Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷാജുവിന്റെ വിവാഹത്തിന് കുടുംബാംഗങ്ങൾ ആരും പങ്കെടുത്തില്ലെന്ന് ആദ്യഭാര്യയുടെ സഹോദരങ്ങൾ; സിലിയും ഭർത്താവും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു; ഷാജുവിന്റെ വാദങ്ങളെ തള്ളി സിജോയുടെയും സ്മിതയുടെയും മൊഴി

ഷാജുവിന്റെ വിവാഹത്തിന് കുടുംബാംഗങ്ങൾ ആരും പങ്കെടുത്തില്ലെന്ന് ആദ്യഭാര്യയുടെ സഹോദരങ്ങൾ; സിലിയും ഭർത്താവും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു; ഷാജുവിന്റെ വാദങ്ങളെ തള്ളി സിജോയുടെയും സ്മിതയുടെയും മൊഴി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജോളിയുടെ ഭർത്താവ് ഷാജുവിന്റെ വാദങ്ങൾ തള്ളി ആദ്യഭാര്യ സിലിയുടെ സഹോദരങ്ങൾ. ഷാജുവും സിലിയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് സഹോദരങ്ങളായ സിജോയും സ്മിതയും മൊഴി നൽകി. രണ്ടാം വിവാഹത്തിൽ സിലിയുടെ കുടുംബാംഗങ്ങൾ ആരും പങ്കെടുത്തിട്ടില്ല. ഇരുവരുടെയും മൊഴിയെടുക്കൽ പയ്യോളിയിൽ തുടരുകയാണ്.

അതേസമയം, മരണപ്പെട്ട ആറുപേരും ചികിൽസ തേടിയിരുന്നതായി ഓമശേരി ശാന്തി ആശുപത്രി അധികൃതർ വ്യക്തമാക്കി. അന്നത്തെ പരിശോധനകളുടെ രേഖകളും പൊലീസിന് കൈമാറി. സിലിയുടെ മരണത്തിൽ ദുരൂഹത തോന്നിയിരുന്നില്ല. സിലി സമാനലക്ഷണങ്ങളോടെ മുമ്പും ചികിൽസ തേടിയിരുന്നു. എന്നാൽ സിലിയുടെ മകൾ ആൾഫൈനെ എത്തിച്ചത് അതീവഗുരുതരാവസ്ഥയിലാണ്.

ഷാജുവിന്റെ കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടായിരുന്നെന്ന് ഡോ. അഗസ്റ്റിൻ പറഞ്ഞു. ഭക്ഷണം കുടുങ്ങിയതിന്റെ അസ്വസ്ഥത ആയിരുന്നില്ല. ശ്വാസതടസമുണ്ടായിരുന്നില്ല, ഹൃദയമിടിപ്പ് താണുപോയി. കുഞ്ഞിന്റെ വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. വിദഗ്ധചികിൽസ നിർദ്ദേശിച്ചാണ് സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടതെന്നും ഡോക്ടർ വ്യക്തമാക്കി. മനോരമ ന്യൂസിനോടായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തൽ. കുഞ്ഞിനെ ആദ്യം എത്തിച്ചത് ഡോ. അഗസ്റ്റിന്റെ അടുത്താണ്. സിലിയുടെ കുഞ്ഞിന്റെ മരണത്തിൽ ഷാജുവിന്റേയും അച്ഛന്റേയും വാദം പൊളിക്കുന്നതാണ് ഡോക്ടറുടെ വാക്കുകൾ.

കൂടത്തായി കൊലപാതക കേസ് വെല്ലുവിളി നിറഞ്ഞതെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കും. എസ്‌പി സൈമൺ മികച്ച രീതിയിലാണ് കേസ് അന്വേഷിക്കുന്നത്. ഫൊറൻസിക് തെളിവുകൾ കണ്ടെത്താൻ വേണ്ടിവന്നാൽ വിദേശത്തേക്ക് പരിശോധനയ്ക്കയക്കും. കാലപ്പഴക്കവും സാക്ഷികളില്ലാത്തതും ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കേണ്ടതുണ്ട് എന്നും ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP