Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംശയത്തെ തുടർന്ന് മാനസിക രോഗിയായ ഭർത്താവ്; വഴക്ക് കൈവിട്ടപ്പോൾ ഭാര്യയെ വെട്ടിക്കൊന്നതുകൊടുവാളിന്; വിഷം കഴിച്ച ശേഷം ക്രൂരത മക്കളെ അറിയിച്ചത് വീട് അകത്തു നിന്നും പൂട്ടിയ ശേഷം; ബഹളം കേട്ട് ഓടിയെത്തിയ പൊലീസ് കതക് ചവിട്ടി തുറന്ന് കയറിയപ്പോൾ കണ്ടത് മൽപ്പിടുത്തത്തിന്റെ സൂചനകൾ നൽകി വീട്ടുസാധനമെല്ലാം ചിതറിക്കിടക്കുന്നതും; ശോഭയെ കൊന്നത് അമ്പത്തിയാറുകാരനായ ഭർത്താവ് രാഘവന്റെ സംശയ രോഗം; 54കാരിയുടെ മരണത്തിൽ നടുങ്ങി കോഴിക്കോട്ടെ ചെലവൂർ

സംശയത്തെ തുടർന്ന് മാനസിക രോഗിയായ ഭർത്താവ്; വഴക്ക് കൈവിട്ടപ്പോൾ ഭാര്യയെ വെട്ടിക്കൊന്നതുകൊടുവാളിന്; വിഷം കഴിച്ച ശേഷം ക്രൂരത മക്കളെ അറിയിച്ചത് വീട് അകത്തു നിന്നും പൂട്ടിയ ശേഷം; ബഹളം കേട്ട് ഓടിയെത്തിയ പൊലീസ് കതക് ചവിട്ടി തുറന്ന് കയറിയപ്പോൾ കണ്ടത് മൽപ്പിടുത്തത്തിന്റെ സൂചനകൾ നൽകി വീട്ടുസാധനമെല്ലാം ചിതറിക്കിടക്കുന്നതും; ശോഭയെ കൊന്നത് അമ്പത്തിയാറുകാരനായ ഭർത്താവ് രാഘവന്റെ സംശയ രോഗം; 54കാരിയുടെ മരണത്തിൽ നടുങ്ങി കോഴിക്കോട്ടെ ചെലവൂർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : സംശയത്തെത്തുടർന്ന് ചെലവൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെലവൂർ കുണ്ടുംപുറത്ത് റോസ് ഡെയിൽ വീട്ടിൽ ശോഭ(54) ആണ് ഭർത്താവും ബി എസ് എൻ എൽ റിട്ടയേർഡ് സൂപ്രണ്ടുമായ രാഘവൻ (56)ന്റെ വെട്ടേറ്റ് മരിച്ചത്.

ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കഴുത്തിന്റെ പിൻ ഭാഗത്താണ് വെട്ടേറ്റത്. മുഖത്തിന്റെ ഒരു ഭാഗം പൊളിഞ്ഞ നിലയിലാണ് ശോഭയുടെ മൃതദേഹം. രണ്ടു നിലയുള്ള വീട്ടിലെ താഴത്തെ മുറിയിലാണ് കൊലപാതകം നടന്നത്.വീട്ടിലെ ബഹളം കേട്ട് സംശയം തോന്നിയ അയൽവാസികൾ ഓടിയെത്തിയപ്പോൾ വീട് ഉള്ളിൽ നിന്നും പൂട്ടിയിട്ട നിലയിലായിരുന്നു.

തുടർന്ന് ചേവായൂർ പൊലീസ് എത്തി വീട് തുറന്നു നോക്കിയപ്പോൾ ശോഭയുടെ മൃതദേഹം രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. കൂടാതെ, താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് രാഘവൻ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതേത്തുടർന്ന് അദ്ദേഹത്തെ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി. സംശയത്തെത്തുടർന്ന് മാനസിക രോഗിയായ രാഘവൻ ശോഭയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും ഇതേത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലെത്തിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. വീട്ടുസാധനങ്ങളെല്ലാം ചിതറിക്കിടക്കുന്നതിനാൽ മൽപ്പിടുത്തം നടന്നതായും സംശയിക്കുന്നുണ്ട്.

ശോഭയെ കൊടുവാളുകൊണ്ടാണ് വെട്ടിക്കൊന്നത്. രാഘവനെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊടുവാളുകൊണ്ട് ശോഭയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രാഘവൻ മക്കളെ ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു. നിലവിളി ശബ്‌കേട്ട് അയൽക്കാർ ഓടിയെത്തിയെപ്പോഴേക്കും ശോഭ മരണപ്പെട്ടിരുന്നു. തുടർന്ന് ചേവായൂർ പൊലീസെത്തി രാഘവനെ കസ്റ്റഡിയിലെടുത്തു. വിഷം കഴിച്ചിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്.

രാവിലെ ശോഭയുടെ നിലവിളി കേട്ട് നാട്ടുകാരെത്തിയെങ്കിലും മുറി അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായതിനാൽ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തി കതക് തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴേയ്ക്കും ശോഭ മരിച്ചിരുന്നു. തൊട്ടടുത്ത മുറിയിൽ അബോധാവസ്ഥയിലാസിരുന്ന രാഘവനെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റി.

ഇയ്യാളുടെ നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. രൂപകല, രൂപേഷ് എന്നിവരാണ് മക്കൾ. രഞ്ജിത്ത് ആണ് മരുമകൻ. ചേവായൂർ എസ്ഐ യുടെ നേതൃത്വത്തിലുള്ള പൊലീസും ഫിംഗർ പ്രിന്റ് വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP