Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ

ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ

എം മനോജ് കുമാർ

കോഴിക്കോട്: ഒളിച്ചോടിയ ഇതര മതസ്ഥരായ കമിതാക്കൾ ഒടുവിൽ എത്തിപ്പെട്ടത് ജയിൽ വാസത്തിൽ. കോഴിക്കോട് സ്വദേശിയും ഗായകനുമായ ഷമ്മാസിനും പ്രണയിനിയായ ഷിബിനയുമാണ് ഒളിച്ചോട്ടത്തിന്റെ പേരിൽ അറസ്റ്റിലായി ജയിലിൽ എത്തിപ്പെട്ടത്. മകളെ ഉപേക്ഷിച്ച് കാമുകനായ ഷമ്മാസി(35)നൊപ്പം ഒളിച്ചോടിയതിനാണ് ജുവൈനൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം ഷിബിന (31) ജയിലിൽ എത്തിപ്പെട്ടത്. മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിനാണ് ഷമ്മാസിനെതിരെയും കേസും ഒപ്പം ജയിൽ വാസവും വന്നത്.

ഓണം അവധിയായതിനാൽ ഇരുവരും ജാമ്യം ലഭിക്കാതെ ജയിലിൽ തന്നെ തുടരുകയാണ്. ഈ കഴിഞ്ഞ മുപ്പതിനാണ് ഷിബിനയെയും ഷമ്മാസിനെയും കാണാതായത്. ഇതിനെ തുടർന്ന് ഷിബിനയുടെ ഭർത്താവും ഷമ്മാസിന്റെ ഭാര്യയും നൽകിയ പരാതിയിലാണ് ഇരുവരും പിടിയിലായത്. പരാതി കിട്ടിയ പൊലീസ് ഇവർ കൊട്ടാരക്കരയുണ്ടെന്ന് കണ്ടെത്തുകയും ഇവരെ ബാലുശ്ശേരി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോഴിക്കോട് നിന്നും ഇവർ കോട്ടയത്തേക്കാണ് പോയത്.

കോട്ടയത്ത് നിന്നുള്ള ഒരു സുഹൃത്ത് ആണ് കൊട്ടാരക്കര ഇവർക്ക് വീട് ശരിപ്പെടുത്തികൊടുത്തത്. കൊട്ടാരക്കരയുള്ള ഇവരുടെ താമസത്തെക്കുറിച്ച് സൂചന ലഭിച്ചപ്പോൾ പൊലീസ് ഇവരുടെ മൊബൈൽ ഫോൺ ഓൺ ചെയ്യുന്നതും കാത്തിരിക്കുകയായിരുന്നു. ഷമ്മാസ് ഒരു ദിവസം രാത്രി മൊബൈൽ ഫോൺ ഓൺ ചെയ്തപ്പോൾ ഇവരോട് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം ഇവർ ബാലുശ്ശേരി എത്തിയപ്പോഴാണ് അറസ്റ്റിലും ഒടുവിൽ ജയിലിലും ആയത്.

മാസങ്ങൾക്കു മുൻപ് ഒരു വിവാഹ വീട്ടിൽ വച്ചാണ് ഗായകനായ ഷമ്മാസും ഷിബിനയും തമ്മിൽ പരിചയപ്പെട്ടത്. ഈ ബന്ധമാണ് അടുപ്പത്തിലേക്കും ഒളിച്ചോട്ടത്തിലേക്കും ഒടുവിൽ ജയിൽ വാസത്തിലേക്കും എത്തിച്ചത്. നടുവണ്ണൂർ സ്വദേശിയായ ഷിബിനയെ കാണാനില്ലെന്ന് കാണിച്ച് ഷിബിനയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഷിബിനയും ഷമ്മാസും തമ്മിലുള്ള അടുപ്പം ഷിബിനയുടെ ഭർത്താവ് പരാതിയിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനെ തുടർന്നാണ് ബാലുശ്ശേരി പൊലീസ് ഷമ്മാസിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയും കമിതാക്കളുടെ അറസ്റ്റിൽ എത്തിപ്പെടുകയും ചെയ്തത്. ഷിബിനയും ഭർത്താവിന്റെയും പ്രണയവിവാഹമായിരുന്നു. പിന്നെയും ഷിബിന പ്രണയത്തിൽപ്പെട്ടപ്പോൾ അത് ഒടുവിൽ ജയിൽവാസത്തിൽ കലാശിക്കുകയായിരുന്നു. പ്രണയവിവാഹം കഴിച്ച ഷിബിനയ്ക്ക് ഒരു മകളുണ്ട്. ഈ മകൾക്ക് ആറു വയസ് പ്രായമുണ്ട്. മകളെയും ഭർത്താവിനെയും ഒഴിവാക്കിയാണ് ഷിബിന ഷമ്മാസിനൊപ്പം ഒപ്പം പോയത്. ഷമ്മാസിനും മൂന്നു മക്കളുണ്ട്. അതുകൊണ്ടാണ് ഇരുവർക്കും എതിരെ ജുവൈനൽ ജസ്റ്റിസ് ആക്റ്റ് ചുമത്തി പൊലീസ് കേസ് എടുത്തത്.

കമിതാക്കളുടെ ഒളിച്ചോട്ടത്തെക്കുറിച്ച് ബാലുശ്ശേരി പൊലീസ് നല്കുന്ന വിശദീകരണം ഇങ്ങനെ:

ഓഗസ്റ്റ് മുപ്പതിനാണ് ബാലുശ്ശേരി പൊലീസിൽ പരാതി വരുന്നത്. തന്റെ ഭാര്യയായ ഷിബിനയെ കാണുന്നില്ല എന്നാണ് ഭർത്താവ് നൽകിയ പരാതിയിൽ പറഞ്ഞത്. പരാതിയിലെ സൂചന പ്രകാരം ഗായകനായ ഷമ്മാസിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. ഗാനമേളകളിൽ സ്ഥിരമായി പാടുന്ന ആളാണ് ഷമ്മാസ്. ഇങ്ങിനെ ഒരു വിവാഹ ചടങ്ങിലെ ഗാനമേളയിലാണ് ഷമ്മാസും ഷിബിനയും തമ്മിൽ പരിചയപ്പെടുന്നത്. ഈ പരിചയമാണ് ഒളിച്ചോട്ടത്തിൽ കലാശിച്ചത്. പരിചയപ്പെട്ടശേഷം ഇവർ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. തുടർന്നാണ് ഒളിച്ചോട്ടത്തിനു തീരുമാനമെടുത്തത്. ഷമ്മാസ് കിനാലൂർ സ്വദേശിയാണ്. ഷിബിന നടുവണ്ണൂർ സ്വദേശിയും. ഷിബിനയും ഭർത്താവും പ്രണയിച്ചാണ് വിവാഹം ചെയ്തത്.

ഒളിച്ചോട്ടത്തെ തുടർന്ന് ഇവർക്ക് എതിരെ ജുവനൈൽ ആക്റ്റ് പ്രകാരമുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. കുട്ടികളെ അനാഥരാക്കുന്ന നടപടികൾക്കെതിരെയുള്ള വകുപ്പുകൾ ആണ് ഇവർക്ക് എതിരെ ചുമത്തിയത്. ഇത് പ്രകാരമാണ് ഇവർ റിമാൻഡ് ചെയ്യപ്പെട്ടത്. കോഴിക്കോട് നിന്നും ഇവർ നേരെ കോട്ടയത്താണ് എത്തിയത്. കോട്ടയത്ത് നിന്നും കൊല്ലത്തെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഇവർ കൊട്ടാരക്കര എത്തി. വാടകയ്ക്ക് വീട് എടുത്തു. ബാലുശ്ശേരി പൊലീസ് കൊട്ടാരക്കര പൊലീസുമായി ബന്ധപ്പെട്ടിരുന്നു.

ഇവർ മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്തപ്പോൾ പൊലീസ് ബന്ധപ്പെട്ടു ഇവരോട് ബാലുശ്ശേരി എത്താൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കൊല്ലത്ത് ഇവരെ സഹായിച്ച സുഹൃത്തിനെ പൊലീസ് ബന്ധപ്പെട്ടിരുന്നു. ഇയാളും ഇവരെ ബന്ധപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഇവർ ബാലുശ്ശേരിക്ക് എത്തിയത്. സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ പൊലീസ് ഇവരെ ചോദ്യം ചെയ്ത ശേഷം റിമാൻഡ് ചെയ്യുകയായിരുന്നു. രണ്ടുപേരും ജയിലിൽ തുടരുകയാണ്. ഇനി ഓണം കഴിഞ്ഞേ ജാമ്യം ലഭിക്കൂ- പൊലീസ് പറയുന്നു.

ബാലുശ്ശേരിയിലെയും കോഴിക്കോട് ജില്ലയിലെയും തന്നെ ഗാനമേളകളിലെ ഹരമാണ് ഷമ്മാസ് കിനാലൂർ എന്ന ഗായകൻ കിനാലൂർ കല്ലിടുക്കിൽ ഷമ്മാസ്. അടിപൊളി ഹിന്ദി ഗാനങ്ങളും തമിഴ് ഗാനങ്ങളും പാടി യുവാക്കളെ കൈയിലെടുക്കുന്ന ഗായകൻ മുസ്ലിം ഭക്തി ഗാനങ്ങൾ പാടി മതവിശ്വാസികളുടെയും ഹരമായി മാറി. നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയുമൊക്കെ പാടി ആളുകളെ ത്രസിപ്പിക്കുകയും അള്ളാവിൻ കാരുണ്യം ഇല്ലെങ്കിൽ ഭൂമിയിൽ ഒക്കെ പാടി വിശ്വാസികളുടെ കൈയടി നേടുകയുമൊക്കെ ചെയ്തിരുന്ന ഈ യുവ ഗായകൻ.

ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നടുവണ്ണൂർ കുറ്റിക്കാട്ടിൽ ഷിബിന കുറച്ചുകാലം മുമ്പാണ് ഒരു വിവാഹ വീട്ടിൽ വെച്ച് ഗായകനെ പരിചയപ്പെടുന്നത്. വിവാഹ ചടങ്ങിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ പാടാനെത്തിയതായിരുന്നു ഷമ്മാസ്. പതിവുപോലെ ഫാസ്റ്റ് നമ്പറുകളുമായി അരങ്ങ് വാണ യുവാവിനോട് വിവാഹിതയായ യുവതിക്ക് ആരാധനയായി. ഈ ആരാധന മൂത്തപ്പോൾ ഗായകന്റെ മൊബൈൽ നമ്പറും വാങ്ങിയാണ് യുവതി പോയത്. തുടർന്ന് ഇരുവരും തമ്മിൽ ഫോണിലൂടെ ബന്ധം തുടർന്നു. ഇത് പ്രണയമായി. ഒടുവിൽ ഇരുവരും ഒളിച്ചോടുകയും ചെയ്തു. കഴിഞ്ഞ മാസം മുപ്പതിനായിരുന്നു ഒളിച്ചോടിയത്.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആണെങ്കിലും നാളെ(11/09/2019) മറുനാടൻ മലയാളിയും മറുനാടൻ ടിവിയിലും പ്രധാനപ്പെട്ട വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്നതാവും. എല്ലാ വായനക്കാർക്കും മറുനാടൻ ടീമിന്റെ ഓണാശംസകൾ-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP