Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശനിയാഴ്ച കക്കൂസ് കുഴിയിൽ കൊണ്ടിട്ടെങ്കിലും മണ്ണിട്ട് മൂടിയത് ഞായറാഴ്ച; കുഴി മണ്ണിടുന്നത് കുട്ടികൾ കണ്ടെങ്കിലും അച്ഛനെ ഭയക്കുന്നതിനാൽ ഒന്നും ചോദിച്ചില്ല; മർദ്ദനമേൽക്കുമ്പോൾ അമ്മ ഓടി രക്ഷപ്പെടുകയാണ് പതിവ്; ബന്ധു വീട്ടിൽ അമ്മ അഭയം തേടിയെന്ന സംശയത്തിൽ കഴിഞ്ഞ മക്കളും; വെഞ്ഞാറമൂടിൽ യുവതിയുടെ ജീവനെടുത്തത് ഭർത്താവിന്റെ ചുറ്റിക കൊണ്ടുള്ള അടി; കുട്ടന്റെ ക്രൂരത അനന്തുവും അരവിന്ദും അറിയാൻ വൈകിയത് പരീക്ഷാ പേടിയിൽ; സിനിയുടെ കൊലപാതകിയെ തേടി പൊലീസ് കർണ്ണാടകയിലേക്ക്

ശനിയാഴ്ച കക്കൂസ് കുഴിയിൽ കൊണ്ടിട്ടെങ്കിലും മണ്ണിട്ട് മൂടിയത് ഞായറാഴ്ച; കുഴി മണ്ണിടുന്നത് കുട്ടികൾ കണ്ടെങ്കിലും അച്ഛനെ ഭയക്കുന്നതിനാൽ ഒന്നും ചോദിച്ചില്ല; മർദ്ദനമേൽക്കുമ്പോൾ അമ്മ ഓടി രക്ഷപ്പെടുകയാണ് പതിവ്; ബന്ധു വീട്ടിൽ അമ്മ അഭയം തേടിയെന്ന സംശയത്തിൽ കഴിഞ്ഞ മക്കളും; വെഞ്ഞാറമൂടിൽ യുവതിയുടെ ജീവനെടുത്തത് ഭർത്താവിന്റെ ചുറ്റിക കൊണ്ടുള്ള അടി; കുട്ടന്റെ ക്രൂരത അനന്തുവും അരവിന്ദും അറിയാൻ വൈകിയത് പരീക്ഷാ പേടിയിൽ; സിനിയുടെ കൊലപാതകിയെ തേടി പൊലീസ് കർണ്ണാടകയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെറ്റിയിൽ ചുറ്റികകൊണ്ടുള്ള അടിയാണ് വെഞ്ഞാറമൂട്ടിലെ സിനിയുടെ മരണത്തിനു കാരണമായത് എന്ന സംശയത്തിൽ പൊലീസ്. സിനിയുടെ നെറ്റിയിൽ ശക്തമായ അടിയേറ്റ പാടുണ്ട്. ഇത് ചുറ്റിക കൊണ്ടുള്ള അടിയേറ്റ പാടാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഭർത്താവായ കുട്ടനിൽ നിന്നും ഏറ്റ അതിക്രൂരമായ മർദ്ദനത്തെ തുടർന്നാണ് സിനി കൊല്ലപ്പെടുന്നത്. മർദ്ദനത്തിനു ഉപയോഗിച്ചു എന്ന് കരുതുന്ന ചുറ്റിക വീട്ടിൽ നിന്നും പൊലീസ് ചുറ്റിക കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ എന്താണ് മരണത്തിനു പിന്നിൽ എന്ന് മനസിലാവുകയുള്ളൂ എന്നാണ് വെഞ്ഞാറമൂട് പൊലീസ് മറുനാടനോട് പറഞ്ഞത്.

പതിനാലും പതിനാറും വയസുള്ള രണ്ടു ആൺകുട്ടികളുടെ മുന്നിൽ വച്ചാണ് കുട്ടൻ സിനിയെ മർദ്ദിച്ചത്. അച്ഛൻ അമ്മയെ മർദ്ദിക്കുന്നത് പതിവായതിനാൽ കുട്ടികൾ നിശബ്ദരായി ഇരിക്കുകയും ചെയ്തു. മർദ്ദനത്തിൽ മരിച്ചെന്നു മനസിലായ ശേഷമാണ് ഭാര്യയെ കുട്ടൻ കക്കൂസ് ടാങ്കിൽ കൊണ്ട് വന്നു മൂടിയത്. ശനിയാഴ്ച സിനിയെ കക്കൂസ് കുഴിയിൽ കൊണ്ടിട്ടെങ്കിലും മണ്ണിട്ട് മൂടിയത് ഞായറാഴ്ചയാണ്. ഞായറാഴ്ച കക്കൂസ് കുഴിയിൽ മണ്ണിടുന്നത് കുട്ടികൾ കണ്ടെങ്കിലും അച്ഛനെ ഭയക്കുന്നതിനാൽ കുട്ടികൾ ഒന്നും ചോദിച്ചില്ല. മർദ്ദനമേൽക്കുമ്പോൾ സിനി ഓടി രക്ഷപ്പെടുകയാണ് പതിവ്. ഏതെങ്കിലും ബന്ധു വീട്ടിൽ സിനി അഭയം തേടും. ശനിയാഴ്കയും അമ്മ ഇങ്ങനെ പോയി എന്നാണ് കുട്ടികൾ കരുതിയത്.

അമ്മ മരിച്ചത് അറിയാതെ തിങ്കളാഴ്ച മൂത്തമകൻ അരവിന്ദ് വാർഷിക പരീക്ഷ എഴുതാനും പോയി. അപ്പോഴും അമ്മ മരിച്ചത് അരവിന്ദ് അറിഞ്ഞില്ല. രണ്ടാമത്തെ മകൻ അനന്തുവും പരീക്ഷ എഴുതി. എന്നാൽ അമ്മയെ കാണാതായതിനാൽ ചൊവാഴ്ച പരീക്ഷ എഴുതിയില്ല. അനന്തുവിനെ അന്വേഷിച്ച് അദ്ധ്യാപിക സിനിയെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ സിനിയുടെ മരണവിവരം പുറത്ത് അറിയുകയും ചെയ്തു. സിനിയെ മർദ്ദിച്ച് കൊന്ന ശേഷം രക്ഷപ്പെട്ടു പോയ കുട്ടനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കർണ്ണാടക പോകുന്നു എന്നാണ് കുട്ടികളോട് കുട്ടൻ പറഞ്ഞത്.

കർണ്ണാടകയിൽ പണിക്ക് പോകുന്ന ശീലം കുട്ടനുണ്ട്. കിണറിന്റെ വാർക്കപ്പണികൾ ചെയ്യുന്ന ആളാണ് കുട്ടൻ. മുൻപും ഇയാൾ ഇത്തരം ജോലികൾക്കായി കർണ്ണാടകയിൽ പോയിട്ടുണ്ട് എന്നാണ് പൊലീസ് പറഞ്ഞത്. പക്ഷെ കുട്ടനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും പൊലീസ് പറയുന്നു. മൊബൈൽ ഉപയോഗിക്കുന്ന ശീലം കുട്ടനില്ല. അതുകൊണ്ട് തന്നെ ഇയാൾ എവിടെയുണ്ട് എന്ന് കണ്ടെത്തുക എളുപ്പമല്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഒരു ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് കുട്ടൻ. മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും പതിവ് രീതി. കടുത്ത മർദ്ദനമാണ് ഭർത്താവായ കുട്ടനിൽ നിന്നും സിനിക്ക് ഏൽക്കാറുള്ളത്. ഇത് പതിവുമാണ്. കുട്ടന്റെ പതിവ് മദ്യപാന ശീലമാണ് ശനിയാഴ്ചത്തെ മർദ്ദനത്തിനും വഴി തെളിച്ചത്. പട്ടികകൊണ്ടും ചുറ്റികകൊണ്ടുമുള്ള അടിയാണ് മരിക്കുന്ന ദിവസവും സിനിക്ക് ഏറ്റത്. പത്ത് വർഷം മുൻപ് നടക്കാതിരുന്ന കാര്യമാണ് കഴിഞ്ഞ ശനിയാഴ്ച് കുട്ടൻ പൂർത്തീകരിച്ചത്. സിനിയെ കൊല്ലാൻ പത്ത് വർഷം മുൻപ് കുട്ടൻ ശ്രമിച്ചിരുന്നു.

കഴുത്തിൽ വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. ഈ കേസിൽ കുട്ടന് ജയിൽ ശിക്ഷ ലഭിച്ചിട്ടുമുണ്ട്. പക്ഷെ ജയിലിൽ നിന്നും ഇറങ്ങിയ ശേഷം വീണ്ടും സിനിയും കുട്ടനും ഒന്നായി. പക്ഷെ വഴക്കും മർദ്ദനവും തുടരുകയും ചെയ്തു. സിനിക്ക് ജോലിയില്ല. കുട്ടന് കൂലിപ്പണിയും. മദ്യപിച്ച് കഴിഞ്ഞാൽ കുട്ടന്റെ കയ്യിൽ പലപ്പോഴും കാശ് ബാക്കിയാവാറില്ല. അതിനാൽ ചെലവ് കാശും നൽകാറില്ല. അതിനാൽ ക്ലെശിച്ചാണ് ജീവിതം സിനിയും കുട്ടികളും മുന്നോട്ട് നീക്കിയത്. കാട്ടിൽ പോയി വിറക് വെട്ടി ലഭിക്കുന്ന കാശാണ് പലപ്പോഴും സിനിക്കും കുട്ടികൾക്കും ആശ്രയമാകുന്നത്.

മർദ്ദനം പതിവ് വിഷയമായതിനാൽ ആരും ഇവരുടെ കാര്യത്തിൽ ഇടപെടാറില്ല. കുട്ടന്റെ കടുത്ത മർദ്ദനം മനസിലാക്കി അയൽവാസി കുട്ടനുമായി വഴക്ക് കൂടിയിരുന്നു. ഇയാൾ കുട്ടന്റെ മേൽ ആസിഡ് ഒഴിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീടും മാറിപ്പോയി. പ്രശ്‌നത്തിൽ അയൽവാസികൾ ഇടപെട്ടാൽ കുട്ടൻ അവരുമായും വഴക്കുകൂടും. അതിനാൽ അയൽവാസികൾ നിശബ്ദത പാലിക്കും.

ഇത് കുട്ടൻ അവസരമാക്കി എടുക്കുകയും ചെയ്യും. മരിക്കുന്ന ദിവസവും ക്രൂരമായ മർദ്ദനമാണ് സിനിക്ക് ഏറ്റത്. കണ്ണുകളും നാവും പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. സിനിക്ക് ഏറ്റ ക്രൂരമർദനത്തിന്റെ തെളിവായി ഈ ദൃശ്യങ്ങൾ മാറുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP