Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാറുകളിൽ അഴിഞ്ഞാടി നൃത്തം ചെയ്യുന്ന പബ് ഡാൻസർ; സൗന്ദര്യം കൊണ്ട് ഇരകളെ വശീകരിക്കുന്ന സുരസുന്ദരി; ഹണിട്രാപ്പിൽ ഇരകളെ കുരുക്കുന്നതിൽ വിദഗ്ധ; തിരുവമ്പാടി വ്യവസായിയെ ഷമീന കുരുക്കിയതും ഇതേ തേൻ കെണിയിൽ; ഫെയ്‌സ് ബുക്കിന്റെ സാധ്യതയിൽ ഗുരുനാഥ നസീമയ്ക്കും മുകളിൽ പറന്ന ശിഷ്യ; ബ്ലാക്‌മെയിലിങ് സുന്ദരിയെ പൊലീസ് കുടക്കിയത് തന്ത്രപൂർവ്വം; കോഴിക്കോട് സബ് ജയിലിൽ അഴി എണ്ണുന്ന മാദകറാണി ഷമീനയുടെ കഥ

ബാറുകളിൽ അഴിഞ്ഞാടി നൃത്തം ചെയ്യുന്ന പബ് ഡാൻസർ; സൗന്ദര്യം കൊണ്ട് ഇരകളെ വശീകരിക്കുന്ന സുരസുന്ദരി; ഹണിട്രാപ്പിൽ ഇരകളെ കുരുക്കുന്നതിൽ വിദഗ്ധ; തിരുവമ്പാടി വ്യവസായിയെ ഷമീന കുരുക്കിയതും ഇതേ തേൻ കെണിയിൽ; ഫെയ്‌സ് ബുക്കിന്റെ സാധ്യതയിൽ ഗുരുനാഥ നസീമയ്ക്കും മുകളിൽ പറന്ന ശിഷ്യ; ബ്ലാക്‌മെയിലിങ് സുന്ദരിയെ പൊലീസ് കുടക്കിയത് തന്ത്രപൂർവ്വം; കോഴിക്കോട് സബ് ജയിലിൽ അഴി എണ്ണുന്ന മാദകറാണി ഷമീനയുടെ കഥ

എം മനോജ് കുമാർ

കോഴിക്കോട്: തട്ടിപ്പും സെക്സ് റാക്കറ്റ് പ്രവർത്തനങ്ങളിലും ഹരം കണ്ട സുരസുന്ദരി എന്നാണ് കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ അറസ്റ്റിലായ ഇരുപത്തിയെട്ടുകാരി ഷമീനയെ പൊലീസ് തന്നെ വിശേഷിപ്പിക്കപ്പെടുന്നത്. പബ് ഡാൻസർ കൂടിയായ ഷമീന ഹണി ട്രാപ്പ് രീതിയിലുള്ള ബ്ളാക് മെയിലിങ് രീതികളിൽ വിദഗ്ധയാണ്. ഈ രീതി തന്നെയാണ് ഇരകളെ കുരുക്കാൻ ഷമീന ഉപയോഗിക്കുന്നത്.

വയനാട്ടിൽ കനത്ത മഴയായതിനാൽ കൊടുങ്ങല്ലൂരിൽ ഫ്‌ളാറ്റെടുത്താണ് നസീമ താമസിച്ചിരുന്നത്. ഫെയ്‌സ് ബുക്കിലൂടെ യുവാക്കളെ കറക്കി വീഴ്‌ത്തുകയായിരുന്നു സ്ഥിരം ജോലി. ഇവരെ പറ്റിച്ച് പണമുണ്ടാക്കാൻ സ്വന്തം സേനയേയും ഒരുക്കി നിർത്തി. നാടകത്തിന് ഒപ്പിച്ച സ്ഥിരം തിരക്കഥ. സദാചാര പൊലീസുപോലും കഥാപാത്രമായെത്തി. അങ്ങനെ വളച്ചു വീഴ്‌ത്തി പണം തട്ടുന്ന ക്രിമിനൽ ബുദ്ധിയുമായി നസീമയെന്ന റാണിയും ഷമീനയും പണമുണ്ടാക്കി. ഇതിനിടെയിലേക്കാണ് തലശ്ശേരിക്കാരനായ സർക്കാർ ഉദ്യോഗസ്ഥനെത്തിയത്. ബിടെക് ബിരുദമുള്ള സുമുഖൻ. ഹണിട്രാപ്പിൽ തന്നെ കെുടുക്കിയത് തേൻ കുടത്തിലെ റാണിമാരാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. അങ്ങനെ നസീമയുടേയും ഷമീനയുടെ കള്ളി പുറത്തായി. ഇരുവരും അഴിക്കുള്ളിലുമായി. ഇതേ കഥയിലെ വില്ലത്തിയാണ് ഇപ്പോൾ അറസ്റ്റിലായ ഷമീന.

നസീമയാണ് തട്ടിപ്പിൽ ഷമീനയുടെ ഗുരുനാഥ. നസീമ ചൂണ്ടിക്കാട്ടിയ വഴയിൽ സ്വന്തം സൗന്ദര്യത്തിന്റെ ചൂണ്ടയിൽ കുടുക്കിയാണ് ഷമീന ഇരകളെ വശീകരിക്കുന്നത്. സ്വന്തം സഹായിയെ വാഹനത്തിൽ ഇട്ടു ക്രൂരമായി മർദ്ദിച്ചതിനും ഷമീനയ്ക്ക് എതിരെ തൃശൂരിൽ വേറെ കേസുമുണ്ട്. 40000 രൂപ കോഴിക്കോട്ടെ വ്യവസായിയിൽ നിന്ന് കൈപ്പറ്റിയ ശേഷം അഞ്ചു ലക്ഷം കൂടി ആവശ്യപ്പെട്ടതാണ് ഈ കേസിൽ ഷമീന കുരുങ്ങാൻ കാരണം. ഇപ്പോൾ ഷമീന കോഴിക്കോട് സബ് ജയിലിൽ അഴി എണ്ണുകയാണ്. തിരുവമ്പാടി വ്യവസായി നൽകിയ പരാതിയെ തുടർന്ന് ഷമീന ഒന്നരമാസമായി ഒളിവിലായിരുന്നു. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ തങ്ങുകയായിരുന്നു എന്നാണ് ഷമീന പൊലീസിനോട് വെളിപ്പെടുത്തിയത്. പബ് ഡാൻസർ കൂടിയായതിനാൽ വിപുലമായ ബന്ധങ്ങളും ഷമീനയ്ക്ക് കൂട്ടായിരുന്നു. ഈ ബന്ധങ്ങൾ വച്ചാണ് മെട്രോ സിറ്റികളിൽ ഷമീന ഒളിവിൽ താമസിച്ചത്.

ഷമീനയെ നാടകീയമായാണ് തിരുവമ്പാടി പൊലീസ് കുടുക്കിയത്. കൊടുങ്ങല്ലൂരിൽ ഷമീനയ്ക്ക് എതിരെ ബ്ളാക്ക് മെയിൽ കേസ് ഉണ്ട്. ഇതിൽ ജാമ്യത്തിലാണ് ഷമീന. ഈ കേസിൽ ഷമീനയ്ക്ക് കോടതിയിൽ ഹാജരാകേണ്ടതുണ്ടായിരുന്നു. തിരുവമ്പാടി കേസ് ഉള്ളതിനാൽ ഷമീന മുങ്ങി. പക്ഷെ ഷമീന ഹാജരായില്ലെങ്കിൽ ജാമ്യം കട്ടാക്കുമെന്നു കോടതി മുന്നറിയിപ്പ് നൽകി. അതോടെ അഭിഭാഷകൻ ഷമീനയുമായി ബന്ധപ്പെട്ടു കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. കോടതിയിൽ ഹാജരാകുമ്പോൾ ഒപ്പം ഹാജരായത് തിരുവമ്പാടി പൊലീസും കൂടിയായിരുന്നു. ഷമീന കോടതിയിൽ ഹാജരായി വരുമ്പോൾ ഏറ്റുവാങ്ങിയത് തിരുവമ്പാടി പൊലീസ്. ഈ കേസിൽ ആണ് ഇപ്പോൾ ഷമീന ജയിലിൽ അഴി എണ്ണുന്നത്. ജനുവരി 27 നാണ് വ്യവസായിയുടെ കക്കാടംപൊയിൽ റിസോർട്ടിൽ ഇവർ എത്തിയത്.

ഷമീനയ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രാദേശിക സഹായികളായ ഡോൺ, ജോർജ് എന്നിവരാണ്. വ്യവസായിയുടെ റിസോർട്ടിലാണ് ഇവർ ക്യാമ്പ് ചെയ്തത്. ഡോൺ ആണ് ഷമീനയെ റിസോർട്ടിൽ എത്തിക്കുന്നത്. വ്യവസായിയുടെ സ്വന്തം റിസോർട്ട് വാടകയ്ക്ക് നടത്താം എന്ന് പറഞ്ഞാണ് ഡോൺ. ജോർജ് എന്നിവർ ഷമീനയ്ക്ക് ഒപ്പം വ്യവസായിയെ ബന്ധപ്പെടുന്നത്. ഒപ്പം ഇരുന്നു റിസോർട്ടിൽ മദ്യപിച്ച വ്യവസായി ഷർട്ട് ഊരി. ഇയാൾക്ക് ഷുഗറിന്റെ പ്രശ്നങ്ങളുമുണ്ട്. നന്നായി മദ്യപിപ്പിച്ച ശേഷം പിന്നീട് നടന്നത് എന്താണ് എന്ന് ഓർമ്മയില്ല എന്നാണു വ്യവസായി പറഞ്ഞത്. ഈ സമയത്താണ് ഷമീന വ്യവസായിയുടെ ഫോട്ടോകൾ എടുത്തത്. 'വ്യവസായി പരാതി നൽകിയശേഷം മുങ്ങി നടക്കുകയായിരുന്നു ഷമീന. തൃശൂർ സ്വദേശി അനീഷ് മോഹനും ഇവർക്ക് ഒപ്പമുണ്ട്. അനീഷ് മോഹനെ ഈ കേസിൽ പൊലീസ് അന്വേഷിക്കുകയാണ്.

അനീഷ് മോഹൻ പൊലീസ് പിടിയിൽ നിന്ന് ഓടി രക്ഷപ്പെട്ടതാണ്. ഷമീനയുടെ ഫോൺ ലഭിച്ചിട്ടില്ല. ഈ ഫോൺ അനീഷ് മോഹന്റെ കയ്യിലാണ് എന്നാണ് ഷമീന പൊലീസിനോട് വെളിപ്പെടുത്തിയത്. ഈ അനീഷ് മോഹൻ ആണ് ഇപ്പോൾ പൊലീസിന്റെ ടാർജറ്റ്. ഏറെക്കാലം ഗൾഫിലായിരുന്നു ഷമീന. ഗൾഫിലും സമാന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇവർ നടത്തിയത് എന്നാണ് പൊലീസ് അനുമാനം. കൊടുങ്ങല്ലൂർ ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ബ്ളാക്ക്മെയിൽ പോലുള്ള കേസുകളിൽ ഇവർക്കെതിരെ പരാതിയുണ്ട്. ഷമീനയുടെ വിശദാംശങ്ങൾ തേടി വലിയ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. ഷമീനയുടെ പിന്നിൽ വൻ സെക്സ് റാക്കറ്റ് ഉണ്ട് എന്ന അനുമാനത്തിലാണ് പൊലീസ് നീങ്ങുന്നത്.

തിരുവമ്പാടിയിലെ വൻ വ്യവസായിയെ കുടുക്കാൻ ആസൂത്രിതമായ ശ്രമങ്ങളാണ് ഷമീനയുടെ നേതൃത്വത്തിൽ നടന്നത്. ഷമീനയുടെ പടം കാണിച്ചുള്ള വലയിലാണ് വ്യവസായി കുരുങ്ങിയതും.സ്വന്തം നഗ്ന ചിത്രങ്ങൾ കണ്ടു ഞെട്ടിയ വ്യവസായി തടിയൂരാൻ 40000 രൂപ നൽകിയെങ്കിലും അഞ്ചു ലക്ഷം ഇവർ ആവശ്യപ്പെട്ടതോടെയാണ് ഇത് ബ്ളാക് മെയിൽ ആണെന്ന് വ്യവസായി തിരിച്ചറിയുകയും തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പിടിയിലായെങ്കിലും കൂസാതെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ഷമീനയെ കണ്ടു ഞെട്ടിയത് തിരുവമ്പാടി പൊലീസാണ്. രണ്ടു കുട്ടികളും ഭർത്താവുമുള്ള യുവതി പറഞ്ഞ കാര്യങ്ങൾ ആധാരമാക്കി അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് ഇപ്പോൾ പൊലീസ് സംഘം.

വൻ തോക്കാണ് വ്യവസായി എന്നറിഞ്ഞാണ് വ്യവസായിയെ കുടുക്കാൻ ഇവർ ആസൂത്രണം നടത്തിയത്. ഇതിനായി പ്രാദേശിക സഹായവും ഷമീനയ്ക്ക് ലഭിച്ചിട്ടുണ്ട്. ആറുമാസത്തേക്ക് റിസോർട്ട് തങ്ങൾ നടത്താം എന്ന് പറഞ്ഞാണ് ഇവർ ഷമീനയെ വ്യവസായിയുടെ അടുത്ത് എത്തിക്കുന്നത്. മദ്യപിപ്പിച്ചശേഷമാണ് ഇവർ വ്യവസായിയുടെ ഫോട്ടോ എടുക്കുന്നത്. അറസ്റ്റിലായ കൂമ്പാറ സ്വദേശി ഡോൺ, തിരുവമ്പാടി സ്വദേശി ജോർജ് എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയായ ഷമീന വലയിലായത്. ഷമീനയുടെ അറസ്റ്റോടെ . ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി.

ഷമീന ആദ്യം കുടുങ്ങിയത് നസീമയ്‌ക്കൊപ്പം കൊടുങ്ങല്ലൂർ പീഡനത്തിൽ

യുവതികൾ സദാചാര പൊലീസായി ചമഞ്ഞവരുടെ കാറിൽ പോകുന്നതു കണ്ടപ്പോഴാണ് ചതിയാണെന്ന് യുവാവിന് മനസ്സിലായത്. മാനക്കേട് ഭയന്ന് യുവാവ് സ്ഥലം വിട്ടോളുമെന്ന ധാരണയിലായിരുന്നു പ്രതികൾ. എന്നാൽ, യുവാവ് നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അങ്ങനെ കൊടുങ്ങല്ലൂരിലെ തട്ടിപ്പ് പുറത്തായി. ഹണി ട്രാപ്പിന് തിരക്കഥ തയ്യാറാക്കിയത് നസീമയാിരുന്നു. ഖത്തറിൽ വച്ചു പരിചയപ്പെട്ട ഷമീനയായിരുന്നു എല്ലാത്തിനും കൂട്ടാളിയായത്. അയ്യായിരം രൂപയാണ് നസീമയുടെ കമ്മിഷനായി നിശ്ചയിച്ചത്. ഫേസ് ബുക്കിൽ പരിചയപ്പെട്ട യുവാവുമായി നിരന്തര ചാറ്റിംഗിലൂടെ സൗഹൃദം നിലനിർത്തി. തന്നേക്കാൾ അഴകുള്ള ഷമീനയെ കാണിച്ചും യുവാവിനെ പ്രലോഭിപ്പിച്ചിരുന്നു.

എറണാകുളം യാത്രയ്ക്കിടെയാണ് യുവാവ് നസീമയെ വിളിച്ചത്. ഇതോടെ സൂത്രധാരി വയനാട് വൈത്തിരി മേപ്പാടി പള്ളിത്തൊടി വീട്ടിൽ നസീമ എന്ന റാണിയും മൂന്നാം ഭർത്താവായി നടക്കുന്ന കേസിലെ മൂന്നാം പ്രതി ചാവക്കാട് ബ്ലാങ്ങാട് തറപറമ്പിൽ അക്‌ബർഷായും തന്ത്രങ്ങളൊരുക്കി. ഷമീന അതിവേഗം സീനിലെത്തി. യുവാവിനെ വിളിച്ചു കൊണ്ടു വരാൻ ഷമീനയെ നിയോഗിച്ചു. ഷമീനയുടെ സൗന്ദര്യത്തിൽ മയങ്ങി യുവാവ് പ്രതീക്ഷിച്ചപോലെ ഫ്ളാറ്റിലെത്തി. നേരത്തെ പറഞ്ഞത് പോലെ റൂമിൽ കയറിയ ഉടനെ പതിനായിരം രൂപ കൈക്കലാക്കി. ഇതിനിടെ മുറിക്കകത്ത് ഒളിച്ചിരുന്ന അക്‌ബർ ഷായും പുറത്ത് കാറിൽ കാത്തിരിക്കുകയായിരുന്ന കൂട്ടാളികളും രംഗത്തെത്തി.

സദാചാര പൊലീസ് ചമഞ്ഞ് ഇവർ യുവാവിനെ മർദ്ദിച്ച് കട്ടിലിൽ കിടത്തി യുവതികളോടൊപ്പം ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി. കാറിന്റെ താക്കോലും എ.ടി.എം കാർഡും കൈവശപ്പെടുത്തിയ സംഘം പഴ്സിലെ 25,000 രൂപയും കൈക്കലാക്കി. പിന്നീട് പൊതു പ്രവർത്തകനെന്ന വ്യാജേന പ്രതികളിലൊരാളായ അനീഷിനെ വിളിച്ചു വരുത്തി. പിന്നെ നടന്നത് ഒത്തു തീർപ്പ് ചർച്ചയായിരുന്നു. മൂന്നു ലക്ഷം നൽകിയില്ലെങ്കിൽ കാർ തട്ടിയെടുക്കുമെന്നായിരുന്നു ഭീഷണി. എ.ടി.എം കാർഡുമായി പണമെടുക്കാൻ പോയെങ്കിലും ബാലൻസ് ഇല്ലാത്തതിനാൽ പണം കിട്ടിയതുമില്ല. മൂന്നു ലക്ഷം രൂപ തന്നില്ലെങ്കിൽ ഫോട്ടോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ സമയമെല്ലാം സ്ത്രീകളും കരയുകയായിരുന്നു. യുവാവിനെ വിട്ടയക്കണമെന്ന് അവർ വാവിട്ട് നിലവളിച്ചു പറഞ്ഞു.

ഈ കരച്ചിൽ കൂടി സഹിക്കാനാവാതെയാണ് 3 ലക്ഷം നൽകാമെന്ന് യുവാവ് സമ്മതിച്ചത്. പിന്നീട് യുവതികൾ സദാചാര പൊലീസായി ചമഞ്ഞവരുടെ കാറിൽ പോകുന്നതു കണ്ടപ്പോഴാണ് ചതിയാണെന്ന് മനസ്സിലായത്. ഇതോടെയാണ് സെക്സ് റാക്കറ്റ് പൊളിഞ്ഞത്. സംഭവശേഷം രണ്ടായി പിരിഞ്ഞ പ്രതികൾ തൃശൂരും വയനാട്ടിലുമായി മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. തലശ്ശേരിയിൽ സർക്കാർ ഉദ്യോഗസ്ഥനായ യുവാവ് എറണാകുളം യാത്രയ്ക്കിടെ വയനാട്ടുകാരിയായ നസീമയെ ഫോണിൽ വിളിച്ചത്. താൻ കൊടുങ്ങല്ലൂരിലാണെന്നും തിരികെ പോകും മുമ്പ് കൊടുങ്ങല്ലൂരിൽ സൗകര്യമായി കാണാമെന്നും മറുപടി ലഭിച്ചതോടെ വഴി മാറ്റി പിടിച്ചു.

നാലു വർഷത്തോളമായി ഖത്തറിലും ബഹ്റനിലും ജോലി ചെയ്തിരുന്ന നസീമ അവിടെ അനാശാസ്യത്തിന് പിടിയിലായപ്പോൾ ഒരു വർഷം മുമ്പ് ഖത്തറിൽ വച്ച് പരിചയപ്പെട്ട അക്‌ബർ ഷാ സഹായത്തിനായെത്തുകയും ജയിലിൽ നിന്നും മോചിപ്പിക്കുകയുമുണ്ടായി. ഖത്തറിൽ ആജീവനാന്ത വിലക്ക് കിട്ടയ നസീമ ബെഹ്റിനിൽ ജോലി നേടി. ഒരു പിന്നീട് നാട്ടിലെത്തി വാടകയ്ക്ക് വീടെടുത്ത് താമസമാക്കിയത്. ഇതോടെയാണ് ബ്ലാക് മെയിൽ തട്ടിപ്പിന്റെ സാധ്യതകൾ ഇരുവരും തേടാൻ തുടങ്ങിയത്. ഇവർക്കൊപ്പം കൂടി ഷമീനയും പുതിയ തലത്തിലേക്ക് ഹണിട്രാപ്പ് എത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP