Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

വസ്തു തർക്കം രൂക്ഷമായപ്പോൾ സഹോദരന്റെ വീട്ടിൽ എത്തിയ സഹോദരി; കുട്ടികൾ തമ്മിലുള്ള തർക്കം നാത്തൂൻ പോരായപ്പോൾ സ്വയം കൈ മുറിച്ച സിത്താരയുടെ കുബുദ്ധി; മഹാരാഷ്ട്രക്കാരിയായ മരുമകളെ മകളെ കുത്തിയതിന്റെ പേരിൽ ചോദ്യം ചെയ്ത മുൻ റെയിൽവേ പൊലീസുകാരനായ അമ്മായി അച്ഛൻ; ഷബാനയുടെ ദേഹം പൊള്ളാൻ അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന കറി തട്ടിത്തെറിപ്പിച്ച ക്രൂരത; ദേഹം പൊള്ളിയത് മൂന്ന് വയസ്സുകാരനും; കണ്ണനല്ലൂരിനെ കരയിപ്പിച്ച് അക്ഷരയുടെ പൊള്ളൽ; കുടുംബവഴക്ക് പരിധി വിട്ടപ്പോൾ

വസ്തു തർക്കം രൂക്ഷമായപ്പോൾ സഹോദരന്റെ വീട്ടിൽ എത്തിയ സഹോദരി; കുട്ടികൾ തമ്മിലുള്ള തർക്കം നാത്തൂൻ പോരായപ്പോൾ സ്വയം കൈ മുറിച്ച സിത്താരയുടെ കുബുദ്ധി; മഹാരാഷ്ട്രക്കാരിയായ മരുമകളെ മകളെ കുത്തിയതിന്റെ പേരിൽ ചോദ്യം ചെയ്ത മുൻ റെയിൽവേ പൊലീസുകാരനായ അമ്മായി അച്ഛൻ; ഷബാനയുടെ ദേഹം പൊള്ളാൻ അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന കറി തട്ടിത്തെറിപ്പിച്ച ക്രൂരത; ദേഹം പൊള്ളിയത് മൂന്ന് വയസ്സുകാരനും; കണ്ണനല്ലൂരിനെ കരയിപ്പിച്ച് അക്ഷരയുടെ പൊള്ളൽ; കുടുംബവഴക്ക് പരിധി വിട്ടപ്പോൾ

വിനോദ് വി നായർ

കൊല്ലം: കുടുംബവഴക്കിനെത്തുടർന്ന് മൂന്നുവയസുകാരിയുടെ ദേഹത്ത് തിളച്ച കറി കോരിയൊഴിച്ച മുത്തച്ഛനെയും പിതൃസഹോദരിയേയും പൊലിസ് പിടികൂടുമ്പോൾ ചർച്ചയാകുന്നത് മനസ്സിനെ മരവിപ്പിക്കുന്ന ക്രൂരത. കൊല്ലം കണ്ണനല്ലൂർ നെടുമ്പന ശ്രേയസിൽ റിട്ടയർഡ് റെയിൽവേ പൊലിസ് ഉദ്യോഗസ്ഥൻ ശിവൻകുട്ടി (67) ആണ് പേരക്കുട്ടിയും ശരത്‌ലാൽ -ഷബാന ദമ്പതികളുടെ മകളുമായ അക്ഷര(3) യുടെ ദേഹത്ത് തിളച്ച കറി ഒഴിച്ചത്.

ശരീരമാസകലം പൊള്ളലേറ്റകുട്ടിയെ പാലത്തറയിലുള്ള സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
വസ്തു സംബന്ധമായ തർക്കത്തെത്തുടർന്ന് ശിവൻകുട്ടിയുടെ മകളായ സിതാര കുറച്ചുനാളുകളായി സഹോദരൻ ശരത്ലാലിന്റെ വീട്ടിലാണ് താമസം. കുഞ്ഞിന്റെപിതാവ് ഡോ. ശരത് ലാൽ ഹൈദരാബാദിലാണ്.

ഇന്നലെ ഉച്ചയോടെ ഇരുവരുടേയും കുട്ടികൾ തമ്മിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിനെ വഴക്കിടുകയും സംഭവം മുതിർന്നവർ തമ്മിലുള്ള സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ശരത്‌ലാലിന്റെ ഭാര്യയും മഹാരാഷ്ട്ര സ്വദേശിനിയുമായ ഷബാനയെ സിതാര ആക്രമിക്കുകയും കയ്യിലിരുന്ന കത്തി ഉപയോഗിച്ച് കയ്യിൽ മുറിവേൽപ്പിച്ചശേഷം തന്നെ ഷബാന കുത്തി മുറിവേൽപ്പിച്ചതായി പിതാവ് ശിവൻകുട്ടിയെ വിളിച്ചറിയിക്കുകയും ചെയ്തു.

പുറത്തുപോയിരുന്ന ശിവൻകുട്ടി മടങ്ങിയെത്തി മരുമകളെ ചോദ്യം ചെയ്തു. കുട്ടിയേയുമെടുത്ത് അടുക്കളയിൽ പാചകംചെയ്യുകയായിരുന്ന ഷബാനയെ ശിവൻകുട്ടി മർദ്ദിക്കുകയും അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന കറി തട്ടിത്തെറിപ്പിക്കുകയും ചെയ്തു . അടിയേറ്റു നിലത്തു വീണ കുഞ്ഞിന്റെ ദേഹത്തേയ്ക്കാണ് കറി വീണത്.

മുഖത്തും നെഞ്ചിലും കയ്യിലുംപൊള്ളലേറ്റ കുട്ടിയെ ഉടൻതന്നെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മുത്തച്ഛൻശിവൻകുട്ടിയേയും മകൾ സിതാരയേയും കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുത്തച്ഛനും പിതൃസഹോദരിക്കുമെതിരെ കൊലപാതകശ്രമത്തിനടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് ചാർജ് ചെയ്തതായി കണ്ണനല്ലൂർപൊലിസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP