Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാണിഭത്തിന് കരുത്തായത് വാട്‌സാപ്പ് ഗ്രൂപ്പു തന്നെ; അംഗങ്ങളിൽ ചിലർ പുറമേ ഉള്ളവർക്ക് സ്ത്രീകളെ എത്തിച്ചു കൊടുക്കാനുള്ള ഉപാധിയായും ഈ ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തി; പിടിയാലയത് 18 വാണിഭ കേസുകളിൽ പ്രതിയായ സിന്ധു സുരേഷ്; ചാലക്കുടിയിലെ മോഡലിനെ വീഴ്‌ത്തിയ വാണിഭ രാജ്ഞി പിന്നെ പൊങ്ങിയതുകൊരട്ടിയിൽ; ഉന്നത ബന്ധങ്ങളുള്ള വെറ്റിലപ്പാറയിലെ സിന്ധു സുരേഷ് വീണ്ടും അകത്താകുമ്പോൾ

വാണിഭത്തിന് കരുത്തായത് വാട്‌സാപ്പ് ഗ്രൂപ്പു തന്നെ; അംഗങ്ങളിൽ ചിലർ പുറമേ ഉള്ളവർക്ക് സ്ത്രീകളെ എത്തിച്ചു കൊടുക്കാനുള്ള ഉപാധിയായും ഈ ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തി; പിടിയാലയത് 18 വാണിഭ കേസുകളിൽ പ്രതിയായ സിന്ധു സുരേഷ്; ചാലക്കുടിയിലെ മോഡലിനെ വീഴ്‌ത്തിയ വാണിഭ രാജ്ഞി പിന്നെ പൊങ്ങിയതുകൊരട്ടിയിൽ; ഉന്നത ബന്ധങ്ങളുള്ള വെറ്റിലപ്പാറയിലെ സിന്ധു സുരേഷ് വീണ്ടും അകത്താകുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കൊരട്ടി: തൃശൂരിലെ കൊരട്ടിയിൽ പിടിയാലയത് 18 വാണിഭ കേസുകളിൽ പ്രതിയായ സിന്ധു സുരേഷ് തന്നെ. ഓരോ കേസിലും പിടിയിലായി ജാമ്യത്തിൽ ഇറങ്ങും. അതിന് ശേഷം പുതിയ വീട് വാടകയ്ക്ക് എടുക്കും. അതിന് ശേഷം വീണ്ടും പഴയ പണി. ആവശ്യമുള്ളവർക്ക് സ്ത്രീകളെ എത്തിച്ചു കൊടുക്കലും ബ്ലാക് മെയിലിംഗിലൂടെ പണം തട്ടലുമാണ് വെറ്റിലപ്പറാക്കാരി സിന്ധുവിന്റെ പ്രധാന തൊഴിൽ. ഇത് തന്നെയാണ് കൊരട്ടിയിലും കാട്ടിയത്. അങ്ങനെ കോവിഡുകാലത്തെ കച്ചവടവും പൊലീസ് കണ്ടെത്തുകയായിരുന്നു.

കോവിഡു കാലത്ത് ഓൺലൈൻ സംവിധാനം ഉപയോഗിച്ച് ആളുകളെ എത്തിച്ച് പെൺവാണിഭം നടത്തുകയായിരുന്നു സിന്ധുവും സംഘവും. രണ്ട് സ്ത്രീകളടക്കം പത്തുപേർ അറസ്റ്റിലായി. മുരിങ്ങൂരിൽ ഒരു വീട് കേന്ദ്രീകരിച്ചാണ് ഓൺലൈൻ വഴി ആളുകളെ കണ്ടെത്തി പെൺവാണിഭം നടത്തിയിരുന്നത്. ഓൺലൈൻ വഴി ഫോട്ടോ കാണിച്ച് ആളുകളെ ആകർഷിക്കുകയും പണം ഓൺലൈൻ വഴി ലഭിക്കുന്നതിനെത്തുടർന്ന് ഇരകളെ എത്തിക്കുകയുമാണ് രീതി. വാടകവീട് കേന്ദ്രീകരിച്ച് രാവിലെ മുതൽ ആളുകളെ എത്തിച്ചിരുന്നു. വെറ്റിലപ്പാറ സ്വദേശിനിയായ സിന്ധുവിന്റെ നേതൃത്വത്തിലായിരുന്നു കച്ചവടം. അതിരപ്പിള്ളി, തൃശ്ശൂർ, മാള, സ്റ്റേഷനുകളിൽ സിന്ധുവിനെതിരേ നേരത്തെയും സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടിപിടിക്കേസുകളിലും ഇവർ പ്രതിയാണ്. മദ്യലഹരിക്കും അവർ അടിമയാണ്. വെറ്റിലപ്പാറ മാതിരപ്പിള്ളിക്കാരിയായ സിന്ധുവിന്റെ മൊബൈൽ ഫോണുകളിൽ നിന്ന് നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.

കൊരട്ടിയിൽ എത്തിയ സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെയെന്ന് പൊലീസ് പറയുന്നു. യുവതികളുടെ ചിത്രങ്ങൾ ആദ്യം വാട്സാപ്പിലൂടെ അയച്ചുനൽകി കച്ചവടം ഉറപ്പിക്കും. പിന്നീട് മുരിങ്ങൂരിലെ വാടകവീട്ടിലേക്ക് വരേണ്ട സമയവും അറിയിക്കും. കഴിഞ്ഞ ഒരുമാസമായി മുരിങ്ങൂരിലെ വാടക വീട് കേന്ദ്രീകരിച്ച് നടന്നിരുന്നത് വമ്പൻ ഇടപാടുകളായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കോട്ടമുറിയിലെ ഈ വീട് നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രി കൊരട്ടി സിഐ. ബി.കെ. അരുണിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. പിടികൂടുമ്പോൾ വീട്ടിൽ രണ്ട് സ്ത്രീകളും എട്ട് പുരുഷന്മാരും വീട്ടിലുണ്ടായിരുന്നു. സിന്ധുവും വീട്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞായിരുന്നു പൊലീസ് നീക്കം.

സുധീഷ് എന്നയാൾ കഴിഞ്ഞ നാല് വർഷമായി സിന്ധുവിനൊപ്പം താമസിക്കുന്നുണ്ട്. ഒരുമാസം മുമ്പാണ് ഇരുവരും ചേർന്ന് മുരിങ്ങൂരിൽ വാടകയ്ക്ക് വീട് എടുത്തത്. തുടർന്ന് ഇടപാടുകാരെ ഇവിടേക്ക് വിളിച്ചുവരുത്തി പെൺവാണിഭം നടത്തുകയായിരുന്നു. ഇടപാടുകാരിൽനിന്ന് പണം സ്വീകരിക്കാൻ ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിച്ചു. 19,000 രൂപയും മദ്യവും ഗർഭനിരോധന ഉറകളും മൊബൈൽ ഫോണുകളും ഇവിടെനിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. സിന്ധുവിന്റെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും കണ്ടെടുത്തു.

ഇവർ മുരിങ്ങൂർ കോട്ടമുറി ജങ്ഷനിൽ കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത് തുണി മൊത്തവ്യാപാരത്തിനെന്ന പേരിലായിരുന്നു. അറസ്റ്റിലായ ഒന്നാം പ്രതി രണ്ടുമാസം മുമ്പാണ് വീട് വാടകയ്ക്ക് എടുത്തത്. പിടിയിലായ പത്ത് പേരെയും റിമാൻഡ് ചെയ്തു. സിന്ധു അഡ്‌മിനായ വാട്സാപ്പ് ഗ്രൂപ്പാണ് പെൺവാണിഭത്തിന് ഉപയോഗിച്ചിരുന്നത്. അംഗങ്ങളിൽ ചിലർ പുറമേ ഉള്ളവർക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കാനുള്ള ഉപാധിയായും ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തിയിരുന്നു.

സ്ത്രീകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് കച്ചവടത്തിന് തുടക്കമിടുന്നത്. പണം അക്കൗണ്ടിൽ ഇട്ടുവെന്ന് ഉറപ്പിച്ചശേഷം വാടകക്കെട്ടിടത്തിലേക്ക് വരാൻ ഇടപാടുകാരോട് ആവശ്യപ്പെടും. സ്ത്രീകളെ നേരത്തെ ഇവിടെ എത്തിച്ചിട്ടുണ്ടാവും. ചൊവ്വാഴ്ച വൈകീട്ടോടെ ഇടപാടുകരെത്തിയതായുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് പത്തൊൻപതു വയസുള്ള വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലും നേരത്തെ സിന്ധു പിടിയിലായിരുന്നു.

ഇവർക്ക് ഉന്നത രാഷ്ട്രീയക്കാരുമായുള്ളത് അടുത്ത ബന്ധം ആണെന്നും കണ്ടെത്തിയിരുന്നു. അന്ന് മോഡലിങ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്ന പേരിൽ വിദ്യാർത്ഥിനിയെ തന്ത്രപൂർവം ഹോട്ടലിലെത്തിച്ചു പീഡനത്തിനു വിധേയയാക്കിയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീടും ചൂഷണത്തിനു വിധേയയാക്കിയെന്നുമുള്ള പരാതിയിൽ നാലുപേർ പിടിയിലായിരുന്നു. പെൺകുട്ടിയെ സിന്ധു ഇടനിലക്കാരിയായി നിന്ന് പോട്ടയിലെ വാടക വീട്ടിൽ പലർക്കും കാഴ്ചവച്ചതായി പരാതിയുണ്ടായിരുന്നു.

അന്ന് ഒളിസങ്കേതത്തിൽ സിന്ധു തിരിച്ചെത്തിയതറിഞ്ഞ് അന്വേഷണ സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. സിന്ധു പിടിയിലാകുമ്പോൾ മദ്യപിച്ച നിലയിലായിരുന്നു. ഈ കേസിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും വീണ്ടും സിന്ധു വാണിഭത്തിൽ സജീവമാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP