Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സെക്ഷൻ 43 ഇ അനുസരിച്ച് തെറ്റു ചെയ്തിട്ടില്ലെന്ന് കുറ്റാരോപിതർ തെളിയിച്ചാലേ ജാമ്യത്തിനുള്ള സാധ്യതയുള്ളൂ; സെക്ഷൻ 44 പ്രകാരം സാക്ഷികളെ ബുദ്ധിമുട്ടിക്കുന്ന എന്തെങ്കിലും പ്രവൃത്തിയുണ്ടായാൽ പ്രതിസന്ധി കൂടും; 2009-ൽ കൊച്ചിയിലെത്തിയ എൻഐഎ. സംസ്ഥാനത്ത് അന്വേഷിച്ചത് അമ്പതോളം കേസുകൾ. മിക്കവാറും എല്ലാ കേസിലും ജാമ്യം കിട്ടാതെ തടവിൽ പാർത്ത് പ്രതികൾക്ക വിചാരണയും; സ്വപ്‌നാ സുരേഷും കൂട്ടാളികൾക്കും ജയിൽ മോചനത്തിന് വർഷങ്ങൾ എടുക്കും; ശിവശങ്കറും ഭയക്കുന്നത് ഈ വകുപ്പുകളെ

സെക്ഷൻ 43 ഇ അനുസരിച്ച് തെറ്റു ചെയ്തിട്ടില്ലെന്ന് കുറ്റാരോപിതർ തെളിയിച്ചാലേ ജാമ്യത്തിനുള്ള സാധ്യതയുള്ളൂ; സെക്ഷൻ 44 പ്രകാരം സാക്ഷികളെ ബുദ്ധിമുട്ടിക്കുന്ന എന്തെങ്കിലും പ്രവൃത്തിയുണ്ടായാൽ പ്രതിസന്ധി കൂടും; 2009-ൽ കൊച്ചിയിലെത്തിയ എൻഐഎ. സംസ്ഥാനത്ത് അന്വേഷിച്ചത് അമ്പതോളം കേസുകൾ. മിക്കവാറും എല്ലാ കേസിലും ജാമ്യം കിട്ടാതെ തടവിൽ പാർത്ത് പ്രതികൾക്ക വിചാരണയും; സ്വപ്‌നാ സുരേഷും കൂട്ടാളികൾക്കും ജയിൽ മോചനത്തിന് വർഷങ്ങൾ എടുക്കും; ശിവശങ്കറും ഭയക്കുന്നത് ഈ വകുപ്പുകളെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യു.എ.പി.എ. നിയമപ്രകാരം കേസെടുത്തതോടെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പായി. കസ്റ്റംസ് കേസിൽ പിഴ അടച്ച് രക്ഷപ്പെടാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. അനിശ്ചിതകാലം ജയിൽ വാസവും ഉണ്ടാകും. ഐഎഎസുകാരനായ ശിവശങ്കർ കേസിൽ ഉൾപ്പെട്ടാലും ഈ ഗതി വരും. ഇതാണ് എൻ ഐ എ അന്വേഷണത്തിലൂടെ സ്വർണ്ണ കടത്ത് കേസിൽ ഉണ്ടാകുന്നത്. എൻ.ഐ.എ. അന്വേഷിച്ച ഭൂരിപക്ഷം കേസുകളിലും പ്രതികൾക്കു ശിക്ഷ ഉറപ്പാക്കിയെന്നതും ചരിത്രം. ഈ ഗണത്തിൽ ഇടംപിടിക്കുകയാണ് കോൺസുലേറ്റ് പാഴ്സൽ സ്വർണക്കേസ്. ഇതും പ്രതികളെ ഭീതിയിലാക്കും.

2009-ൽ കൊച്ചിയിലെത്തിയ എൻ.ഐ.എ. സംസ്ഥാനത്ത് ഇതുവരെ അന്വേഷിച്ചത് അമ്പതോളം കേസുകൾ. ഏറ്റെടുത്ത എല്ലാ കേസിലും ബഹുഭൂരിപക്ഷം പ്രതികളും വിചാരണത്തടവുകാരായിരുന്നു. ജാമ്യം കിട്ടാതെ തടവിൽ പാർത്താണ് പ്രതികൾ വിചാരണ നേരിട്ടത്. സ്വപ്നാ സുരേഷിനും സരിത്തിനും സന്ദീപിനുമെതിരെ കഴിയുന്നത്ര വേഗം കുറ്റപത്രം നൽകും. അതുകൊണ്ട് തന്നെ ഇവരുടെ പുറത്തിറങ്ങൽ അനിശ്ചിതമായി നീങ്ങും. ജീവപര്യന്തം തടവ് കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിചാരണക്കാലത്തും ജാമ്യം കിട്ടില്ല. സുപ്രീംകോടതിയും പ്രതികൾക്ക് അനുകൂലമായ തീരുമാനം എടുക്കാൻ കഴിയില്ല. സാധാരണ ക്രിമിനൽ കേസുകളിൽ ആദ്യ റിമാൻഡ് കാലാവധിയായ 14 ദിവസത്തിനുള്ളിലാണു പ്രതികളെ അന്വേഷണ സംഘത്തിനു കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടുകൊടുക്കുക. യുഎപിഎ കേസുകളിൽ പ്രതികളെ എപ്പോൾ വേണമെങ്കിലും അന്വേഷണ സംഘത്തിനു കസ്റ്റഡിയിൽ വാങ്ങാം. അതുകൊണ്ട് തന്നെ ദീർഘമായ ചോദ്യം ചെയ്യലും ഉണ്ടാകും

അഞ്ചുവർഷംമുതൽ ജീവപര്യന്തംവരെയാണ് യു.എ.പി.എ. കേസുകളിൽ പരമാവധി ശിക്ഷ. ശിക്ഷിക്കപ്പെട്ടാൽ പരോൾപോലും ലഭിക്കില്ല. ഇതിനായി പരോൾ ചട്ടങ്ങളിൽപ്പോലും മാറ്റം വരുത്തിയിരുന്നു. 14 വർഷത്തിനുശേഷം സർക്കാരിന് ശിക്ഷയിൽ ഇളവുനൽകാമെന്ന വ്യവസ്ഥയുണ്ട്. എന്നാൽ, യു.എ.പി.എ. കേസിൽ ഇത്തരമൊരു പരിഗണന സാധാരണ ലഭിക്കാറില്ല. സെക്ഷൻ 43 ഇ അനുസരിച്ച് തെറ്റു ചെയ്തിട്ടില്ലെന്ന് കുറ്റാരോപിതർ തെളിയിച്ചാലേ ജാമ്യത്തിനുള്ള സാധ്യതയുള്ളൂ. സെക്ഷൻ 44 അനുസരിച്ച് കേസിലെ സാക്ഷികളെ ബുദ്ധിമുട്ടിക്കുന്ന എന്തെങ്കിലും പ്രവൃത്തിയുണ്ടായാൽ പ്രതിസന്ധികൂടും.

നിയമവിരുദ്ധപ്രവർത്തന നിരോധനനിയമം (യു.എ.പി.എ.) നിലവിൽവരുന്നത് 1967-ലാണ്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുകയാണ് ലക്ഷ്യം. പോട്ട ആക്ട്, ടാഡ നിയമം എന്നിവയിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തി പലഘട്ടങ്ങളായി നിയമം ഭേദഗതിചെയ്തു. 2004-ലെ ഭേദഗതിയിലൂടെയാണ് പോട്ട ആക്ടിലെ വ്യവസ്ഥകളും യു.എ.പി.എ.യിൽ ഉൾപ്പെടുത്തിയത്. മുംബൈ ബോംബ് സ്‌ഫോടനത്തിന് പിന്നാലെ 2008-ലും നിയമം ഭേദഗതിചെയ്തു സാമ്പത്തിക കുറ്റകൃത്യങ്ങൾ യു.എ.പി.എ.യുടെ ഭാഗമായത് 2012-ലെ ഭേദഗതി പ്രകാരമാണ്. 2019-ലെ ഭേദഗതിയിലൂടെ വ്യക്തികളുടെ ദേശവിരുദ്ധപ്രവർത്തനവും ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി. ഇതെല്ലാം തിരുവനന്തപുരത്തെ കേസ് എൻ ഐ എ ഏൽപ്പിക്കുന്നതിൽ നിർണ്ണായകമായി.

2006-ൽ രജിസ്റ്റർ ചെയ്ത പാനായിക്കുളം സിമി ക്യാമ്പ് കേസായിരുന്നു കൊച്ചിയിൽ എൻ.ഐ.ഐ. ആദ്യം അന്വേഷിച്ചത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് പ്രത്യേക സംഘവും അന്വേഷിച്ച കേസ് 2010-ലാണ് എൻ.ഐ.എ. ഏറ്റെടുത്തത്. വിചാരണയ്ക്കൊടുവിൽ എൻ.ഐ.എ. പ്രത്യേക കോടതി അഞ്ചുപ്രതികളെ എട്ടുവർഷം തടവിനു ശിക്ഷിച്ചു. 12 പേരെ വെറുതേ വിട്ടു. വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിടുകയായിരുന്നു. വാഗമൺ സിമി ക്യാമ്പ് കേസും ദേശീയ അന്വേഷണ ഏജൻസിക്ക് തിളക്കമേകി. മുപ്പതോളം പേരായിരുന്നു പ്രതിപ്പട്ടികയിൽ. പത്തോളം പേരെ എൻ.ഐ.എ. കോടതി എട്ടുവർഷത്തേക്കു ശിക്ഷിച്ചു.

കോഴിക്കോട് ബസ് സ്റ്റാൻഡ് ഇരട്ടസ്ഫോടനക്കേസിൽ തടിയന്റവിടെ നസീർ അടക്കമുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. ഐ.എസ്. റിക്രൂട്ട്മെന്റ് കേസിൽ നസീറിനും കൂട്ടാളികൾക്കും ജീവപര്യന്തം തടവ് ഉറപ്പാക്കാനും എൻ.ഐ.എ. അന്വേഷണത്തിനായി. തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകൻ പ്രഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ തീവ്രവാദസ്വഭാവമുള്ള കേസ് ഒടുവിൽ അന്വേഷിച്ചതും എൻ.ഐ.എ. ആയിരുന്നു. കേസിൽ എട്ടുപേരെ എട്ടുവർഷത്തേക്കു ശിക്ഷിച്ചു.

കണ്ണൂർ നാറാത്ത് എൻ.ഡി.എഫ്. ഓഫീസിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്ത കേസിലെ മുഴുവൻ പ്രതികൾക്കും ഏഴുവർഷം തടവാണ് എൻ.ഐ.എ. കോടതി വിധിച്ചത്. പ്രതികളുടെ അപ്പീലിൽ യു.എ.പി.എ. നിലനിൽക്കില്ലെന്നു നിരീക്ഷിച്ച ഹൈക്കോടതി ആയുധ നിരോധന വകുപ്പു മാത്രം നിലനിർത്തി ശിക്ഷാകാലാവധി കുറച്ചു. ഏജൻസി അന്വേഷിച്ചവയിൽ ഐ.എസുമായി ബന്ധപ്പെട്ട ഒറ്റക്കേസിൽ മാത്രമാണ് ഇതുവരെ ജാമ്യം അനുവദിച്ചതെന്നതും ശ്രദ്ധേയം.

2018-ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളിയിൽ നടന്ന സ്ഫോടനത്തിനു തുടർച്ചയായി കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണം നടത്താൻ ഐ.എസ്. പദ്ധതിയുണ്ടെന്ന് ആരോപിച്ച് എൻ.ഐ.എ. നേരിട്ട് എടുത്ത കേസിലാണിത്. 2019 ജൂൺ 14 ന് കോയമ്പത്തൂരിൽ നിന്ന് പിടിയിലായ ഷെയ്ക്ക് ഹിദായത്തുള്ളയ്ക്കാണ് കഴിഞ്ഞ ഒമ്പതിന് എൻ.ഐ.എ. കോടതി ജാമ്യം അനുവദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP