Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഷെഫിൻ ജഹാനെ അടുത്തറിയാം; കനകമലക്കേസ് പ്രതി മൻസീത് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായിരുന്നു; പരിചയം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ എന്ന നിലയിൽ; ഹാദിയയുടെ ഭർത്താവിനെതിരെ ഐഎസ് കേസ് പ്രതികളുടെ മൊഴി; ഷെഫിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി ദേശീയ അന്വേഷണ ഏജൻസി

ഷെഫിൻ ജഹാനെ അടുത്തറിയാം; കനകമലക്കേസ് പ്രതി മൻസീത് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായിരുന്നു; പരിചയം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ എന്ന നിലയിൽ; ഹാദിയയുടെ ഭർത്താവിനെതിരെ ഐഎസ് കേസ് പ്രതികളുടെ മൊഴി; ഷെഫിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി ദേശീയ അന്വേഷണ ഏജൻസി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാനെതിരെ കനകമല ഐഎസ് കേസ് പ്രതികളുടെ മൊഴി. ഷെഫിനെ അടുത്തറിയാമെന്ന് മൻസീദും ഷഫ്വാനും എൻഐഎയ്ക്ക് മൊഴി നൽകി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ബന്ധം മാത്രമെന്നായിരുന്നു ഷെഫിന്റെ മൊഴി. ഷെഫിൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെന്നും അങ്ങനെയാണ് അടുപ്പമുണ്ടായതെന്നും മൊഴി നൽകി. ഹാദിയ കേസിലെ എൻഐഎയുടെ വാദങ്ങൾക്ക് ബലം നൽകുന്നതാണ് ഇവരുടെ മൊഴി. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഷെഫിനെ വീണ്ടും ചോദ്യം ചെയ്യും.

കനകമലക്കേസ് പ്രതികൾക്ക് ഷെഫിൻ ജഹാനുമായി ബന്ധമുണ്ടായിരുന്നെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. കനകമലക്കേസ് പ്രതി മൻസീത് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിൽ ഷെഫിൻ ജഹാൻ അംഗമായിരുന്നു. ഷഫ്വാനുമായി ഷെഫിന് മുൻപരിചയമുണ്ടായിരുന്നുവെന്നുമായിരുന്നു എൻഐഎ കണ്ടെത്തിയത്. കനകമല ഐഎസ് തീവ്രവാദ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായാണ് എൻഐഎ സംഘം ജയിലിലെത്തിയത്.

കനകമല കേസിലെ ഒന്നാം പ്രതി മൻസീദുമായി ഷെഫിൻ ജഹാന് ബന്ധമുണ്ടായിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഐഎസ് ഏജന്റുമാരുമായി ഷെഫിൻ ജഹാൻ സംസാരിച്ചതിന് തെളിവുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു. ഈ കേസ് ഇപ്പോൾ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഷെഫീന് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ ഹാദിയ കേസിനെ അത് കാര്യമായി ബാധിച്ചേക്കും. ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ വൈകീട്ട് അഞ്ച് വരെയാണ് ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയത്. എൻഐഎക്കൊപ്പം ഐ.ടി വിദഗ്ധരും ജയിലിലെത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ മാനസിക, ശാരീരിക പീഡനങ്ങൾ പാടില്ലെന്ന് കോടതി എൻ.െഎ.എയോട് നിർദ്ദേശിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഷഫിൻ ജഹാൻ അടക്കം 30 പേരിൽ നിന്ന് എൻ.െഎ.എ മൊഴിയെടുത്തിട്ടുണ്ട്. ഹാദിയ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ കേസിന്റെ വിശദാംശങ്ങൾ എൻഐഎ ഹാജരാക്കും. ഷെഫിൻ ജഹാന് ഐഎസ് ബന്ധമുണ്ടെന്ന് ഹാദിയയുടെ അച്ഛൻ അശോകൻ കോടതിയിൽ മൊഴി നൽകിയിരുന്നു. ഐഎസ് പ്രവർത്തകനുമായി ഷെഫിൻ സോഷ്യൽ മീഡിയയിലൂടെ ബന്ധപ്പെട്ടു. തീവ്രവാദം തെളിയിക്കുന്ന വീഡിയോകൾ പുറത്തുവന്നു. ഐഎസ് റിക്രൂട്ടർ മൻസിയോട് ഷെഫിൻ സംസാരിച്ചതിന് തെളിവുണ്ട്. ഒരാളെ ഐഎസിൽ ചേർത്താൽ എത്ര പണം കിട്ടുമെന്ന് ഷെഫിൻ ചോദിച്ചു. ശബ്ദസന്ദേശങ്ങൾ അടങ്ങിയ വീഡിയോയും കോടതിക്ക് കൈമാറി. പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണ് ഷെഫിൻ എന്നും അശോകന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

ചോദ്യം ചെയ്യലിൽ ഷഫീൻ ജഹാൻ മുൻനിലപാട് ആവർത്തിച്ചതോടെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യാനാണ് എൻഐഎയുടെ നീക്കം. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് വച്ചാണ് ഇയാളെ ചോദ്യം ചെയ്തത്. ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തുന്നയാളുമായി ഷഫീൻ ഫോണിൽ പലതവണ സംസാരിച്ചതായി എൻഐഎ ആരോപിച്ചിരുന്നു. ഐഎസ്സിൽ ഒരാളെ ചേർത്താൽ എത്ര പ്രതിഫലം കിട്ടുമെന്നാണ് ഷഫീൻ ആരാഞ്ഞതെന്നാണ് സൂചന. ഷഫീൻ ജഹാൻ എസ്സിലേക്ക് ആളെ ചേർത്തതായും സംശയിക്കുന്നു. ഹാദിയ കേസിൽ സുപ്രീംകോടതിയിൽ സുപ്രധാന വാദം നടക്കാനിരിക്കെ ഷഫീൻ ജഹാനെ അറസ്റ്റ് ചെയ്താൽ കേസിന്റെ ഗതിമാറുമെന്നുറപ്പാണ്.

അതേസമയം രാജ്യാന്തര ഭീകരസംഘടനയുമായി ബന്ധപ്പെട്ടവർ കണ്ണൂർ കനകമലയിൽ രഹസ്യയോഗം കൂടിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി എട്ടു പ്രതികൾക്കെതിരെ രണ്ടു കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട സംഘത്തിൽ ഉൾപ്പെട്ട കോഴിക്കോട് സ്വദേശി മൻസീദ് (ഒമർ അൽ ഹിന്ദി), ചേലക്കര ടി. സ്വാലിഹ് മുഹമ്മദ് (യൂസഫ് ബിലാൽ), കോയമ്പത്തൂർ അബ് ബഷീർ (റാഷിദ്), കുറ്റ്യാടി റംഷാദ് നാങ്കീലൻ (ആമു), തിരൂർ സാഫ്വാൻ, കുറ്റ്യാടി എൻ.കെ. ജാസിം, കോഴിക്കോട് സജീർ, തിരുനൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്ദീൻ എന്നിവർക്കെതിരെയാണു കുറ്റപത്രം.

രഹസ്യവിവരത്തെ തുടർന്നു 2016 ഒക്ടോബറിലാണു കനകമലയിൽ ഒത്തുകൂടിയ സംഘത്തെ എൻഐഎ പിടികൂടിയത്. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളിൽ സ്‌ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടതായി എൻഐഎ കണ്ടെത്തി. ഇതിനു പുറമെ ഹൈക്കോടതി ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയും ഇവർ ലക്ഷ്യമിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP