയ കേരളത്തെ പിടിച്ചുലയ്ക്കാവുന്ന നിരവധി ചോദ്യങ്ങളാവും ശിവശങ്കറിനെ കാത്തിരിക്കുന്നത്. നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിനു പുറമേ സ്പ്രിൻക്ലർ ഡേറ്റ ചോർച്ച, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) കരാറുകൾ തുടങ്ങിയവയും എൻഐഎ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കുള്ള മറുപടികൾ സ്വർണത്തിനപ്പുറത്തേക്കുള്ള അന്വേഷണത്തിനു വഴിതുറക്കുമോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്. അതിനിടെ, കേസിലെ സൂത്രധാരൻ കെ.ടി. റമീസ് 2019ൽ 6 തോക്ക് കടത്തിയ കേസ് പുനരന്വേഷിക്കാനുള്ള നടപടികളും എൻഐഎ ആരംഭിച്ചു.

സ്വർണ്ണക്കടത്ത് കേസിൽ എൻഐഎയ്ക്കും കസ്റ്റംസിനും മുന്നിൽ പ്രധാനമായി വരുന്നത് ഇടപാടിൽ സാമ്പത്തികനേട്ടം ഉണ്ടായോ, സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റിയോ എന്നുള്ള ചോദ്യമാണ്. സാമ്പത്തിക നേട്ടം ഉണ്ടായില്ലെങ്കിൽ പിന്നെ എന്തിനു സ്വർണ്ണക്കടത്തിനു കൂട്ട് നിന്നെന്ന ചോദ്യം ഈ കേസിൽ പ്രസക്തമായി വന്നിട്ടുമുണ്ട്. സ്വപ്നയുടെ ഭർത്താവിന്റെ ബന്ധു എന്ന രീതിയിലാണ് സ്വപ്നയുടെ വീട്ടിൽ പോയത് എന്നാണ് ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴികളിൽ ഉള്ളത് എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP