Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വായിച്ചുതീർത്തത് ദി ഗ്രേറ്റ് റെയിൽവേ ബസാർ; ബൈ ട്രെയിൻ ത്രൂ ഏഷ്യയും ; ബാക്കി സമയത്തെ വിനോദം ചെസ്സുകളി; സെല്ലിൽ സഹതടവുകാരായി ഉള്ളത് മോഷണക്കേസിലെ രണ്ട് പ്രതികളും; അക്രമണ സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷയും; ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബിന്റെ ജയിൽ ജീവിതം ഇങ്ങനെ

വായിച്ചുതീർത്തത് ദി ഗ്രേറ്റ് റെയിൽവേ ബസാർ; ബൈ ട്രെയിൻ ത്രൂ ഏഷ്യയും ; ബാക്കി സമയത്തെ വിനോദം ചെസ്സുകളി; സെല്ലിൽ സഹതടവുകാരായി ഉള്ളത് മോഷണക്കേസിലെ രണ്ട് പ്രതികളും; അക്രമണ സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷയും; ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബിന്റെ ജയിൽ ജീവിതം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച ശ്രദ്ധ വാൽക്കർ കൊലക്കേസിലെ പ്രതി അഫ്താബ് അമീൻ പൂണെവാലയെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത് അതീവ സുരക്ഷയിൽ.ഡൽഹിയിലെ ഫൊറൻസിക് സയൻസ് ലാബോറട്ടറിക്ക് പുറത്തുവെച്ച് പ്രതിക്ക് നേരേ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ജയിൽ വളപ്പിലും സുരക്ഷ വർധിപ്പിച്ചത്. ഇതിനായി അഫ്താബിന്റെ സെല്ലിന് പുറത്ത് കൂടുതൽ സുരക്ഷാജീവനക്കാരെ നിയോഗിച്ചു.

ജയിൽ അധികൃതരെ ഉദ്ധരിച്ച് അഫ്താബിന്റെ ജയിൽ ജീവിതത്തെപ്പറ്റി വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.ജയിൽ അധികൃതരോട് ആവശ്യപ്പെട്ടത് ഇംഗ്ലീഷ് നോവലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ശ്രദ്ധ കൊലക്കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് തനിക്ക് വായിക്കാനായി ഒരു ഇംഗ്ലീഷ് നോവൽ നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടത്.

ഇതനുസരിച്ച് അമേരിക്കൻ നോവലിസ്റ്റായ പോൾ തെറോവിന്റെ 'ദി ഗ്രേറ്റ് റെയിൽവേ ബസാർ; ബൈ ട്രെയിൻ ത്രൂ ഏഷ്യ' എന്ന പുസ്തകമാണ് അഫ്താബിന് നൽകിയതെന്നും ജയിൽ അധികൃതരെ ഉദ്ധരിച്ച് തിഹാർ ജയിലിലെ സെല്ലിൽ മോഷണക്കേസിലെ രണ്ട് പ്രതികൾക്കൊപ്പമാണ് അഫ്താബിനെ പാർപ്പിച്ചിരിക്കുന്നത്.

ജയിലിൽ മിക്കസമയത്തും ചെസ്സ് കളിച്ചാണ് അഫ്താബ് സമയം ചിലവഴിക്കുന്നത്. ചെസ്സ് ബോർഡിൽ ഏറെനേരം ചിലഴിക്കുന്ന അഫ്താബിനെ നിരീക്ഷിക്കാൻ സഹതടവുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.അതിനിടെ, അഫ്താബിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ കെട്ടിടത്തിന് പുറത്തെ സുരക്ഷാസംവിധാനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP