Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഔഷധക്കൂട്ട് അറിയാൻ പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ചാലിയാറിൽ ഒഴുക്കിയതിന് പിന്നിൽ പൊലീസ് ബുദ്ധി; കേസിൽ റിട്ടയേർഡ് എസ് ഐയെ പൂട്ടാൻ അന്വേഷണ സംഘം; സുന്ദരൻ സുകുമാരനും കൊടിയ ക്രിമിനൽ; വീട്ടിലെ റെയ്ഡിൽ കിട്ടിയത് ഞെട്ടിക്കുന്ന തെളിവുകൾ

ഔഷധക്കൂട്ട് അറിയാൻ പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ചാലിയാറിൽ ഒഴുക്കിയതിന് പിന്നിൽ പൊലീസ് ബുദ്ധി; കേസിൽ റിട്ടയേർഡ് എസ് ഐയെ പൂട്ടാൻ അന്വേഷണ സംഘം; സുന്ദരൻ സുകുമാരനും കൊടിയ ക്രിമിനൽ; വീട്ടിലെ റെയ്ഡിൽ കിട്ടിയത് ഞെട്ടിക്കുന്ന തെളിവുകൾ

ജംഷാദ് മലപ്പുറം

മലപ്പുറം: ഔഷധക്കൂട്ട് അറിയാൻ നിലമ്പൂരിൽവെച്ച് പാരമ്പര്യവൈദ്യനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഷൈബിൻ അഷ്റഫിനെ സഹായിച്ച വയനാട്ടെ റിട്ടയേർഡ് പൊലീസ് എസ്‌ഐ സുന്ദരൻ സുകുമാരനെ പൂട്ടാനൊരുങ്ങി അന്വേഷണ സംഘം. പ്രതിയെ സഹായിച്ച വയനാട് കേണിച്ചിറ കോളേരിയിലെ ശിവഗംഗയിൽ നിലമ്പൂർ പൊലീസും കേണിച്ചിറ പൊലീസും സംയുക്ത പരിശോധന നടത്തി.

പരിശോധനയിൽ ചില രേഖകൾ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. മൈസൂരിലെ പാരമ്പര്യവൈദ്യൻ ഷാബാ ഷരീഫിനെ തട്ടി കൊണ്ട് വന്ന് ഒന്നേകാൽ വർഷം നിലമ്പൂരിലെ മുക്കട്ടയിലെ ആഡംബര വീട്ടിൽ ചങ്ങലക്കിട്ട് തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ച് മർദ്ദിച്ച് കൊലപ്പെടുത്തി ശരീരം കൊത്തി നുറുക്കി ചാലിയാർ പുഴയിൽ ഒഴുക്കിയ കേസിലെ പ്രവാസി വ്യവസായി കൊടും ക്രൂരൻ കൈപ്പഞ്ചേരി ഷൈബിൻ അഷറഫിന്റെ അടുത്ത സഹായിയായി ഈ ഉദ്യോഗസ്ഥൻ പ്രവർത്തിച്ചതായി വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

മുൻ പൊലീസുദ്യോഗസ്ഥൻ കേസിൽ ഉൾപ്പെട്ടതിനാൽ ഉന്നത പൊലീസുദ്യോഗസ്ഥർക്കു മുന്നിൽ പ്രതിയുടെ ഇടപെടലുകളുടെ തെളിവുകൾ വ്യക്തമാക്കി നൽകിയ ശേഷമാണ് ഇയാളുടെ വീട്ടിൽ പൊലീസെത്തിയത്. നിലമ്പൂർ കോടതിയുടെ സെർച്ച് വാറണ്ട് പ്രകാരമായിരുന്നു പരിശോധന. ഷൈബിൻ അറസ്റ്റിലായതോടെ സുന്ദരൻ ഫോൺസ്വിച്ച് ഓഫ് ക്കി മുങ്ങിയിരുന്നു .

മുൻകൂർ ജാമ്യത്തിനായി ഹൈ ക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഭാര്യയും മകളും വീട് പൂട്ടി മംഗലാപുരത്തുള്ള മകൻ അർജുനന്റെ അടുത്തേക്കും പോയതായിരുന്നു . ഇന്നലെ ഉച്ചക്ക് 12 മണി യോടെ നിലമ്പൂർ പൊലീസ് കേണിച്ചിറയിലെ വീട്ടിലെ ത്തിയെ ങ്കിലും ഗേറ്റ് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു . പൊലീസ് സുന്ദരന്റെ ഭാര്യ ശ്രീകല ടീച്ചറെ ഫോണിൽ വിളിച്ച സ്ഥലത്തെത്താൻ ആവശ്യപ്പെട്ട പ്രകാരം ഭാര്യ മൂന്ന് മണിയോടെ സ്ഥലത്തെത്തി വീട് തുറന്ന് തന്നു .

പരിശോധനയിൽ സഹകരിച്ചു. വാർഡ് മെമ്പർ മിനി സുരേഷിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന . അയൽക്കാരുമായി യാതൊരു അടുപ്പവുമില്ലാത്ത തിനാൽ സുന്ദരനെ കുറിച്ച് യാതൊരു വിവരവും നാട്ട് കാർക്കറിയില്ല. പരിശോധനയിൽ ചില രേഖകൾ കണ്ടെടുത്തു . പരിശോധനക്ക് നിലമ്പൂർ എസ.ഐ നവീൻ ഷാജ് , എം. അസ്സൈനാർ , എസ്.എസ്‌ഐ സതീഷ് കുമാർ , എസ്.സി.പി.ഒ സജിത ,സിപിഎം ജിയോ ജേക്കബ് , കേണിച്ചിറ സി.പി.ഒ പ്രജീഷ് എന്നിവർ നേതൃത്വം നൽകി.

കേസിൽ എസ്.ഡി.പി.ഐ പ്രവർത്തകനും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. നിലമ്പൂർ ചന്തക്കുന്ന് വ്യന്ദാവനം കൈപ്പൻഞ്ചേരി സുനിൽ (40)നെയാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്.ഇയാൾ മുഖ്യ പ്രതി ഷൈബിന്റെ ബന്ധുവും എസ് ഡി പി ഐ പ്രവർത്തകനുമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP