Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഞാൻ ആ കിണറ്റിലുണ്ട്...; ആത്മഹത്യാ കുറിപ്പിലെ അസുഖവും നിരാശയും സത്യമെന്ന തിരിച്ചറിവിൽ പൊലീസ്; സിസ്റ്റർ ലയയുടേത് ആത്മഹത്യയെന്ന നിഗമനത്തിൽ അന്വേഷണം മുന്നോട്ട്; കന്യാസ്ത്രീ തീർത്തും അവശയാണെന്ന വസ്തുതയിൽ വിവാദങ്ങൾ ഇല്ലാതാകുമെന്ന പ്രതീക്ഷയിൽ കോൺവെന്റും; ഇത് രോഗബാധയിലെ വേദന മൂലമുള്ള ജീവനൊടുക്കൽ

ഞാൻ ആ കിണറ്റിലുണ്ട്...; ആത്മഹത്യാ കുറിപ്പിലെ അസുഖവും നിരാശയും സത്യമെന്ന തിരിച്ചറിവിൽ പൊലീസ്; സിസ്റ്റർ ലയയുടേത് ആത്മഹത്യയെന്ന നിഗമനത്തിൽ അന്വേഷണം മുന്നോട്ട്; കന്യാസ്ത്രീ തീർത്തും അവശയാണെന്ന വസ്തുതയിൽ വിവാദങ്ങൾ ഇല്ലാതാകുമെന്ന പ്രതീക്ഷയിൽ കോൺവെന്റും; ഇത് രോഗബാധയിലെ വേദന മൂലമുള്ള ജീവനൊടുക്കൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കന്യാസ്ത്രീയെ കോൺവന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മറ്റ് ദൂരുഹതകൾ വേണ്ടെന്ന നിഗമനത്തിലേക്ക് പൊലീസ്. തൃക്കടവൂർ കുരീപ്പുഴ പയസ് വർക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോൺവന്റ് അംഗമായ സിസ്റ്റർ ലയയെയാണ് (മേബിൾ സ്റ്റീഫൻ 42) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചവറ തെക്കുംഭാഗം തുണ്ടുവിളയിൽ കുടുംബാംഗമാണ്. ഏറെ നാളായി ചികിത്സയിലായിരുന്ന സിസ്റ്റർ ലയയുടെ ആത്മഹത്യക്കുറിപ്പു കണ്ടെത്തി. രോഗബാധിതയായി തുടരുന്നതു മാനസികമായി താങ്ങാൻ സാധിക്കുന്നില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നുമാണു കത്തിലുള്ളത്. ആത്മഹത്യാ കുറിപ്പിലെ അസുഖം സത്യമാണെന്ന് പൊലീസ് തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ആത്മഹത്യയാണ് മരണമെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്.

4 വർഷം മുൻപു ഹരിപ്പാട് വെമ്പുഴ കോൺവന്റിലേക്കു സ്ഥലംമാറിപ്പോയ സിസ്റ്റർ ലയ ഒരാഴ്ച മുൻപാണ് കുരീപ്പുഴയിൽ തിരികെയെത്തിയത്. മറ്റു കന്യാസ്ത്രീകൾ ഇന്നലെ രാവിലെ പള്ളിയിൽ പോയി മടങ്ങിയെത്തിയപ്പോൾ സിസ്റ്റർ ലയയെ മുറിയിൽ കണ്ടില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണു കിണറ്റിൽ മൃതദേഹം കണ്ടത്. രോഗം ബാധിച്ചു സിസ്റ്റർ ലയ തീർത്തും അവശയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീകൾ പൊലീസിനു മൊഴി നൽകി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഹരിപ്പാട് വെമ്പുഴയിലെ മഠത്തിലാണ് സിസ്റ്റർ ലയ താമസിച്ചിരുന്നത്. അസുഖബാധിതയായതിനെത്തുടർന്ന് ഒരാഴ്ചമുൻപ് ചികിത്സാ ആവശ്യത്തിനാണ് ബൈപ്പാസിനു സമീപം കുരീപ്പുഴയിലുള്ള മഠത്തിലെത്തിയത്. വെള്ളിയാഴ്ച രാവിലെ മഠത്തിലുണ്ടായിരുന്ന മറ്റ് കന്യാസ്ത്രീകൾ തൊട്ടടുത്തുള്ള പള്ളിയിൽ പ്രാർത്ഥനയ്ക്കായി പോയിരുന്നു. ശാരീരികാസ്വാസ്ഥ്യം കാരണം ലയ കോൺവെന്റിലെ മുറിയിൽ കഴിഞ്ഞു. പ്രാർത്ഥനകഴിഞ്ഞ് മടങ്ങിയെത്തിയവർ ലയയെ കാണാതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.

ശാരീരികബുദ്ധിമുട്ടുകളും അലർജിയുംമൂലം ആത്മഹത്യചെയ്യുന്നെന്നും മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്വമില്ലെന്നും കത്തിലുണ്ടായിരുന്നു. ഞാൻ ആ കണിറ്റിൽ ഉണ്ടെന്നും ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നു. ഇതോടെയാണ് കിണറ്റിലേക്ക് നോട്ടമെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. കൊല്ലം സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ടി.ബി.വിജയന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഫൊറൻസിക് വിദഗ്ധരും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

ചാമക്കട അഗ്‌നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ അനന്തുവിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ പതിനൊന്നുമണിയോടെ കിണറ്റിൽനിന്ന് മൃതദേഹം പുറത്തെടുത്തു. ശവസംസ്‌കാരം ശനിയാഴ്ച കോയിവിള പാവുമ്പ സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ നടക്കും. ത്രേസ്യയാണ് ലയയുടെ അമ്മ. പിതാവ്: പരേതനായ സ്റ്റീഫൻ. ബേബി സക്കറിയ, മേരി കുഞ്ഞുമോൻ, ഫിലോമിന എന്നിവരാണ് സഹോദരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP