Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാവിലെ ഏഴു മണിക്ക് ഇടവക്കോട് ചെമ്പക സ്‌കൂളിലേക്ക് വീട്ടിലേക്ക് പോയ ഫ്രഞ്ച് ടീച്ചർ; മെയ് ആറിന് മറൈൻ എഞ്ചിനീയറുമായുള്ള വിവാഹം നിശ്ചയിച്ച ആര്യ പോയത് മരണത്തിലേക്കും; ഈ 'ബ്ലാക്ക് മാജിക്ക്' ഞെട്ടിക്കുന്നത്; 'പുനർജ്ജനി' ക്ക് പിന്നിൽ ആര്?

രാവിലെ ഏഴു മണിക്ക് ഇടവക്കോട് ചെമ്പക സ്‌കൂളിലേക്ക് വീട്ടിലേക്ക് പോയ ഫ്രഞ്ച് ടീച്ചർ; മെയ് ആറിന് മറൈൻ എഞ്ചിനീയറുമായുള്ള വിവാഹം നിശ്ചയിച്ച ആര്യ പോയത് മരണത്തിലേക്കും; ഈ 'ബ്ലാക്ക് മാജിക്ക്' ഞെട്ടിക്കുന്നത്; 'പുനർജ്ജനി' ക്ക് പിന്നിൽ ആര്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപികയും സുഹൃത്തുക്കളായ ദമ്പതിമാരും അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി സൂര്യ കൃഷ്ണമൂർത്തി എത്തുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മരിച്ച ദമ്പതിമാർ ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണുപോയി എന്ന് സംശയിക്കുന്നതായി സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. കോട്ടയം സ്വദേശികളായ നവീൻ, ദേവി, തിരുവനന്തപുരം സ്വദേശിയായ ആര്യ എന്നിവരാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ദേവിയുടെ ബന്ധുവാണ് സൂര്യ കൃഷ്ണമൂർത്തി. പുനർജ്ജനി എന്ന ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു ഇവർ. മരണാനന്തര ജീവിതത്തിലായിരുന്നു വിശ്വാസം.

തിരുവനന്തപുരം പേരൂർക്കട-വട്ടിയൂർക്കാവ് റോഡിലെ മേലത്തു മേലെയാണ് ആര്യ ബി നായരുടെ വീട്. മെയ്‌ ആറിന് മറൈൻ എഞ്ചിനിയറുമായി വിവാഹം നിശ്ചയിച്ചിരുന്നതാണ്. ഇതിനിടെയാണ് ഇടവക്കോട്ടെ ചെമ്പക സ്‌കൂളിൽ പോയ ആര്യയെ കാണാതായത്. രാവിലെ ഏഴു മണിക്ക് സ്‌കൂളിലേക്ക് പോയ അദ്ധ്യാപിക രാത്രിയും തിരിച്ചു വന്നില്ല. ഇതോടെ അച്ഛൻ പരാതിയുമായി വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെത്തി. പിന്നാലെ ആര്യയുടെ സുഹൃത്തുക്കളായ നവീനും ദേവിയും കാണാതായ കാര്യം അറിഞ്ഞു. അരുണാചലിലേക്ക് വിമാനത്തിൽ പോയെന്ന സൂചന പൊലീസിന് കിട്ടി. ഇതിനിടെയാണ് മരണ വാർത്ത എത്തിയത്.

'മരിച്ച രണ്ട് പേരും ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണുപോയി എന്നുള്ളതാണ്. മരിച്ച മൂന്നുപേരും മികച്ച വിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ്. മരിച്ച ഒരു കുട്ടിയുടെ കല്യാണം അടുത്ത മാസം നടക്കേണ്ടതാണ്. ഇത്രയും എജ്യൂക്കേറ്റഡ് ആയ മനുഷ്യർ ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണു എന്നുള്ളത് വളരെ സീരിയസായി കാണേണ്ട വിഷയമാണ്. ഇനിയൊരാൾക്ക് കൂടി ഇങ്ങനെയൊരു അനുഭവം വരാതിരിക്കാനുള്ള ബോധവത്കരണം ഈ സംഭവത്തിലൂടെ ഉണ്ടാകണമെന്നാണ് എനിക്ക് തോന്നുന്നത്.'' സൂര്യ കൃഷ്ണമൂർത്തി വിശദീകരിച്ചത് ഇങ്ങനെയാണ്.

ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതിൽ നിന്നാണ് അരുണാചൽ പ്രദേശ് പൊലീസ് മരിച്ചവരെ സ്ഥിരീകരിച്ചത്. ഒരു കടവുമില്ല, ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ഞങ്ങൾ എവിടെയാണോ അങ്ങോട്ട് പോകുന്നു എന്നെഴുതി മൂവരും കുറിപ്പിൽ ഒപ്പിട്ടിരുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതായി സൂചനയുണ്ട്. ദമ്പതിമാരുടെ വിവാഹസർട്ടിഫിക്കറ്റ് അടക്കമുള്ളവ മുറിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ശരീരത്തിലെ രക്തം വാർന്നായിരുന്നു മരണം. മന്ത്രവാദ സ്വാധീനം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

ആര്യയെ കാണാനില്ലെന്ന സംഭവത്തിൽ കേസെടുത്ത വട്ടിയൂർക്കാവ് പൊലീസിന്റെ അന്വേഷണത്തിലാണ് ആര്യയുടെ സുഹൃത്തായ ദേവിയെയും ഭർത്താവിനെയും കാണാനില്ലെന്ന വിവരം ലഭിച്ചത്. വിമാന മാർഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അതിനാൽ ബന്ധുക്കൾക്കൊന്നും സംശയമുണ്ടായിരുന്നില്ല. എന്നാൽ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ദേവിയും നവീനും ഒപ്പം പോയതാണെന്ന് മനസിലായത്.

മാർച്ച് 17 നാണ് നവീനും ഭാര്യയും മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത്. മാർച്ച് 28 നാണ് ഇവർ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ ആയുർവേദ പഠന കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. 13 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പിന്നീട് തിരുവനന്തപുരത്ത് ആയുർവേദ റിസോർട്ടിൽ ഉൾപ്പെടെ ജോലി ചെയ്തു. ഇരുവർക്കും കുട്ടികളില്ല. കുട്ടികൾ വേണ്ടെന്ന് ഇവർ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു വർഷമായി മീനടത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇവരുടെ താമസം. മൂന്ന് നാല് ദിവസം കഴിഞ്ഞേ വരൂ എന്നാണ് അവസാനം വിളിക്കുമ്പോൾ ഇവർ പിതാവിനോട് പറഞ്ഞത്. ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓൺലൈൻ ട്രേഡിംഗിലേക്കും ദേവി ജർമ്മൻ ഭാഷ അദ്ധ്യാപനത്തിലേക്കും തിരിയുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ആര്യ ഫ്രഞ്ച് ഭാഷയാണ് പഠിപ്പിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP