Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വപ്‌നയുമായുള്ള അടുപ്പം കുടുംബത്തിലും പ്രശ്‌നമായി; സെക്രട്ടറിയേറ്റിലെ ഫ്‌ളാറ്റിലേക്ക് മാറാൻ കാരണം സ്വകാര്യ ജീവിത്തിലെ താളപ്പിഴകൾ; കോൺസുലേറ്റിലെ ജീവനക്കാരിയുമായുള്ള അഗാധമായ അടുപ്പം പരിധി വിട്ട ബന്ധമായപ്പോൾ വീണത് ചതിക്കുഴിയിൽ; മദ്യത്തിൽ ലഹരി കലർത്തി നൽകി അടിമയാക്കിയെന്നും ഇപ്പോൾ തിരിച്ചറിവ്; എൻഐഎയ്ക്ക് മുമ്പിൽ ഐഎഎസുകാരൻ അവതരിപ്പിച്ചത് പഴുതുകൾ കണ്ടെത്താനാവത്ത ന്യായങ്ങൾ; റിസോർട്ടുകളിലെ ചിത്രങ്ങളും രക്ഷാ തെളിവായി; ശിവശങ്കറിന് ഇനിയും ക്ലീൻ ചിറ്റില്ല

സ്വപ്‌നയുമായുള്ള അടുപ്പം കുടുംബത്തിലും പ്രശ്‌നമായി; സെക്രട്ടറിയേറ്റിലെ ഫ്‌ളാറ്റിലേക്ക് മാറാൻ കാരണം സ്വകാര്യ ജീവിത്തിലെ താളപ്പിഴകൾ; കോൺസുലേറ്റിലെ ജീവനക്കാരിയുമായുള്ള അഗാധമായ അടുപ്പം പരിധി വിട്ട ബന്ധമായപ്പോൾ വീണത് ചതിക്കുഴിയിൽ; മദ്യത്തിൽ ലഹരി കലർത്തി നൽകി അടിമയാക്കിയെന്നും ഇപ്പോൾ തിരിച്ചറിവ്; എൻഐഎയ്ക്ക് മുമ്പിൽ ഐഎഎസുകാരൻ അവതരിപ്പിച്ചത് പഴുതുകൾ കണ്ടെത്താനാവത്ത ന്യായങ്ങൾ; റിസോർട്ടുകളിലെ ചിത്രങ്ങളും രക്ഷാ തെളിവായി; ശിവശങ്കറിന് ഇനിയും ക്ലീൻ ചിറ്റില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനു രക്ഷയായത് സ്വപ്നാ സുരേഷുമായുള്ള അഗാധമായ അടുപ്പം. വഴിവിട്ടു പല കാര്യങ്ങളും ചെയ്തുകൊടുത്തത് ഈ ബന്ധം കൊണ്ടാണെന്നു എൻഐഎയ്ക്ക് മുമ്പിൽ ശിവശങ്കർ കുറ്റസമ്മതം നടത്തി. തുടക്കത്തിൽ കുടുംബ ബന്ധമെന്ന വാദമാണ് ഉയർത്തിയത്. എന്നാൽ ചില റിസോർട്ടുകളിൽ സ്വപ്നയുമൊത്തുള്ള ശിവശങ്കറിന്റെ ചിത്രങ്ങൾ കാണിച്ചതു നിർണ്ണായകമായി. സ്വപ്നയുമായി പരിധിവിട്ട ബന്ധമുണ്ടെന്ന് ഒടുവിൽ ശിവശങ്കറിനു സമ്മതിക്കേണ്ടിവന്നു. ഇതാണ് എന്തും വഴിവിട്ടു ചെയ്തു കൊടുക്കാൻ കാരണമെന്നും ശിവശങ്കർ പറഞ്ഞു. ഇതോടെ സ്വർണ്ണ കടത്തിൽ ശിവശങ്കറിന്റെ പങ്കാളിത്തം കണ്ടെത്താൻ കഴിയാത്ത സ്ഥിതി വന്നു.

്‌സ്വപ്‌നയും സരിത്തും സന്ദീപും ആയുള്ള അടുപ്പവും തുറന്നു പറഞ്ഞു. കുടുബസുഹൃത്ത് എന്ന നിലയിലായിരുന്നു തങ്ങളുടെ അടുപ്പം. സ്വപ്നയുടെ ഫ്ളാറ്റിൽ പലതവണ പോയിട്ടുണ്ട്. സെക്രട്ടേറിയേറ്റിനടുത്തുള്ള തന്റെ ഫ്ളാറ്റിൽ സ്വപ്ന വന്നിട്ടുമുണ്ട്. അവർ തനിക്ക് വിലകൂടിയ വിദേശമദ്യം സമ്മാനിച്ചിട്ടുണ്ട്. ഫ്ളാറ്റ് സന്ദർശനങ്ങൾ സ്വർണക്കടത്ത് ഗൂഢാലോചനയ്ക്കു വേണ്ടിയായിരുന്നില്ലെന്നും സൗഹൃദത്തിന്റെ പേരിലായിരുന്നെന്നും ശിവശങ്കർ കുറ്റ സമ്മതം നടത്തി. ഇത് അംഗീകരിക്കാൻ എൻഐഎ നിർബന്ധിതമാവുകയായിരുന്നു. ഇനിയും ശിവശങ്കറിനെതിരെ തെളിവ് ശേഖരണത്തിന് എൻഐഎ ശ്രമിക്കുന്നുണ്ട്.

കുടുംബവുമായും പരിചയമുണ്ട്. സ്വപ്നയ്ക്കും ഭർത്താവിനുമൊപ്പം നഗരത്തിലെ റെസ്റ്റോറന്റുകളിൽ പോയിട്ടുണ്ട്. മാധ്യമങ്ങളിൽ തന്റേതായിവരുന്ന ചിത്രങ്ങൾ സ്വപ്നയുടെ കുടുംബത്തിൽ നടന്ന വിവാഹച്ചടങ്ങിന്റേതാണ്. സ്വപ്നയ്ക്കു ജോലി നൽകാൻ ഇടപെട്ടിട്ടില്ല. കോൺസുലേറ്റിലെ പി.ആർ.ഒ. എന്നുപറഞ്ഞാണു സരിത്തിനെ പരിചയപ്പെടുത്തിയത്. സ്വപ്നയുടെ ഭർത്താവ് തന്റെ അകന്ന ബന്ധുവാണെന്നും അങ്ങനെയാണു സ്വപ്നയുമായി പരിചയപ്പെട്ടതെന്നും ശിവശങ്കർ മൊഴി ശരിയാണെന്നതും ശിവശങ്കറിന് തുണയായി. സർക്കാരിന്റെ വിവിധ പരിപാടികളിൽ സ്വപ്‌നയുടെ പ്രവൃത്തിപരിചയം ഉപയോഗിച്ചിട്ടുണ്ടെന്നു ശിവശങ്കർ കുറ്റസമ്മതം നടത്തി.

തന്നെ സ്വർണക്കടത്തു സംഘം ചതിയിൽപ്പെടുത്തിയെന്നു വാദം ശിവശങ്കർ മുമ്പോട്ട് വച്ചപ്പോൾ അത് അംഗീകരിക്കേണ്ടി വന്നു. എൻഐഎയുടെ മാരത്തൺ ചോദ്യം ചെയ്യലിനിടയിൽ ശിവശങ്കർ നടത്തിയ തുറന്നു പറച്ചിലുകളുടെ അടിസ്ഥാനത്തിൽ സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ശിവശങ്കറിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ചില കൺസൽറ്റൻസി സ്ഥാപനങ്ങളിലേക്കും അന്വേഷണത്തിന്റെ മുന നീങ്ങിയേക്കും. സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാൻ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവർ തന്ത്രം മെനഞ്ഞു. സ്വപ്നയുടെ വീട്ടിൽ പ്രതികൾ ഒരുക്കിയ പാർട്ടിക്കിടയിൽ ശിവശങ്കറിനു മദ്യത്തിൽ ലഹരി കലർത്തി നൽകിയതായും സംശയമുണ്ട്.

ഇത്തരം പാർട്ടികൾ ശിവശങ്കറുമായി അടുക്കാൻ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി. പാർട്ടികൾക്കിടയിൽ ശിവശങ്കറിനെ പുകഴ്‌ത്തിപ്പറഞ്ഞു വശത്താക്കി. ഇത്തരം പാർട്ടികൾക്കിടയിൽ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിനു കൃത്യമായി ഓർമിക്കാൻ കഴിയുന്നില്ല. ലഹരി കാരണമാണിതെന്നാണ് സൂചന. ഇതിനെ സാധൂകരിക്കുന്ന മൊഴികൾ സ്വപ്നയുടെ അയൽവാസികളും അന്വേഷണ സംഘത്തിനു നൽകിയിട്ടുണ്ട്. കുടുംബവീട്ടിൽ നിന്നു മാറി ഫ്‌ളാറ്റിൽ താമസിക്കാൻ ഇടയായ സാഹചര്യം വിശ്വസനീയമായ രീതിയിൽ അന്വേഷണ സംഘത്തോടു വിവരിക്കാൻ ശിവശങ്കറിനു കഴിഞ്ഞിട്ടുണ്ട്. തന്റെ കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളും ശിവശങ്കർ തുറന്നു പറഞ്ഞുവെന്നാണ് സൂചന. ഇത് ശരിയും ആയിരുന്നു.

സ്വപ്‌നയുമായുള്ള സൗഹൃദം ശിവശങ്കറിന്റെ വീട്ടിലും പ്രശ്‌നമുണ്ടാക്കിയെന്നാണ് സൂചന. ഇതേ തുടർന്നാണ് മറ്റൊരു ഫ്‌ളാറ്റിലേക്ക് ശിവശങ്കർ മാറിയതെന്നാണ് സൂചന. ശിവശങ്കറിന്റെ കുടുംബ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് സ്വപ്‌ന മനപ്പൂർവ്വം ഇടപെടൽ നടത്തിയെന്നും സൂചനയുണ്ട്. അങ്ങനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ തന്ത്രത്തിൽ തങ്ങൾക്കൊപ്പം അടിമയെ പോലെ നിർത്താൻ സ്വപ്‌നയ്ക്കായെന്നാണ് ഈ ഘട്ടത്തിലെ വിലയിരുത്തൽ, ശിവശങ്കർ നൽകിയ മൊഴിയിൽ നിന്നാണ് ഈ നിഗമനത്തിലേക്ക് എൻഐഎ എത്തിക്കുന്നത്. ഇതൊന്നും അല്ല ശരിയെന്ന് സ്വപ്‌നയും സരിത്തും ഇനി പറഞ്ഞാൽ അത് ശിവശങ്കറിന്റെ കാര്യത്തിൽ നിർണ്ണായകമാകും.

ശിവശങ്കറിന് എൻഐഎയുടെ ക്ലീൻ ചീറ്റില്ലെന്നതാണ് വസ്തുത. എം ശിവശങ്കർ നിരപരാധിയോ ഗൂഢാലോചനയുടെ ഇരയോ അല്ലെന്ന് എൻഐഎ അധികൃതർ പറയുന്നു. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകൾ ശിവശങ്കർ ഹാജരാക്കണമെന്നും അന്വേഷണം സംഘം വ്യക്തമാക്കി. ശിവശങ്കറിന്റെ ഇരവാദം പൂർണമായി ഏജൻസി അംഗീകരിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് യാതൊരു അറിവും തനിക്കില്ലെന്ന് ശിവശങ്കർ പറഞ്ഞതെന്നാണ് വിവരം. പ്രതികൾ സ്വർണക്കടത്ത് നടത്തുന്നത് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് ഏജൻസി. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാനുണ്ടെന്ന് ശിവശങ്കർ അറിയിച്ചിട്ടുണ്ട്. തനിക്കറിവുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ തയാറാണെന്ന് ശിവശങ്കർ അറിയിച്ചു. തെളിവുകൾ പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്തി ശിവശങ്കറിനെ സാക്ഷിയാക്കുന്ന കാര്യം പരിഗണിക്കും.

കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും ഭീകരവാദ ബന്ധത്തിന് തെളിവില്ലെന്നും പ്രതികൾ വാദിക്കുന്നുണ്ട്. എന്നാൽ രാജ്യസുരക്ഷയെ ബാധിക്കുന്നതാണ് കേസെന്നും നയതന്ത്ര പ്രതിസന്ധി ഉണ്ടാക്കാനും സമാന്തര സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കാനും പ്രതികൾ ശ്രമിച്ചെന്നും എൻഐഎ. വിദേശ ബന്ധമടക്കമുള്ള കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും ഏജൻസി ചൂണ്ടിക്കാട്ടും. കഴിഞ്ഞ ദിവസം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പത്തര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് കൊച്ചി ആസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ വിട്ടയച്ചത്. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരികെ പോയി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP