Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാമുകിക്ക് പുതിയ ആൾ വന്നു എന്ന് തോന്നിയപ്പോഴുള്ള പ്രതികാരം; പ്രണയം നിരസിച്ച യുവതിയോടുണ്ടായ വെറുപ്പ്; അടുപ്പം അകൽച്ചയായി മാറിയപ്പോൾ പൊലീസുകാരിക്കും രക്ഷയില്ല; എല്ലായിടത്തും വില്ലൻ പെട്രോളും കൊടുവാളും! പ്രണയം അവസാനിപ്പിക്കുകയും നിരസിക്കുകയും ചെയ്തപ്പോൾ കുത്തി വീഴ്‌ത്തി ചുട്ടുകൊന്നുവെന്ന് കേരളം കേട്ടത് മൂന്ന് യുവതികളുടെ കഥ; പെട്രോൾ കൊണ്ടുള്ള പകപോക്കൽ കേരളത്തിലെ പുതിയ ട്രെൻഡോ

കാമുകിക്ക് പുതിയ ആൾ വന്നു എന്ന് തോന്നിയപ്പോഴുള്ള പ്രതികാരം; പ്രണയം നിരസിച്ച യുവതിയോടുണ്ടായ വെറുപ്പ്; അടുപ്പം അകൽച്ചയായി മാറിയപ്പോൾ പൊലീസുകാരിക്കും രക്ഷയില്ല; എല്ലായിടത്തും വില്ലൻ പെട്രോളും കൊടുവാളും! പ്രണയം അവസാനിപ്പിക്കുകയും നിരസിക്കുകയും ചെയ്തപ്പോൾ കുത്തി വീഴ്‌ത്തി ചുട്ടുകൊന്നുവെന്ന് കേരളം കേട്ടത് മൂന്ന് യുവതികളുടെ കഥ; പെട്രോൾ കൊണ്ടുള്ള പകപോക്കൽ കേരളത്തിലെ പുതിയ ട്രെൻഡോ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രണയം അവസാനിപ്പിച്ചാൽ കുത്തിക്കൊല്ലും എന്നിട്ട് പെട്രോൾ ഒഴിച്ച് കത്തിക്കും. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയം തോന്നിയാൽ വീട്ടിൽ കയറി കുത്തിപരിക്കേൽപ്പിച്ചിട്ട് പെട്രോൾ ഒഴിച്ച് കത്തിക്കും. ഇപ്പോഴിതാ അടുപ്പം അകൽച്ചയായപ്പോൾ മൂന്ന് കുട്ടികളുടെ അമ്മയായ ഒരു പൊലീസുകാരിയെ വാഹനം ഇടിച്ച് വീഴ്‌ത്തി കൊടുവാൾ കൊണ്ട് വെട്ടി വീഴ്‌ത്തി പിന്നെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലുക. ആദ്യ രണ്ട് സംഭവങ്ങൾ കോളേജ് വിദ്യാർത്ഥികൾ പക്വതയും വിവരവും ഇല്ലാതെ ചെയ്തത്. മൂന്നാമത്തേത് ഒരു പൊലീസുകാരിയെ ഒരു പൊലീസുകാരൻ തന്നെ ദാരുണമായി കൊന്ന് കത്തിച്ച സംഭവവും. കേരള സമൂഹത്തിന് അടുത്ത കാലത്തായി കേൾക്കുന്ന വാർത്തകൾ ഒരു ഹൊറർ മൂഡുള്ള വയലൻസ് സിനിമ പോലെ കണ്ട് നിൽക്കാനാണ് വിധി.

പ്രണയം അടുപ്പം എന്നിവ സംശയം അവഗണന അകൽച്ച എന്നിവയ്ക്ക് വഴിമാറുമ്പോൾ കൊലപാതകത്തിലേക്ക് എത്തിക്കുന്നു എന്ന ഈ പേടിപ്പിക്കുന്ന സ്ഥിതി വിശേഷം കേരളത്തെ ചിന്തിപ്പിക്കുകയാണ്. സ്ത്രീ സുരക്ഷയ്ക്ക് മുന്തിയ പരിഗണന എന്ന പറഞ്ഞ് അധികാരത്തിലേറിയ ഒരു സർക്കാർ സംസ്ഥാനം ഭരിക്കുമ്പോൾ ാണ് ഈ സംഭവങ്ങൾ എല്ലാം. മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോൾ വകുപ്പിലെ ഒരു പൊലീസുകാരി മറ്റൊരു പൊലീസുകാരന്റെ കൈകൊണ്ട് ഇല്ലാതാവുക എന്ന സ്ഥിതി വിശേഷം ഉണ്ടാകുമ്പോൾ എങ്ങനെയാണ് വീട്ടിലെ സ്ത്രീകൾ സമാധാനത്തോടെ ഇരിക്കുക. ഒരു പുരുഷനുമായി പ്രണയം അവസാനിപ്പിച്ചാൽ അല്ലെങ്കിൽ മറ്റൊരാളുമായി സംസാരിച്ചാൽ സംശത്തോടെ കണ്ട് കൊന്ന് തള്ളുന്ന രക്തദാഹികൾ അധികാര വർഗത്തിലും ക്രമസമാധാനം പാലിക്കേണ്ടവരുടെ ഇടയിലും ഒളിച്ചിരിക്കുമ്പോൾ അത് ഭരണകർത്താക്കളുടെ വീഴ്ച എന്ന പറയാതെ വയ്യ.

സ്ത്രീകളെ കുത്തി വീഴ്‌ത്തി പെട്രോൾ ഒഴിച്ച് കത്തിക്കുന്ന ഞെട്ടിക്കുന്ന മൂന്ന് സംഭവങ്ങൾക്കാണ് കേരളം കഴിഞ്ഞ കുറച്ച് മാസങ്ങളായി സാക്ഷിയായത്. തൃശ്ശൂരിൽ നീതു എന്ന 22കാരിയെ നിധീഷ് എന്ന സ്വന്തം കാമുകൻ ഇല്ലായ്മ ചെയ്തത് മറ്റൊരാളുമായി ബന്ധം ഉണ്ട് എന്ന സംശയത്തിലാണ്. കൊല്ലുക എന്ന ഉദ്ദേശത്തോടെ ചെയ്ത കൃത്യം.കാമുകൻ കുത്തിവീഴ്‌ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ ബി.ടെക് വിദ്യാർത്ഥിനി നീതുവിന്റെ (22) ശരീരത്തിൽ ചെറുതും വലുതുമായ 12 കുത്തുകളേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. കൊല്ലുകയെന്ന ഉദ്ദേശത്തോടെ തന്നെ കുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇത്.

കഴുത്തിന് പിറകിലായി ഏറ്റ ആഴത്തിലുള്ള നാല് കുത്തുകളാണ് മരണത്തിന് കാരണമായത്. ഇതോടെ ശബ്ദം തടസപ്പെടുകയും ചലനശേഷിയെ ബാധിച്ചു. കൈകളിലും, വയറ്റിൽ പൊക്കിളിനോട് ചേർന്നും കുത്തുകളുണ്ട്. ശരീരത്തിൽ 65 ശതമാനം പൊള്ളലേറ്റിരുന്നു. തടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് കൈകളിലും മുറിവേറ്റിരുന്നു നീതുവിന്.മൊബൈൽ ഫോണിൽ വീണ്ടും തർക്കത്തിന് കാരണമായ ആളുടെ സന്ദേശങ്ങളും, തുടരെയുള്ള വിളികളും കണ്ടത് വീണ്ടും പ്രകോപനത്തിന് കാരണമായി. ഇതോടെ മാനസികമായി തകർന്ന് കൊല നടത്തുകയായിരുന്നുവെന്നാണ് നിധീഷ് നൽകിയ മൊഴി.

തിരുവല്ലയിലെ സംഭവമാണ് രണ്ടാമത്തേത്. പ്രണയം നിരസിച്ചതിനെ തുടർന്നുള്ള പ്രതികാരം പട്ടാപ്പകൽ തിരക്കുള്ള റോഡിൽ വെച്ച് കുത്തി വീഴ്‌ത്തിയ ശേഷം കൊലപാതകം നടത്തുന്ന രീതി. അതും പെട്രോൾ ഒഴിച്ച് തന്നെ.രാവിലെ ഒമ്പത് മണിയോടു കൂടി തിരുവല്ല ചിലങ്ക ജങ്ഷനിലാണ് സംഭവം. സംഭവത്തിൽ തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു(18)വിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റസമ്മതവും നടത്തി.പ്ലസ്സ്ടുമുതൽ പ്രേമത്തിലായിരുന്നെന്നും പുതിയ കാമുകനുണ്ടെന്ന് അറിയിച്ചതിനാലാണ് ക്രൂരകൃത്യത്തിന് മുതിർന്നതെന്നും തിരുവല്ല പൊലീസ് കസ്റ്റഡിയിലുള്ള കോയിപ്പുറം കുമ്പനാട് കടപ്രാ കാരിലിൽ അജിൻ റെജി മാത്യു പൊലീസിനോട് സമ്മതിച്ചു. തിരുവല്ല ചുമത്ര സ്വദേശിനിയായ 19 കാരിയെ രാവിലെ തിരുവല്ല ചിലങ്ക ജംഗ്ഷനിൽ വച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയത്തിയതിനെത്തുടർന്ന് നാട്ടുകാരാണ് ഇയാളെ പിടികൂടി തടഞ്ഞുവച്ച് തിരുവല്ല പൊലീസിന് കൈമാറിയത്.

കൃത്യത്തിന് ശേഷം രക്ഷപെടുന്നതിനുള്ള അജിന്റെ നീക്കം നാട്ടുകാരുടെ സമയോജിതമായ ഇടപെടൽ കൊണ്ട് വിഫലമാവുകയായിരുന്നു. ബലപ്രയോഗത്തിലൂടെ രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഓടിക്കൂടിയവർ ഷർട്ടുകൊണ്ട് കൈകൾ പിന്നിലേയ്ക്കാക്കി ബന്ധിയിക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലുകൾക്കും തെളിവെടുപ്പിനും ശേഷം അജിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അയിരൂർ സ്വദേശിനിയായ പെൺകുട്ടിയാണ് ആക്രമത്തിനിരയായത്. രാവിലെ ബൈക്കിൽ രണ്ടു കുപ്പി പെട്രോളുമായി പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിനു സമീപത്തെ ബസ് സ്റ്റോപ്പിൽ തടഞ്ഞ് നിർത്തിയാണ് അക്രമം നടത്തിയത്.

ഇന്ന് നടന്ന സംഭവം തന്നെയാണ് കൂട്ടത്തിൽ ഏറ്റവും ഞെട്ടിക്കുന്നത്. പൊലീസുകാരൻ പൊലീസുകാരിയെ കൊലപ്പെടുത്തി. ഗുണ്ടകളെ വെല്ലുന്ന രീതിയിൽ കാർ ഇടിച്ച് വീഴ്തതി. കൊടുവാൾ കൊണ്ട് വെട്ടി. പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലുന്നു.തൃശ്ശൂർ കെഎപി ബറ്റാലിയനിൽ പരിശീലനം നടത്തിയ വേളയിലാണ് ഇവർ തമ്മിൽ അടുപ്പത്തിലാകുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. സൗമ്യയുടെ ബാച്ചിന്റെ പരിശീനല ചുമതല അജാസിനായിരുന്നു. പരിശീലന ശേഷം വർഷങ്ങളോളം ഇരുവരും ഈ ബന്ധം തുടരുകയായിരുന്നു. എന്നാൽ, യുവതിയുടെ വീട്ടുകാർക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഇവരുടെ ചില സഹപ്രവർത്തകർക്ക് അടുപ്പം അറിയാമായിരുന്നു. ഈ ബന്ധത്തിലുണ്ടായ ഉലച്ചിലാണ് ബന്ധത്തിലുണ്ടായ ഉലച്ചിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് അറിയുന്നത്. സൗമ്യ ഇപ്പോൾ വള്ളികുന്നം സ്റ്റേഷനിലെ സിപിഒ ആയിട്ടാണ് ജോലി ചെയ്യുന്നത്.

യുവതിയെ കൊലപ്പെടുത്താൻ ആസൂത്രിതമായാണ് അജാസ് മാവേലിക്കരയിൽ എത്തിയതെന്ന സൂചനയുണ്ട്. എറണാകുളം വാഴക്കാല സ്വദേശിയായ അജാസ് ഈമാസം ഒമ്പത് മുതൽ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരിക്കയായിരുന്നു. അവിവാഹിതനാണ് സൗമ്യയെ കൊലപ്പെടുത്തിയ അജാസ്. മൂന്നു കുട്ടികളുടെ അമ്മയാണ് സൗമ്യ. കുടുംബത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന യുവതി എന്നാണ് നാട്ടുകാർ ഇവരെ കുറിച്ച് പറയാറ്. കുടുംബത്തിൽ എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിവില്ല. അതുകൊണ്ട് തന്നെ കൊലപാതകത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല.

വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സഹപ്രവർത്തകരും സഹപ്രവർത്തകയ്ക്കുണ്ടായ നടുക്കുന്ന ദുരന്തത്തിന്റെ ആഘാതത്തിലാണ്. സ്റ്റുഡന്റ്സ് പൊലീസ് പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിലും സൗമ്യയായിരുന്നു മുൻപന്തിയിൽ. സമീപത്തെ കെകെഎം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ്സ് പൊലീസിന്റെ ഡ്രിൽ ഇൻസ്ട്രക്ടറുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ സൗമ്യ രാവിലെ പങ്കെടുത്തിരുന്നു. കുട്ടികളെ പരിശീലിപ്പിച്ച ശേഷമാണ് സൗമ്യ വീട്ടിൽ എത്തിയത്. ഇവിടെ എത്തി വസ്ത്രം മാറി വീണ്ടും സ്‌കൂട്ടറെടുത്ത് പുറത്തിറങ്ങുന്നതിനിടെയാണ് അജാസ് എത്തുന്നത്. അജാസിന്റെ സൗന്നിധ്യത്തോടെ തന്നെ സൗമ്യ അപകട മണത്തിരുന്നു എന്നാണ് അറിയുന്നത്. ആക്രമിക്കപ്പടും മുമ്പ് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP