Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

റാണിയമ്മ ഇഷ്ടം... നിപ്പയേയും കൊറോണയേയും ഒറ്റയ്ക്ക് പ്രതിരോധിച്ച കേരളത്തിന്റെ പുണ്യമാണ് ടീച്ചറമ്മ; ഓരോ സഖാക്കളുടേയും അഭിമാനം നമ്മുടെ റാണിയമ്മ... കൈയിൽ മാന്ത്രിക വടിയുമായി നിൽക്കുന്ന ആരോഗ്യമന്ത്രിയെ ഫ്രോക്ക് ഇടീപ്പിച്ച അശ്ലീലത; ഹായ് ലജ്ജ എന്ന കുറിപ്പുമായി കെഎംസിസി നെറ്റ്‌സോണിൽ എത്തിയത് ശൈലജയെ അപമാനിക്കുന്ന പോസ്റ്റ്; അഫ്ഫാഖ് അഹമ്മദിനെ തേടി മുക്കം പൊലീസ്; അഡ്‌മിന്മാരും കുടുങ്ങിയേക്കും

റാണിയമ്മ ഇഷ്ടം... നിപ്പയേയും കൊറോണയേയും ഒറ്റയ്ക്ക് പ്രതിരോധിച്ച കേരളത്തിന്റെ പുണ്യമാണ് ടീച്ചറമ്മ; ഓരോ സഖാക്കളുടേയും അഭിമാനം നമ്മുടെ റാണിയമ്മ... കൈയിൽ മാന്ത്രിക വടിയുമായി നിൽക്കുന്ന ആരോഗ്യമന്ത്രിയെ ഫ്രോക്ക് ഇടീപ്പിച്ച അശ്ലീലത; ഹായ് ലജ്ജ എന്ന കുറിപ്പുമായി കെഎംസിസി നെറ്റ്‌സോണിൽ എത്തിയത് ശൈലജയെ അപമാനിക്കുന്ന പോസ്റ്റ്; അഫ്ഫാഖ് അഹമ്മദിനെ തേടി മുക്കം പൊലീസ്; അഡ്‌മിന്മാരും കുടുങ്ങിയേക്കും

ജാസിം മൊയ്ദീൻ

കോഴിക്കോട്: സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറെ അശ്ലീലമായി ചീത്രീകരിച്ച് കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തിയ ആൾക്കെതിരെ മുക്കം പൊലീസ് കേസെടുത്തു. മുക്കം സ്വേദശിയാണെന്ന് പറയപ്പെടുന്ന അഷ്ഫാക്ക് അഹമ്മദ് എന്ന ഫെയ്സ് ബുക്ക് ഐഡിയുള്ള ആൾക്കെതിരെയാണ് മുക്കം പൊലീസ് കേസെടുത്തിരിക്കുന്നത്.

റാണിയമ്മ ഇഷ്ടം... നിപ്പയേയും കൊറോണയേയും ഒറ്റയ്ക്ക് പ്രതിരോധിച്ച കേരളത്തിന്റെ പുണ്യമാണ് ടിച്ചറമമ്മ. ഓരോ സഖാക്കളുടേയും അഭിമാനം നമ്മുടെ റാണിയമ്മ... കൈയിൽ മാന്ത്രിക വടിയുമായി നിൽക്കുന്ന ആരോഗ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രമാണ് ഇത്. ഫ്രോക്കാണ് രൂപം. വലിയ സ്ത്രീ വിരുദ്ധയതാണ് ഈ ചിത്രത്തിലുള്ളത്. ഹായ് ലജ്ജ എന്ന തലവാചകത്തോടെയാണ് ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ എത്തിയത്. ഒറ്റ നോട്ടത്തിൽ തന്നെ സ്ത്രീ വിരുദ്ധയുള്ളതു കൊണ്ടാണ് പൊലീസ് നടപടി എടുക്കുന്നത്.

ഡിവൈഎഫ്ഐ മുക്കം മേഖല കമ്മറ്റിയുടെ പരാതിയിലാണ് നടപടി. കെഎംസിസി നെറ്റ്സോൺ എന്ന ഫെയ്സ് ഗ്രൂപ്പിൽ ഇയാൾ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് കേസ്. ആരോഗ്യമന്ത്രിയുടെ തലയും അർദ്ധനഗ്‌നയായ സ്ത്രീയുടെ ശരീരവും ചേർത്ത് വെച്ച് പോസ്റ്ററുണ്ടാക്കി ഫേസ്‌ബുക്ക് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ആരോഗ്യമന്ത്രിയെ അശ്ലീലമായി ചിത്രീകരിക്കുന്ന പോസ്റ്റ് ശ്രദ്ധയിൽപെട്ടിട്ടും കെഎംസിസി നെറ്റ്സോൺ എന്ന ഗ്രൂപ്പിന്റെ അഡ്‌മിന്മാർ അത് നീക്കം ചെയ്തില്ലെന്നും പരാതിയുണ്ട്.

അഷ്ഫാഖ് അഹമ്മദ് എന്ന ഫേസ്‌ബുക്ക് ഐഡി വ്യാജമാണോ എന്നും പൊലീസ് അന്വേഷിക്കുന്നു. അതേ സമയം പൊലീസ് കേസെടുത്തതോടുകൂടി ഗ്രൂപ്പിൽ നിന്നും പോസ്റ്റ് നീക്കം ചെയ്യുകയും അഷ്ഫാക്ക് അഹമ്മത് എന്ന ഫേസ്‌ബുക്ക് ഐഡി അപ്രത്യക്ഷമായിരിക്കുകയും ചെയ്തിരിക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ ശൈലജ ടീച്ചറിനെ വിമർശിച്ചിരുന്നു. ഇതിന് ശേഷമാണ് പോസ്റ്റ് എത്തിയത്. ഈ സാഹചര്യത്തിലായിരുന്നു പരാതി നൽകൽ.

അതിനിടെ പരിചയമില്ലാത്ത ശത്രുവായ കോവിഡിനോടു പടപൊരുതുമ്പോൾ സഹായിച്ചില്ലെങ്കിലും പരിഹസിക്കരുതെന്നും യുഡിഎഫ് നേതാക്കൾ പക്വത കാണിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. .''കേട്ടപ്പോൾ വിഷമം തോന്നി. മാറി നിന്നു കമന്റ് പറയാൻ എളുപ്പമാണ്. പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെടാത്തവർക്കേ അങ്ങനെ പറയാൻ കഴിയൂ. എന്തെങ്കിലും നേട്ടമുണ്ടെങ്കിൽ അതു കേരളത്തിന്റേതാണ്. നിപ രോഗബാധയുടെ കാലത്ത് കോഴിക്കോട് ഗെസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചതെന്നതു ശരിയാണ്. അന്ന് അവിടെ എന്തൊക്കെയാണു ചെയ്തതെന്നു യുഡിഎഫുകാർ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർക്കും പൗരസമൂഹത്തിനും അറിയാം. അല്ലാത്തവർക്ക് ഗെസ്റ്റ് ആർട്ടിസ്റ്റ് എന്ന് ആക്ഷേപിക്കാം. കോവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷം മിക്കയിടത്തും സജീവമാണ്. എന്നാൽ, നേതൃത്വം പക്വത കാണിക്കണം എന്നായിരുന്നു ഷൈലജ ടീച്ചർ പറഞ്ഞത്.

'റോക്സ്റ്റാർ എന്നു 'ദ് ഗാർഡിയൻ' വിശേഷിപ്പിച്ചതു കാര്യങ്ങൾ ഊർജസ്വലമായി ചെയ്യുന്നയാൾ എന്ന തരത്തിലാണ്. ഡാൻസർ എന്ന അർഥത്തിലല്ല. കേരളത്തെയാണ് അവർ പുകഴ്‌ത്തിയത്. ആരോഗ്യമന്ത്രി എന്ന നിലയിൽ എന്റെ പേര് പറഞ്ഞുവെന്നു മാത്രം.'' തന്നേക്കാൾ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ മുല്ലപ്പള്ളിയോടു ക്ഷമിക്കാൻ താനാളല്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. നിലവിലുള്ള തോതിൽ തുടരുകയാണെങ്കിൽ കേരളത്തിൽ കോവിഡ് ബാധ 6 മാസം വരെ തുടരാമെന്നും രോഗികളുടെ എണ്ണം 25,000 വരെ ആകാമെന്നും കെ.കെ. ശൈലജ പറഞ്ഞു. 50,000 രോഗികളുണ്ടായാൽ പോലും ആവശ്യമായ സജ്ജീകരണങ്ങൾ സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP