Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

ഇഡിക്ക് ഹൈക്കോടയിൽ സംഭവിച്ചത് വമ്പൻ വീഴ്ച; പഴുതുകൾ അടച്ച് കസ്റ്റംസ് എത്തിയത് ശിവശങ്കറിന്റെ കൈയിൽ വിലങ്ങ് അണിയാൻ; കുഴഞ്ഞു വീണ് പി ആർ എസിൽ കിടന്ന ഉന്നതനെ കസ്റ്റംസ് ആഗ്രഹിച്ചത് ശ്രീചിത്രയിൽ ചികിൽസിക്കാൻ; നോ പറഞ്ഞ ഗവേഷണ ആശുപത്രിക്ക് പിന്നിൽ കളിച്ചതും ഇടതു രാഷ്ട്രീയമോ? ഡോവൽ കട്ടക്കലിപ്പിൽ; അന്വേഷണം തുടങ്ങി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ

ഇഡിക്ക് ഹൈക്കോടയിൽ സംഭവിച്ചത് വമ്പൻ വീഴ്ച; പഴുതുകൾ അടച്ച് കസ്റ്റംസ് എത്തിയത് ശിവശങ്കറിന്റെ കൈയിൽ വിലങ്ങ് അണിയാൻ; കുഴഞ്ഞു വീണ് പി ആർ എസിൽ കിടന്ന ഉന്നതനെ കസ്റ്റംസ് ആഗ്രഹിച്ചത് ശ്രീചിത്രയിൽ ചികിൽസിക്കാൻ; നോ പറഞ്ഞ ഗവേഷണ ആശുപത്രിക്ക് പിന്നിൽ കളിച്ചതും ഇടതു രാഷ്ട്രീയമോ? ഡോവൽ കട്ടക്കലിപ്പിൽ; അന്വേഷണം തുടങ്ങി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശിവശങ്കറിന്റെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിൽ കേസ് അന്വേഷണം നിരീക്ഷിക്കുന്ന ഡൽഹിയിലെ ഉന്നതർക്ക് കടുത്ത നിരാശ. കേന്ദ്ര സർക്കാരിന് കീഴിലുള്ള തിരുവനന്തപുരത്തെ ശ്രീചിത്രാ മെഡിക്കൽ സെന്റർ പോലും അന്വേഷണത്തിൽ അട്ടിമറിക്ക് കൂട്ടുനിന്നുവെന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ ശ്രീചിത്രയുടെ കോവിഡ് കാലത്തെ ചികിൽസാ വിശദാംശങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്.

കോവിഡുകാലത്തും ശ്രിചിത്രയിൽ ചികിൽസ നടക്കുന്നുണ്ട്. കരമന പി ആർ എസ് ആശുപത്രിയിൽ നിന്ന് ശ്രീചിത്രയിലേക്ക് ശിവശങ്കറിനെ മാറ്റാനായിരുന്നു കസ്റ്റംസ് പദ്ധതി. ഇതിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നതിനിടെ കോവിഡ് പ്രതിസന്ധിയായതു കൊണ്ട് ശിവശങ്കറിനെ ശ്രീചിത്രയിലേക്ക് കൊണ്ടു വരേണ്ടതില്ലെന്ന് അറിയിപ്പ് കിട്ടി. ഇതോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള സാഹചര്യവും സാധ്യതയും എത്തിയത്. ഇത് പരമാവധി ഉപയോഗിച്ച് മെഡിക്കൽ കോളേജിൽ ശിവശങ്കർ എത്തി. ശ്രീചിത്രയിലെ മാനേജ്‌മെന്റിന് ഇടത് രാഷ്ട്രീയവുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് ഉന്നത ഇടപെടലുകളാണോ ശ്രീചിത്രയെ സ്വാധീനിച്ചതെന്നും സംശയമുണ്ട്.

അതിനിടെ ശിവശങ്കറുമായി ബന്ധപ്പെട്ട ഇഡി കേസിൽ ഉണ്ടായ തിരിച്ചടി ഇനിയുണ്ടാകരുതെന്നു കസ്റ്റംസിനു കേന്ദ്രത്തിന്റെ കർശന നിർദ്ദേശം. ചോദ്യംചെയ്യലിനു ഹാജരാകാമെന്നു പറഞ്ഞ ശേഷം ഹാജരാകാതെ ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടുകയായിരുന്നു. കോടതി മറുപടി ആരാഞ്ഞപ്പോൾ ഇഡി സാവകാശം ചോദിച്ചു. ഇതോടെയാണ് കോടതി 23 വരെ അറസ്റ്റ് തടഞ്ഞത്. ഡോളർ കടത്തു കേസിൽ ഇത്തരം പഴുതുകൾ ഉണ്ടാകാതിരിക്കാനാണ് കസ്റ്റംസ് കരുതലോടെ നീങ്ങിയത്. എന്നാൽ തളർന്ന് വീണ ശിവശങ്കര ബുദ്ധി അതും പൊളിച്ചു. ഇതിൽ ഡൽഹിയിലെ ഉന്നതർ പ്രതിഷേധത്തിലാണ്. ഇനിയുള്ള എല്ലാ നീക്കവും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേസ് ഇനി നേരിട്ട് വിലയിരുത്തും.

ശ്രീചിത്രയിൽ ശിവശങ്കറിന് ചികിൽ ഒരുക്കാത്തത് ഗൗരവത്തോടെയാണ് ഡോവലും കാണുന്നത്. അടിയന്ത്ര ഘത്തിൽ ശ്രീചിത്രയിൽ ചികിൽസ നടക്കുന്നുണ്ട് ശിവശങ്കർ മെഡിക്കൽ കോളേജിൽ എത്തിയതോടെ എല്ലാം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലായി. ശിവശങ്കറിന്റെ അറസ്റ്റുണ്ടായാൽ സംസ്ഥാന സർക്കാരിന് അത് വലിയ പ്രതിസന്ധിയാകും. തത്കാലം കസ്റ്റംസിന് വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലാണ് മെഡിക്കൽ കോളേജിലേക്ക് സർക്കാർ അദ്ദേഹത്തെ മാറ്റിയത്. പരിശോധനകൾക്കും മറ്റുമായി കിട്ടുന്ന സമയത്തിനുള്ളിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനാകും.

അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന സാക്ഷ്യം മുഖ്യമന്ത്രി ഇനി നൽകാനിടയില്ല. സംസ്ഥാനം ആവശ്യപ്പെട്ട പ്രകാരമാണ് അന്വേഷണം എന്ന് പറയുകയും എന്നാൽ, സിബിഐ. അന്വേഷണത്തിനെതിരേ കോടതിയിൽ പോകുകയുമാണ് സംസ്ഥാന സർക്കാർ ചെയ്തതെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു. ലൈഫ് മിഷൻ കേസ് സിബിഐ. ഏറ്റെടുത്തതോടെ സിപിഎം. അന്വേഷണത്തിനെതിരേ രംഗത്തുവന്നിരുന്നു. ശനിയും ഞായറും കോടതിക്ക് അവധിയാണെന്നിരിക്കെ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്കുശേഷം കസ്റ്റംസ് ഉദ്യോസ്ഥരെത്തിയതും അവരുടെ വാഹനത്തിൽ ശിവശങ്കറെ കൂട്ടി ചോദ്യംചെയ്യലിന് കൊണ്ടുപോയതും അറസ്റ്റ് ഉദ്ദേശിച്ചായിരുന്നു. ചോദ്യം ചെയ്യലിന് എത്താനുള്ള നോട്ടീസ് ലഭിച്ചാലേ മുൻകൂർ ജാമ്യഹർജി പരിഗണിക്കൂ. ഇതിന് അവസരം നൽകാതിരിക്കാനാണ് വൈകീട്ട് അഞ്ചുമണിക്കുശേഷം ഉദ്യോഗസ്ഥരെത്തിയത്.

ശിവശങ്കറിനൊപ്പമുള്ള വിദേശയാത്രയിൽ സ്വപ്ന ഡോളർ അങ്ങോട്ടേക്ക് കടത്തിയിട്ടുണ്ടെന്ന അവരുടെ മൊഴിയാണ് പുതിയ കേസിലേക്ക് നയിച്ചത്. ഈ യാത്രകൾക്ക് ആരുടെയെങ്കിലും അനുവാദമുണ്ടോയെന്നും ഉണ്ടെങ്കിൽ അവയുടെ രേഖ ഹാജരാക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. ഈ ഘട്ടം മുതലാണ് കേസിന്റെ ഗതിമാറിയത്. യാത്രകൾക്ക് സർക്കാരിൽനിന്ന് അനുമതിയുണ്ടെങ്കിൽ അത് നൽകിയവരുടെ മൊഴിയെടുക്കാമെന്ന സ്ഥിതിയുണ്ട്. സ്വർണക്കടത്ത്, ലൈഫ് മിഷൻ ഇടപാടുകളിൽ കസ്റ്റംസുമായി സഹകരിച്ച ശിവശങ്കർ പക്ഷേ ഡോളർക്കടത്ത് കേസിൽ കസ്റ്റംസിനോട് നിസഹകരണത്തിലായിരുന്നു. ഇതേ തുടർന്നാണ് കസ്റ്റംസ് നിർണ്ണായക നീക്കം നടത്തിയത്.

അപ്രതീക്ഷിതമായി എത്തിയ കസ്റ്റംസ് സംഘം കൂട്ടിക്കൊണ്ടുപോയപ്പോഴെ ശിവശങ്കർ അറസ്റ്റ് ഭയന്നിരുന്നു. ഇതിനിടെയാണ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ അവിടെ തങ്ങി. രക്തസമ്മർദം കൂടിയതും ഇ.സി.ജി.യിലെ നേരിയ വ്യതിയാനവുമാണ് ആദ്യപരിശോധനയിൽ കണ്ടത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റി. അനാവശ്യമായി ചികിത്സ നീട്ടിച്ച് ആശുപത്രിയിൽ തുടരാനുള്ള അവസരം നൽകിയാൽ പ്രത്യാഖ്യാതമുണ്ടാകുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പി ആർ എസ് ആശുപത്രി മാനേജ്മെന്റിന് മുന്നറിയിപ്പും നൽകി.

ശനിയാഴ്ച ഉച്ചയ്ക്ക് ആശുപത്രി ഇറക്കിയ പത്രക്കുറിപ്പിൽ ശിവശങ്കറിന്റെ നട്ടെല്ലിന് തകരാറുകളല്ലാതെ മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കിയിരുന്നു. തങ്ങളെ അറിയിക്കാതെ ഡിസ്ചാർജ് ചെയ്യരുതെന്ന് കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥർ ഡോക്ടർമാരോട് പറഞ്ഞു. ഇതിനിടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ ചികിത്സ സർക്കാർ നിയന്ത്രണത്തിലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP