Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയത്തെ കൊലയ്ക്ക് പിന്നിൽ ഗുണ്ടാപക; മർദ്ദിച്ചു അവശനാക്കി പൊലീസ് സ്‌റ്റേഷൻ മുമ്പാകെ തള്ളിയത് വീരസ്യം കാണിച്ച് മേധാവിത്തം ഉറപ്പിക്കാൻ; ഷാനെ കൊലപ്പെടുത്താൻ ജോമോൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് എസ് പി ഡി ശിൽപ; മർദ്ദനം കടുത്തപ്പോൾ മരണം; കൃത്യം ചെയ്തത് ഒറ്റയ്‌ക്കെന്ന് പ്രതി പൊലീസിനോട്

കോട്ടയത്തെ കൊലയ്ക്ക് പിന്നിൽ ഗുണ്ടാപക; മർദ്ദിച്ചു അവശനാക്കി പൊലീസ് സ്‌റ്റേഷൻ മുമ്പാകെ തള്ളിയത് വീരസ്യം കാണിച്ച് മേധാവിത്തം ഉറപ്പിക്കാൻ; ഷാനെ കൊലപ്പെടുത്താൻ ജോമോൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് എസ് പി ഡി ശിൽപ; മർദ്ദനം കടുത്തപ്പോൾ മരണം; കൃത്യം ചെയ്തത് ഒറ്റയ്‌ക്കെന്ന് പ്രതി പൊലീസിനോട്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളത്തെ നടുക്കിയ അരുംകൊലക്ക് പിന്നിൽ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയെന്ന് വ്യക്തമാക്കി പൊലീസ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ കുടിപ്പകയിയുടെ ബാക്കിപത്രമായിരുന്നു ഷാൻ എന്ന 19കാരന്റെ കൊലപാതകം. ലഹരി സംഘങ്ങൾ കൂടി ഉൾപ്പെട്ടതായിരുന്നു ഈ സംഘങ്ങൾ. പുലർച്ചെ മൂന്ന് മണിയോടെയാണ് വിമലഗിരി സ്വദേശി ഷാൻ ബാബു (19) വിനെ കൊലപ്പെടുത്തി ജോമോൻ കെ ജോസ് എന്നയാളാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചത്.

കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കിയ വ്യക്തിയാണ് കൊല നടത്തിയ ജോമോൻ കെ ജോസ്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. എതിരാളികളുടെ താവളം കണ്ടെത്താനാണ് ഷാനെ മർദിച്ചതെന്നാണ് ജോമോന്റെ മൊഴിയെന്ന് എസ്‌പി ഡി ശിൽപ വ്യക്തമാക്കുന്നത്.കൊല്ലാൻ വേണ്ടിയായിരുന്നില്ല, മറിച്ച് എതിർ ഗുണ്ടാ സംഘത്തെ ഭയപ്പെടുത്താനും ആ സംഘത്തിലെ ആൾക്കാരെ കണ്ടെത്താനുമായിരുന്നു ജോമോന്റ ആക്രമണം.

സ്വന്തം മേധാവിത്വം ഉറപ്പിക്കാൻ വേണ്ടിയാണ് ജോമോൻ ഷാനിനെ കൊന്നതെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്. ജോ മോനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ ഇയാളുടെ സംഘാങ്ങളെല്ലാം കൊഴിഞ്ഞു പോയി, ജോമോന്റെ ശക്തി ക്ഷയിച്ചു. തിരിച്ചു വന്നപ്പോൾ ജില്ലയിൽ സ്വാധീനം കുറഞ്ഞു. ഇതിനിടെ പുതിയ ഗുണ്ടാ സംഘം നിലയുറപ്പിച്ചു. സൂര്യന്റെ നേതൃത്വത്തിലുള്ള സംഘം ജോമോന്റെ സംഘത്തിൽ മുമ്പുണ്ടായിരുന്നവരുമായി തർക്കത്തിൽ ഏർപ്പെട്ടു. പ്രദേശത്ത് ഇവർ മേധാവിത്വം ഉറപ്പിച്ചു. ഇതാണ് ജോമോനെ ചൊടിപ്പിച്ചത്.

സൂര്യനുമായി അടുപ്പമുള്ളയാളെ തട്ടിയെടുത്ത് മർദ്ദിച്ച് മറ്റ് സംഘാങ്ങളെ പറ്റിയുള്ള വിവരമെടുക്കലായിരുന്നു ശ്രമം. കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല ആക്രമിച്ചതെന്നാണ് പൊലീസിനോട് ഇയാൾ പറഞ്ഞത്. ഇപ്പോഴും ജോമോന് ലഹരിയുടെ കെട്ട് വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഷാനിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി വിവരമില്ല. ഷാനിന്റെ പേരിൽ കേസുകളുമില്ല. ഇൻസ്റ്റഗ്രാമിൽ സൂര്യനൊത്തുള്ള പടം പോസ്റ്റ് ചെയ്തത് കണ്ടാണ് ജോമോൻ ഷാനിനെ ഉന്നമിട്ടതെന്നാണ് അനുമാനം.

കൊല്ലപ്പെട്ട ഷാനും സുര്യനും സുഹൃത്തുക്കളായിരുന്നു. ഷാനെ കൊലപ്പെടുത്താൻ ജോമോന് ഉദ്യേശ്യം ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. മർദിക്കുകയായിരുന്നു ലക്ഷ്യം, എന്നാൽ യുവാവ് മരിക്കുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണ് എന്നും എസ് പി അറിയിച്ചു.കൃത്യം നടത്തിയത് പ്രതി തനിച്ചല്ലെന്നാണ് വിലയിരുത്തൽ, സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടതായി സംശയമുണ്ട്.

ഇതുൾപ്പെടെ പരിശോധിച്ച് വരികയാണ്. ഷാൻ ബാബുവിനെ കഴിഞ്ഞ ദിവസം രാത്രി 9.30 ന് കാണാതായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പുലർച്ചെ 1.30ന് ഷാനിന്റെ മാതാവും സഹോദരിയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കെയാണ് പുലർച്ചെ മൂന്ന് മണിയോടെ മൃതദേഹം കോട്ടയം ഈസ്റ്റ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ചതെന്നും എസ് പി പറയുന്നു. കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP