Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കല്യാണ വീട്ടിൽ ഫാസ്റ്റ് നമ്പറുകളുമായി ഷൈൻ ചെയ്ത യുവാവിനോട് കടുത്ത ആരാധന; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹെയുമൊക്കെ നെഞ്ചിയിൽ തീയായി പടർന്നു; മൊബൈലിലൂടെ വിളിയും ചാറ്റും തുടർന്നപ്പോൾ പ്രണയമായി വളർന്നു; കുടുംബത്തെയും കുട്ടികളെയും ഉപേക്ഷിച്ച് ഒടുവിൽ ഒളിച്ചോട്ടം; യുവാക്കളുടെ ഹരമായ ഷമ്മാസ് കിനാലൂരും വീട്ടമ്മയും പൊലീസ് പിടിയിൽ

കല്യാണ വീട്ടിൽ ഫാസ്റ്റ് നമ്പറുകളുമായി ഷൈൻ ചെയ്ത യുവാവിനോട് കടുത്ത ആരാധന; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹെയുമൊക്കെ നെഞ്ചിയിൽ തീയായി പടർന്നു; മൊബൈലിലൂടെ വിളിയും ചാറ്റും തുടർന്നപ്പോൾ പ്രണയമായി വളർന്നു; കുടുംബത്തെയും കുട്ടികളെയും ഉപേക്ഷിച്ച് ഒടുവിൽ ഒളിച്ചോട്ടം; യുവാക്കളുടെ ഹരമായ ഷമ്മാസ് കിനാലൂരും വീട്ടമ്മയും പൊലീസ് പിടിയിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: ബാലുശ്ശേരിയിലെയും കോഴിക്കോട് ജില്ലയിലെയും തന്നെ ഗാനമേളകളിലെ ഹരമാണ് ഷമ്മാസ് കിനാലൂർ എന്ന ഗായകൻ കിനാലൂർ കല്ലിടുക്കിൽ ഷമ്മാസ്. അടിപൊളി ഹിന്ദി ഗാനങ്ങളും തമിഴ് ഗാനങ്ങളും പാടി യുവാക്കളെ കൈയിലെടുക്കുന്ന ഗായകൻ മുസ്ലിം ഭക്തി ഗാനങ്ങൾ പാടി മതവിശ്വാസികളുടെയും ഹരമായി മാറി. ഇപ്പോഴിതാ ഈ ഗായകൻ അറസ്റ്റിലായിരിക്കുന്നു. നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയുമൊക്കെ പാടി ആളുകളെ ത്രസിപ്പിക്കുകയും അള്ളാവിൻ കാരുണ്യം ഇല്ലെങ്കിൽ ഭൂമിയിൽ ഒക്കെ പാടി വിശ്വാസികളുടെ കൈയടി നേടുകയുമൊക്കെ ചെയ്തിരുന്ന ഈ യുവ ഗായകൻ മറ്റൊരാളടെ ഭാര്യയുമായി ഒളിച്ചോടുകയായിരുന്നു.

ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നടുവണ്ണൂർ കുറ്റിക്കാട്ടിൽ ഷിബിന (31) കുറച്ചുകാലം മുമ്പാണ് ഒരു വിവാഹ വീട്ടിൽ വെച്ച് ഗായകനെ പരിചയപ്പെടുന്നത്. വിവാഹ ചടങ്ങിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ പാടാനെത്തിയതായിരുന്നു ഷമ്മാസ്. പതിവുപോലെ ഫാസ്റ്റ് നമ്പറുകളുമായി അരങ്ങ് വാണ യുവാവിനോട് വിവാഹിതയായ യുവതിക്ക് ആരാധനയായി. ഈ ആരാധന മൂത്തപ്പോൾ ഗായകന്റെ മൊബൈൽ നമ്പറും വാങ്ങിയാണ് യുവതി പോയത്. തുടർന്ന് ഇരുവരും തമ്മിൽ ഫോണിലൂടെ ബന്ധം തുടർന്നു. ഇത് പ്രണയമായി. ഒടുവിൽ ഇരുവരും ഒളിച്ചോടുകയും ചെയ്തു. കഴിഞ്ഞ മാസം മുപ്പതിനായിരുന്നു ഇരുവരും ഒളിച്ചോടിയത്.

ഭർത്താവിനയും ആറു വയസ്സുള്ള മകളെയും ഉപേക്ഷിച്ചായിരുന്നു യുവതിയുടെ ഗായകനൊപ്പമുള്ള ഒളിച്ചോട്ടം. ഭാര്യയെയും മൂന്ന് മക്കളെയും ഒഴിവാക്കിയാണ് ഗായകൻ യുവതിക്കൊപ്പം പോയത്. നാട്ടിൽ നിന്ന് ഒരുമിച്ച് മുങ്ങിയ ഇരുവരും കൊല്ലം കൊട്ടാരക്കര ഭാഗത്ത് ഒളിവിൽ താമസിച്ചുവരികയായിരുന്നു.ഇതിനിടയിൽ യുവതിയുടെ ഭർത്താവ് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും യുവാവിന്റെ ഭാര്യ നല്ലളം പൊലീസ് സ്റ്റേഷനിലും പരാതി നൽകി. തുടർന്ന് പൊലീസ് ഇവരെ തന്ത്രപൂർവ്വം സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കുടുംബങ്ങളുടെ പരാതിയിൽ ഇവരെ ഫോണിൽ വിളിച്ചുവരുത്തിയാണ് ബാലുശ്ശേരി എസ് ഐ സജു അറസ്റ്റു ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ ഇവരെ പിന്നീട് റിമാന്റ് ചെയ്തു. മക്കളെ ഉപേക്ഷിച്ചെന്ന കേസിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇരുവരുടെയും അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഷമ്മാസിനെ കൊയിലാണ്ടി സബ് ജയിലിലും ഷിബിനെയെ കോഴിക്കോട് വനിതാ ജയിലിലും റിമാന്റ് ചെയ്തു. പുതിയ കാര്യങ്ങൾ പഠിപ്പിച്ചു ജീവിതം. ആണും പെണ്ണും സ്നേഹിച്ചാൽ ഒരുമിച്ച് ജീവിച്ചാൽ ഒന്നു മിണ്ടിയാൽ അതും മറ്റു മത്തതിൽ പെട്ടവർ ആണെങ്കിൽ .. എന്റെ ചെറിയ പ്രായത്തിൽ ഇങ്ങനെയൊന്നം ആരും പഠിപ്പിച്ചിട്ടില്ല. ഏന്റെ ഏറ്റവും അടുത്ത് ഫ്രണ്ട്സ് ഏതു മതം ഏതു കുലം പണക്കാരൻ എന്നൊന്നും നോക്കില്ലായിരുന്നു....ഇതായിരുന്നു ഷമ്മസിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഇതിന് ശേഷം നവമാധ്യമങ്ങളിലൂടെ ഇവരുടെ തിരോധാന കഥ പുറത്തുവ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP