Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പഠനത്തിൽ മിടുക്കിയായ ഫർഹാന; ഷിബിലിയുടെ അമ്മയുടെ ഒളിച്ചോട്ടം മഹല് കമ്മറ്റി പ്രശ്‌നമാക്കിയതിനാൽ പോക്‌സോ കേസ് പ്രതിയുടേയും ഇരയുടേയും നിക്കാഹ് നടന്നില്ല; ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണം നടത്തി സ്‌കൂളിൽ നിന്ന് പുറത്തായ ഷിബിലി; ആഷിഖിനെ വിളിച്ചു വരുത്തിയതും ഫർഹാന; 'ആർത്തവ രക്തം' തൽകാല രക്ഷയായി; ഇത് അസാധാരണ തെളിവ് നശിപ്പിക്കൽ ശ്രമം

പഠനത്തിൽ മിടുക്കിയായ ഫർഹാന; ഷിബിലിയുടെ അമ്മയുടെ ഒളിച്ചോട്ടം മഹല് കമ്മറ്റി പ്രശ്‌നമാക്കിയതിനാൽ പോക്‌സോ കേസ് പ്രതിയുടേയും ഇരയുടേയും നിക്കാഹ് നടന്നില്ല; ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണം നടത്തി സ്‌കൂളിൽ നിന്ന് പുറത്തായ ഷിബിലി; ആഷിഖിനെ വിളിച്ചു വരുത്തിയതും ഫർഹാന; 'ആർത്തവ രക്തം' തൽകാല രക്ഷയായി; ഇത് അസാധാരണ തെളിവ് നശിപ്പിക്കൽ ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ ഷിബിലിയെ കുറ്റപ്പെടുത്തി പ്രതി ഫർഹാനയുടെ കുടുംബം. ഫർഹാന കൊലപാതകം ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് ഉമ്മ ഫാത്തിമയുടെ പ്രതികരണം. ഫർഹാനയെ വഴിതെറ്റിച്ചത് ഷിബിലിയാണെന്നും ഷിബിലിയുടെ ആവശ്യങ്ങൾക്കാണ് ഫർഹാന മോഷണം നടത്തിയിരുന്നതെന്നും അവർ പറഞ്ഞു. ഫർഹാന പൂർണമായി ഷിബിലിയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും ഉമ്മ പറയുന്നു. സംഭവത്തിൽ മുഖ്യപ്രതികളായ ഷിബിലിയെയും ഫർഹാനയെയും മലപ്പുറത്തെത്തിച്ചു. രാവിലെ മുതൽ ഇവരെ ചോദ്യം ചെയ്യും. എന്നാൽ പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമല്ല സിദ്ദിഖിന്റേതെന്നാണ് പൊലീസ് ഇപ്പോൾ കരുതുന്നത്. എന്നാൽ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും കൊല്ലപ്പെട്ടതോടെ ഇലക്ട്രിക് കട്ടറും ട്രോളി ബാഗും സംഘടിപ്പിച്ച് കൊണ്ടുവന്ന് മൃതദേഹം മാറ്റുകയായിരുന്നു.

പഠനത്തിൽ മിടുക്കിയായിരുന്നു ഫർഹാന. നേരത്തെ ഷിബിലിയുടെയും ഫർഹാനയുടെയും വിവാഹം നടത്താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഷിബിലിയുടെ നാട്ടിലെ മഹല്ല് കമ്മിറ്റി അംഗീകരിക്കാതിരുന്നതിനാൽ വിവാഹം നടന്നില്ലെന്നും ചളവറ ഇട്ടേക്കോട് മഹല് കമ്മിറ്റി സെക്രട്ടറി ഹസൻ പറഞ്ഞു. തമിഴ്‌നാട് സ്വദേശിക്കൊപ്പം ഷിബിലിയുടെ അമ്മ പോയതാണ് മഹല്ല് കമ്മിറ്റി വിവാഹം നിഷേധിക്കാൻ കാരണം. ഷിബിലി പഠിക്കാൻ മിടുക്കിയായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണക്കുറ്റത്തിന് സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും ഹസൻ പറഞ്ഞു. തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ് (62) നെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് ചെർപ്പുളശേരി ചളവറ സ്വദേശികളായ ഷിബിലി (22), സുഹൃത്ത് ഫർഹാന (19), വല്ലപ്പുഴ സ്വദേശി ആഷിഖ് (26) എന്നിവരെയാണ് അറസ്റ്റുചെയ്തത്. മൃതദേഹം അട്ടപ്പാടി അഗളി ചുരം ഒമ്പതാം വളവിലെ കൊക്കയിൽനിന്ന് പൊലീസ് കണ്ടെടുത്തു.

ഹോട്ടൽ മുറിയിൽ വെച്ച് ടിവിയുടെ ശബ്ദം കൂട്ടി വച്ചാണ് കട്ടർ ഉപയോഗിച്ച് സിദ്ദിഖിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കിയത്. ഹോട്ടൽ റിസപ്ഷനോട് ചേർന്നുള്ള നാലാമത്തെ മുറിയായിരുന്നു ഇത്. ടിവിയുടെ ശബ്ദം കേട്ട് റിസപ്ഷനിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് സംശയം തോന്നിയിരുന്നതായും വിവരമുണ്ട്. ഷിബിലും ആഷിഖും ഫർഹാനയും ചേർന്നാണ് സിദ്ദഖിനെ കൊന്നത്. വല്ലപ്പുഴ സ്വദേശികളായ ഷിബിലിയും ആഷിഖും നാടും വീടുമായി വലിയ ബന്ധമില്ലാത്തവരാണ്. ഷിബിലി ചെറുകോട് സ്വദേശിയാണ്. മാതാവ് മരിക്കുകയും പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തതോടെ ഷിബിലി അനാഥനായി. നാട്ടുകാരനായ ആഷിഖ് ഇയാളുടെ സുഹൃത്താണ്. ഇത് മാത്രമാണ് ബന്ധം. ആഷിഖ് മേച്ചരിയിലാണ് താമസം. ഉമ്മയും സഹോദരനുമാണ് വീട്ടിലുള്ളത്. സ്വന്തം ഇഷ്ടങ്ങൾമാത്രം നോക്കി ജീവിക്കുന്ന ആഷിഖുമായി വലിയ അടുപ്പമില്ലെന്നാണ് സഹോദരൻ പറയുന്നത്. കഴിഞ്ഞദിവസം രാവിലെയാണ് ആഷിഖ് വീട്ടിൽനിന്ന് പോയതെന്നാണ് മാതാവ് പറയുന്നത്. പിന്നീട് ഫോൺ ഓഫായി. ആഷിഖിന് ഷിബിലി, ഫർസാന എന്നീ സുഹൃത്തുകളുള്ളതായി അറിയില്ലെന്ന് മാതാവ് പറയുന്നു.

കൊലപാതകം നടന്ന ദിവസം മകൻ വീട്ടിലുള്ളതായി ഓർക്കുന്നില്ല. കുറച്ചുകാലമായി ആഷിഖ് ജോലിക്കൊന്നും പോകാറില്ല. പലപ്പോഴും കൈയിൽ പണമുണ്ടാവാറില്ല. ചെലവിനുള്ള പണം താൻ ചിലപ്പോൾ കൊടുക്കാറുണ്ടെന്നും മാതാവ് സൂചിപ്പിച്ചു. സിദ്ദിഖ് മരിച്ചതോടെ അങ്കലാപ്പിലായ ഫർഹാന അടുത്ത സൗഹൃദബന്ധം പുലർത്തിയിരുന്ന ആഷിഖിനെ വിളിച്ചുവരുത്തി. അബദ്ധം പറ്റി, എല്ലാം കുഴഞ്ഞുമറിഞ്ഞു, ഉടനെ ലോഡ്ജ് മുറിയിൽ എത്തണമെന്ന് പറഞ്ഞു. ഉടനെ ആഷിക്ക് എത്തി. ട്രോളിബാഗു വാങ്ങി മൃതദേഹം അതിലാക്കാനും അട്ടപ്പാടിയിൽ കൊക്കയിൽ തള്ളാനും കൂടെനിന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. അരയ്ക്കുമുകളിൽ മുറിച്ചുമാറ്റപ്പെട്ട മൃതദേഹവും ജീർണിച്ച മുഖവും കിട്ടി.

'ജ്യേഷ്ഠന് കടബാധ്യതയൊന്നുമില്ല, ഗൾഫിൽ ജോലിചെയ്തിട്ടുണ്ട്. നാട്ടിൽ നല്ല നിലയിൽ ഹോട്ടലുകൾ നടത്തിയിരുന്നു. ബിസിനസ് ലാഭകരമാണെന്നാണ് പറയാറുള്ളത്''-മെഡിക്കൽ കോളേജിലെ മോർച്ചറിക്കു മുന്നിൽനിന്ന് സിദ്ദിഖിന്റെ സഹോദരൻ നാസർ പ്രതികരിച്ചു. ബിസിനസ് ആവശ്യത്തിനുള്ള യാത്രകൾമൂലം പലപ്പോഴും രണ്ടോ മൂന്നോ ദിവസം വീട്ടിൽനിന്നും അകന്നുനിൽക്കാറുണ്ട്. അതിനാൽ ആദ്യം സംശയമൊന്നും തോന്നിയില്ല. ഹോട്ടലുകളിൽ പതിവായി കോഴിയെ നൽകുന്നവർ ചേട്ടൻ ഹോട്ടലില്ല, കാണാനില്ല എന്ന് വിളിച്ചറിയിച്ചപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. ഞായറാഴ്ച പൊലീസിൽ പരാതി നൽകി. തിരൂർ ബാവാഹാജി പടിക്കലും പി.സി. പടിക്കലും ഹോട്ടലുകൾ നടത്തിയിരുന്നു.

13 കൊല്ലം മുമ്പാണ് ഗൾഫിൽനിന്ന് സിദ്ദിഖ് തിരിച്ചെത്തിയത്. സിദ്ദിഖിനെ കൊലപ്പെടുത്തിയത് മെയ്‌ 18-ന്. 19-ന് മൃതദേഹം അട്ടപ്പാടിയിൽ തള്ളി. അതിനുശേഷം കാറിൽ കുറച്ചുനേരം കറങ്ങി ഫർഹാനയെ വീട്ടിൽ വിട്ടശേഷം ഷിബിലി സ്വന്തം വീട്ടിലേക്കുപോയി. പൊലീസ് അന്വേഷണം നടക്കുന്ന വിവരമറിഞ്ഞ് ഷിബിലിയും ഫർഹാനയും നാടുവിടാൻ തീരുമാനിച്ചു. ഒറ്റപ്പാലത്തുനിന്ന് ചെന്നൈക്ക് പുറപ്പെട്ടു. സിദ്ദിഖിന്റെ അക്കൗണ്ടിൽനിന്ന് ഷിബിലിയും ഫർഹാനയും ചേർന്ന് എ.ടി.എം. പാസ് വേർഡ് കൈക്കലാക്കി തട്ടിയെടുത്തത് 1.37 ലക്ഷം രൂപയാണ്. ഫർഹാനയ്ക്ക് 12 വയസ്സുള്ളപ്പോൾമുതൽ ഷിബിലിക്ക് പരിചയമുണ്ട്. ഇത് ഫർഹാനയുടെ വീട്ടുകാർക്കുമറിയാം.

ഒളവണ്ണയിൽ സ്വന്തം ഹോട്ടലിനോട് ചേർന്ന് മുറിയുണ്ടായിട്ടും കൊല്ലപ്പെട്ട സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷന് സമീപത്തെ കാസ ഹോട്ടലിൽ മുറിയെടുത്തത് എന്തിനാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പ്രതികളായ ഷിബിലി, ഫർഹാന എന്നിവർക്ക് വേണ്ടിയുള്ള മുറിയും ബുക്ക് ചെയ്തിരിക്കുന്നത് സിദ്ദിഖ് തന്നെയാണ്. ഇതോടെ ഹണി ട്രാപ്പിന്റെ സാധ്യതയാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രതികളെ തിരൂർ എത്തിച്ച് ചോദ്യം ചെയ്യും.

രണ്ട് മുറികളായിരുന്നു കാസ ഹോട്ടലിൽ സിദ്ദിഖ് എടുത്തിരുന്നത്. ഇതിൽ ജി 3 മുറിയിൽ ഷിബിലിയും ഫർഹാനയുമാണ് താമസിച്ചത്. ജി 4ൽ സിദ്ദിഖും. ഇവിടെ വച്ചാണ് പ്രതികൾ സിദ്ദിഖിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ജീവനക്കാർ മുറിയിൽ രക്തക്കറ കണ്ടിരുന്നു. ഇത് എന്താണ് എന്ന് ചോദിച്ചപ്പോൾ തനിക്ക് പീരീഡ്‌സ് ആയിരിക്കുകയാണെന്നും, തന്റെ ആർത്തവ രക്തത്തിന്റെ കറയാണിതെന്നുമായിരുന്നു ഫർഹാന പറഞ്ഞിരുന്നത്. ജീവനക്കാർ ഇത് വിശ്വസിക്കുകയും ചെയ്തു.

ഷിബിലി പോക്സോ കേസിലും പ്രതിയാണ്. ഷിബിലിന് ഒപ്പം കസ്റ്റഡിയിലുള്ള ഫർഹാന തന്നെയാണ് 2021ൽ ഷിബിലി തന്നെ പീഡിപ്പിച്ചതായി പരാതി നൽകിയത്. ഹോട്ടലിൽ ജോലിക്കെത്തിയ ഷിബിലിനെ ഈ മാസം പതിനെട്ടാം തീയതി ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതേത്തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

സിദ്ദിഖിനെ കൊലപ്പെടുത്തി രണ്ട് ഭാഗങ്ങളായി മുറിച്ച് ട്രോളി ബാഗിലാക്കി പ്രതികൾ ബാഗ് ചുരത്തിൽ തള്ളുകയായിരുന്നു. അട്ടപ്പാടി ചുരത്തിന്റെ ഒമ്പതാം വളവിന്റെ താഴെയായാണ് പെട്ടി കണ്ടെത്തിയത്. ഇവിടെ ഒരു നീർചാലുണ്ട്. അതിന്റെ പാറക്കെട്ടുകളിൽ കുടുങ്ങിയ നിലയിലാണ് പെട്ടി കണ്ടെത്തിയത്. ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾക്ക് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് ഭാഷ്യം. കേസിൽ 22കാരനായ ഷിബിലിയും പെൺസുഹൃത്ത് 18 വയസ്സുകാരിയായ ഫർഹാനയും ഫർഹാനയുടെ സുഹൃത്ത് ആഷിക്കും നിലവിൽ പൊലീസ് കസ്റ്റഡിയിലുണ്ട്. റൂമിൽ പെട്ടിയെത്തിച്ചത് ആഷിക്കാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP