Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിന്നോടു വാങ്ങിയ പാന്റ്‌സ് കട്ടിലിൽ വച്ചിട്ടുണ്ട്, ഞാൻ പോവുകയാണ്'; ശ്രദ്ധ എഴുതിയ കുറിപ്പ് സുഹൃത്തുക്കൾക്കു സ്‌നാപ് ചാറ്റിൽ 2022 ൽ മെസേജായി അയച്ചതെന്നു പിതാവ്; ആത്മഹത്യാ കുറിപ്പെന്ന നിലയിൽ ഉയർത്തിക്കാട്ടിയ തെളിവ് വ്യാജമെന്നു സഹോദരനും; ശ്രദ്ധയ്ക്ക് സംഭവിച്ചത് എന്ത്? അടിമുടി ദുരൂഹത

'നിന്നോടു വാങ്ങിയ പാന്റ്‌സ് കട്ടിലിൽ വച്ചിട്ടുണ്ട്, ഞാൻ പോവുകയാണ്'; ശ്രദ്ധ എഴുതിയ കുറിപ്പ് സുഹൃത്തുക്കൾക്കു സ്‌നാപ് ചാറ്റിൽ 2022 ൽ മെസേജായി അയച്ചതെന്നു പിതാവ്; ആത്മഹത്യാ കുറിപ്പെന്ന നിലയിൽ ഉയർത്തിക്കാട്ടിയ തെളിവ് വ്യാജമെന്നു സഹോദരനും; ശ്രദ്ധയ്ക്ക് സംഭവിച്ചത് എന്ത്? അടിമുടി ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ മാനേജ്മെന്റിന്റെ പീഡനം മൂലം ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസസമാണ് പുറത്തു വന്നത്. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു എന്നും ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും കുറിപ്പിൽ ഉണ്ടായിരുന്നില്ലെന്നും കോട്ടയം എസ്‌പി വെളിപ്പെടുത്തുകയയും ചെയ്തിരുന്നു. വിദ്യാർത്ഥിനിയുടെ ഹോസ്റ്റൽ മുറിയിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. 'ഞാൻ പോകുന്നു ' എന്ന് മാത്രമാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. എന്നാലിപ്പോൾ ഈ ആത്മഹത്യകുറിപ്പ് എട്ടുമാസം മുൻപുള്ളതെന്നാണ് ശ്രദ്ധയുടെ പിതാവ് പറയുന്നത്.

ശ്രദ്ധ സഹപാഠിക്കെഴുതിയ കുറിപ്പ് ഹോസ്റ്റൽ മുറിയിൽനിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തതായി പൊലീസ് പറഞ്ഞിരുന്നു. 'നിന്നോടു വാങ്ങിയ പാന്റ്സ് കട്ടിലിൽ വച്ചിട്ടുണ്ട്, ഞാൻ പോവുകയാണ്' എന്നു മാത്രമാണ് കുറിപ്പിലുണ്ടായിരുന്നതെന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് അറിയിച്ചത്. എന്നാൽ ശ്രദ്ധ എഴുതിയെന്നു പറയുന്ന കുറിപ്പ് സുഹൃത്തുക്കൾക്കു സ്നാപ് ചാറ്റിൽ 2022 ഒക്ടോബറിൽ മെസേജായി അയച്ചതാണെന്നും ഇപ്പോൾ സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നും പിതാവ് പി പി സതീശൻ ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും പിതാവ് പറഞ്ഞു.

കൂടാതെ ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് കുടുംബം രംഗത്തുവന്നിരുന്നു. കോളേജ് മാനേജ്മെന്റിനെ സഹായിക്കാനും അപകീർത്തിപ്പെടുത്താനുമാണ് പൊലീസ് ശ്രമിക്കുന്നതെന്നും ശ്രദ്ധയുടെ അച്ഛൻ പറഞ്ഞു. കോട്ടയം എസ്‌പി ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പെന്ന നിലയിൽ ഉയർത്തിക്കാട്ടിയ തെളിവ് വ്യാജമാണെന്ന് ശ്രദ്ധയുടെ സഹോദരൻ ആരോപിച്ചു. മുൻപ് സമൂഹമാധ്യമത്തിൽ സുഹൃത്തുക്കളോട് പങ്കുവെച്ച സന്ദേശം സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നാണ് കുടുംബം പറയുന്നത്. ശ്രദ്ധയുടേത് ആത്മഹത്യ എന്ന് വരുത്തി തീർക്കാനുള്ള പൊലീസ് നീക്കം അംഗീകരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി.

ശ്രദ്ധയുടെ മരണത്തെ തുടർന്ന് കോളേജിലുണ്ടായ സമരം അവസാനിപ്പിക്കുന്നതിനടക്കം വിളിച്ച യോഗങ്ങളിൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാത്ത സർക്കാർ നടപടിയെയും കുടുംബം എതിർത്തു. കേസുമായി ബന്ധപ്പെട്ട് കുടുംബത്തെ വിളിക്കാനോ സംസാരിക്കാനോ പൊലീസ് തയാറാകുന്നില്ലെന്ന് അച്ഛനും സഹോദരനുമടക്കം ബന്ധുക്കൾ കുറ്റപ്പെടുത്തി. ഇതുവരെ കേട്ടു കേൾവി ഇല്ലാതിരുന്ന ആത്മഹത്യക്കുറിപ്പിനെ പറ്റി ഇപ്പോൾ പൊലീസ് പറയുന്നതിൽ ദുരൂഹത ഉണ്ടെന്ന സംശയമാണ് ക്യാമ്പസിലെ വിദ്യാർത്ഥികളും പങ്കുവയ്ക്കുന്നത്.

അതേസമയം, ശ്രദ്ധ സതീഷിന്റെ മരണവും തുടർസംഭവങ്ങളുടെയും അടിസ്ഥാനത്തിൽ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് അമൽ ജ്യോതി കോളേജ് അധിക്യതർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോളേജിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നുവെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. അതേസമയം കോളജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ചീഫ് വിപ്പിനെയും ഡിവൈഎസ്‌പിയേയും തടഞ്ഞ് വെച്ചതിനാണ് കേസ്.

കണ്ടാലറിയുവുന്ന അമ്പതോളം വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥികൾക്കെതിരെ നടപടി ഉണ്ടാവില്ലെന്ന കോട്ടയം എസ്‌പി ഇന്നലെ പറഞ്ഞിരുന്നു.വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP