Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ഡൗൺ ലംഘിച്ച് കേരളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ വേൾഡ് മലയാളി ഫെഡറേഷൻ വനിതാ നേതാവ് സിന്ധു സജീവ് അറസ്റ്റിൽ; കോവിഡിന്റെ ഹോട്ട് സ്‌പോട്ടായ കോയമ്പത്തൂരിൽനിന്ന് പാലക്കാട്ടേക്ക് ചരക്കുലോറികൾ വഴി കടത്തിയത് നിരവധിപേരെ; ആളുകളെ കണ്ടെത്തിയത് തമിഴ്‌നാട്ടിലും മറ്റും സജീവമായ മലയാളികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴി; ഇങ്ങനെ കേരളത്തിൽ എത്തുന്നവർ നിരീക്ഷണത്തിൽ പോലും കഴിയുന്നില്ല; പൊലീസ് നടപടി മറുനാടൻ മലയാളി വാർത്തയെത്തുടർന്ന്

ലോക്ഡൗൺ ലംഘിച്ച് കേരളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ വേൾഡ് മലയാളി ഫെഡറേഷൻ വനിതാ നേതാവ് സിന്ധു സജീവ് അറസ്റ്റിൽ; കോവിഡിന്റെ ഹോട്ട് സ്‌പോട്ടായ കോയമ്പത്തൂരിൽനിന്ന് പാലക്കാട്ടേക്ക് ചരക്കുലോറികൾ വഴി കടത്തിയത് നിരവധിപേരെ; ആളുകളെ കണ്ടെത്തിയത് തമിഴ്‌നാട്ടിലും മറ്റും സജീവമായ മലയാളികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴി; ഇങ്ങനെ കേരളത്തിൽ എത്തുന്നവർ നിരീക്ഷണത്തിൽ പോലും കഴിയുന്നില്ല; പൊലീസ് നടപടി മറുനാടൻ മലയാളി വാർത്തയെത്തുടർന്ന്

ജാസിം മൊയ്തീൻ

തൃശൂർ: കോവിഡ് ഭീഷണി നിലനിൽക്കുന്ന തമിഴ്‌നാട്ടിൽനിന്ന് ലോക്ഡൗൺ ലംഘിച്ച് കേരളത്തിലേക്ക് ആളുകളെ കടത്തിയ സംഭവത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ വനിതാ നേതാവ് അറസ്റ്റിൽ. തൃശൂർ കുന്ദംകളം പെങ്ങാമുക്ക് സ്വദേശിനി ചെറുപറമ്പിൽ സിന്ധു സജീവാണ് അറസ്റ്റിലായിരിക്കുന്നത്. മറുനാടൻ മലയാളിയാണ് ഇവർ ഇത്തരത്തിലേക്ക് തമിഴ്‌നാട്ടിൽ നിന്നും ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കേരളത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. കുന്ദംകുളം എ.സി.പി. ടി.എസ്. സിനോജിന്റെ നിർദ്ദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടു.

തമിഴ്‌നാട്ടിലും മറ്റും സജീവമായ മലയാളികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് കേരളത്തിലേക്ക് ആളുകളെ എത്തിക്കുന്നതിനുള്ള പ്രാഥമിക നീക്കങ്ങൾ നടത്തിയിരുന്നത്. ഗ്രൂപ്പുകളിൽ ഇതുസംബന്ധിച്ച് നിരവധി ശബ്ദ സന്ദേശങ്ങൾ പ്രചരിപ്പിച്ചായിരുന്നു കേരളത്തിലേക്കെത്തിക്കേണ്ട ആളുകളെ കണ്ടെത്തിയിരുന്നത്. നിരവധിയാളുകളെ ഇതിനോടകം കേരളത്തിലേക്ക് അതിർത്തി കടത്തിയതായും ഇവർ ഈ സന്ദേശങ്ങളിൽ അവകാശപ്പെടുന്നു. ചരക്കുമായെത്തുന്ന ലോറികളിലാണ് തമിഴ്‌നാട്ടിൽ നിന്നും ആളുകളെ കേരളത്തിലേക്ക് കടത്തിയിരുന്നത്. പ്രധാനമായും വാളയാർ ചെക്‌പോസ്റ്റ് വഴിയാണ് ആളുകളെ എത്തിക്കുന്നത്. ഇതിനായി ഹൈവേകളിലും പച്ചക്കറി മാർക്കറ്റുകളിലും ഇടനിലക്കാരുമുണ്ട്. കോയമ്പത്തൂരിലും മറ്റും ഇവർക്കുള്ള മലയാളി ബന്ധങ്ങൾ ഉപയോഗിച്ചാണ് സിന്ധുസജീവ് ഇത്തരത്തിൽ മുനഷ്യരെ അതിർത്തി കടത്തുന്നതിന് കൂട്ടുനിൽക്കുന്നത്.

ഇതിനോടകം നിരവധി പേരെ ഇത്തരത്തിൽ വാളയാർ ചെക്‌പോസ്റ്റ് വഴി ചരക്കുലോറികളിൽ പാലക്കാട്ടെത്തിച്ചിട്ടുണ്ട് എന്ന് അവർ തന്നെ സമ്മതിക്കുന്നുണ്ട്. തമിഴ്‌നാട്ടിലുള്ള വിവിധ മലയാളി സംഘടനകളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ ഇവർ അംഗമാണ്. ഇത്തരം ഗ്രൂപ്പുകളിൽ, ആരെങ്കിലും തമിഴ്‌നാട്ടിൽ കുടുങ്ങിക്കിടക്കുന്നവരോ കേരളത്തിലേക്ക് വരാനാഗ്രഹിക്കുന്നവരോ ഉണ്ടെങ്കിൽ താൻ സഹായിക്കാമെന്ന് പറഞ്ഞ് ഇവർ ശബ്ദ സന്ദേശങ്ങൾ അയച്ചിരുന്നു. ഈ സന്ദേശങ്ങൾക്ക് മറുപടിയായി നിരവധി പേരാണ് നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി ഇവരെ ബന്ധപ്പെട്ടത്. ഇങ്ങനെ കേരളത്തിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടവരെ ഇവർ കോയമ്പത്തൂരിലുള്ള ഇവരുടെ സുഹൃത്തുക്കളായ ബാബു, രാജേന്ദ്രപ്രസാദ് എന്നീ പേരുകളുള്ള ആളുകളുമായി ബന്ധപ്പെടുത്തി നൽകുകയാണ് ചെയ്യുന്നത്. ഇവർ നാട്ടിലേക്ക് പോകേണ്ട ആളുകളുമായി വിവിധ പച്ചക്കറി മാർക്കറ്റുകളിലും ഹൈവേകളിലുമെത്തി ലോറികളിൽ കയറ്റി വിടുകയാണ് ചെയ്യുന്നത്. കോയമ്പത്തൂർ പാലക്കാട് ഹൈവേയിലും ചില പച്ചക്കറി മാർക്കറ്റുകളിലുമാണ് ഇവർ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. കേരളത്തിലേക്ക് ചരക്കുമായെത്തുന്നതോ വിവിധയിടങ്ങളിൽ ചരക്കിറക്കി തിരിച്ചുപോകുന്നതോ ആയ വാഹനങ്ങളിൽ ആളുകളെ കയറ്റി അയക്കുകയാണ് ചെയ്യുന്നത്. സഹായികളില്ലാതെ ഡ്രൈവർമാർ മാത്രമുള്ള വാഹനങ്ങളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ നിരവധി പേർ ഇതിനോടകം കേരളത്തിലെത്തിക്കഴിഞ്ഞു. എന്നാൽ ഇത്തരത്തിൽ ആളുകളെ കേരളത്തിലേക്ക് കയറ്റി അയക്കുന്നതിന് ഇവർ ഏതെങ്കിലും തരത്തിൽ പ്രതിഫലം കൈപറ്റുന്നുണ്ടോ എന്ന് വ്യക്തമായിട്ടില്ല.

രാജ്യത്ത് തന്നെ ഏറ്റവും വലിയ രീതിയിൽ കൊവിഡ് 19 പടർന്നുപിടിക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. കോയമ്പത്തൂരടക്കം ഇതിനോടകം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണങ്ങളും ഇവിടെ സംഭവിച്ചിരിക്കുന്നു. ഇത്രയും അപകടകരമായ സാഹചര്യം നിലനിൽക്കുമ്പോഴാണ് യാതൊരു മുൻകരുതലുകളുമില്ലാതെ ഇവർ നാട്ടിലേക്ക് ആളെ കയറ്റി അയക്കുന്നത്. ഇങ്ങനെ അനധികൃതമായി നാട്ടിലെത്തുന്ന ആളുകൾ ഏതെങ്കിലും തരത്തിൽ അധികാരികളുമായി ബന്ധപ്പെടുകയോ പരിശോധനക്ക് വിധേയമാകുകയോ ചെയ്യുന്നില്ല. ഇവരെ കുറിച്ചുള്ള വിവരങ്ങളും ആരോഗ്യവകുപ്പിന് ലഭിക്കുന്നില്ല. ശരിയായ മാർഗ്ഗത്തിലൂടെയല്ല നാട്ടിലെത്തിയത് എന്നതിനാൽ ഇത്തരക്കാർ സ്വമേധയാ ആരോഗ്യവകുപ്പിൽ വിവരമറിയിക്കുന്നുമില്ല. എത്രയും പെട്ടെന്ന് ഇത്തരത്തിൽ കേരളത്തിലെത്തിയ ആളുകളെ കണ്ടെത്തി ക്വാറന്റെയിൻ ചെയ്യിക്കുകയോ, പരിശോധനക്ക് വിധേയമാക്കുകയോ ചെയ്യേണ്ടതുണ്ട്. ഇങ്ങനെ വന്ന ഏതെങ്കിലുമൊരാൾക്ക് അസുഖമുണ്ടെങ്കിൽ കേരളത്തിൽ വീണ്ടും അപകടകരമായ രീതിയിൽ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ട്.

അതേ സമയം ഇത്തരത്തിൽ അനധികൃതമായി ആളുകളെ അതിർത്തി കടത്തിയിട്ടില്ലെന്നും അവർക്ക് ആവശ്യമായ ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ കോയമ്പത്തൂരിലെ സംഘടനാ പ്രതിനിധികളുമായി സംസാരിച്ച് ചെയ്തുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും സിന്ധുസജീവ് മറുനാടൻ മലയാളിയോട് പ്രതികരിച്ചിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് ഉപാധികളോടെ ജാമ്യത്തിൽ വിട്ടതായി കുന്ദംകുളം പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ പ്രളയകാലത്തും സാമ്പത്തി തട്ടിപ്പടക്കമുള്ള പരാതികളുണ്ടായിരുന്നു. എസ്‌ഐ.മാരായ ഇ. ബാബു, വി എസ്.സന്തോഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സനൽ കൃഷ്ണകുമാർ, വീരജ, ഷിബിൻ എന്നിവരും സിന്ധുസജീവിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

ചരക്കുമായെത്തുന്ന ലോറികളിലാണ് തമിഴ്‌നാട്ടിൽ നിന്നും ആളുകളെ കേരളത്തിലേക്ക് കടത്തിയിരുന്നത്. പ്രധാനമായും വാളയാർ ചെക്പോസ്റ്റ് വഴിയാണ് ആളുകളെ എത്തിക്കുന്നത്. ഇതിനായി ഹൈവേകളിലും പച്ചക്കറി മാർക്കറ്റുകളിലും ഇടനിലക്കാരുമുണ്ട്. കോയമ്പത്തൂരിലും മറ്റും ഇവർക്കുള്ള മലയാളി ബന്ധങ്ങൾ ഉപയോഗിച്ചാണ് സിന്ധുസജീവ് ഇത്തരത്തിൽ മുനഷ്യരെ അതിർത്തി കടത്തുന്നതിന് കൂട്ടുനിൽക്കുന്നത് എന്നായിരുന്നു വിവരം. ഇതിനോടകം നിരവധി പേരെ ഇത്തരത്തിൽ വാളയാർ ചെക്പോസ്റ്റ് വഴി ചരക്കുലോറികളിൽ പാലക്കാടെത്തിച്ചിട്ടുണ്ട് എന്ന് അവർ തന്നെ സമ്മതിക്കുന്നുണ്ട്. തമിഴ്‌നാട്ടിലുള്ള വിവിധ മലയാളി സംഘടനകളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇവർ അംഗമാണ്. ഇത്തരം ഗ്രൂപ്പുകളിൽ ആരെങ്കിലും തമിഴ്‌നാട്ടിൽ കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കിലോ കേരളത്തിലേക്ക് വരാനാഗ്രഹിക്കുന്നവരോ ഉണ്ടെങ്കിൽ താൻ സഹായിക്കാമെന്ന് പറഞ്ഞ് ഇവർ ശബ്ദ സന്ദേശങ്ങൾ അയച്ചിരുന്നു.

ഈ സന്ദേശങ്ങൾക്ക് മറുപടിയായി നിരവധി പേരാണ് നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി ഇവരെ ബന്ധപ്പെട്ടത്. ഇങ്ങനെ കേരളത്തിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടവരെ ഇവർ കോയമ്പത്തൂരിലുള്ള ഇവരുടെ സുഹൃത്തുക്കളായ ബാബു, രാജേന്ദ്രപ്രസാദ് എന്നീ പേരുകളുള്ള ആളുകളുമായി ബന്ധപ്പെടുത്തി നൽകുകയാണ് ചെയ്യുന്നത്. ഇവർ നാട്ടിലേക്ക് പോകേണ്ട ആളുകളുമായി വിവിധ പച്ചക്കറി മാർക്കറ്റുകളിലും ഹൈവേകളിലുമെത്തി ലോറികളിൽ കയറ്റി വിടുകയാണ് ചെയ്യുന്നത്. കോയമ്പത്തൂർ പാലക്കാട് ഹൈവേയിലും ചില പച്ചക്കറി മാർക്കറ്റുകളിലുമാണ് ഇവർ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. കേരളത്തിലേക്ക് ചരക്കുമായെത്തുന്നതോ വിവിധയിടങ്ങളിൽ ചരക്കിറക്കി തിരിച്ചുപോകുന്നതോ ആയ വാഹനങ്ങളിൽ ആളുകളെ കയറ്റി അയക്കുകയാണ് ചെയ്യുന്നത്. സഹായികളില്ലാതെ ഡ്രൈവർമാർ മാത്രമുള്ള വാഹനങ്ങളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ നിരവധി പേർ ഇതിനോടകം കേരളത്തിലെത്തിക്കഴിഞ്ഞു. എന്നാൽ ഇത്തരത്തിൽ ആളുകളെ കേരളത്തിലേക്ക് കയറ്റി അയക്കുന്നതിന് ഇവർ ഏതെങ്കിലും തരത്തിൽ പ്രതിഫലം കൈപറ്റുന്നുണ്ടോ എന്ന് വ്യക്തമായിട്ടില്ല.

രാജ്യത്ത് തന്നെ ഏറ്റവും വലിയ രീതിയിൽ കൊവിഡ് 19 പടർന്നുപിടിക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. കോയമ്പത്തൂരടക്കം ഇതിനോടകം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണങ്ങളും ഇവിടെ സംഭവിച്ചിരിക്കുന്നു. ഇത്രയും അപകടകരമായ സാഹചര്യം നിലനിൽക്കുമ്പോഴാണ് യാതൊരു മുൻകരുതലുകളുമില്ലാതെ ഇവർ നാട്ടിലേക്ക് ആളെ കയറ്റി അയക്കുന്നത്. ഇങ്ങനെ അനധികൃതമായി നാട്ടിലെത്തുന്ന ആളുകൾ ഏതെങ്കിലും തരത്തിൽ അധികാരികളുമായി ബന്ധപ്പെടുകയോ പരിശോധനക്ക് വിധേയമാകുകയോ ചെയ്യുന്നില്ല. ഇവരെ കുറിച്ചുള്ള വിവരങ്ങളും ആരോഗ്യവകുപ്പിന് ലഭിക്കുന്നില്ല. ശരിയായ മാർഗ്ഗത്തിലൂടെയല്ല നാട്ടിലെത്തിയത് എന്നതിനാൽ ഇത്തരക്കാർ സ്വമേധയാ ആരോഗ്യവകുപ്പിൽ വിവരമറിയിക്കുന്നുമില്ല. എത്രയും പെട്ടെന്ന് ഇത്തരത്തിൽ കേരളത്തിലെത്തിയ ആളുകളെ കണ്ടെത്തി ക്വാറന്റെയിൻ ചെയ്യിക്കുകയോ, പരിശോധനക്ക് വിധേയമാക്കുകയോ ചെയ്യേണ്ടതുണ്ട്. ഇങ്ങനെ വന്ന ഏതെങ്കിലുമൊരാൾക്ക് അസുഖമുണ്ടെങ്കിൽ കേരളത്തിൽ വീണ്ടും അപകടകരമായ രീതിയിൽ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ട്. പത്തുപേർ ഇങ്ങനെ കേരളത്തിൽ എത്തിയിട്ടുണ്ടെന്ന് ഓഡിയോയിൽ പറയുന്നുണ്ട്. ഇവരെ എത്രയും പെട്ടെന്ന് കണ്ടത്താനുള്ള നടപികളാണ് അധികതർ സ്വീകരിക്കേണ്ടത്.

അതേ സമയം ഇത്തരത്തിൽ അനധികൃതമായി ആളുകളെ അതിർത്തി കടത്തിയിട്ടില്ലെന്നും അവർക്ക് ആവശ്യമായ ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ കോയമ്പത്തൂരിലെ സംഘടനാ പ്രതിനിധികളുമായി സംസാരിച്ച് ചെയ്തുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും സിന്ധുസജീവ് മറുനാടൻ മലയാളിയോട് പറഞ്ഞു.വേൾഡ് മലയാളി ഫെഡറേഷൻ എന്ന സംഘടനയുമായി സിന്ധു സജീവിന് പറയത്തക്ക ബന്ധവുമില്ലെന്നും സംഘടനയുടെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ തങ്ങൾ പരാതി നൽകിയിട്ടുണ്ടെന്നുമാണ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ പറയുന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ട്  അടക്കമുള്ള നിരവധി വിഷയങ്ങളിൽ സിന്ധുസജീവ് ആരോപണ വിധേയായിട്ടുണ്ടെന്നും പരാതയിൽ പറയുന്നു. ഇതിനിടെ തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി വണ്ടിയിൽ ഒളിച്ചു കടന്ന മലപ്പുറം കോടൂർ സ്വദേശിയെ പൊലീസ് പിടികൂടി കാളികാവ് സഫ ആശുപത്രിയിൽ തയ്യാറാക്കിയ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചു. ഇയാളെ കേരളത്തിലേക്ക് കടത്തുന്നതിന് കൂട്ടുനിന്ന ലോറി ഡ്രൈവർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP