Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തിൽ നിയമിച്ച കേസിൽ ജയരാജൻ രക്ഷപ്പെട്ടത് പൊതു പണം നഷ്ടമാകാത്തതിനാൽ; മാസങ്ങളോളം സ്വപ്‌നയ്ക്ക് ശമ്പളം കിട്ടയതിനാൽ ശിവശങ്കറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത ഏറെ; കാപ്കസ് എംഡിയെ അന്വേഷണ ചുമതല ഏൽപ്പിച്ചത് അട്ടിമറിക്കോ? വ്യാജ സർട്ടിഫിക്കറ്റിലെ ധനകാര്യ ഇൻസ്‌പെക്ഷൻ വിങ്ങിന്റെ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത് സിപിഎമ്മിന്റെ സ്വന്തം അഡീഷണൽ സെക്രട്ടറി; ശിവശങ്കറിനെ രക്ഷിക്കാനുള്ള തിരക്കഥ സെക്രട്ടറിയേറ്റിൽ ഒരുങ്ങുമ്പോൾ

ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തിൽ നിയമിച്ച കേസിൽ ജയരാജൻ രക്ഷപ്പെട്ടത് പൊതു പണം നഷ്ടമാകാത്തതിനാൽ; മാസങ്ങളോളം സ്വപ്‌നയ്ക്ക് ശമ്പളം കിട്ടയതിനാൽ ശിവശങ്കറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത ഏറെ; കാപ്കസ് എംഡിയെ അന്വേഷണ ചുമതല ഏൽപ്പിച്ചത് അട്ടിമറിക്കോ? വ്യാജ സർട്ടിഫിക്കറ്റിലെ ധനകാര്യ ഇൻസ്‌പെക്ഷൻ വിങ്ങിന്റെ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത് സിപിഎമ്മിന്റെ സ്വന്തം അഡീഷണൽ സെക്രട്ടറി; ശിവശങ്കറിനെ രക്ഷിക്കാനുള്ള തിരക്കഥ സെക്രട്ടറിയേറ്റിൽ ഒരുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൻഐഎ അറസ്റ്റ് ചെയ്തില്ലെങ്കിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കർ ഉടൻ സർവ്വീസിൽ തിരിച്ചെത്തും. ജേക്കബ് തോമസ് എന്ന ഐപിഎസുകാരനെ പോലെ ദീർഘകാലമൊന്നും ശിവശങ്കറിനെ സർക്കാർ പുറത്ത് നിർത്തില്ല. ശിവശങ്കറിനെ സസ്‌പെൻഡു ചെയ്‌തെങ്കിലും കുറ്റാരോപണ മെമോ കൈമാറിയിട്ടില്ല. 90 ദിവസത്തിനകം ഇതു നൽകണമെന്നാണു ചട്ടം. ഇല്ലെങ്കിൽ ശിവശങ്കറിനു തിരികെ സർവീസിൽ പ്രവേശിക്കാനാകും. ഇതിനൊപ്പമാണ് വിജിലൻസ് അന്വേഷണവും പൊലീസ് അന്വേഷണവും അട്ടിമറിക്കാനുള്ള നീക്കം.

ശിവശങ്കറിനെതിരെ ധനവകുപ്പ് ആരംഭിച്ച അന്വേഷണം അട്ടിമറിയുടെ ഭാഗമാണ്. ശിവശങ്കർ പറഞ്ഞിട്ടാണു സ്വപ്ന സുരേഷിന് കൺസൽറ്റൻസി വഴി നിയമനം നൽകിയതെന്നു ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും ഉൾപ്പെട്ട സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെതിരെ കേസ് എടുക്കാവുന്നതേ ഉള്ളൂ. എന്നാൽ അതുവേണ്ടെന്ന് തിരുമാനിച്ചാണ് ധനകാര്യ അന്വേഷണ വിഭാഗത്തെ കേസ് ഏൽപ്പിച്ചത്. ഇത് വെറും വകുപ്പു തല നടപടി മാത്രമാണ്. ഈ വിഭാഗത്തെ നിയന്ത്രിക്കുന്നതാകട്ടെ സിപിഎം അനുകൂല സർവീസ് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സജീവ അംഗമാണ്.

പൊതുമേഖലാ സ്ഥാപനമായ കാപെക്‌സിന്റെ മാനേജിങ് ഡയറക്ടറുടെ ചുമതലയും പാർട്ടിയുടെ വിശ്വസ്തനായ ഇദ്ദേഹത്തെയാണു സർക്കാർ ഏൽപിച്ചിരിക്കുന്നത്. ധനകാര്യ അന്വേഷണ വിഭാഗം മേധാവിയെ എങ്ങനെയാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ ചുമതല ഏൽപ്പിച്ചതെന്ന് വ്യക്തമല്ല. സർക്കാരുമായി ഏറെ അടുപ്പമുള്ള എസ് അനിൽകുമാറിന്റെ ഈ നിയമനവും ഇപ്പോൾ വിവാദമാകുകയാണ്. ഈ സംഘം ശിവശങ്കറിനെതിരായ പരാതി അന്വേഷിച്ചാൽ പൂർണമായും സർക്കാരിനെ വെള്ളപൂശുന്ന റിപ്പോർട്ടാകും സമർപ്പിക്കുകയെന്ന വിലയിരുത്തൽ സജീവമാണ്. സ്വപ്‌നാ സുരേഷിന്റെ യോഗ്യതയിൽ ശിവശങ്കറിന് സംശയം തോന്നിയില്ലെന്നും അതിൽ തെറ്റില്ലെന്നും റിപ്പോർട്ട് നൽകിയേക്കും.

യുഎഇ കോൺസുലേറ്റിലെ പ്രധാന ജീവനക്കാരിയായിരുന്നു സ്വപ്‌നാ ജോർജ്. ഇവിടെ നിന്നാണ് സംസ്ഥാന സർക്കാർ പ്രോജക്ടിലേക്ക് അപേക്ഷ നൽകിയത്. സ്വാഭാവികമായി ഇത്തരമൊരു വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യതയിൽ ആർക്കും സംശയം ഉണ്ടാകില്ലെന്നും പൊതു വിലയിരുത്തലിലേക്ക് കാര്യങ്ങളെത്തിക്കും. അങ്ങനെ ശിവശങ്കറിനെ കുറ്റകൃത്യത്തിൽ നിന്നും രക്ഷിച്ചെടുക്കും. ഇതിനുള്ള തിരക്കഥയാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് സൂചന. ഇതിന് വേണ്ടിയാണ് കാപ്പക്‌സ് എംഡിയുടെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറിയെ ഫയൽ ഏൽപ്പിക്കുന്നത്.

സ്വപ്നയ്ക്കു വഴിവിട്ടു ജോലി നൽകിയതു വഴി സർക്കാരിനു ധനനഷ്ടമുണ്ടായിട്ടുണ്ട്. സർക്കാരിന്റെ പണം അപഹരിക്കുകയും ചെയ്തു. ഇതിനു കൂട്ടുനിന്നത് ശിവശങ്കറുമാണ്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടതിനാൽ ശിവശങ്കറിനെതിരെ ഉടൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമായിരുന്നു. ഇതിനുള്ള സാധ്യത ഏറെയുണ്ട്. ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തിൽ നിയമിച്ച സംഭവത്തിൽ സമാനമായ അന്വേഷണത്തിൽ നിന്നു മുൻപ് മന്ത്രി ഇ.പി.ജയരാജൻ കഷ്ടിച്ചാണു രക്ഷപ്പെട്ടത്.

നിയമനം ഉടൻ റദ്ദാക്കിയതിനാൽ അന്നു പൊതുപണം നഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ, മാസങ്ങളോളം സ്വപ്ന പ്രതിഫലം പറ്റിയതിനാൽ വിജിലൻസിന് അഴിമതിക്കേസെടുക്കാം. ഇതിൽ നിന്ന് ശിവശങ്കറിനെ രക്ഷിക്കാനാണ് നീക്കം. ശിവശങ്കറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാൽ ധനകാര്യ പരിശോധനാ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന കാരണം സർക്കാർ ബോധിപ്പിക്കും. അതുവഴി കോടതി വിമർശനം സർക്കാരിന് ഒഴിവാക്കുകയും ചെയ്യാം.

സ്വർണ്ണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന നടപടികൾ എൻഐഎ പൂർത്തിയാക്കിയിരുന്നു. പേരൂർക്കട പൊലീസ് ക്ലബ്ബിലായിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നത്. ഇതിന് ശേഷം കാറിൽ അദ്ദേഹത്തെ തിരികെ വീട്ടിലെത്തിച്ചു. നാലര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലായിരുന്നു നടന്നത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് ശേഷം ഇദ്ദേഹത്തെ ബന്ധുവിന്റെ കാറിലാണ് വീട്ടിലേക്കയച്ചത്. കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാനെത്തിയത്. ഇന്ന് രാവിലെ തന്നെ ചോദ്യം ചെയ്യലിന് തയ്യാറെടുത്ത് എൻഐഎ സംഘം തിരുവനന്തപുരത്തെത്തിയിരുന്നു. മുമ്പ് ഒമ്പത് മണിക്കൂറോളം കസ്റ്റംസ് ചോദ്യം ചെയ്തതിന് ശേഷം നാടകീയമായി കസ്റ്റംസ് അദ്ദേഹത്തെ വീട്ടിലെത്തിച്ചിരുന്നു.

കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴി വിലയിരുത്തിയ ശേഷമാണ് ശിവശങ്കറിനെ ചോദ്യംചെയ്യാൻ എൻഐഎ വിളിപ്പിച്ചത്. എൻഐഎ അധികൃതർ ആവശ്യപ്പെട്ടതിനെത്തുടർന്ന് എം ശിവശങ്കർ ചോദ്യംചെയ്യലിന് ഹാജരാവുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്കാണ് കേസിൽ എൻഐഎയുടെ നടപടി. കസ്റ്റഡി കാലാവധി കഴിയുന്നതിനാൽ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർ അടക്കമുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളെ വെള്ളിയാഴ്ച തിരികെ കോടതിയിൽ ഹാജരാക്കേണ്ട പശ്ചാത്തലത്തിൽക്കൂടിയാണ് എൻഐഎ ശിവശങ്കറിനെ ചോദ്യംചെയ്തത്.

സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങൾ, ഔദ്യോഗിക പദവി ഉപയോഗം ചെയ്തോ, വ്യക്തിപരമായോ സ്വർണക്കടത്ത് സംഘത്തിന് സഹായം ചെയ്തോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ശിവശങ്കറിനെ എൻഐഎ വിളിപ്പിച്ചതെന്നാണ് റിപോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP