Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇരകൾക്കൊപ്പം നിൽക്കേണ്ട സർക്കാർ നിൽക്കുന്നത് വേട്ടക്കാർക്കൊപ്പം; പൊതുഖജനാവിലെ ഒരുകോടിയോളം ചെലവഴിച്ച് ക്രിമിനലുകളെ രക്ഷിക്കാൻ സിറ്റിങ്ങിന് ലക്ഷങ്ങൾ വാങ്ങുന്ന സുപ്രീംകോടതിയിലെ അഭിഭാഷകരും; ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധി എതിരായെങ്കിലും പോരാട്ടം തുടരും; ഷുഹൈബ് കൊലപാതകക്കേസിൽ സിബിഐ അന്വേഷണം തേടി മാതാപിതാക്കൾ സുപ്രീംകോടതിയിലേക്ക്

ഇരകൾക്കൊപ്പം നിൽക്കേണ്ട സർക്കാർ നിൽക്കുന്നത് വേട്ടക്കാർക്കൊപ്പം; പൊതുഖജനാവിലെ ഒരുകോടിയോളം ചെലവഴിച്ച് ക്രിമിനലുകളെ രക്ഷിക്കാൻ സിറ്റിങ്ങിന് ലക്ഷങ്ങൾ വാങ്ങുന്ന സുപ്രീംകോടതിയിലെ അഭിഭാഷകരും; ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധി എതിരായെങ്കിലും പോരാട്ടം തുടരും; ഷുഹൈബ് കൊലപാതകക്കേസിൽ സിബിഐ അന്വേഷണം തേടി മാതാപിതാക്കൾ സുപ്രീംകോടതിയിലേക്ക്

രഞ്ജിത്ത് ബാബു

കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതക കേസിൽ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി. ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിയിൽ അപ്പീൽ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നും ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി പറഞ്ഞു. നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ച് ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ആ വിധി ഡിവിഷൻ ബഞ്ച് റദ്ദ് ചെയ്യുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ നീതി ലഭ്യമായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

സിബിഐ. അന്വേഷണവുമായി ബന്ധപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ കേരള സർക്കാറാണ് പ്രതികൾക്ക് വേണ്ടി വാദിക്കുന്നത് എന്നത് വിരോധാഭാസമാണ്. ഇരകൾക്കൊപ്പം നിൽക്കേണ്ട സർക്കാർ പൊതു ഖജനാവിലെ ഒരു കോടിയോളം രൂപ ചിലവഴിച്ച് ക്രിമിനലുകളെ രക്ഷപ്പെടുത്തുന്നതിനു വേണ്ടി സുപ്രീം കോടതിയിലെ അഭിഭാഷകരെ ഹൈക്കോടതിയിൽ വാദിക്കുന്നതിന് വേണ്ടി ഹാജരാക്കുകയായിരുന്നു. നീതിയും ന്യായവും സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട ഒരു യുവാവിനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ കേസിൽ ക്രിമിനലുകളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ശ്രമിക്കുന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണെന്ന് സതീശൻ പാച്ചേനി പറയുന്നു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഷുഹൈബിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ടി കോൺഗ്രസ്സ് പ്രസ്ഥാനം എന്നും കൂടെയുണ്ടാകുമെന്നും പാച്ചേനി പറഞ്ഞു.

2018 ഫെബ്രുവരി 12ന് രാത്രി 10.45നാണ് മട്ടന്നൂരിനടുത്ത എടയന്നൂരിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. തെരൂരിലെ കടക്ക് സമീപത്ത് നിൽക്കുകയായിരുന്ന ഷുഹൈബിന് നേരെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഷുഹൈബിന്റെ സുഹൃത്ത് നൗഷാദിനും സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. പിടിയിലായ അസ്‌ക്കർ ഓടിച്ച ഫോർ രജിസ്ട്രേഷൻ കാറിൽ തെരൂറിലെ തട്ടുകടക്കു മുന്നിൽ പ്രതികൾ എത്തുകയായിരുന്നു. ആദ്യം ജിതിൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൂട്ടു പ്രതികൾ ഷുഹൈബിനേയും സുഹൃത്തുക്കളേയും തടഞ്ഞു വെക്കുകയുമാണ് ചെയ്തത്. പിന്നീട് ഷുഹൈബിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വെട്ടി പരിക്കേൽപ്പിച്ചു. നിലത്തു വീണ് ഷുഹൈബിനെ പ്രതികൾ ഇരുന്നും കുനിഞ്ഞും തുരുതുരാ വെട്ടുകയായിരുന്നു. 37 ലേറെ വെട്ടേറ്റ ഷുഹൈബിന്റെ മരണം ഉറപ്പിച്ച ഷേഷം പ്രതികൾ സ്ഥലം വിടുകയായിരുന്നു. ഷുഹൈബിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തടേയും കരുതലോടേയുമാണ് സിപിഐ.(എം). അനുകൂലികളായ പ്രതികൾ മാരകായുധങ്ങളുമായി അക്രമിച്ചതെന്ന് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP