Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202027Tuesday

നെഞ്ചു വേദന നാടകം പൊളിച്ച് ആൻജിയോഗ്രാം; അപ്പോൾ കലശലായ നടുവേദന; ഇവിടെ പറ്റില്ലെന്ന് തുറന്നു പറഞ്ഞ് പിആർഎസ് ഹോസ്പിറ്റൽ; അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് സമാനമായി ആംബൂലൻസിൽ മെഡിക്കൽ കോളേജിലേക്ക് യാത്ര; തിങ്കളാഴ്ച വരെ അറസ്റ്റ് ഒഴിവാക്കാൻ വീണ്ടും ഡ്രാമ; ഇനി ചികിൽസ മെഡിക്കൽ കോളേജിൽ; ശിവശങ്കറിന്റേത് കള്ളക്കളിയെന്ന് വിലയിരുത്തി കസ്റ്റംസും; ഓർമ്മകളിൽ നിറയുന്നത് ശ്രീറാം വെങ്കിട്ടരാമന്റെ ആ പഴയ യാത്ര

നെഞ്ചു വേദന നാടകം പൊളിച്ച് ആൻജിയോഗ്രാം; അപ്പോൾ കലശലായ നടുവേദന; ഇവിടെ പറ്റില്ലെന്ന് തുറന്നു പറഞ്ഞ് പിആർഎസ് ഹോസ്പിറ്റൽ; അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് സമാനമായി ആംബൂലൻസിൽ മെഡിക്കൽ കോളേജിലേക്ക് യാത്ര; തിങ്കളാഴ്ച വരെ അറസ്റ്റ് ഒഴിവാക്കാൻ വീണ്ടും ഡ്രാമ; ഇനി ചികിൽസ മെഡിക്കൽ കോളേജിൽ; ശിവശങ്കറിന്റേത് കള്ളക്കളിയെന്ന് വിലയിരുത്തി കസ്റ്റംസും; ഓർമ്മകളിൽ നിറയുന്നത് ശ്രീറാം വെങ്കിട്ടരാമന്റെ ആ പഴയ യാത്ര

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാസ്‌ക് ധരിച്ച് ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമൻ യാത്ര ചെയ്തത് ഏറെ ചർച്ചയായതാണ്. അതേ നാടകം വീണ്ടും. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിനെ സമാന സാഹചര്യമൊരുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ പി ആർ എസ് ആശുപത്രിയിൽ ചികിൽസ തുടരാനാകില്ലെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചതോടെയാണ് വിദഗ്ധ ചികിൽസയ്ക്കായുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള ആംബുലൻസിലെ വരവ്. തിങ്കളാഴ്ച വരെ അറസ്റ്റ് ഒഴിവാക്കാനും കസ്റ്റംസ് കേസിൽ ജാമ്യം നേടാനുള്ളമുള്ള തന്ത്രമാണ് ഇതെന്ന് കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നു.

നേരത്തെ ആൻജിയോഗ്രാം ശിവശങ്കറിൽ നടത്തിയിരുന്നു. ഇതോടെ നെഞ്ചു വേദനയില്ലെന്ന് വ്യക്തമായി. തലച്ചോറിലും രക്തകട്ട പിടിച്ചിട്ടില്ല. ഇതിനൊപ്പം രക്തസമ്മർദ്ദവും നേരായ നിലയിലായി. ഇതോടെ പിആർ എസ് ആശുപത്രിയിൽ കസ്റ്റംസ് എത്തി. തുടർന്ന് തനിക്ക് നടുവേദനയെന്ന് ഡോക്ടർമാരെ ശിവശങ്കർ അറിയിച്ചു. എന്നാൽ കിടത്തി ചികിൽസ തുടരാനാകില്ലെന്ന് ആശുപത്രി വ്യക്തമാക്കി. ഇതോടെയാണ് വിദഗ്ധ ചികിൽസയ്ക്ക് മെഡിക്കൽ കോളേജിലേക്ക് മാറിയത്. കേസ് അട്ടിമറിക്കാനുള്ള നീക്കമായി ഇതിനെ കസ്റ്റംസ് വിലയിരുത്തുന്നു. മാസ്‌കും മറ്റും ധരിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ പോലെയാണ് ശിവശങ്കറെ മാറ്റിയത്. പിആർഎസ് ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചാൽ നടന്നു പോകാവുന്ന രോഗമേ ശിവശങ്കറിന് ഉണ്ടാകൂവെന്നാണ് വ്യക്തമാകുന്നത്. ഇവിടെയാണ് ആശുപത്രി മാറൽ ചർച്ചയാകുന്നതും.

മുമ്പ് കെ എം ബഷീറിനെ ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊന്നിരുന്നു. അന്ന് അറസ്റ്റ് ഒഴിവാക്കാൻ സമാന സാഹചര്യത്തിലെ നാടകം നടന്നിരുന്നു. അന്ന് ശ്രീറാമിനെ രക്ഷിക്കാൻ മുന്നിൽ നിന്ന് ശിവശങ്കറാണെന്ന് ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ഉപയോഗിച്ചായിരുന്നു അത്. പിന്നീട് ശ്രീറാമിനെ ആരോഗ്യ വകുപ്പിൽ തിരിച്ചെടുത്തു. ഇതിന് പിന്നിലും ശിവശങ്കറായിരുന്നു. അന്ന് ശ്രീറാം ആബുലൻസിൽ രക്ഷപ്പെട്ടതിന് സമാനമായ ദൃശ്യങ്ങളാണ് വീണ്ടും അറസ്റ്റ് ഒഴിവാക്കാൻ ശിവശങ്കറും നടത്തുന്നത്. തിങ്കളാഴ്ച കോടതി തുറക്കും വരെ ആശുപത്രിയിൽ തുടരാനാണ് നീക്കം.

ഉച്ചക്ക് ശേഷമാണ് ആശുപത്രി മാറ്റത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ശിവശങ്കറിനെ പ്രവേശിപ്പിച്ച ബ്ലോക്കിന് സമീപത്തേക്ക് ആംബുലൻസ് എത്തിച്ചു. പിന്നീട് നടപടി ക്രമങ്ങൾ ബാക്കിയാണെന്ന് അറിയിച്ച് വാഹനം മാറ്റിയിട്ടു. തുടർന്ന് രണ്ടേകാലിന് ശേഷമാണ് എം ശിവശങ്കറിനെ പുറത്തെത്തിച്ചത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചു. രാവിലെ ആൻജിയോഗ്രാം പൂർത്തിയാക്കിയ ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. എന്നാൽ നട്ടെല്ലിന് വേദനയുണ്ടെന്ന് എം ശിവശങ്കർ പറയുന്നുണ്ട്. ഇതിൽ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടത്. ഇതിന്റെ മറപിടിച്ചാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയത്.

ആൻജിയോഗ്രാമിൽ കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇസിജിയിൽ നേരിയ വ്യത്യാസം ഉണ്ട്. രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാണ്. എംആര്‌ഐ സ്‌കാൻ അടക്കമുള്ള പരിശോധനകൾ നടത്തിയെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. രാവിലെ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ എം ശിവശങ്കറിനെ പ്രവേശിപ്പിച്ച കരമനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിയിരുന്നു. വിദഗ്ധ പരിശോധനകളെല്ലാം പൂർത്തിയാക്കണമെന്നും ഇതിനായി എം ശിവശങ്കറിനെ ആശുപത്രി മാറ്റണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൂടി നിർദ്ദേശമായിരുന്നു. എന്നാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതോടെ ഉടൻ അറസ്റ്റ് നടക്കില്ലെന്ന് ഉറപ്പിക്കുക കൂടിയാണ് ശിവശങ്കർ.

ശിവശങ്കറിന്റെ ആരോഗ്യത്തിൽ ആശങ്ക വേണ്ടെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. സ്ട്രോക്കോ അറ്റാക്കോ ഒന്നും കഴിഞ്ഞ ദിവസം ഉണ്ടായിട്ടില്ല. രക്ത സമ്മർദ്ദവും സാധാരണ നിലയിലായി. ആകെ ചെറിയൊരു പുറം വേദന പ്രശ്നം മാത്രം. അതിന് കാരണം കണ്ടെത്താൻ കൂടുതൽ പരിശോധന വേണമെന്നാണ് മെഡിക്കൽ ബോർഡിന്റെ നിഗമനം. നാളെ രാവിലെ വരെ ശിവശങ്കറിനെ ആശുപത്രിയിൽ കിടത്തി ചികിൽസിക്കാനാണ് ആലോചന. ഇത് മനസ്സിലാക്കിയാണ് ശിവശങ്കർ മെഡിക്കൽ കോളേജിലേക്ക് മാറാൻ നടുവേദന തന്ത്രം പുറത്തിറക്കിയതെന്നാണഅ വിലയിരുത്തൽ.

ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഇസിജിയിൽ വ്യത്യാസമുള്ളതുകൊണ്ടാണ് ആൻജിയോ ഗ്രാം നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇന്നലെ വൈകുന്നേരം ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകുമ്പോഴാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേസിൽ ശിവശങ്കറിനെതിരെ നിർണ്ണായകവിവരങ്ങൾ ലഭിച്ച കസ്റ്റംസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതുവരെ പല തവണ ചോദ്യം ചെയ്യലിന് ശിവശങ്കർ ഹാജരായത് സ്വന്തം വാഹനത്തിലാണ്. എന്നാൽ വെള്ളിയാഴ്ച അദ്ദേഹത്തെ വിളിപ്പിച്ചപ്പോൾ കസ്റ്റംസ് വാഹനത്തിലാണ് കൊണ്ടുപോയത്. ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിനങ്ങളായതിനാൽ കസ്റ്റംസ് അറസ്റ്റിലേക്ക് നീങ്ങിയിരുന്നെങ്കിൽ ശിവശങ്കറിന് ജാമ്യം ലഭിക്കുമായിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് കുഴഞ്ഞു വീഴൽ എന്ന വിലയിരുത്തലും സജീവമാണ്.

സ്വർണ്ണക്കടത്ത് കേസിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് നാടകീയനീക്കങ്ങളുണ്ടായത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. കസ്റ്റംസ് വാഹനത്തിൽ തന്നെ വരണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. വാഹനത്തിൽ ഉദ്യോഗസ്ഥർക്കൊപ്പം കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെ ജഗതിയിൽ വച്ചാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. കസ്റ്റംസ് വാഹനത്തിന്റെ ഡ്രൈവർ രക്തസമ്മർദ്ദത്തിന്റെ മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിലേക്ക് പോയപ്പോൾ വീണ്ടും അസ്വസ്ഥത കൂടി. ആദ്യം ഇടപ്പഴഞ്ഞിയിലെ എസ് കെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ശിവശങ്കർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കരമനയിലെ പിആർഎസ് ആശുപത്രിയിലേക്ക് മാറ്റിയത്.

ശിവശങ്കറിന്റെ ഭാര്യ ഡോക്ടറാണ്. അവർ ജോലി ചെയ്യുന്നതും ഈ ആശുപത്രിയിലാണ്. ശിവശങ്കറെ ആശുപത്രിയിലേക്ക് മാറ്റിയശേഷവും കസ്റ്റംസ് അവിടെ തുടർന്നത് ഉദ്വേഗം കൂട്ടി. ഇസിജിയിൽ വ്യത്യാസം ഉണ്ടെന്നും ആൻജിയോഗ്രാം ചെയ്യണമെന്നും ഡോക്ടർമാർ അറിയിച്ചതോടെ വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ മടങ്ങി. ഇന്ന് രാവിലെ പരിശോധനയെല്ലാം നടത്തി. ഇതിലാണ് സ്ട്രോക്കോ അറ്റാക്കോ ഉണ്ടായില്ലെന്ന സ്ഥിരീകരണം വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP