Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ഇന്ത്യൻ മുജാഹിദ്ദിൻ എന്ന ഭീകര സംഘടനയുടെ സ്ഥാപക നേതാവ് ചേകന്നൂർ മൗലവിയെ വകവരുത്തിയ തൃശൂരുകാരൻ; പിടിവീഴാതിരിക്കാൻ ദുബായിലേക്ക് പോയത് മംഗലപുരത്തുകാരന്റെ പാസ്‌പോർട്ട് കൈവശപ്പെടുത്തി ഫോട്ടോ വെട്ടി ഒട്ടിച്ച്; 1997ൽ നാടുവിട്ടത് സിറിയയിലേയും അഫ്ഗാനിലേയും തീവ്രാവാദ ആക്രമങ്ങളുടെ മുന്നണിയിൽ നിൽക്കാൻ; 1994ൽ ആർഎസ്എസ് നേതാവിനെ കൊന്ന് തള്ളിയ ജംഇയ്യത്തുൽ ഇസ്ഹാനിയുടെ നേതാവ് ആഗോള ഭീകരൻ; സെയ്തലവി അൻവരിയെ പിടികൂടുക അസാധ്യമെന്ന് തിരിച്ചറിഞ്ഞ് ക്രൈംബ്രാഞ്ച്

ഇന്ത്യൻ മുജാഹിദ്ദിൻ എന്ന ഭീകര സംഘടനയുടെ സ്ഥാപക നേതാവ് ചേകന്നൂർ മൗലവിയെ വകവരുത്തിയ തൃശൂരുകാരൻ; പിടിവീഴാതിരിക്കാൻ ദുബായിലേക്ക് പോയത് മംഗലപുരത്തുകാരന്റെ പാസ്‌പോർട്ട് കൈവശപ്പെടുത്തി ഫോട്ടോ വെട്ടി ഒട്ടിച്ച്; 1997ൽ നാടുവിട്ടത് സിറിയയിലേയും അഫ്ഗാനിലേയും തീവ്രാവാദ ആക്രമങ്ങളുടെ മുന്നണിയിൽ നിൽക്കാൻ; 1994ൽ ആർഎസ്എസ് നേതാവിനെ കൊന്ന് തള്ളിയ ജംഇയ്യത്തുൽ ഇസ്ഹാനിയുടെ നേതാവ് ആഗോള ഭീകരൻ; സെയ്തലവി അൻവരിയെ പിടികൂടുക അസാധ്യമെന്ന് തിരിച്ചറിഞ്ഞ് ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂരിലെ ആർഎസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സെയ്തലവി അൻവരി രാജ്യംവിട്ടത് പാസ്‌പോർട്ടിൽ ഫോട്ടോ വെട്ടിയൊട്ടിച്ചാണെന്നു വിവരം. തൊഴിയൂർ സുനിൽ വധക്കേസിൽ 25 വർഷത്തിനു ശേഷം യഥാർഥ പ്രതികളിലൊരാളായ മൊയ്‌നുദ്ദീനെ പിടികൂടിയതോടെയാണ് കേസിലെ മുഖ്യപ്രതിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. സെയ്തലവിയടക്കം 9 പേരാണ് കേസിലെ പ്രതികൾ. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൊഴിയൂർ സുനിൽ വധക്കേസിലെ മറ്റു പ്രതികളിൽ ചിലർ ക്രൈം ബ്രാഞ്ചിന്റെ വലയിലായെന്നു സൂചന. രണ്ടു പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർ വ്യാജപ്പേരിലും മറ്റും പല സ്ഥലങ്ങളിലായി മാറിത്താമസിക്കുകയായിരുന്നു. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം പുറത്തിറങ്ങിയ ഒരാൾ ഈ കേസിലും പ്രതിയാണ്.

സെയ്തലവി അൻവരി ഇന്ത്യൻ മുജാഹിദ്ദിൻ എന്ന ഭീകര സംഘടനയുടെ സ്ഥാപക നേതാവാണ്. കേസുകൾ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കെ ദുബായ്യിലേക്ക് കടന്നു. ഇപ്പോൾ അഫ്ഗാനിസ്ഥാൻ വഴി സിറിയയിലെത്തി ഭീകര സംഘടനകളിൽ പ്രവർത്തിക്കുന്നതായാണ് വിവരം. മംഗലാപുരം സ്വദേശി ഷേഖ് അബ്ബ എന്നയാളുടെ പാസ്‌പോർട്ട് കൈവശപ്പെടുത്തി ഫോട്ടോ മാത്രം വെട്ടിയൊട്ടിച്ച് ദുബായിലേക്കു കടന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. 22 വർഷമായി ലുക്ക്ഔട്ട് നോട്ടീസ് നിലവിലുണ്ടെങ്കിലും ഇയാളെക്കുറിച്ചു വിവരമൊന്നുമില്ല. 1992ൽ തൃശൂരിൽ രൂപംകൊണ്ട സംഘടനയുടെ ജില്ലാ ഭാരവാഹിയായിരുന്നു കൊളത്തൂർ മേലേകൊളമ്പ് പിലാക്കാട്ടുപടിയിൽ സെയ്തലവി അൻവരി (54). തൊഴിയൂർ കേസടക്കം കോളിളക്കം സൃഷ്ടിച്ച 8 കൊലക്കേസുകളിൽ സെയ്തലവിക്കും ജംഇയ്യത്തുൽ ഇസ്ഹാനിയയ്ക്കും പങ്കുണ്ടെന്നും കണ്ടെത്തി. സെയ്തലവി അൻവരിയടക്കം ഒൻപതു പേരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും പിടികിട്ടിയില്ല. 1997ൽ സെയ്തലവി രാജ്യംവിട്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ചേകന്നൂർ മൗലവി വധക്കേസുൾപ്പെടെ നാല് കൊലക്കേസുകളിൽ പ്രതിയാണിയാളെന്ന് പൊലീസ് അറിയിച്ചു.

തൊഴിയൂർ സുനിലിനെ കൊന്ന കേസിൽ പ്രതികളെന്നു ലോക്കൽ പൊലീസ് കണ്ടെത്തിയ 4 സിപിഎം പ്രവർത്തകർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് കോടതി ഇവരെ കുറ്റവിമുക്തരാക്കി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ജംഇയ്യത്തുൽ ഇസ്ഹാനിയ എന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനയാണ് കൃത്യത്തിനു പിന്നിലെന്നു പിന്നീട് കണ്ടെത്തി. ഈ കേസിലെ മറ്റ് ഏഴുപ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഒരാൾ മരിച്ചു. വാടാനപ്പിള്ളി രാജീവ്, മതിലകം സന്തോഷ്, കൊല്ലങ്കോട് മണി, വളാഞ്ചേരി താമി, കൊളത്തൂർ മോഹനചന്ദ്രൻ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലും സെയ്തലവിയുടെ പങ്കു വ്യക്തമായതായി. തെളിവില്ലാതെ കൊലപാതകം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച സംഘം എന്നാണ് ജംഇയ്യത്തുൽ ഹിസാനിയ തീവ്രവാദ സംഘടനയെ ക്രൈംബ്രാഞ്ച് വിലയിരുത്തുന്നത്. കേരളത്തിൽ ഇപ്പോൾ സജീവമല്ലാത്ത ഗ്രൂപ്പാണ് ജംഇയ്യത്തുൽ ഹിസാനിയ എന്ന തീവ്രാദ സംഘടന.

സുന്നി ടൈഗർ ഫോഴ്‌സ് എന്ന സംഘടനക്ക് സമാനമായി ചില പ്രത്യേക ഗ്രൂപ്പുകൾ രൂപം കൊടുത്ത ഈ സംഘടന കേരളത്തിൽ ഇന്ന് നാമാവശേഷമാണെന്നത് ആശ്വസിക്കാനുള്ള വക നൽകുന്നുണ്ട്. മുഖ്യധാരാ മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായ ഇത്തരം ശക്തികളെ എതിർക്കുന്നുവെന്നതും ശ്രദ്ധേയമാണ്. തങ്ങൾക്ക് താൽപ്പര്യമില്ലാത്തവരെ കൃത്യമായ ആസൂത്രണത്തോടെ കൊന്നൊടുക്കുക എന്നതാണ് ഈ സംഘടനയുടെ രീതി. എന്നിട്ട് അത് എതിരാളികളുടെ മേൽ ചാർത്തും. ആർഎസ്എസ് പ്രവർത്തകനെ കൊന്നത് സിപിഎം ആണെന്നും സിപിഎം പ്രവർത്തകനെ കൊന്നത് ആർഎസ്എസ് ആണെന്നും പ്രചരിപ്പിച്ച് സമർഥമായാണ് കൊലപാതകങ്ങൾ നടത്തുക. തൊഴിയൂരിൽ ആർഎസ്എസ് പ്രവർത്തകൻ സുനിലിന്റെ കൊലപാതകത്തിലെ പ്രതി 25 വർഷത്തിന് ശേഷം പിടിയിലായപ്പോഴാണ് ജംഇയ്യത്തുൽ ഹിസാനിയയുടെ പങ്ക് ക്രൈംബ്രാഞ്ച് കണ്ടെത്തുന്നത്. ചാവക്കാട് തിരുവത്ര സ്വദേശിയാണ് പിടിയിലായ മൊയ്നുദ്ദിൻ.

1994 ഡിസംബർ നാലിനായിരുന്നു ആർഎസ്എസ് പ്രവർത്തകൻ സുനിലിനെ വീട്ടിൽ കയറി ഒരുസംഘം കൊലപ്പെടുത്തിയത്. കേസിൽ 12 പേരെയാണ് അന്ന് പൊലീസ് പിടികൂടിയത്. ഏഴ് സിപിഎം പ്രവർത്തകരും മറ്റുള്ളവർ തിരുത്തൽവാദി വിഭാഗം കോൺഗ്രസിൽപ്പെട്ടവരുമായിരുന്നു. ഇതിൽ നാല് സിപിഎം പ്രവർത്തകരെ കീഴ്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു .പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ചില സുപ്രധാനമായ വെളിപ്പെടുത്തലുണ്ടാവുന്നത്. ഇതിനിടെ, ടി പി സെൻകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തീരദേശ തീവ്രവാദ വിരുദ്ധസ്‌ക്വാഡിന്റെ വിവിധ കേസന്വേഷണത്തിനിടെ യഥാർഥ പ്രതികളെ കുറിച്ച് സൂചന കിട്ടിയത്. തുടർന്ന് ഹൈക്കോടതി പുനരന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. 2017ലാണ് സർക്കാർ പുനരന്വേഷണത്തിന് ഇത്തരവിട്ടത്.

രണ്ടുവർഷമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതിയായ മൊയ്നുദ്ദീൻ പിടിയിലാവുന്നത്. മലപ്പുറത്തുവച്ചാണ് പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുനിലിനെ കൊലപ്പെടുത്തുമ്പോൾ ഇയാൾ കരാട്ടെ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ മലപ്പുറത്ത് ഹോട്ടൽ തൊഴിലാളിയാണ്. സുനിലിനെയും കുടുംബത്തെയും അക്രമിച്ചതെന്ന് തങ്ങളാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. സുനിലിന് ചില മുസ്ലിം വീടുകളുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊല നടത്തിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. സുനിലിന്റെ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് കൊലയാളികൾ അകത്തുകടന്നാണ് കൊല നടത്തിയത്. ആയുധവുമായെത്തിയവർ ഉറങ്ങിക്കിടന്ന സുനിലിനെ വെട്ടി. നിലവിളി കേട്ടെത്തിയ സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യന്റെ കൈ വെട്ടിമാറ്റി.

തടയാനെത്തിയ അച്ഛൻ കുഞ്ഞുമോനെ അടിച്ചു വീഴ്‌ത്തി. കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞിമുവിന്റെ ചെവി മുറിച്ചു. മൂന്ന് സഹോദരിമാരെയും വീട്ടിലെത്തിയ സംഘം ക്രൂരമായി ആക്രമിച്ചു. ഈ സംഭവത്തിന് പിന്നിൽ മതതീവ്രവാദസംഘടനയാണെന്ന് ആർഎസ്എസ്. അന്ന് ആരോപിച്ചെങ്കിലും കേസന്വേഷിച്ച അന്നത്തെ കുന്നംകുളം ഡിവൈ.എസ്‌പി. ചന്ദ്രനും ഗുരുവായൂർ സി.െഎ. ശിവദാസൻപിള്ളയും കണ്ടെത്തിയത് ഇതിനു പിന്നിൽ സിപിഎം. പ്രവർത്തകരാണെന്നാണ്.ടി.പി. സെൻകുമാറാണ് തുടരന്വേഷണം നടത്തി രഹസ്യറിപ്പോർട്ട് ഹൈക്കോടതിയിൽ നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. കേസിൽ തീവ്രവാദിബന്ധം കൂടുതൽ അന്വേഷിക്കാൻ ഹൈക്കോടതി വീണ്ടും ഉത്തരവിട്ടു.

തീരദേശത്ത് നടന്ന വാടാനപ്പള്ളി രാജീവ് വധക്കേസ്, മതിലകം സന്തോഷ് വധക്കേസ് എന്നിവ ക്രൈംബ്രാഞ്ച് അന്വേഷിച്ചു. ഇതിനിടെ തീവ്രവാദിബന്ധമുള്ള ഒരു എൻ.ഡി.എഫ്. പ്രവർത്തകനെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് ജം ഇയത്തുൽ സംഘടനയിലെ അംഗങ്ങളെപ്പറ്റി വിവരം കിട്ടിയത്. സെയ്തലവി അൻവരി എന്നയാളുടെ നേതൃത്വത്തിലുള്ള ജം ഇയത്തുൽ സംഘടനയിലെ അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഇതോടെ ഉറപ്പിച്ചു. സുനിലിന്റെ വീട് കാണിച്ചു കൊടുക്കുകയും അക്രമത്തിൽ പങ്കെടുക്കുകയും ചെയ്തത് മൊയ്നുദീനായിരുന്നു. ഇയാളുടെ അറസ്റ്റാണ് അതിനിർണ്ണായകമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP