Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി മുതലാളി ഷണ്ഡനല്ല; പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഷറാറാ ഷറഫുദ്ദീന് പണിയായി ജില്ലാ മെഡിക്കൽ ബോർഡ് റിപ്പോർട്ട്; ലൈംഗിക ശേഷി ഇല്ലെന്ന ജനറൽ ആശുപത്രിയുടെ കണ്ടെത്തൽ പച്ചക്കള്ളം; തലശ്ശേരിയിലെ ഡോക്ടർമാർക്കെതിരെ നടപടി വരും; കോടീശ്വരനെ രക്ഷിക്കാനുള്ള ശ്രമം പൊളിയുമ്പോൾ

പ്രവാസി മുതലാളി ഷണ്ഡനല്ല; പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഷറാറാ ഷറഫുദ്ദീന് പണിയായി ജില്ലാ മെഡിക്കൽ ബോർഡ് റിപ്പോർട്ട്; ലൈംഗിക ശേഷി ഇല്ലെന്ന ജനറൽ ആശുപത്രിയുടെ കണ്ടെത്തൽ പച്ചക്കള്ളം; തലശ്ശേരിയിലെ ഡോക്ടർമാർക്കെതിരെ നടപടി വരും; കോടീശ്വരനെ രക്ഷിക്കാനുള്ള ശ്രമം പൊളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ തലശേരി ഗുഡ്‌ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ(68)ന് പണി കിട്ടി. പ്രവാസി വ്യവസായിക്ക് ലൈംഗിക ശേഷിക്ക് കുറവില്ലെന്ന് റിപ്പോർട്ട്. ''There is nothing to suggest that he is impotent' എന്നാണ് കണ്ടെത്തൽ. ഇതോടെ വ്യവസായിയെ രക്ഷിക്കാൻ നടത്തി നീക്കം എല്ലാം പൊളിഞ്ഞു.

മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കേസിൽ നിർണ്ണായകമാണ്. ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുലയുടെ ഉത്തരവ് പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ, സർജൻ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് സർജൻ തുടങ്ങിയ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് ഷറാറ ഷറഫുവിന് ലൈംഗികശേഷിക്കുറവില്ലെന്ന് കണ്ടെത്തിയത്. ഈ പരിശോധന അട്ടിമറിക്കാനും മറ്റൊരു സംഘത്തെ നിയമിക്കാനും ചിലർ ശ്രമിച്ചിരുന്നു. എന്നാൽ കോടതി ഇടപെടലിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് പരിശോധന നടന്നത്.

പരിശോധന റിപ്പോർട്ട് സീൽ ചെയ്ത കവറിൽ ഡിഎംഒ കോടതിക്ക് മുമ്പാകെ എത്തിക്കുകയായിരുന്നു. തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പ്രതിക്ക് ലൈംഗിക ക്ഷമതയില്ലെന്ന് റിപ്പോർട്ട് നൽകിയ ഡോക്ടർക്കെതിരേ നടപടി സ്വീകരിക്കാൻ പ്രോസിക്യൂഷൻ സർക്കാരിനോട് ശിപാർശ ചെയ്തു. ഇത് തട്ടിപ്പായിരുന്നു. ജനറൽ ആശുപത്രിയിലെ പരിശോധന റിപ്പോർട്ട് വിവാദമായതിനെത്തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് ലൈംഗിക ക്ഷമത പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്.

ഭാര്യയും മക്കളുമുള്ള വ്യവസായ പ്രമുഖന് ലൈംഗിക ശേഷിയില്ലെന്ന സർട്ടിഫിക്കറ്റ് കോടതിയിൽ നൽകിയതിനെതിരെ പബ്ലിക്ക് പ്രാസിക്യൂട്ടർ ബീനാ കാളിയത്ത് നൽകിയ പരാതിയിലാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്. ഇതിലൂടെ സത്യം പുറത്തു വരുന്നത്. മുപ്പത് ദിവസം റിമാൻഡിൽ കഴിഞ്ഞ ഷറാറ ഷറഫുവിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.

കേസിൽ അറസ്റ്റിലായി കൈക്കുഞ്ഞിനോടൊപ്പം റിമാൻഡിൽ കഴിയുന്ന രണ്ടാം പ്രതിയുടെ ജാമ്യഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതൃസഹോദരി കൂടിയായ പ്രതിയുടെ ജാമ്യ ഹർജിയാണ് കഴിഞ്ഞ ദിവസം തള്ളിയത്. യുവതിയുടെ ഭർത്താവും റിമാൻഡിലാണുള്ളത്. കതിരൂർ, ധർമടം പൊലീസ് സ്റ്റേഷനുകളിലെ രണ്ട് പോക്‌സോ കേസുകളിലും ഇയാൾ പ്രതിയാണ്.

മാർച്ച് 25 നായിരുന്നു കേസിനാസ്പദമായ സംഭവം. ജൂൺ 28 നായിരുന്നു ധർമടം സിഐയായിരുന്ന അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷറാറ ഷറഫുദ്ദിനെ അറസ്റ്റ് ചെയ്തത്. കതിരൂരിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പെൺകുട്ടിയുടെ ഇളയമ്മയ്ക്കും ഭർത്താവിനും സ്വന്തമായി വീട് വയ്ക്കാനുള്ള സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പ്രവാസി വ്യവസായി സ്വന്തം വീട്ടിൽ വെച്ച് ലൈംഗിക ചൂഷണത്തിനായി ശ്രമിച്ചുവെന്നാണ് കേസ്.

പതിനഞ്ചുവയസുകാരിയ ലൈംഗികചൂഷണത്തിനായി വ്യവസായ പ്രമുഖന് കാഴ്ചവയ്ക്കാൻ ശ്രമിച്ചതിനാണ് ഇളയമ്മയെയും ഭർത്താവിനെയും പോക്‌സാ ചുമത്തി ധർമടം സി. ഐ അബ്ദുൽ കരീം അറസ്റ്റു ചെയ്തത്്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് ഈക്കഴിഞ്ഞ ജൂൺ 28 നാണ് ഷറാറ ഷറഫുദ്ദീനെ അറസ്റ്റു ചെയ്തത്. ഇതിനിടെ ഇരയായ പെൺകുട്ടിയുടെ രഹസ്യമൊഴി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് രുഗ്മ എസ്.രാജ് രേഖപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP