Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202311Sunday

സിദ്ദിഖിന്റെ കൊലപാതകത്തിന് കാരണം വ്യക്തിവിരോധം; കേസിലുള്ളത് മൂന്ന് പ്രതികൾ; ഫർഹാനയുടെ സുഹൃത്ത് ഷുക്കൂറിനും കൊലയിൽ പങ്ക്; വെട്ടിനുറുക്കി മൃതദേഹം ട്രോളിയിലാക്കി അഗളിയിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ ട്രെയിൻ മാർഗം ചെന്നൈയിലേക്ക് രക്ഷപെട്ടു; മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത് റെയിൽവേ പൊലീസെന്ന് മലപ്പുറം എസ്‌പി

സിദ്ദിഖിന്റെ കൊലപാതകത്തിന് കാരണം വ്യക്തിവിരോധം; കേസിലുള്ളത് മൂന്ന് പ്രതികൾ; ഫർഹാനയുടെ സുഹൃത്ത് ഷുക്കൂറിനും കൊലയിൽ പങ്ക്; വെട്ടിനുറുക്കി മൃതദേഹം ട്രോളിയിലാക്കി അഗളിയിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ ട്രെയിൻ മാർഗം ചെന്നൈയിലേക്ക് രക്ഷപെട്ടു; മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത് റെയിൽവേ പൊലീസെന്ന് മലപ്പുറം എസ്‌പി

മറുനാടൻ മലയാളി ബ്യൂറോ

അഗളി: വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തിൽ തള്ളിയ സംഭവത്തിൽ മൃതദേഹാവിശിഷ്ടങ്ങൾ അടങ്ങിയ ട്രോളി ബാഗുകൾ കണ്ടെടുത്ത് പൊലീസ്. അട്ടപ്പാടി ഒമ്പതാം വളവിൽ നിന്ന് രണ്ട് ബാഗുകളാണ് അഗ്‌നിശമന സേനയുടെ സഹായത്തോടെ പൊലീസ് കണ്ടെടുത്തിരിക്കുന്നത്. ബാഗിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ തന്നെയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം തിരിച്ചറിയുന്നതിനായി മരിച്ച ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായതായി പൊലീസ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് പിടിയിലായ ഷിബിലി (22) ഫർഹാന (18) എന്നിവർക്ക് പുറമെ ഫർഹാനയുടെ മറ്റൊരു സുഹൃത്ത് ആഷിക്കിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആഷിഖിന് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കി. മൃതദേഹത്തിന് ഏഴ് ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്ന് മലപ്പുറം എസ്‌പി അറിയിച്ചു.

കുറ്റകൃത്യം നടക്കുന്ന സമയത്ത് ആഷിക്ക് മുറിയിലുണ്ടായിരുന്നു. ട്രോളി ബാഗ് എവിടെയാണ് ഉപേക്ഷിച്ചതെന്ന് ആഷിഖിന് വ്യക്തതയുണ്ടെന്നും പൊലീസ് അറിയിച്ചു. ആഷിക്കിന്റെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഫർഹാനയുടെ പ്രേരണയിലാണ് ആഷിക്ക് കൊലപാതകത്തിന്റെ ഭാഗമായതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപെട്ടത് ട്രെയിന്മാർഗ്ഗമാണ്. മൂന്ന് പേരെയും റെയിൽവെ പൊലീസ് ചെന്നൈയിൽ വെച്ച് ക്റ്റഡിയിൽ എടുത്തതെന്നും എസ്‌പി വ്യക്തമാക്കി. വ്യക്തി വൈരാഗ്യത്തിന്റെ പേരിലുള്ള കൊലപാതകമാണെ നടന്നതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസപി വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. എരഞ്ഞിപ്പാലത്തുള്ള ഡി കാസ ഇൻ ഹോട്ടലിൽ മെയ്‌ 18-ന് സിദ്ദിഖ് മുറിയെടുത്തിരുന്നു. ഹോട്ടലിലെ ജി 3, ജി 4 മുറികളിലാണ് സിദ്ദിഖും പ്രതികളും താമസിച്ചിരുന്നത്. ഈ രണ്ട് മുറികളും ബുക്ക് ചെയ്തതുകൊല്ലപ്പെട്ട സിദ്ദീഖാണെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ഇവിടെവച്ചാണ് ഇയാളെ കൊല്ലപ്പെടുത്തിയ പ്രതികൾ മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ കൊണ്ടുപോയി തള്ളിയ ശേഷം ചെന്നൈയിലേക്ക് കടന്നതാണെന്നാണ് വിവരം.

സിദ്ദീഖിനെ കാണാതായതിനു പിന്നാലെ അക്കൗണ്ടിൽനിന്ന് തുടർച്ചയായി പലയിടങ്ങളിൽനിന്നായി പണം പിൻവലിച്ചിരുന്നു. ഇതിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളതെന്ന് കണ്ടെത്തിയിരുന്നു. ഇത് ഷിബിലി, ആഷിക്ക്, ഫർഹാന എന്നിവരാണെന്നാണ് വിവരം. കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നാണ് പണം പിൻവലിച്ചത്. ഏതാണ്ട് മുഴുവൻ തുകയും അക്കൗണ്ടിൽനിന്ന് പിൻവലിച്ചിട്ടുണ്ടെന്നും മകൻ പറഞ്ഞു.

തിരൂർ സ്വദേശിയായ ഹോട്ടൽ വ്യാപാരിയെ കാണാതായത് ഷിബിലിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ദിവസമെന്ന് സിദ്ദിഖിന്റെ സഹോദരൻ വ്യക്തമാക്കിയിരുന്നു. ഹോട്ടലിൽ നിന്ന് പണം നഷ്ടമായതിനെ തുടർന്നാണ് ഷിബിലിയെ ഒഴിവാക്കിയത്. ഷിബിലിയുടെ പെരുമാറ്റദൂഷ്യത്തിനെതിരെ മറ്റ് തൊഴിലാളികൾ പരാതിപ്പെടുകയും ചെയ്തിരുന്നു. ശന്വളം നൽകിയാണ് ഷിബിലിയെ പിരിച്ചുവിട്ടതെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

സിദ്ദിഖിന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങളും എടിഎം കാർഡുമാണ് നിർണായകമായത്. സംഭവത്തിന് മുൻപ് കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന സിദ്ദിഖും അതേ ഹോട്ടലിലെ തന്നെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയും കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് മുറിയെടുത്തത്. രണ്ടു മുറികളാണ് ബുക്ക് ചെയ്തിരുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തിൽ നിർണായകമായത്. മൂവരും ഒരുമിച്ച് ഹോട്ടലിലേക്ക് പോകുന്നത് സിസിടിവിയിൽ വ്യക്തമാണ്. എന്നാൽ തിരിച്ച് പോകുമ്പോൾ പ്രതികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈയിൽ ട്രോളി ബാഗ് ഉണ്ടായിരുന്നു. ഇത് വ്യാപാരിയുടെ മൃതദേഹം അടങ്ങിയ ബാഗാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP