ആരെയും എന്തും പറഞ്ഞു വിശ്വസിപ്പിക്കാനുള്ള അമ്പരപ്പിക്കുന്ന വാക് ചാതുരി; നഴ്‌സുമാർ അടക്കമുള്ളവർ ലക്ഷങ്ങൾ കൊടുത്തത് കിടപ്പാടം മുതൽ കെട്ടുതാലി വരെ പണയം വച്ചും കഴുത്തറപ്പൻ പലിശയ്ക്ക് പണം കടമെടുത്തും; അടൂരിലെ നേച്ചർ ഓഫ് പാരഡൈസ് ട്രാവൽ ഏജൻസി വഴി വീസ തട്ടിപ്പിൽ വാരിയത് കോടികൾ; പിടിയിലായ 'സൈമൺ അലക്‌സാണ്ടർ മുതലാളി'യുടെ ലീലാവിലാസങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിദേശത്ത് ഒരുജോലിയും, ജീവിതം ഭദ്രമാക്കാവുന്ന ശമ്പളവും സ്വപ്‌നം കാണുന്ന മലയാളികൾ എത്രേയോ. ഈ സ്വപ്‌നം എന്ന ദൗർബല്യത്തിൽ പിടിച്ചാണ് പല വീസ തട്ടിപ്പുക്കാരും കാശുണ്ടാക്കാൻ ഇറങ്ങുന്നത്. അങ്ങനെയൊരു തട്ടിപ്പുകാരൻ പറ്റിച്ചതിൽ ഏറെയ പങ്കും നഴ്‌സുമാരെയാണ്. ബൽജിയത്തിലേക്കും ലക്‌സംബർഗിലേക്കും, യുകെയിലേക്കും, ജർമനിയിലേക്കും, ഇസ്രയേലിലേക്കും ഒക്കെ ജോലി വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സൈമൺ കഴിഞ്ഞ ദിവസം അടൂരിൽ പിടിയായി. സോഷ്യൽ മീഡിയയിൽ 'സൈമൺ അലക്‌സാണ്ടർ മുതലാളി' എന്നാണ് ഇയാൾ സ്വയം അറിയപ്പെടുന്നത്
സ്വകാര്യ ആശുപത്രികളിൽ, എല്ലുമുറിയെ പണിയെടുത്ത് ചോര നീരാക്കി ഉണ്ടാക്കിയ പണത്തോടൊപ്പം കിടപ്പാടം മുതൽ കെട്ടുതാലി വരെ പണയം വച്ചും ബ്ലേഡുകാരിൽ നിന്ന് കഴുത്തറുപ്പൻ പലിശയ്ക്ക് പണം കടമെടുത്തുമാണ് ആളുകൾ ഇയാൾക്ക് പണം കൊടുത്തത്. ഇങ്ങനെ കോടിക്കണക്കിന് രൂപയാണ് പലരിൽ നിന്നായി ഇയാൾ തട്ടിയെടുത്തത്. ഇതിൽ ധാരാളം നഴ്‌സുമാരും ഉൾപ്പെടുന്നു.
ഇസ്രയേലിലേക്ക് സന്ദർശക വിസയും തുടർന്ന് അവിടെ ജോലിയും വാഗ്ദാനം നൽകി പത്രപരസ്യം നൽകി ആളുകളിൽ നിന്നും പണം തട്ടിയതിനാണ് സൈമണെ വരന്തരപ്പിള്ളി സിഐ എസ് ജയകൃഷ്ണൻ, എസ്‌ഐമാരായ എ വി ലാലു, രഘു, സീനിയർ സിപിഒ ഷാജു തോമസ് എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം അടൂരിൽ നിന്നും പിടികൂടിയത്. അടൂരിൽ നേച്ചർ ഓഫ് പാരഡൈസ് എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തുന്ന പത്തനംതിട്ട ജില്ല, അടൂർ, പാറക്കൂട്ടം പെരിങ്ങനാട് വില്ലേജിൽ അമ്പനാട്ടു വീട്ടിൽ അലക്സാണ്ടർ മുതലാളിയുടെ മകൻ സൈമൺ (42) ആണ് പിടിയിലായത്.
വരന്തരപ്പിള്ളിയിൽ അഞ്ചുപേരിൽനിന്നായി 15.50 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിലാണ് ഇയാളെ വരന്തരപ്പിള്ളി പൊലീസ് പിടികൂടിയത്. ഇസ്രയേലിലേക്ക് വ്യാജ വിമാന ടിക്കറ്റ് കാണിച്ചും 45 ദിവസത്തെ വിസ വാഗ്ദാനം ചെയ്തുമാണ് സൈമൺ ആളുകളെ വിശ്വസിപ്പിച്ചിരുന്നതെന്ന് സിഐ എസ് ജയകൃഷ്ണൻ പറഞ്ഞു. പത്രപരസ്യത്തിലൂടെ സംസ്ഥാന വ്യാപകമായി ഇയാൾ കോടികൾ തട്ടിയെടുത്തിട്ടുണ്ടാവാൻ സാധ്യതയുണ്ടെന്നും സിഐ പറഞ്ഞു. പ്രതിയെ വ്യാഴാഴ്ച വൈകിട്ട് ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി സബ്ജയിലിൽ റിമാൻഡ് ചെയ്തു. മോൺസൺ മാവുങ്കലും, പ്രവീൺ റാണയും അടക്കമുള്ള തട്ടിപ്പുകാരെ പോലെ തന്നെ ഒരു വ്യാജ പ്രതിച്ഛായ സൃഷ്ടിക്കാൻ സൈമണും മിടുക്കനായിരുന്നു. വിവിധ അവാർഡുകൾ സ്വീകരിക്കുന്നതും സെലിബ്രിറ്റികൾക്കൊപ്പം നിൽക്കുന്നതുമായ ഫോട്ടോകൾ ഇയാളുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ കാണാം. കൂടാതെ അമേരിക്കയിലെ കാലിഫോണിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ഡി നേടിയതായും പൊങ്ങച്ചം പറയുന്നുണ്ട്.
തട്ടിപ്പ് ഇങ്ങനെ
സൈമൺ തന്റെ ഏജൻസി വഴി ആദ്യം നിരവധി നഴ്‌സുമാരെ പറ്റിച്ചത് ബെൽജിയത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 75000 രൂപ വീതം വാങ്ങിയായിരുന്നു. പിന്നീട് ജോലി കിട്ടാതെ, പണം കൊടുത്തവർ ബഹളമുണ്ടാക്കാൻ തുടങ്ങിയപ്പോൾ ബെൽജിയം ശരിയായില്ല, നിങ്ങൾക്ക് ലക്്‌സംബർഗിൽ ജോലി ശരിയാക്കിത്തരാം എന്നായി. ഇതിന് വേണ്ടി 4 ലക്ഷം രൂപ ചെലവാകും, വേണ്ടവർ പറയൂ, അല്ലാത്തവർ 75000 തിരിച്ചുവാങ്ങിക്കൊള്ളൂ എന്ന് പറഞ്ഞ് തടിതപ്പി.
വിരലിൽ എണ്ണാവുന്നവർ മാത്രം പണം തിരിച്ചുവാങ്ങി തടി രക്ഷിച്ചു. ബാക്കിയുള്ളവർ ഇയാളുടെ വാക്ക് കേട്ട് 75000 കഴിച്ച് ബാക്കി മൂന്നേകാൽ ലക്ഷം കൂടി കൊടുത്തു. ലക്‌സംബർഗിലേക്കുള്ള വിസയും ശരിയാവാതെ വന്നതോടെ 4 ലക്ഷം കൊടുത്ത നഴ്‌സുമാർ വീണ്ടും ബഹളമായി. അതോടെ അതും ശരിയാവുന്നില്ല, ബോംബെ ഏജൻസിയുടെ ഭാഗത്ത് നിന്നും വന്ന പ്രശ്‌നമാണ്, നിങ്ങളെ ഞാൻ ജർമ്മനിക്ക് കൊണ്ടുപോകാം, പക്ഷേ 8 ലക്ഷം രൂപ വീതം മുടക്ക് വരും, വേണ്ടവർ പറയൂ, അല്ലാത്തവർ 4 ലക്ഷം തിരിച്ചുവാങ്ങിച്ചോളൂ എന്നായി സൈമൺ. ഇതോടെ, വീണ്ടും കുറച്ചുപേർ മാത്രം പണം തിരിച്ചുവാങ്ങി. ബാക്കിയുള്ളവർ കൊടുത്ത 4 ലക്ഷം കഴിച്ച് ബാക്കി 4 ലക്ഷം കൂടി കൊടുത്തു.
ബെൽജിയം മാറി ലക്‌സംബർഗ് ആയപ്പോഴും ലക്‌സംബർഗ് മാറി ജർമ്മനി ആയപ്പോഴും പുതുതായി വന്ന് പണം കൊടുത്തവരും നിരവധിപേർ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇതോടെ സൈമൺ തന്റെ സാമ്രാജ്യം വിപുലമാക്കി. യുകെയിലേക്ക് സീനിയർ കെയറർ, ഹെൽത്ത് കെയർ അസിസ്റ്റന്റ് വിസകൾ വാഗ്ദാനം ചെയ്ത് നൂറുകണക്കിന് പേരോട് ലക്ഷങ്ങൾ വാങ്ങി. കൂടാതെ ഇസ്രയേലിലേക്ക് കെയറർ വിസ വാഗ്ദാനം ചെയ്ത് നൂറുകണക്കിന് പേരോട് ലക്ഷക്കണക്കിന് രൂപ വീതം വാങ്ങി. ഇസ്രയേലിലേക്കും, യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലേക്കും വിസ വാഗ്ദാനം ചെയ്ത് ഇയാൾ ആയിരക്കണക്കിന് പേരിൽ നിന്നായി കോടികൾ വാങ്ങിയിട്ടുണ്ട് എന്നാണ് ആരോപണം.
നഴ്‌സുമാരെയും മറ്റും പറ്റിച്ച പണംകൊണ്ട് സൈമൺ അടൂരിൽ ഹോട്ടലും ഫുട് വെയർ ഷോപ്പും ഉൾപ്പെടെ നിരവധി ബിസിനസ്സ് സ്ഥാപനങ്ങൾ തുടങ്ങി. പാരഡൈസ് എന്നുപേരുള്ള ഒരു ഹോട്ടലിന്റെ വിവരങ്ങളും ഫേസ്‌ബുക്ക് പ്രൊഫൈലിൽ കാണാം. അടൂരിൽ നാട്ടുകാർക്കും വ്യാപാരികൾക്കും ഉൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കിടയിലും വളരെ പ്രിയങ്കരനും സമ്മതനും ആയിരുന്നു ഇയാൾ. അടൂരിലെ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ ഉന്നതനേതാക്കളുമായും ഇയാൾക്ക് നല്ല ബന്ധം ഉണ്ടായിരുന്നു. മിക്ക തട്ടിപ്പുകാരെയും പോലെ വളരെ വാക്ചാരുതിയിൽ എല്ലാവരെയും പാട്ടിലാക്കാൻ ഇയാൾക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു.
സൈമന്റെ തട്ടിപ്പ് മുഴുവനും അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും, കോടികൾ നിക്ഷേപിച്ചിരിക്കുന്നത് എവിടെ എന്നത് കണ്ടെത്തണമെന്നും നഴ്‌സുമാർ ആവശ്യപ്പെടുന്നു. ഇയാഴുടെയും ബിനാമികളുടെയും പേരിലുള്ള മുഴുവൻ സ്വത്തുവകകളും അന്വേഷിച്ചു കണ്ടുകെട്ടണമെന്നും ബാങ്ക് അക്കൗണ്ടുകൾ അടിയന്തരമായി മരവിപ്പിച്ച് പണം കണ്ടുകെട്ടണമെന്നും നഴ്‌സുമാരടക്കം തട്ടിപ്പിന് ഇരയായവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് നഴ്‌സസ് ഗ്രൂപ്പിൽ വന്ന പോസ്റ്റ് കൂടി വായിക്കാം:
ഇവന്റെ പേര് സൈമൺ. സോഷ്യൽമീഡിയയിൽ 'സൈമൺ അലക്‌സാണ്ടർ മുതലാളി' എന്നാണ് ഇവൻ സ്വയം അറിയപ്പെടുന്നത്. ഏജൻസിയുടെ പേര് നേച്ചർ ഓഫ് പാരഡൈസ്. സ്ഥലം പത്തനംതിട്ട ജില്ലയിലെ അടൂർ. ഏജൻസിക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ റിക്രൂട്ട്‌മെന്റ് ലൈസൻസ് ഒന്നും ഇല്ല. അഥവാ Active RA അല്ല.
തട്ടിപ്പിന്റെ തുടക്കം ഇങ്ങനെയാണ്.
ബെൽജിയത്തിലേക്ക് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് 75000 രൂപ വീതം വാങ്ങുന്നു..പിന്നീട് ജോലി ലഭിക്കാതെ പൈസ കൊടുത്തവർ ബഹളമുണ്ടാക്കാൻ തുടങ്ങിയപ്പോൾ ബെൽജിയം ശരിയായില്ല, നിങ്ങൾക്ക് ലക്‌സംബർഗിൽ ജോലി ശരിയാക്കിത്തരാം, 4 ലക്ഷം രൂപ ചെലവാകും, വേണ്ടവർ പറയൂ, അല്ലാത്തവർ 75000 തിരിച്ചുവാങ്ങിക്കൊള്ളൂ എന്ന് ഒരൊറ്റ മാസ്സ് ഡയലോഗ്!
വിരലിൽ എണ്ണാവുന്നവർ മാത്രം പണം തിരിച്ചുവാങ്ങി തടി സലാമത്താക്കുന്നു. ബാക്കിയുള്ളവർ ഇവന്റെ ഡയലോഗ് വിശ്വസിച്ച് 75000 കഴിച്ച് ബാക്കി മൂന്നേകാൽ ലക്ഷം കൂടി കൊടുക്കുന്നു!അങ്ങനെ മാസങ്ങൾ കടന്നുപോകുന്നു.. ഒന്നും സംഭവിക്കുന്നില്ല. ഇതിനിടെ കോവിഡ് മഹാമാരി എത്തുന്നു. വിസ റെഡിയായോ എന്നും ചോദിച്ച് വിളിക്കുന്നവരോട് കോവിഡ് കാരണം ഡൽഹിയിലെ ലക്‌സംബർഗ് എംബസി അടച്ചിട്ടിരിക്കുന്നതിനാൽ വിസ സ്റ്റാമ്പ് ചെയ്യാൻ കഴിയുന്നില്ല എന്നൊക്കെ പറഞ്ഞ് രണ്ട് കൊല്ലത്തോളം പിടിച്ചു നിൽക്കുന്നു. 2000 മാർച്ചിൽ അടച്ച എംബസി 2022 ഓഗസ്റ്റ് ആയപ്പോഴും തുറന്നിട്ടില്ല എന്നൊക്കെ തട്ടിവിട്ടത് വിശ്വസിക്കാനും നമ്മുടെ ആളുകൾ തയ്യാറായി എന്നതാണ് ഞെട്ടിപ്പിക്കുന്ന തമാശ!
('ലക്‌സംബർഗ് എംബസി എന്നാണ് ഓപ്പൺ ചെയ്യുന്നത് എന്നറിയാമോ ബ്രദർ' എന്നും ചോദിച്ചുകൊണ്ട് ഒരു സ്റ്റാഫ് നഴ്സ് അയച്ച മെസ്സേജ് വഴിയാണ് ഈ തട്ടിപ്പുകാരനെക്കുറിച്ച് ആദ്യമായി ഞങ്ങൾക്ക് സൂചന ലഭിക്കുന്നത്. എംബസി കോവിഡ് മൂലമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ഒരാഴ്‌ച്ച പോലും അടച്ചിട്ടിട്ടില്ല എന്ന് അറിയിച്ചപ്പോൾ ആ കുട്ടിക്ക് അത് വിശ്വാസമായില്ല എന്നതാണ് അതിശയം! അതായിരുന്നു ഇവന്റെ വാക്ചാതുരിയുടെ മിടുക്ക്...അന്നുമുതൽ പല വട്ടം ഈ തട്ടിപ്പിനെക്കുറിച്ച് ഞങ്ങൾ പേജിൽ പോസ്റ്റ് ഇട്ടിരുന്നു)
എന്തായാലും ലക്‌സംബർഗിലേക്കുള്ള വിസയും ശരിയാവാതെ വന്നതോടെ 4 ലക്ഷം കൊടുത്ത നഴ്‌സുമാർ വീണ്ടും ബഹളമായി. അതോടെ അതും ശരിയാവുന്നില്ല, ബോംബെ ഏജൻസിയുടെ ഭാഗത്ത് നിന്നും വന്ന പ്രശ്‌നമാണ്, നിങ്ങളെ ഞാൻ ജർമ്മനിക്ക് കൊണ്ടുപോകാം, പക്ഷേ 8 ലക്ഷം രൂപ വീതം മുടക്ക് വരും, വേണ്ടവർ പറയൂ, അല്ലാത്തവർ 4 ലക്ഷം തിരിച്ചുവാങ്ങിച്ചോളൂ എന്ന ഡയലോഗ് വന്നു.
വിരലിൽ എണ്ണാവുന്നവർ മാത്രം പണം തിരിച്ചുവാങ്ങി, ബാക്കിയുള്ളവർ കൊടുത്ത 4 ലക്ഷം കഴിച്ച് ബാക്കി 4 ലക്ഷം കൂടി കൊടുത്തു!ജർമ്മനി ഓപ്പൺ ആയിത്തുടങ്ങിയ കാലമായതിനാലാവും ഭൂരിപക്ഷം പേരും ഇവൻ പറഞ്ഞത് വിശ്വസിച്ചുഎങ്ങനെയുണ്ട്? രണ്ട് പ്രാവശ്യം പറ്റിച്ചവനെ വിശ്വസിച്ച് വീണ്ടും കാശ് കൊടുക്കുക അതും ചെറിയ തുകയൊന്നും അല്ല. ലക്ഷങ്ങളാണ് എന്നോർക്കണം! അതാണ് നമ്മുടെ നഴ്‌സുമാർ!
ബെൽജിയം മാറി ലക്‌സംബർഗ് ആയപ്പോഴും ലക്‌സംബർഗ് മാറി ജർമ്മനി ആയപ്പോഴും പുതുതായി വന്ന് പണം കൊടുത്തവരും നിരവധിപേർ ഉണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം!എന്തായാലും പിന്നീട് ആശാൻ തട്ടിപ്പ് വിപുലപ്പെടുത്തി. യുകെയിലേക്ക് സീനിയർ കെയറർ, ഹെൽത്ത് കെയർ അസിസ്റ്റന്റ് വിസകൾ വാഗ്ദാനം ചെയ്ത് നൂറുകണക്കിന് പേരോട് ലക്ഷങ്ങൾ വാങ്ങി. കൂടാതെ ഇസ്രയേലിലേക്ക് കെയറർ വിസ വാഗ്ദാനം ചെയ്ത് നൂറുകണക്കിന് പേരോട് ലക്ഷക്കണക്കിന് രൂപ വീതം വാങ്ങി. ഇവന്റെ തട്ടിപ്പിൽപ്പെട്ടവർ പറയുന്നത് ഇസ്രയേലിലേക്കും പിന്നെ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലേക്കും വിസ വാഗ്ദാനം ചെയ്ത് ഇവൻ ആയിരക്കണക്കിന് പേരിൽ നിന്നായി നിരവധി കോടികൾ വാങ്ങിയിട്ടുണ്ട് എന്നാണ്
Government Nurses ഫേസ്‌ബുക്ക് പേജിൽ ഇവനെക്കുറിച്ചുള്ള പോസ്റ്റുകൾ ഇട്ടപ്പോൾ ഇവൻ പല വട്ടം Messenger ഇൻബോക്‌സിൽ വരികയും താൻ ആരെയും പറ്റിച്ചിട്ടില്ല എന്നും ബെൽജിയം, ലക്‌സംബർഗ്, ജർമ്മനി എന്നീ രാജ്യങ്ങളിലേക്ക് നഴ്സ് വിസ എന്ന പേരിൽ പണം വാങ്ങിയിട്ടുണ്ട് എന്നത് നേരാണെന്നും എന്നാൽ എല്ലാവർക്കും മുഴുവൻ കാശും തിരിച്ചുകൊടുത്തിട്ടുണ്ടെന്നും ആയതിനാൽ പോസ്റ്റ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് മെസ്സേജുകൾ ആണ് പേജ് ഇൻബോക്‌സിൽ അയച്ചത്. ആരെയും എന്തും പറഞ്ഞു വിശ്വസിപ്പിക്കാനുള്ള ഇവന്റെ അമ്പരപ്പിക്കുന്ന വാക്ചാതുരി അന്നേ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.
ഒരു കള്ളം പൊളിയുമ്പോൾ അതിനേക്കാൾ വലിയ കള്ളം പറഞ്ഞ് ആളുകളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഇവന്റെ ഏറ്റവും വലിയ വിജയം. നഴ്‌സുമാരെ പറ്റിച്ച പണംകൊണ്ട് ഇവൻ അടൂരിൽ ഹോട്ടലും ചെരിപ്പ് കടയും ഉൾപ്പെടെ വിവിധ ബിസിനസ്സ് സ്ഥാപനങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു എന്നാണ് തട്ടിപ്പിൽപ്പെട്ട നഴ്‌സുമാർ പറയുന്നത്! പാരഡൈസ് എന്നുപേരുള്ള ഒരു ഹോട്ടലിന്റെ വിവരങ്ങൾ ഇവന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ കാണുകയും ചെയ്തു!
അടൂരിൽ നാട്ടുകാർക്കും വ്യാപാരികൾക്കും ഉൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കിടയിലും വളരെ പ്രിയങ്കരനും സമ്മതനും ആയിരുന്നു ഇയാൾ എന്നാണ് അറിയുന്നത്. അടൂരിലെ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ ഉന്നതനേതാക്കളുമായും ഇയാൾക്ക് നല്ല ബന്ധം ഉണ്ടായിരുന്നു. അവർ ആരും ഈ നീചന്റെ തനിസ്വഭാവം മനസ്സിലാക്കിയിരുന്നു കാണില്ല. വളരെ ഭംഗിയായും ആകർഷകമായും സംസാരിച്ച് തന്നോട് ഇടപെടുന്ന എല്ലാവരെയും പാട്ടിലാക്കാൻ ഇയാൾക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു ഇയാൾക്ക്..
എന്തായാലും ഇങ്ങനെ ഒരു അറസ്റ്റ് നടന്നതോടെ എല്ലാം ക്ലിയറായി എന്ന് കരുതാൻ പറ്റില്ല. കടലോളം പരന്നുകിടക്കുന്ന ഇവന്റെ തട്ടിപ്പ് മുഴുവനും അന്വേഷിച്ച് പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ഇവൻ ഈ തട്ടിപ്പ് നടത്തിയ കോടികൾ എല്ലാം എവിടെ, എങ്ങനെ നിക്ഷേപിച്ചിരിക്കുന്നു എന്നത് കണ്ടെത്തണം. എന്നിട്ട് ഇവന്റെയും ബിനാമികളുടെയും പേരിലുള്ള മുഴുവൻ സ്വത്തുവകകളും അന്വേഷിച്ചു കണ്ടുകെട്ടണം. ബാങ്ക് അക്കൗണ്ടുകൾ അടിയന്തിരമായി മരവിപ്പിച്ച് അതിലെ പണവും കണ്ടുകെട്ടണം.
എന്നിട്ട് പണം നഷ്ടമായ നഴ്‌സുമാർക്ക് അത് തിരികെ കൊടുക്കാനുള്ള നടപടിയുണ്ടാകണം.സാമ്പത്തികതട്ടിപ്പ് നടത്തുന്നവരുടെ പണം കണ്ടുകെട്ടാൻ ഈ നാട്ടിൽ നിയമം ഉണ്ടെങ്കിലും പലപ്പോഴും അത് നടക്കാറില്ല. പ്രത്യേകിച്ച് വിദേശറിക്രൂട്ട്‌മെന്റുകളുടെ പേരിൽ തട്ടിപ്പ് നടത്തുന്നവരുടെ പേരിൽ കർശനമായ നടപടികൾ ഒന്നുംതന്നെ ഉണ്ടാവാറില്ല. ആരെങ്കിലും പരാതി കൊടുത്താൽ ആളെ കിട്ടിയാൽ അറസ്റ്റ് ചെയ്യും, ഒന്ന് റിമാൻഡ് ചെയ്യും എന്നതല്ലാതെ അതിൽ കൂടുതലായി ഒന്നും ഇവിടെ നടക്കാറില്ല.
ഏറ്റവും മികച്ച വക്കീലിനെ കണ്ട് അവൻ പുഷ്പം പോലെ ജാമ്യം വാങ്ങും. റിമാൻഡിൽ നിന്ന് ജാമ്യം കിട്ടി ഇറങ്ങിയാൽ അവർ മറ്റൊരു പേരിൽ ഓഫീസ് തുറന്ന് വീണ്ടും അതേ തട്ടിപ്പ് നടത്തുക എന്നത് ഇവിടെ വ്യാപകമായി നടക്കാൻ കാരണം ഇത്തരം തട്ടിപ്പുകളിൽ കർശനമായി നടപടികൾ ഉണ്ടാകാത്തതാണ്.
വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവരുടെയും അവരുടെ അടുത്ത ബന്ധുക്കളുടെയും ബിനാമികളുടെയും മുഴുവൻ സ്വത്തുവകകളും അടിയന്തിരമായി മരവിപ്പിക്കണം. എന്നിട്ട് അന്വേഷണം അടിയന്തിരമായി പൂർത്തിയാക്കി സ്വത്ത് കണ്ടുകെട്ടി ലേലം ചെയ്ത് പണം നഷ്ടമായവർക്ക് അത് തിരിച്ചുകൊടുക്കണം. പൊതുമുതൽ നശിപ്പിക്കുന്ന കേസുകളിൽ ചെയ്യുന്ന പോലെയുള്ള മുഴുവൻ പേർക്കും തിരിച്ചുകൊടുക്കാൻ ആവശ്യമായ തുക കണക്കാക്കി അത് കോടതിയിൽ കെട്ടിവച്ചാൽ മാത്രമേ പ്രതികൾക്ക് ജാമ്യം കൊടുക്കാവൂ.. ഇത്തരം തട്ടിപ്പ് നടത്തിയിട്ട് ജയിലിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങുന്നവരെ രഹസ്യമായി നിരീക്ഷിക്കുകയും അവർ പുതിയ സ്ഥാപനം തുറന്നാൽ ഉടനെത്തന്നെ അത് പൂട്ടിക്കുകയും വേണം.
അതിനായി കേരള സർക്കാർ പ്രത്യേകം നിയമനിർമ്മാണം നടത്തണം.
ഈ വിഷയം ഉടനെത്തന്നെ ഒരു ഇമെയിൽ മുഖാന്തിരം പ്രവാസികാര്യത്തിന്റെ ചുമതല കൂടി വഹിക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി, NORKA യിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതാണ്.
പ്രിയപ്പെട്ടവരേ, പല പ്രാവശ്യം പറഞ്ഞു മടുത്ത കാര്യം വീണ്ടും പറയുകയാണ്. വിദേശജോലികൾക്ക് അപേക്ഷിക്കുമ്പോൾ ദയവായി ഗവണ്മെന്റ് ഓഫ് ഇന്ത്യാ മിനിസ്ട്രി ഓഫ് എക്‌സ്റ്റേണൽ അഫയേഴ്‌സ് അഥവാ ഭാരത സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയം ( MEA ) നൽകുന്ന വാലിഡ് മാൻപവർ റിക്രൂട്ട്‌മെന്റ് ലൈസൻസ് ഉള്ള സ്ഥാപനം അഥവാ Active RA വഴി മാത്രം അപേക്ഷിക്കുക.
പ്രത്യേകിച്ച് യുകെ പോലെയുള്ള രാജ്യങ്ങളിലേക്ക് കെയർ വിസകൾക്ക് അപേക്ഷിക്കുമ്പോൾ യാതൊരു കാരണവശാലും Active RA അല്ലാത്ത സ്ഥാപനങ്ങൾ വഴി അപേക്ഷിക്കരുത്. പറയുമ്പോൾ അറിയാത്തവർ ചൊറിയുമ്പോൾ അറിയും എന്നത് ഓർത്തുകൊള്ളുക. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പോയാൽ ഹോം പേജിൽ തന്നെ List of Active RA എന്ന ലിങ്ക് കാണാൻ കഴിയും. ഇതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഇന്ത്യയിലെ ലൈസൻസ് ഉള്ള മുഴുവൻ റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെയും ഫുൾ ഡീറ്റെയിൽസ് ലഭിക്കുന്നതാണ്.
അഥവാ നിങ്ങൾക്ക് സ്വന്തമായി പരിശോധിക്കാൻ സാധിക്കുന്നില്ല എങ്കിൽ ഏജൻസിയുടെ പൂർണ്ണവും കൃത്യവുമായ പേര് Spelling തെറ്റാതെ ടൈപ്പ് ചെയ്ത് ഏജൻസി ഓഫീസ് ഇരിക്കുന്ന സ്ഥലം അറിയാമെങ്കിൽ അതും എഴുതി Medical News എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്താൽ അത് Active RA ആണോ എന്ന് കൃത്യമായ റിപ്ലൈ ലഭിക്കുന്നതാണ്. ഗ്രൂപ്പിൽ ആദ്യം ജോയിൻ ചെയ്ത ശേഷം വേണം പോസ്റ്റ് ഇടാൻ. ഗ്രൂപ്പ് പരിചയമില്ലാത്തവർക്കായി ഗ്രൂപ്പിന്റെ ലിങ്ക് ഈ പോസ്റ്റിന്റെ കമന്റ് ബോക്‌സിൽ ഇട്ടിരിക്കുന്നു. നോക്കുക. എല്ലാവരും ജോയിൻ ചെയ്യുക. നിങ്ങളുടെ കൂട്ടുകാർക്കും ഈ ഗ്രൂപ്പ് പരിചയപ്പെടുത്തുക.
വിദേശജോലികൾ സംബന്ധിച്ച വിവരങ്ങൾ നഷ്ടമാവാതെ ലഭിക്കാനും സർക്കാർ ജോലികൾ സംബന്ധിച്ച അറിയിപ്പുകൾ ഉൾപ്പെടെ മലയാളി നഴ്‌സുമാർക്ക് ഉപകാരപ്രദമായ നിരവധി വിവരങ്ങൾ നഷ്ടമാവാതെ കൃത്യസമയത്ത് ലഭിക്കുവാനും കമന്റ് ബോക്‌സിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത Medical News വാട്‌സ്ആപ്പ് ഗ്രൂപ്പിലും എല്ലാവരും അംഗമാവുക. ഫേസ്‌ബുക്കിൽ ഇടുന്ന പോസ്റ്റുകൾ ഒരുപക്ഷേ നിങ്ങൾ കാണാതെ പോയേക്കാം. പക്ഷേ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകൾ നിങ്ങൾക്ക് ഒരിക്കലും നഷ്ടമാവില്ല. ഒരു ദിവസം ഒരു മെസ്സേജിൽ കൂടുതൽ ഗ്രൂപ്പിൽ വരില്ല. അഥവാ അതും ശല്യമായി തോന്നുന്നുവെങ്കിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് നോട്ടിഫിക്കേഷൻ ഓഫ് ചെയ്തിട്ടാൽ മതിയാകും. അങ്ങനെ ചെയ്യുമ്പോൾ ആ ശല്യവും ഉണ്ടാകില്ല.
റിക്രൂട്ട്‌മെന്റ് പരസ്യങ്ങളുടെ സ്‌ക്രീൻഷോട്ട് അതേപടി ഇടരുത്. സ്‌ക്രീൻ ഷോട്ട് ആണ് ഇടുന്നതെങ്കിൽ ഏജൻസിയുടെ പേരും അഡ്രസ്സും വരുന്ന ഭാഗം മാത്രം ക്രോപ്പ് ചെയ്ത് ഇടുക.
ഈ പോസ്റ്റ് എല്ലാവരും നിർബന്ധമായും ഷെയർ ചെയ്യണം. മറക്കരുത്. മടി കാണിക്കരുത്. ഇനിയും ഈ നീചൻ ഇത്തരം തട്ടിപ്പുകൾ നടത്തരുത്. ഇവൻ മാത്രമല്ല, ഒരാളെയും ഇനി ഇങ്ങനെ വിദേശജോലിയുടെ പേരിൽ തട്ടിപ്പ് നടത്തി പാവപ്പെട്ട നഴ്‌സുമാരുടെ പണം തട്ടിയെടുക്കാൻ അനുവദിച്ചുകൂടാ..
ഈ പോസ്റ്റ് ഷെയർ ചെയ്യുന്ന കാര്യത്തിൽ യാതൊരു ഉദാസീനതയും കാണിക്കരുത്. ഇവന്റെ തട്ടിപ്പിൽപ്പെട്ടവരെല്ലാം ഇതറിയണം. കൂടാതെ ഇവന്റെ തട്ടിപ്പിൽ ഭാവിയിൽ ആരും പെടാതിരിക്കാനും ഈ പോസ്റ്റ് മാക്‌സിമം ഷെയർ ആകണം...
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മറുനാടൻ ടിവിയുടെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്‌ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; നടനും കൂട്ടരും സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചു അപകടം; ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നടൻ ബിനു അടിമാലിക്കും ഉല്ലാസ് അരൂരിനും പരിക്ക്
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- വിവാദങ്ങൾ കുടുംബത്തിൽ കയറിയതോടെ പിണറായിക്കായി മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിരോധം; മന്ത്രിമാർ പ്രതിച്ഛായയുടെ തടവറയിൽ ആവാതെ മുഖ്യമന്ത്രിയെ സംരക്ഷിക്കണമെന്ന് മുന്നറിയിപ്പ്; സിപിഎമ്മിൽ ചർച്ചയായി റിയാസിന്റെ നിർദ്ദേശം; പാർട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായ എന്ന് ഓർമ്മിപ്പിച്ച് എം ബി രാജേഷും
- 'കാറിൽ നിന്ന് കൊല്ലം സുധിയെ പുറത്തെടുത്തത് എയർബാഗ് മുറിച്ചുമാറ്റി; സുധി സൈഡ് സീറ്റിലായിരുന്നു; ആകെ രക്തമായിരുന്നു; അദ്ദേഹത്തെ പുറത്തെടുക്കാൻ കുറച്ച് പ്രയാസപ്പെട്ടു': പുലർച്ചെ ഉണ്ടായ അപകടത്തിൽ ആദ്യം ഓടിയെത്തിയത് സമീപത്ത് ചായക്കട നടത്തുന്ന സുനിൽ; പനമ്പിക്കുന്നിലെ ഈ ഭാഗം സ്ഥിരം അപകടമേഖലയെന്നും ദൃക്സാക്ഷി
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- സുധിയും സംഘവും പങ്കെടുത്ത പരിപാടിയിൽ ഞാനും പങ്കെടുക്കേണ്ടതായിരുന്നു; ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ട് ഒഴിവായതാണ്; അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു; സ്വന്തമായി ഒരു വീട് എന്നതായിരുന്നു സുധിയുടെ വലിയ ആഗ്രഹമെന്ന് ഉല്ലാസ് പന്തളം; പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ
- എച്ച്.ഒ.ഡിയുടെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ശ്രദ്ധ തൂങ്ങിയത്; ആശുപത്രിയിൽ എത്തിച്ചപ്പോൾ കോളേജ് അധികൃതർ തൂങ്ങിയ കാര്യം മറച്ചുവെച്ചു, പറഞ്ഞത് കുഴഞ്ഞു വീണുവെന്ന്; സത്യം പറയാത്തതു കൊണ്ട് കൃത്യമായി ചികിത്സ കിട്ടിയില്ല; അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണം; വിദ്യാർത്ഥികൾ സമരത്തിൽ
- പുതിയ പള്ളി നിർമ്മിച്ചത് അഞ്ചര കോടിയോളം രൂപ വിശ്വാസികളിൽ നിന്ന് പിരിച്ചെടുത്ത്; കണക്ക് അവതരിപ്പിക്കാൻ വികാരി കൂട്ടാക്കിയില്ല; തർക്കത്തിന് പിന്നാലെ ഇടവകക്കാരെല്ലാം മരിച്ചെന്ന് പറഞ്ഞ് 'മരണക്കുർബാന'; വികാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഏഴാം ചരമദിന ചടങ്ങ് നടത്തി വിശ്വാസികൾ
- മറുനാടൻ ടിവിയുടെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്‌ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്‌ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്‌നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- സ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
- നിർത്തിയിട്ട ബസിൽ യുവതി എത്തിയപ്പോൾ തുടങ്ങിയ ഞരമ്പ് രോഗം; പത്രം പൊത്തിപിടിച്ച് വേണ്ടാത്തത് ചെയ്തത് ചെറുപുഴ സ്റ്റാൻഡിൽ ബസ് കിടക്കുമ്പോൾ; വീഡിയോ എടുക്കുന്നത് കണ്ടിട്ടും കുലുക്കമില്ല; ഒടുവിൽ മാനക്കേട് കാരണം ബസിൽ നിന്ന് ഇറങ്ങിയ 22 കാരി; വീഡിയോ വൈറലാക്കുമ്പോൾ പൊലീസ് അന്വേഷണം; ബസ് യാത്ര വൈകൃതക്കാരുടേതാകുമ്പോൾ
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- മറുനാടൻ ടിവിയുടെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്‌ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍