Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വരനായി വേഷം കെട്ടി റഫീഖും ബന്ധുക്കളായി വേഷം കെട്ടി കൂട്ടാളികളും ഷംന കാസിമിനെ സമീപിച്ചത് പണം തട്ടാൻ തന്നെ; ബ്ലാക്ക് മെയിലിങ്ങിന്റെ സൂത്രധാരന്മാർ ഹെയർസ്റ്റൈലിസ്റ്റ് ഹാരിസും റഫീഖും; ഇരുവരും ഇതുവരെ കെണിയിൽ വീഴ്‌ത്തിയത് 20 ലധികം പെൺകുട്ടികളെ; സ്വർണക്കടത്ത്, ഇരകളെ വീഴ്‌ത്താനുള്ള കള്ളക്കഥയെന്നും പൊലീസ്; തങ്ങളെ ആരും ഫോണിൽ വിളിച്ചിട്ടില്ലെന്ന് നടി മിയയുടെ അമ്മ; വിവരം അറിഞ്ഞത് ടെലിവിഷനിൽ നിന്നെന്നും വിശദീകരണം

വരനായി വേഷം കെട്ടി റഫീഖും ബന്ധുക്കളായി വേഷം കെട്ടി കൂട്ടാളികളും ഷംന കാസിമിനെ സമീപിച്ചത് പണം തട്ടാൻ തന്നെ; ബ്ലാക്ക് മെയിലിങ്ങിന്റെ സൂത്രധാരന്മാർ ഹെയർസ്റ്റൈലിസ്റ്റ് ഹാരിസും റഫീഖും; ഇരുവരും ഇതുവരെ കെണിയിൽ വീഴ്‌ത്തിയത് 20 ലധികം പെൺകുട്ടികളെ;   സ്വർണക്കടത്ത്, ഇരകളെ വീഴ്‌ത്താനുള്ള കള്ളക്കഥയെന്നും പൊലീസ്; തങ്ങളെ ആരും ഫോണിൽ വിളിച്ചിട്ടില്ലെന്ന് നടി മിയയുടെ അമ്മ; വിവരം അറിഞ്ഞത് ടെലിവിഷനിൽ നിന്നെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: നടി ഷംന കാസീമിന് വിവാഹം ആലോചിച്ച് സംഘം സമീപിച്ചത് നടിയിൽ നിന്ന് പണം തട്ടാനെന്ന നിഗമനത്തിൽ പൊലീസ്. ഇതിന് മുമ്പും യുവതികളെ ഇത്തരത്തിൽ കെണിയിൽ വീഴ്‌ത്തിയ ചരിത്രം പിടിലായ റഫീഖിനും ഹെയർ സെറ്റൈലിസ്റ്റ് ഹാരിസിനും ഉണ്ട്. 20 ലധികം യുവതികളെ ഇവർ കെണിയിലാക്കിയിട്ടുണ്ട്. ഷംനയുടെ വരനായി അഭിനയിച്ചത് റഫീഖാണ്. സ്വർണക്കടത്ത് പ്രതികൾ ഇരകളെ കബളിപ്പിക്കാൻ ഉണ്ടാക്കിയ കള്ളക്കഥയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഹാരിസും റഫീഖുമാണ് ബ്ലാക്ക് മെയിലിങ്ങിന്റെ സുത്രധാരന്മാർ. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലും, പെൺകുട്ടികളെ ചതിയിൽ വീഴ്‌ത്തിയ കേസിലും 8 പ്രതികളാണ്. യുവതികളിൽ നിന്ന് തട്ടിയെടുത്ത 8പവൻ സ്വർണം കണ്ടെടുത്തു. ഇതിനിടെ ക്വാറന്റൈനിൽ കഴിയുന്ന നടി ഷംന കാസിമിന്റെ മൊഴി പൊലീസ് ഓൺലൈനിലൂടെ രേഖപ്പെടുത്താൻ തുടങ്ങി.

അതേസമയം, നടി മിയയെ ആരും തട്ടിപ്പുമായി ബന്ധപ്പെട്ട് വിളിച്ചിട്ടില്ലെന്ന് അവരുടെ അമ്മ മിനി ജോർജ് വ്യക്തമാക്കി. തങ്ങളെ ആരും വിളിച്ചിട്ടില്ല. ധർമജനും വിളിച്ചില്ല. ആരോ ഒരാൾ ധർമജനോട് നമ്പർ ചോദിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. പൊലീസും വിളിച്ചില്ലെന്നും ടിവിയിൽ കണ്ടപ്പോഴാണ് വിവരം അറിഞ്ഞതെന്നും മിയയുടെ അമ്മ ഒരുഓൺലൈൻ പോർട്ടലിനോട് പറഞ്ഞു.

ബ്ലാക്ക് മെയിൽ തട്ടിപ്പ് കേസിൽ പ്രതികൾക്ക് നടീനടന്മാരുടെ നമ്പർ കൈമാറിയത് ആരെന്നതിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളറായ ഷാജി പട്ടിക്കരയെ അന്വേഷണ സംഘം ചോദ്യം ചെയ്തതതിന് പിന്നാലെയാണ് തട്ടിപ്പു സംഘത്തിന് നടിയുടെ നമ്പർ കൈമാറിയതിന് പിന്നിൽ ആരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ നിർണായക വിവരം ലഭിച്ചതായി ഡി.സി.പി പൂങ്കുഴലി മറുനാടനോട് പ്രതികരിച്ചു. എന്ത് ഉദ്ദേശത്തോടെയാണ് നമ്പർ കൊടുത്തതെന്നും വ്യക്തമായി.താരങ്ങളുടെ ഫോൺ നമ്പർ നൽകുക മാത്രമാണ് താൻ ചെയ്തതെന്ന് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര മൊഴി നൽകിയത്. കൊച്ചിയിലെ സിറ്റി വെസ്റ്റ് ട്രാഫിക്ക് സ്റ്റേഷനിലാണ് ഇന്ന് വൈകിട്ടോടെ ഇയാൾ ഹാജരായത്. ഒരു മണിക്കൂറോളമായി ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യ്തു. അന്വേഷണ ചുമതല വഹിക്കുന്ന തൃക്കാക്കര എസ്‌പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. പിന്നീട് ഡി.സി.പി പൂങ്കഴിയുടെ നേതൃത്വത്തിലും ഇയാളിൽ നിന്ന് മൊഴിയെടുത്തു.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ തട്ടിപ്പുകാർക്ക് നമ്പർ ലഭിച്ചത് ധർമജനിൽ നിന്നുമാണെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. തന്നെ നിരന്തരം വിളിച്ചെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി പ്രതികരിച്ചിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പൊലീസിന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജിക്ക് പ്രതികളെ കുറിച്ചുള്ള ബന്ധം അന്വേഷിക്കുന്നത്. ഷംനയുടെയും മിയയുടെയും ഫോൺ നമ്പറുകളാണ് പ്രതികൾ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിന്നതന്നെ് പ്രതികളുടെ ആരോപണം.

ഷംനയെ പരിചയപ്പെടുത്തണമെന്നും പ്രതികൾ പറഞ്ഞിരുന്നതായി ധർമജൻ ആരോപിക്കുന്നു. ഇക്കാര്യത്തിനായി മൂന്ന് തവണ വിളിച്ചിരുന്നു. നടി മിയയെ പരിചയപ്പെടുത്തി കൊടുക്കാനും ആവശ്യപ്പെട്ടതായും ധർമ്മജൻ പ്രതികരിച്ചിരുന്നു.ഫോൺ വിളി തമാശയാണെന്നാണ് കരുതിയത്. ലോക് ഡൗണിനിടെയായിരുന്നു പ്രതികൾ വിളിച്ചത്. സ്വർണം കടത്തുന്ന സംഘമാണെന്നാണ് സംസാരത്തിൽ നിന്നും മനസിലായത്. ഷംന കാസിമിന്റെ നമ്പർ വേണമെന്ന് പറഞ്ഞു. അവസാനം അഭിനയിച്ച സിനിമയിൽ ഷംന കാസിം ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കും തന്നെ സമീപിച്ചത്. അഷ്‌കർ അലി എന്നാണ് പരിചയപ്പെടുത്തിയതെന്നും ധർമജന്റെ പ്രതികരണം.

മിയയും ഷംന കാസിമും തന്റെ സുഹൃത്തുക്കളാണ്. ഇക്കാര്യം പറയാൻ അവളെ വിളിച്ചിട്ടില്ല. ഷംനയുടെയും തന്റെയും നമ്പർ നൽകിയത് പ്രൊഡക്ഷൻ കൺട്രോളറാണ്. മറ്റാരുടെയൊക്കെ നമ്പർ നൽകിയിട്ടുണ്ടെന്ന് അറിയില്ല. അറിയാവുന്ന കാര്യങ്ങൾ പൊലീസിന് നൽകിയിട്ടുണ്ടെന്നും ധർമ്മജൻ ബോൾഗാട്ടി പറഞ്ഞത്. കേസിൽ മുഖ്യപ്രതിയായ ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസ് പിടിയിലായിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ ഇയാൾക്ക് മേക്കപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എട്ട് കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഹാരിസിന് സിനിമാക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയായിരുന്നു ഈ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ പ്രതികൾ നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് എത്ര പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകാൻ ഹാരിസിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് എന്തെല്ലാം തട്ടിപ്പുണ്ടെന്ന് ഉടൻ പുറത്ത് വരുമെന്നാണ് ഐജി പറയുന്നത്. താര സംഘടനയിലെ പ്രധാനിയാണ് ബാബുരാജ്. ഇതോടെ അമ്മയുടെ ഭാരവാഹിയും മൊഴി നൽകേണ്ടി വരുമെന്ന് ഉറപ്പായി. സിനിമാക്കർക്ക് ബ്ലാക് മെയിൽ കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നില്ല. എന്നാൽ പ്രതികളുമായി ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം.

ഹാരിസിനെ ചോദ്യം ചെയ്തപ്പോഴാണ് 2 കോടി രൂപ വാഗ്ദാനം നൽകി സ്വർണം കടത്താൻ നടൻ ധർമ്മജൻ ബോൾഗാട്ടിയോട്ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. ഇതോടെയാണ് ധർമ്മജനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.അതിനിടെ, ഷംനയുടെതിന് സമാനമായ രീതിയിൽ നാലുപേരെ കൂടി ഇവർ തട്ടിപ്പിനിരയാക്കിയെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു. മറ്റ് 18 പേരെ കൂടി സംഘം തട്ടിച്ചതായി വിവരമുണ്ടായിരുന്നു. ഇവരിൽ പലരും കേസുമായി മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP