Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ഷുക്കൂർ വധക്കേസിൽ ഏത് അന്വേഷണവും നേരിടും, സത്യം പുറത്തു വരട്ടെയെന്ന് ടി വി രാജേഷ്; മേൽക്കോടതിയിലേക്കു പോകുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് പി ജയരാജൻ; കേസ് അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ നൽകിയ ഹർജി തള്ളിയതോടെ സിപിഐ(എം) കേന്ദ്രങ്ങളിൽ ആശങ്ക

ഷുക്കൂർ വധക്കേസിൽ ഏത് അന്വേഷണവും നേരിടും, സത്യം പുറത്തു വരട്ടെയെന്ന് ടി വി രാജേഷ്; മേൽക്കോടതിയിലേക്കു പോകുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് പി ജയരാജൻ; കേസ് അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ നൽകിയ ഹർജി തള്ളിയതോടെ സിപിഐ(എം) കേന്ദ്രങ്ങളിൽ ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ ഏത് അന്വേഷണവും നേരിടുമെന്ന് ടി.വി. രാജേഷ് എംഎ‍ൽഎ. മേൽക്കോടതിയിൽ ഹർജി നൽകുന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും ആലോചിച്ചിട്ടില്ലെന്ന് സിപിഐ(എം). ജില്ലാ സെക്രട്ടറി പി. ജയരാജൻ. അരിയിൽ ഷുക്കൂർ വധക്കേസ് അന്വേഷണം സിബിഐ. ക്കു വിടുന്നതിനെതിരേ നൽകിയ ഹർജി തള്ളിയ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിനെപ്പറ്റി മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

കേരള ചരിത്രത്തിൽ ഇങ്ങനെ ഒരു കേസ് ഉണ്ടായിട്ടില്ല. ആശുപത്രിയിൽ കഴിയുന്ന താൻ ഷുക്കൂറിനെ ആക്രമിക്കുമെന്നു പറയുന്നത് കേട്ടുവെന്നതിനാണ് കേസ്. 'അന്വേഷണം വരട്ടെ അപ്പോഴെങ്കിലും സത്യം പുറത്തുവരുമല്ലോ.' രാജേഷ് പറയുന്നു. മേൽക്കോടതിയിൽ പോകണമോ വേണ്ടയോ എന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും രാഷ്ട്രീയ ലക്ഷ്യം വച്ചുണ്ടായ കേസാണ് ഇതെന്നും രാജേഷ് ആരോപിച്ചു.

ഷുക്കൂർ വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കഴിഞ്ഞ വർഷം ഫെബ്രുവരി 8 ലെ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ടി.വി.രാജേഷും പി. ജയരാജനും ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ അപ്പീൽ ഹരജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ പുതിയ ഉത്തരവ്. ക്രിമിനൽ കേസുകളിൽ പ്രതികളുടെ അഭിപ്രായം കേട്ട ശേഷം അന്വേഷണം എന്ന നിലപാട് ശരിയല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കേരളത്തെ നടുക്കിയ താലിബാൻ മോഡൽ കൊലപാതകമായിരുന്നു തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ അബ്ദുൾ ഷുക്കൂറിന്റേത്. 2012 ഫെബ്രുവരി 20ന് സിപിഐ(എം). ജില്ലാ സെക്രട്ടറി പി.ജയരാജനും കല്യാശ്ശേരി എംഎൽഎ. ടി.വി.രാജേഷും സഞ്ചരിച്ച വാഹനം പട്ടുവത്തെ അരിയിൽ എന്ന സ്ഥലത്തു വച്ച് അക്രമിക്കപ്പെട്ടിരുന്നു. മുസ്ലിം ലീഗ്-സിപിഐ(എം). സംഘർഷം നില നിന്നികരുന്ന പ്രദേശത്ത് ഇവർക്കു നേരെ അക്രമം നടന്നു. തുടർന്ന് രാജേഷും ജയരാജനും തളിപ്പറമ്പ് ആശുപത്രിയിൽ ചികിത്സ തേടി.

നേതാക്കളുടെ വാഹനം തടഞ്ഞ് അക്രമിച്ച പ്രതികളെ തേടി സിപിഐ(എം). പ്രവർത്തകർ ഇറങ്ങി. നൂറോളം പ്രവർത്തകർ അരിയിൽ പ്രദേശം അരിച്ചു പെറുക്കി. മൊബൈൽ ഫോൺ വഴി ആക്രമിച്ചവരുടെ ചിത്രങ്ങൾ പാർട്ടി പ്രവർത്തകർ പരസ്പരം കൈമാറി. ഒടുവിൽ ഷുക്കൂറിനേയും മറ്റ് നാലുപേരേയും കണ്ടെത്തി. ഷുക്കൂറാണ് അക്രമങ്ങളുടെ നായകനെന്ന് കരുതി പാർട്ടി പ്രവർത്തകർ ചെറുകുന്ന് -കീഴറ പ്രദേശങ്ങളിൽ നിന്നും കുതിച്ചെത്തി. ഷുക്കൂറും കൂട്ടുകാരേയും കണ്ടതോടെ ഓടിച്ചിട്ടു പിടിക്കാൻ ശ്രമിച്ചു. ഭയന്നോടിയ ഷുക്കൂറും കൂട്ടരും മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിൽ അഭയം തേടി.

അറുപതിലേറെ ആളുകൾ വീടു വളഞ്ഞ് വീട്ടുടമയെ ഭീഷണിപ്പെടുത്തിയ ശേഷം ഓരോരുത്തരെയായി പിടികൂടി വയലിൽ കൊണ്ടുവന്ന് ചവിട്ടിയും ഇരുമ്പു വടി കൊണ്ട് അടിച്ചും മർദ്ദനമുറകൾ അഴിച്ചു വിട്ടു. ഷുക്കുറൊഴിച്ച് മറ്റുള്ളവർ കഷ്ട്ിച്ച് രക്ഷപ്പെട്ടെങ്കിലും ഷുക്കൂർ അവിടെ വച്ചു തന്നെ കൊല്ലപ്പെടുകയായിരുന്നു. ബന്ദിയാക്കപ്പെട്ടവരെ രക്ഷിക്കാനോ തുടർന്ന് പ്രശ്നത്തിൽ ഇടപെടാനോ പൊലീസ് തയ്യാറായിരുന്നില്ല. ഈ സംഭവത്തിൽ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഷുക്കൂറിന്റെ ഉമ്മ ആത്തിക്കയുടെ പരാതി പ്രകാരമാണ് സിബിഐ. കേസ് ഏറ്റെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP