Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഡലുകൾ ഉൾപ്പെടെയുള്ള യുവതികളിൽ നിന്നും തട്ടിയെടുത്ത സ്വർണാഭരണങ്ങളിൽ വീണ്ടെടുത്തത് ഒമ്പത് പവൻ; മുഖ്യ ആസുത്രകനെ അറസ്റ്റ് ചെയ്യാത്തത് കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനാലും; നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം പുരോ​ഗമിക്കുന്നത് ഇങ്ങനെ

മോഡലുകൾ ഉൾപ്പെടെയുള്ള യുവതികളിൽ നിന്നും തട്ടിയെടുത്ത സ്വർണാഭരണങ്ങളിൽ വീണ്ടെടുത്തത് ഒമ്പത് പവൻ; മുഖ്യ ആസുത്രകനെ അറസ്റ്റ് ചെയ്യാത്തത് കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനാലും; നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം പുരോ​ഗമിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. പ്രതികൾ പലരിൽ നിന്നായി തട്ടിയെടുത്ത സ്വർണാഭരണങ്ങളിൽ 9 പവൻ അന്വേഷണ സംഘം വീണ്ടെടുത്തു. സംഘം മോഡലുകൾ ഉൾപ്പെടെയുള്ള യുവതികളിൽ നിന്ന് ഭീഷണിപ്പെടുത്തി കവർന്ന ആഭരണങ്ങളാണ് കണ്ടെടുത്തത്. സംഘത്തിലെ 10 പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഷംനയെ ഭീഷണിപ്പെടുത്തിയ കേസിലും മോഡലുകളായ യുവതികളെ ഭീഷണിപ്പെടുത്തിയ 5 കേസുകളിലുമായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പാലക്കാട് വടക്കഞ്ചേരിയിലും വാളയാറിലും ഹോട്ടൽ മുറിയിൽ യുവതികളെ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി സ്വർണം കവർന്ന കേസിൽ ബുധനാഴ്ച പിടിയിലായ എറണാകുളം സ്വദേശി ഷമീലിൽ നിന്നു ലഭിച്ച വിവരം അനുസരിച്ചാണ് സ്വർണം വീണ്ടെടുത്തത്. റഫീഖിന്റെ ഭാര്യാ സഹോദരനായ ഷമീൽ വഴിയാണു സംഘം സ്വർണം പണയപ്പെടുത്തുകയും വിൽക്കുകയും ചെയ്തത്. മുഖ്യ ആസൂത്രകനെന്ന് അന്വേഷണ സംഘം വിശേഷിപ്പിക്കുന്ന ഒരു പ്രതി ഗൾഫിൽ നിന്നെത്തി കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല. 7 പ്രതികളെ ഇന്നലെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയവർ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടിരുന്നതായി ഐജി വിജയ് സാക്കറെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രതികൾ ഷംനയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, നടി പൊലീസിൽ പരാതിപ്പെട്ടതോടെ തട്ടിക്കൊണ്ടുപോകൽ പദ്ധതി പാളുകയായിരുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഷംനയോട് ആദ്യം ഒരു ലക്ഷം ചോദിച്ചു. പിന്നീട് അമ്പതിനായിരം രൂപ ചോദിച്ചു. എന്നാൽ, ഷംന തയ്യാറായില്ല. ഇതേ തുടർന്ന് ഷംനയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു. ഷംനയുടെ റൂട്ട് മാപ്പ് അടക്കം മനസിലാക്കി നടിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതി. ശേഷം വലിയൊരു തുക മോചനദ്രവ്യമായി ആവശ്യപ്പെടാനും പ്രതികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ, അപ്പോഴേക്കും നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. അതുകൊണ്ടാണ് പ്രതികളുടെ ലക്ഷ്യം പാളിയതെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു.

അതേസമയം, ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചവർക്കെതിരേ നിയമനടപടി സ്വീകരിച്ച ഷംന കാസിമിനെ പ്രശംസിച്ച് മലയാള സിനിമയിലെ വനിതാകൂട്ടായ്മ രം​ഗത്തെത്തി. ഷംനയുടെ നീക്കം സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ഹേമ കമ്മിഷൻ റിപ്പോർട്ടും സ്പെഷൽ റിപ്പോർട്ടും സ്പെഷൽ ട്രിബ്യൂണലും സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നുവെന്നും ഡബ്ല്യുസിസി ഔദ്യോ​ഗിക ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP