Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഹൃത്തിന്റെ കല്യാണത്തലേന്ന് സൽക്കാരഹാളിന് സമീപം നിൽക്കുമ്പോൾ സംശയക്കണ്ണുമായി സ്ഥലം എസ്‌ഐ; 'അസമയത്ത് എന്താണെടാ നിൽക്കുന്നത്' എന്ന ആക്രോശത്തോടെ ലാത്തി കൊണ്ട് യുവാവിന്റെ പുറത്ത് അടി; ചോദ്യം ചെയ്തപ്പോൾ ജീപ്പിൽ കയറ്റി പൊലീസ് ക്വാർട്ടേഴ്‌സിൽ കൊണ്ടുപോയി ക്രൂരമർദ്ദനം; മലപ്പുറം ചെമ്മാണിയോട് ഹാഷിറിനെ മർദ്ദിച്ചത് അറിഞ്ഞില്ലെന്ന മട്ടിൽ ഏമാൻ; നാട്ടുകാരുടെ പ്രതിഷേധം

സുഹൃത്തിന്റെ കല്യാണത്തലേന്ന് സൽക്കാരഹാളിന് സമീപം നിൽക്കുമ്പോൾ സംശയക്കണ്ണുമായി സ്ഥലം എസ്‌ഐ; 'അസമയത്ത് എന്താണെടാ നിൽക്കുന്നത്' എന്ന ആക്രോശത്തോടെ ലാത്തി കൊണ്ട് യുവാവിന്റെ പുറത്ത് അടി; ചോദ്യം ചെയ്തപ്പോൾ ജീപ്പിൽ കയറ്റി പൊലീസ് ക്വാർട്ടേഴ്‌സിൽ കൊണ്ടുപോയി ക്രൂരമർദ്ദനം; മലപ്പുറം ചെമ്മാണിയോട് ഹാഷിറിനെ മർദ്ദിച്ചത് അറിഞ്ഞില്ലെന്ന മട്ടിൽ ഏമാൻ; നാട്ടുകാരുടെ പ്രതിഷേധം

ആർ പീയൂഷ്

മലപ്പുറം: സഹൃത്തിന്റെ കല്യാണത്തലേന്ന് ഓഡിറ്റോറിയത്തിന് മുന്നിൽ നിന്ന യുവാവിനെ എസ്‌ഐ മർദ്ദിച്ചതായി പരാതി. പാതിരിമണ്ണ മുഹമ്മദ് ഹാഷിറിനെയാണ് മേലാറ്റൂർ സബ് ഇൻസ്‌പെക്ടർ ബൈജു ആക്രമിച്ചതായി പരാതി ഉയരുന്നത്. ഈ കഴിഞ്ഞ തൊഴിലാളി ദിനത്തിലായിരുന്നു സംഭവം നടന്നത്. രാത്രി 10.30 ഓടെ സുഹൃത്തിന്റെ കല്യാണ വീട്ടിൽ പോയി തിരിച്ചു വരുമ്പോഴായിരുന്നു സംഭവം. ചെമ്മാണിയോട് ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സംസാരിച്ച് നിൽക്കുകയായിരുന്ന ഹാഷിറിന്റെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് സബ് ഇൻസ്‌പെക്ടർ ബൈജു എത്തി. തുടർന്ന് വാഹനത്തിൽ നിന്നും ഇറങ്ങി സബ് ഇൻസ്‌പെക്ടർ ബൈജു 'ഈ അസമയത്ത് എന്താണിവിടെ നിൽക്കുന്നത്' എന്ന് പറഞ്ഞ് ലാത്തി ഉപയോഗിച്ച് ഹാഷിറിന്റെ പുറത്ത് അടിച്ചു. അടിയുടെ ആഘാതത്തിൽ ഹാഷിർ തെറിച്ചു വീണു. എന്തിനാണ് അടിച്ചതെന്നു അന്വേഷിച്ചപ്പോൾ തന്നെ പൊലിസ് ക്വാർട്ടേഴ്‌സിലേക്ക് കൊണ്ട് പോയി ക്രൂരമായി മർദിച്ചെന്നാണ് മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് മുമ്പാകെ നൽകിയ പരാതിയിൽ ഹാഷിർ പറയുന്നത്.

സംഭവം ഇങ്ങനെ: സുഹൃത്തുക്കളുമൊപ്പം ഹാഷിർ സുഹൃത്തിന്റെ വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ മുന്നിൽ നിൽക്കുകയായിരുന്നു. അപ്പോൾ പൊലീസ് ജീപ്പിൽ എത്തിയ എസ്‌ഐ എന്താണ് ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചു. വിവാഹം കഴിക്കാൻ പോകുന്ന യുവാവ് ആ സമയം മുന്നോട്ട് ചെന്ന് തന്റെ വിവാഹമാണ് നാളെ, ഈ ഓഡിറ്റോറിയത്തിലാണ് നടക്കുന്നതെന്നും പറഞ്ഞു. അപ്പോൾ എല്ലാവരും വേഗം ഇവിടെനിന്നും പോകാൻ ആക്രോശിക്കുകയും പിരിഞ്ഞു പോയ യുവാക്കളിൽ ഒരാളായ ഹാഷിറിന്റെ പുറത്ത് വാഹനത്തിൽ ഇരുന്നുകൊണ്ട് തന്നെ എഎസ്ഐ അടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ഹാഷിറിനെ ജീപ്പിൽ കയറ്റി എസ്‌ഐ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് കൊണ്ടു പോകുകയായിരുന്നു. അവിടെ വച്ച് മർദ്ദിച്ചതിന് ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ സ്റ്റേഷനിലെത്തിയട്ടും ഹാഷിറിനെ വിടാൻ തയ്യാറായില്ല. പിന്നീട് നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെയാണ് എസ്‌ഐ ഹാഷിറിനെ സ്റ്റേഷനിൽ നിന്നും വിടാൻ തയ്യാറായത്. സ്റ്റേഷനിൽ നിന്നും ക്രൂരമർദ്ദനമേറ്റ ഹാഷിർ തീരെ അവശനായിരുന്നു. ഇതോടെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

പൊലീസ് ക്വാർട്ടേഴ്‌സിൽ നിന്നും മേലാറ്റൂർ സ്റ്റേഷനിൽ കൊണ്ട് പോയ തന്നെകൊണ്ട് നിരവധി പേപ്പറുകൾ ഒപ്പ് രേഖപ്പെടുത്തിച്ചെന്നും, അത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും പരാതിക്കാരനായ ഹാഷിർ ആരോപിക്കുന്നു. ഹാഷിർ ഇപ്പോൾ ഗവ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ക്വാർട്ടേഴ്‌സിൽ കൊണ്ട് പോയി മർദ്ദിച്ചിട്ടില്ലെന്നും രാത്രി വൈകിയും പിരിഞ്ഞ് പോകാത്തതിനാൽ സ്റ്റേഷനിൽ കൊണ്ട് പോവുകയാണ് ചെയ്തതെന്നുമാണ് എസ്‌ഐ ബൈജു പറയുന്നത്. സംഭവത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ തീരുമാനം വൈകുകയാണെങ്കിൽ സബ് ഇൻസ്‌പെക്ടർ ബൈജുവിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് ഹാഷിർ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP